അറിയപ്പെടാത്ത വനിതാ സമൂഹ്യ പ്രവര്‍ത്തകര്‍-3; സാമൂഹ്യപ്രവര്‍ത്തനരംഗത്ത് ഏഴ് ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുന്ന കാര്‍ത്ത്യായനി കെ നായര്‍
May 25, 2019, 17:57 IST
കൂക്കാനം റഹ് മാന്‍ / നടന്നു വന്ന വഴി (ഭാഗം-101)
(www.kasargodvartha.com 25.05.2019)
1985 ഒക്ടോബര്‍ രണ്ടിന് കാസര്‍കോട് മുതല്‍ കന്യാകുമാരി വരെ കാന്‍ഫെഡ് നടത്തിയ ബഹുജന വിദ്യാഭ്യാസ വികസനപദയാത്രയുടെ ഉദ്ഘാടനം കാസര്‍കോട് പഴയ ബസ്റ്റാന്‍ഡില്‍ പ്രത്യേകം കെട്ടി ഉണ്ടകിയ വേദിയില്‍ നടക്കുകയാണ്. അന്നത്തെ ജില്ലാ കലക്ടര്‍ കെ നാരായണനാണ് ഉദ്ഘടകന്‍. ഞങ്ങള്‍ ആദ്യകാല പ്രവര്‍ത്തകരായ അഡ്വ. മാധവന് മാലങ്കാട്, കരിവെള്ളൂര്‍ വിജയന്, സി കെ ഭാസ്കരന്, സംസ്ഥാന നേതാക്കളായ പി എന്‍ പണിക്കര്‍, തെങ്ങമം ബാലകൃഷ്ണന് തുടങ്ങിയവരൊക്കെ പദയാത്രയുടെ ഉദ്ഘാടനച്ചടങ്ങില്‍ സന്നിഹിതരായിട്ടുണ്ട്. അന്ന് കാന്‍ഫെഡ് വനിതാ പ്രവര്‍ത്തകര്‍ വളരെ വിരളമായിരുന്നു. ചടങ്ങിന് ആശംസ നേരാന്‍ എത്തിയ ചുറുചുറുക്കുള്ള ഒരു സുന്ദരിയെ എല്ലവരും ശ്രദ്ധിച്ചു. അത് മറ്റാരുമായിരുന്നില്ല, ശ്രീമതി കാര്‍ത്ത്യായനി കെ നായര്‍. അന്നുമുതലാണ് ഈ സാമൂഹ്യ പ്രവര്‍ത്തകയെ നേരിട്ടറിയാന്‍ ഇടയായത്.
കാര്‍ത്ത്യായനിയുടെ കൂടെ ചട്ടഞ്ചാലിലുള്ള ഒരു ഏലിയാമ്മ പ്രോത്താസിസും ഉണ്ടായിരുന്നു. കാസര്‍കോട് ജില്ലയില്‍ നടക്കുന്ന കാന്‍ഫെഡ് മീറ്റിംഗുകളിലും, പ്രചാരണ പരിപാടികളിലും രണ്ടു പേരും സജീവമായി പങ്കെടുക്കുമായിരുന്നു. ഇന്ന് രണ്ടു പേരും മക്കളും മക്കളുടെമക്കളുമായി ചട്ടഞ്ചാലില്‍ സസുഖം ജിവിച്ചു വരികയാണ്.
നമുക്ക് കാര്‍ത്ത്യായനി കെ നായരിലേക്ക് വരാം. ഭര്‍ത്താവ് കുഞ്ഞി രാമന് നായരുടെ പൂര്‍ണ്ണ പിന്തുണയോടെയായിരുന്നു കാര്‍ത്ത്യായനി പൊതുരംഗത്തെ പ്രവര്‍ത്തനത്തിനിറങ്ങിയത്. അമ്പത്തിനാല് കൊല്ലമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പറായി പ്രവര്‍ത്തിക്കുന്ന കുഞ്ഞിരാമന് നായര്‍ ഭാര്യയെയും മഹിളാ സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ സജീവമാകാന്‍ പ്രോത്സാഹിപ്പിച്ചു.
കര്‍ണാടകയിലെ കാര്‍ക്കളയിലാണ് കാര്‍ത്ത്യായനിയുടെ ജനനം. സ്കൂള്‍, കോളജ് വിദ്യാഭ്യാസം കന്നഡ മീഡിയത്തിലായിരുന്നു. വിവാഹ ശേഷമാണ് മലയാളം സംസാരിക്കാന്‍ പഠിച്ചത്. എങ്കിലും ഏറ്റവും മനോഹരമായിട്ട് മലയാളത്തില്‍ സംസാരിക്കും. ഇംഗ്ലീഷില്‍ സംസാരിക്കുന്നതിനും എഴുതുന്നതിനും നല്ല പ്രാവീണ്യമാണ്.
കാര്‍ത്ത്യായനിയുടെ ഹോബി വായനയാണ്. കിട്ടുന്നതെന്തും വായിക്കും. കന്നട, ഇംഗ്ലീഷ്, മലയാളം നോവലുകളാണ് കുടുതല്‍ താല്പര്യം. അടുത്തുളള ലൈബ്രറികളില്‍ നിന്നൊക്കെ പുസ്തകം ശേഖരിച്ച് എത്തിച്ചു കൊടുക്കാന്‍ ഭര്‍ത്താവും റെഡി. വീട്ടില്‍ തന്നെ മോശമല്ലാത്തൊരു പുസ്തക ശേഖരവുമുണ്ട്.
ഇംഗ്ലീഷ് പുസ്തകങ്ങളോടാണ് കുടുതല്‍ കമ്പം. പക്ഷേ അതേപോലെ മലയാളവും സ്വയം പഠിച്ച് വായിക്കാന്‍ തുടങ്ങി. ഇപ്പോള്‍ രണ്ടു ഭാഷകളും കാര്‍ത്ത്യായനിക്ക് വഴങ്ങും, കന്നട, തുളു, കൊങ്കിണി, ഹിന്ദി, അവ്യക്ക എന്ന ബ്രാഹ്മിണ്‍ ഭാഷ എല്ലാം കാര്‍ത്ത്യായനിക്ക് വഴങ്ങും. ജനനം കര്‍ണ്ണാടകയിലെ കാര്ക്കളയായതിനാലാണ് ഇത്രയും ഭാഷ കൈകാര്യം ചെയ്യാനുള്ള അവസരം ലഭിച്ചതെന്ന് കാര്‍ത്ത്യായനി പറയുന്നു. പഠനത്തിലും മിടുക്കിയാണ്. 1974ല്‍ മൈസൂര്‍ യൂണിവേര്സിറ്റിയിലെ റാങ്ക് ഹോള്‍ഡറും കൂടിയാണ് കാര്‍ത്ത്യായനി കെ നായര്‍.
1954ല്‍ ജനിച്ച ഇവര്‍ ഡിഗ്രി പഠനത്തിനു ശേഷം 1974ല്‍ വിവാഹിതയായി. ഇപ്പോള്‍ മൂന്നു മക്കളുടെ അമ്മയാണ്. മക്കളെ എങ്ങിനെ വളര്‍ത്തണമെന്ന് പഠിച്ചത് സ്വന്തം അച്ഛനമ്മമാരില്‍ നിന്നാണെന്ന് കാര്‍ത്ത്യായനി പറഞ്ഞു. രക്ഷിതാക്കളുടെ നന്മനിറഞ്ഞ ഉപദേശങ്ങള്‍ അതേപടി ജീവിതത്തില്‍ പകര്‍ത്താന്‍ കാര്‍ത്ത്യായനിക്ക് കഴിഞ്ഞു. വെറുപ്പ്, അസൂയ, കളവ്, എന്നിവ പാടില്ലെന്ന് പഠിപ്പിച്ചതും, സത്യസന്ധത, എളിമ, പരസ്പര സ്നേഹം, ആവുന്നത്ര സഹായം ചെയ്യല്‍ ഇതൊക്കെ ജീവിതത്തില്‍ ഇന്നും പ്രാവര്‍ത്തികമാക്കി നടക്കുകയാണിവര്‍. ഇതേ നന്മകളും, സ്വന്തം മക്കളില്‍ ഊട്ടി ഉറപ്പിക്കാന്‍ കാര്‍ത്ത്യായനിക്ക് കഴിഞ്ഞത് ജീവിത വിജയ രഹസ്യമെന്ന് അവര്‍ പറഞ്ഞു.
സ്മിതാ നമ്പ്യാര്‍, പ്രീതാ നമ്പ്യാര്‍, വിശ്വജിത്ത് നമ്പ്യാര്‍ എന്നിവരാണ് മക്കള്‍. ഉയര്‍ന്ന വിദ്യാഭ്യാസം കരസ്ഥമാക്കിയ ഇവര്‍ വ്യത്യസ്ത മേഖലകളില്‍ നല്ല നിലയില്‍ ജോലി ചെയ്തുവരുന്നു. കാര്‍ത്ത്യായനി കെ നായര്‍ മാവുങ്കാല്‍ മില്‍മയില്‍ ഡിസ്റ്റിക്ട് ഓഫീസര്‍ ഇന്‍ചാര്‍ജ് ആയി ജോലി ചെയ്തിരുന്നു. ക്ഷീരകര്‍ഷകരുമായി അടുത്തിടപഴകാന്‍ ഇതൊരവസരമായി. സമൂഹ്യ പ്രവര്‍ത്തന രംഗം തന്നെയാണിതും. കന്നുകാലി സംരക്ഷണം, പരിപാലനം, പാലുല്പാദനം വര്‍ധിപ്പിക്കല്‍, ശുചിത്വരീതികള്‍ എന്നീകാര്യങ്ങള്‍ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാനുളള ദൗത്യമാണ് ഇതുവഴി കാര്‍ത്ത്യായനിക്ക് ലഭ്യമായത്.
രാഷ്ടീയത്തിലും അല്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. സിപിഎം അനുകുല വനിതാ പ്രസ്ഥാനത്തിന്റെ ജില്ലാ കമ്മറ്റി അംഗം വരെയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മില്‍മയില്‍ ജോലി ലഭ്യമായതിനു ശേഷം ക്രമേണ രാഷ്ട്രീയ പ്രവര്ത്തിനത്തില് നിന്ന് പിന്മാറി. പക്ഷേ ഇന്നും ഇടതുപക്ഷ ആശയത്തിന് മങ്ങലേറ്റിട്ടില്ല. കാരണം ഭര്‍ത്താവ് കുഞ്ഞിരാമന് നായര്‍ അമ്പത്തിയഞ്ച് വര്‍ഷമായി പാര്‍ട്ടി മെമ്പര്‍ഷിപ്പ് ഹോള്ഡരാണ്. പക്ഷേ പാര്‍ട്ടിയുടെ പേരുപയോഗിച്ച് യാതൊരു സ്ഥാനമാനങ്ങള്‍ക്കും പോയിട്ടില്ല. സഹകരണ പ്രസ്ഥാനത്തിന്റെ നേതൃ സ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയിട്ടുണ്ട്. കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ സ്ഥാപക മെമ്പറും, സംഘത്തിന്റെ ജില്ലാ-സംസ്ഥാന ഭാരവാഹിയുമായി പ്രവര്‍ത്തിക്കാന്‍ കുഞ്ഞിരാമന് നായര്‍ക്ക് അവസരം കിട്ടിയിട്ടുണ്ട്.
മികച്ച സൗന്ദര്യ ബോധമുള്ളവളാണ് കാര്‍ത്ത്യായനി. അവരുടെ ചിരിയും, നോട്ടവും സംസാരവും ആരെയും ആകര്‍ഷിക്കും. അങ്ങേയറ്റത്തെ എളിമയോടെയുള്ള ഇടപെടലും ആളുകളില്‍ മതിപ്പുണ്ടാക്കും. ശിവറാം കാറന്തിന്റെ 'ചുമനദുടി' ഡോക്യൂമെന്ററി ഫിലിമില്‍ അഭിനയിക്കാന്‍ പറ്റുമോയെന്ന നിര്‍ദേശവുമായി ബന്ധപ്പെട്ടവര്‍ വന്നു. പക്ഷേ കാര്‍ത്ത്യായനി അതിന് താല്പര്യം കാണിച്ചില്ല.
ഇന്നത്തെ പെണ്‍കുട്ടികളുടെ തെറ്റായ പോക്കിന് തടയിടാന്‍ വല്ല നിര്‍ദേശവുമുണ്ടോ എന്ന അന്വോഷണത്തിന് അവരുടെ മറുപടി ഇങ്ങനെ. 'അമ്മമാര്‍ നല്ലതായാല്‍ കുട്ടികളും നന്നാവും. വീട്ടില്‍ സ്നേഹന്തരീക്ഷം ഉണ്ടാക്കണം. വീട്ടില്‍ നല്ല ശ്രദ്ധയോടെ വളര്‍ത്തണം. ആവശ്യപ്പെടുന്നതെല്ലാം വാങ്ങിച്ചു കൊടുക്കരുത്. 'നോ' പറയാന്‍ കുട്ടികളെ പ്രാപ്തരാക്കണം. ഞാന്‍ എന്ന തോന്നലിലും പ്രവൃത്തിയിലും മാറ്റം വന്ന് 'നമ്മള്' എന്ന് പറയുകയും ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും വേണം.
സിനിമയില്‍ കാണുന്ന ഡ്രസിന്റെ പിറകേ പോകരുത്, സിനിമയിലെ ഡ്രസ് കഥാപാത്രത്തിനനുസരിച്ചുള്ളതാണ്. അത് നോക്കി പെണ്‍കുട്ടികള്‍ അനുകരിക്കരുത്. ഒളിച്ചോട്ടവും ലഹരി വസ്തു ഉപയോഗവും സിനിമയില്‍ കാണുന്നത് പോലെ ചെയ്യാന്‍ ശ്രമിക്കുന്നതും അപകടകരമാണ്.
കാസര്‍കോട് ജില്ലയില്‍ മാത്രം കണ്ടുവരുന്ന 'കൊറഗ' വിഭാഗത്തിന്റെ നന്മക്കുവേണ്ടി കാര്‍ത്ത്യായനി രംഗത്തിറങ്ങിയിട്ടുണ്ട്. അവരുടെ ലഹരി ഉപയോഗത്തിനെതിരെ ബോധവല്‍ക്കരണം നടത്തി. മുള്ളേരിയ കേന്ദ്രമാക്കി രൂപികരിച്ച സംഘടനയുടെ നേതൃത്വത്തില്‍ 'കൊറഗ' സമൂഹ വിവാഹത്തിന് നേതൃത്വം നല്കി. മണിപ്പാല്‍ ആശുപത്രിയുടെ സഹകരണത്തോടെ ചട്ടഞ്ചാലില്‍ നടത്തിയ കണ്ണ് പരിശോധനാ ക്യാമ്പില്‍ എഴുനൂറ് പേര് പങ്കെടുത്തു. അവരില്‍ മിക്കവരേയും സൗജന്യ തുടര്‍ ചികിത്സക്ക് മണിപ്പാലില്‍ എത്തിച്ചതും കാര്‍ത്ത്യായനിയുടെ നേതൃത്വത്തിലായിരുന്നു.
Related:
2. അറിയപ്പെടാത്ത വനിതാ സാമൂഹ്യ പ്രവര്‍ത്തകര്‍-2; അറുപത്തഞ്ചിലും മങ്ങലേല്‍ക്കാത്ത ഊര്‍ജസ്വലതയുമായി മീനാക്ഷി കള്ളാര്‍
നല്ലൊരു വീട്ടമ്മയാണിവര്‍. ഇവരുടെ ഭക്ഷണ രുചിയറിഞ്ഞവര്‍ നിരവധിയുണ്ട്. പി കെ വാസുദേവന്‍, കൊടിയേരി ബാലകൃഷ്ണന്, പന്ന്യന്‍ രവീന്ദ്രന്, പി എന്‍ പണിക്കര്‍ തുടങ്ങിയവരെല്ലാം കാര്‍ത്ത്യായനിയുടെ കൈപ്പുണ്യം അറിഞ്ഞിട്ടുണ്ട്.
കാര്‍ത്ത്യായനി കെ നായര്‍ സ്ത്രീ സമൂഹത്തിന് മാതൃകയാണ്. വായനയും പഠനവും ചിന്തയും അവരെ നന്മകളിലേക്കുയര്ത്തുന്നു. രക്ഷിതാക്കളില്‍ നിന്ന് കിട്ടിയ ഉപദേശ നിര്‍ദേശങ്ങള്‍ ഹൃദയത്തിലേറ്റി തന്റെ മക്കളിലേക്കും അത് പകര്‍ന്ന് കൊടുത്തതും, അതു കൊണ്ടവര്‍ നന്മയുടെ വഴിയിലൂടെ മുന്നേറിയതും അഭിമാനത്തോടെ അവര്‍ ഓര്‍മിക്കുന്നു.
84. നിര്‍മലമാണ് പെണ്മനസ്സുകള്
85. ആദ്യ ജോലിയും സഹപ്രവര്‍ത്തകരും
86. കുപ്പായത്തിനുമില്ലേ അനുഭവകഥ പറയാന്‍?
87. അണ്ടിക്കാലം ആനന്ദകാലം
88. നല്ലൊരു പഠനക്കളരിയായിരുന്നു ബീഡിക്കമ്പനികള്‍
89. നിലാവിന്റെ കുളിര്‍മയില്‍ ഒരു പുസ്തക പ്രകാശനം
90. വാലന്റൈന്‍ ദിനത്തില്‍ 43ാം വിവാഹവാര്‍ഷികം ആഘോഷിച്ച കാദൃച്ചയും കല്യാണിയും ഇന്നും സന്തോഷത്തോടെ കഴിയുകയാണ്; ഇവരുടെ ജീവിതം നമ്മുക്കൊരു പാഠപുസ്തകമാണ്
91. നിങ്ങള്‍ സപ്പോട്ട പറിക്കാന്‍ വന്നതാണല്ലേ? അധ്യാപികമാര്‍ മാത്രമുള്ള ഒരു സ്കൂളിനെ കുറിച്ചറിയാം
92. സര്‍ക്കാര്‍ വകുപ്പിലെ ഇന്റര്‍വ്യൂ പ്രഹസനങ്ങള്‍; ശുപാര്‍ശകളാണ് ഏറ്റവും വലിയ യോഗ്യത
93. എന്റെ മണി കാണുന്നു... ഉപ്പാ...
94. ചൈല്‍ഡ്ലൈനും ഞാനും
95. അന്ന് സാക്ഷരതാ ക്ലാസില്‍ അക്ഷരം പഠിച്ചവരില്‍ ചിലര്‍ ഇന്ന് മാധ്യമപ്രവര്‍ത്തകരായും കോളജ് അധ്യാപകരായും സ്കൂള്‍ ഹെഡ് മാസ്റ്ററായും സേവനമനുഷ്ഠിക്കുന്നുണ്ട്; മുന്നേറാന്‍ പലപ്പോഴും ഒരു നിമിത്തമുണ്ടാവും
96. നമ്മുടെ നാട്ടിലുമുണ്ട് മാംസം വിറ്റു ജീവിക്കുന്നവരും വില കൂടിയ കാറില്‍ വരെ തേടിയെത്തുന്ന മാന്യന്മാരും, മുമ്പൊക്കെ ആളൊഴിഞ്ഞ വീടും ലോഡ്ജ് മുറികളുമാണെങ്കില്‍ ഇന്ന് കാറില്‍ തന്നെ കാര്യം സാധിക്കും
97. 'ആകാശവാണി കോഴിക്കോട്.. ഇന്നത്തെ വഴിവിളക്കില്‍ കൂക്കാനം റഹ് മാന്‍ നടത്തുന്ന പ്രഭാഷണം കേള്‍ക്കാം'; ആദ്യ റേഡിയോ പ്രക്ഷേപണത്തിന്റെ ഓര്‍മ്മകള്‍
98. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ കമലാക്ഷിയെ പ്രണയിച്ചതും ഗവ. കോളജിലെ പഠനകാലത്ത് സറീനയെ പ്രണയിച്ചതുമെല്ലാം ഇന്നും ഓര്‍മയുണ്ട്, ഡയറിക്കുറിപ്പ് സത്യസന്ധമായ രേഖയാണ്
99. അറിയപ്പെടാത്ത വനിതാ സമൂഹ്യ പ്രവര്‍ത്തകര്‍; പാര്‍ട്ടിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വിപ്ലവനേതാവിന്റെ മകള്‍ കെ എം രമണിയെകുറിച്ച്
100. അറിയപ്പെടാത്ത വനിതാ സാമൂഹ്യ പ്രവര്‍ത്തകര്‍-2; അറുപത്തഞ്ചിലും മങ്ങലേല്‍ക്കാത്ത ഊര്‍ജസ്വലതയുമായി മീനാക്ഷി കള്ളാര്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kookanam-Rahman, Article, Story of my footsteps 101.

1.നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം
2.ഉച്ചയ്ക്ക് വിശപ്പടക്കാന്‍ ഒരാണിവെല്ലം
3.മൊട്ടത്തലയില് ചെളിയുണ്ട
4.ആശിച്ചുപോകുന്നു കാണാനും പറയാനും
5.പ്രണയം, നാടകം, ചീട്ടുകളി
6.കുട്ടേട്ടനൊരു കത്ത്
7.ശ്രീലങ്കന്‍ റേഡിയോയില്‍ നിന്നും മലയാള പ്രക്ഷേപണം കേട്ട കാലം മറന്നുവോ?
8.പേര് വിളിയുടെ പൊരുള്‍
9.തികഞ്ഞ മാപ്പിളയാകാന്‍ അത് ചെയ്തേ തീരൂ
10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്
11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ
12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍
13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍
14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !
15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്
16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്മെന്റ് സ്കൂളില്‍ ജോലി; രൂപ മാസ ശമ്പളവും
17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്മ
18.സ്കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ
19.ഉപ്പയും ഉമ്മയും ആയി നമ്മള് കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...
20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍
21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം
22.സ്നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്
23.വീണുടഞ്ഞ സ്വപ്നം
24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം
25.പേടിപ്പെടുത്തിയ ചുടുകാട്
26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ
27.മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍
28.എം.വി ആര് നോട് ഒരു ചോദ്യം
29.കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെ ദേശീയ അംഗീകാരം
30.ഉറവിടമില്ലാത്ത ഊമക്കത്തുകള്‍
31.ഞാന്‍ മറന്നെങ്കിലും അവര്‍ ഓര്‍ക്കുന്നു
32.പിണറായിക്കൊപ്പം യാത്ര ചെയ്ത പഴയൊരോര്‍മ്മ
33.30 ാം വയസിലെ കോളജനുഭവങ്ങള്‍; പ്രണയവും തെരഞ്ഞെടുപ്പും ഒടുവില്‍ രിസള്‍ട്ട് വിത്ത്ഹെല്‍ഡും
34.പത്രവാര്‍ത്ത ഉണ്ടാക്കിയ ഞെട്ടല്‍
35.റേഡിയോ പ്രക്ഷേപണാനുഭവങ്ങള്‍
36.മലപോലെ വന്നത് മഞ്ഞുപോലെ പോയി
37.രോഗികളേ നിങ്ങള്‍ തെക്കോട്ടുപോവാതെ വടക്കോട്ടു പോവൂ
38.തറവാട് ഒരോര്‍മ്മ
39.കരിവെളളൂരിലെ മുസ്ലീം കമ്മ്യൂണിസ്റ്റുകാര്‍
40.ഗ്രാന്‍ഡ് മോസ്ക്ക് ഒരത്ഭുതക്കാഴ്ച
41.ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി ഓര്‍മ്മച്ചെപ്പ് തുറന്നപ്പോള്‍
42.ബസിലെ സീറ്റ് സംവരണവും ഒഴിയുന്നവരുടെ വേദനയും
43.സംഘാടകനെന്നനിലയിലെ പ്രവര്‍ത്തനങ്ങള്‍
44.ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കെത്തിയ ചിലരെക്കുറിച്ച്
45.ഇല്ലാക്കഥകള്‍ മെനയും അത് പ്രചരിപ്പിക്കും, ചിലര്‍ക്ക് ഇക്കാര്യത്തില്‍ വലിയ മിടുക്കാണ്
46.ആ ദിനത്തില്‍ ഉമ്മൂമ്മയെ ഓര്‍ത്തുപോയി
47.എന്നെ സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത രണ്ട് പണിക്കര്‍മാരും നഫീസത്തുബീവിയും
48.കളഞ്ഞുകിട്ടിയ വാച്ചും സ്ക്കൂളിലേക്കൊരു ഷെല്‍ഫും
ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി
49.ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി
50.ആശ്വാസമേകാനെങ്കിലും ആരെങ്കിലും ഒന്നു തിരിഞ്ഞുനോക്കുമോ?
51. ഒരു വെറ്റിലക്കഥ
52.എന്റെ സാക്ഷരതാ ക്ലാസ്

53.അങ്ങാടി ഉറക്കത്തിനിടയില്‍ പുട്ടുകച്ചവടം
54.കളപറിക്കലും ചക്കക്കറിയും
55.തല്ലാത്തൊരമ്മാവന്റെ ഓര്‍മ്മക്കു മുന്നില്‍
56.പഠിക്കണം 97 ലെത്തിയ യോഗാചാര്യ രാമന് മാസ്റ്ററെക്കുറിച്ച്
57. കാന്‍ഫെഡ് ഹൃദയത്തിലേറ്റിയ വികാരം
58. ജീവിതത്തില്‍ കിട്ടിയ അപൂര്‍വ്വ അവാര്‍ഡ്
59. ഡപ്പ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ വര്‍ക്ക് ചെയ്തപ്പോള്‍ ഉണ്ടായ വേദനകളും സന്തോഷങ്ങളും
60. കത്ത് കിട്ടാന്‍ കാത്തിരുന്ന കാലം
61. ഡെറാഡൂണ്‍ റോഡ് വിജയവാഡയിലെ മാങ്ങ - ഭോപ്പാലിലെ ഉറക്കം
62. എന്റെ കണക്കുബൗണ്ട് ബുക്ക്
63. ഇടയ്ക്ക് പത്രപ്രവര്‍ത്തകനായും
64. കാനായി കുഞ്ഞിരാമനെ കണ്ടുമുട്ടിയപ്പോള്‍...
65. ഇങ്ങനെയൊക്കെയായിരുന്നോ അന്നത്തെ ജീവിതം?...

66. ആമീത്താന്റെ കാനത്ത്
67. അമ്മായിയുടെ അവിലിടിയും ഉച്ചന്‍വളപ്പ് പുരാണവും
68. എന്ന്, രമണി, കാസര്‍കോട്
69. ഞങ്ങളുടെ കുട്ടിക്കാലം ഇങ്ങനെയൊക്കെയായിരുന്നു
70. റോഡുണ്ടായത് ഇങ്ങിനെയൊക്കെയായിരുന്നു അന്ന്
71. നന്മ തിരിച്ചുതരുന്ന മക്കള്‍
72. ജൂണ്‍മാസ ഓര്‍മകള്‍
73. മേഴ്സി രവി: ആരാധ്യയായൊരു വനിതാ നേതാവ്
74. വീട്ടുകൂടലിന്റെ പ്രസക്തി; അന്നും ഇന്നും
75. എയ്ഡസ് പ്രതിരോധ പ്രവര്‍ത്തനത്തിന് ഗ്രീന്‍ബനാന