Join Whatsapp Group. Join now!
Aster MIMS 10/10/2023

അന്ന് സാക്ഷരതാ ക്ലാസില്‍ അക്ഷരം പഠിച്ചവരില്‍ ചിലര്‍ ഇന്ന് മാധ്യമപ്രവര്‍ത്തകരായും കോളജ് അധ്യാപകരായും സ്‌കൂള്‍ ഹെഡ് മാസ്റ്ററായും സേവനമനുഷ്ഠിക്കുന്നുണ്ട്; മുന്നേറാന്‍ പലപ്പോഴും ഒരു നിമിത്തമുണ്ടാവും

ഒരു പ്രവര്‍ത്തനം ആരംഭിക്കുന്നതിനും, ആശയം രൂപം കൊള്ളുന്നതിനും ഒരു നിമിത്തമുണ്ടാവും. അത്തരം Article, Kookkanam Rahman, Story of my footsteps - 95, Literacy classes, Teacher, Job
കൂക്കാനം റഹ് മാന്‍ / (നടന്നു വന്ന വഴി - ഭാഗം-95)

(www.kasargodvartha.com 03.04.2019)  ഒരു പ്രവര്‍ത്തനം ആരംഭിക്കുന്നതിനും, ആശയം രൂപം കൊള്ളുന്നതിനും ഒരു നിമിത്തമുണ്ടാവും. അത്തരം അനുഭവത്തിന്റെ വെളിച്ചത്തിലാണ്, നിമിത്തത്തില്‍ നിന്നാണ് വൃക്തികള്‍ പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കാറ്. ചിലപ്പോള്‍ ആ പ്രവര്‍ത്തനമോ, ആശയമോ, അനുഭവമോ, മറ്റ് പല ഘടകങ്ങളുടെയും കൂടിച്ചേരലില്‍ അതിശക്തമായി മുന്നോട്ടു പോവാം. പരാജയപ്പെട്ടുപോവാനും സാധ്യതയുണ്ട്. വ്യക്തികളോ, പ്രസ്ഥാനങ്ങളോ തങ്ങളുടെ മനസ്സില്‍ രൂപപ്പെട്ട ആശയം പ്രാവര്‍ത്തിക മാക്കുമ്പോള്‍, അതേ ആശയത്തിലൂന്നിയ പ്രവര്‍ത്തനം സര്‍ക്കാരോ ഇതര പ്രസ്ഥാനങ്ങളോ ആരംഭിച്ചെന്നിരിക്കും. അവരോടൊപ്പം മുന്നോട്ടു പോയാല്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ സാധിക്കും.

1975ല്‍ പാണപ്പുഴ ഗവ: എല്‍പി സ്‌കൂളില്‍ ആദ്യ പിഎസ്‌സി നിയമനം കിട്ടിയപ്പോഴുണ്ടായ ഒരനുഭവവും അതിന്റെ തുടര്‍ച്ചയുമാണ് ഇവിടെ കുറിക്കുന്നത്. എന്റെ പഴയകാല സുഹൃത്തുക്കളിലൊരാളായ രാമചന്ദ്രന്‍ മാഷ് പ്രസ്തുത സ്‌കൂളില്‍ അധ്യാപകനാണ്. കരിവെള്ളൂരില്‍ നിന്നേ ഉച്ചഭക്ഷണം കെട്ടിക്കൊണ്ടു വരുന്നതിന്റെ പ്രയാസം കണ്ടറിഞ്ഞ രാമചന്ദ്രന്‍ മാഷ് അയാളുടെ വീട്ടില്‍ നിന്ന് ഉച്ചഭക്ഷണം കഴിക്കാമെന്ന് നിര്‍ദ്ദേശിച്ചു. കേള്‍ക്കേണ്ട താമസം ഞാന്‍ അത് അംഗീകരിച്ചു.

രാമചന്ദ്രന്‍മാഷ്, അദ്ദേഹത്തിന്റെ അമ്മ, ഭാര്യ, ഒരു ചെറിയ കുട്ടി അത്രയേ ആ വീട്ടില്‍ അംഗങ്ങളായുള്ളു. ശുഭ്രവസ്ത്രധാരിയായേ എന്നും അമ്മയെ കാണാന്‍ കഴിയൂ. ആ മുഖത്തെ നിറഞ്ഞ ചിരിയും, സംതൃപ്തിയോടെ ഭക്ഷണം വിളമ്പിത്തരുന്നതും ഒരിക്കലും മറക്കാന്‍ കഴിയില്ല. അവര്‍ ഇന്ന് ജീവിച്ചിരിപ്പുണ്ടോ ആവോ? അവര്‍ നല്‍കിയ ഭക്ഷണത്തിന്റെ രുചി ഇപ്പോഴും നാവിന്‍ തുമ്പിലുണ്ട്.
ഒരു ദിവസം ഭക്ഷണശേഷം വിശ്രമിക്കുമ്പോള്‍ കട്ടിലിനടിയ്യില്‍ കുറേ സ്ലേറ്റ് എന്റെ ശ്രദ്ധയില്‍ പെട്ടു.

'രാമചന്ദ്രന്‍ മാഷേ ഇത്രയും സ്ലേറ്റ് എന്തിനാ ഇവിടെ?' 'ഇത് മാത്രമല്ല റഹ് മാന്‍ മാഷെ, ഒരു പെട്രൊമാക്‌സ് ഉണ്ട്. കര്‍ഷകപാഠാവലി എന്ന കുറേ പുസ്തകങ്ങളുമുണ്ട്.'

ഇത്രയും കേട്ടപ്പോള്‍ അതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹമായി. രാമചന്ദ്രന്‍മാഷ് പറഞ്ഞു തുടങ്ങി. ' ഗ്രാമീണ പ്രവൃത്യുന്മുഖസാക്ഷരതാ പരിപാടി എന്ന പേരില്‍ എഴുതാനും വായിക്കാനും അറിയാത്തവരെ പഠിപ്പിക്കാന്‍ ഒരു സര്‍ക്കാര്‍ പദ്ധതിയുണ്ട്. വികസന ബ്ലോക്കുകള്‍ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പെട്രോമാക്‌സില്‍ മണ്ണെണ്ണ നിറക്കാന്‍ മാസം 40രൂപ ബ്ലോക്ക് ആഫീസില്‍ നിന്ന് കിട്ടും. ഞാന്‍ ഇവിടെയുള്ള നിരക്ഷരരെ രാത്രിയില്‍ സ്‌കൂളില്‍ വെച്ച് പഠിപ്പിക്കുന്നുണ്ട്.'

ഇതൊരു പുതിയ അറിവായിരുന്നു എനിക്ക്. അടുത്ത ദിവസം പയ്യന്നൂര്‍ ബ്ലോക്ക് ആഫീസുമായി ബന്ധപ്പെട്ടു കരിവെള്ളൂരില്‍ ഇത്തരമൊരു സെന്റര്‍ തുടങ്ങാന്‍ അപേക്ഷ കൊടുത്തു. 1976 ജനുവരി മുതല്‍ ക്ലാസ് തുടങ്ങാന്‍ അനുവാദം കിട്ടി. അക്കാലത്ത് കരിവെള്ളൂരിലെ ബീഡിക്കമ്പനികളില്‍ ബീഡിക്ക് നൂല് കെട്ടാനും, നെയ്ത്ത് കമ്പനികളില്‍ നല്ലി ചുറ്റാനും ചെറിയ കുട്ടികളെയാണ് പ്രയോജനപ്പെടുത്താറ്. അവരില്‍ പലരും ഇടയ്ക്ക് വെച്ച് പഠനം നിര്‍ത്തിയവരും, തീരെ സ്‌കൂളില്‍ പോകാത്തവരുമായിരുന്നു.

പഠിതാക്കളെ കണ്ടെത്തുകയാണ് അടുത്ത പടി. ഒരു ദിവസം സ്‌കൂളില്‍ നിന്ന് തിരിച്ചു വരുമ്പോള്‍ കരിവെള്ളൂര്‍ ബസാറിലിറങ്ങി. ആദ്യം കാണുന്നത് 'കൊട്ടന്‍ ' എന്ന പേരായ ബീഡി നൂല് കെട്ടുന്ന ചെറുപ്പക്കാരനേയാണ്. മെല്ലെ അവന്റെ അടുത്ത് ചെന്ന് ലോഹ്യം പറഞ്ഞു. അവന്‍ സ്‌കൂളില്‍ പോയിട്ടേയില്ലായെന്ന് സൂചിപ്പിച്ചു. രാത്രികാലത്ത് പഠിക്കാന്‍ വരാന്‍ പറ്റുമോ? എന്റെ ചോദ്യം. 'വരാം മാഷേ' അനുകൂല മറുപടി.

'അതിന് പറ്റിയ ഒരു മുറി എവിടെ കിട്ടും കൊട്ടാ?' 'നമ്മുക്ക് അബ്ബാസിച്ചാനോട് ചോദിക്കാം. അയാളുടെ പീടികയുടെ മുകളില്‍ അതിന് സൗകര്യമുണ്ട്.' കൊട്ടന്‍ പറഞ്ഞു. 'വാടകകൊടുക്കാതെ കിട്ടുമോ?' എന്റെ ചോദ്യം. 'നമ്മുക്ക് നോക്കാം' എന്ന് പറഞ്ഞ് ഞാനും കൊട്ടനും അബ്ബാസിനെ കണ്ടു. അദ്ദേഹം സൗജന്യമായി മുറി തരാമെന്നും ഏറ്റു. നാലഞ്ചുബെഞ്ച് പല സ്ഥലത്തു നിന്നും സംഘടിപ്പിച്ചു. അടുത്ത ദിവസം ക്ലാസു തുടങ്ങി. ബ്ലാക്ക്‌ബോര്‍ഡ്, ചോക്ക്, സ്ലേറ്റ്, പെന്‍സില്‍, പെട്രോമാക്‌സ് എല്ലാം ബ്ലോക്കാഫീസില്‍ ചെന്ന് അന്ന് തന്നെ വാങ്ങിച്ചു കൊണ്ടുവന്നിരുന്നു.

ആദ്യ ദിവസം നാലോ അഞ്ചോ പഠിതാക്കള്‍ വന്നു. ഇനിയും നിരവധി പേര്‍ക്ക് വരണമെന്നുണ്ട്. തങ്ങള്‍ക്ക് അക്ഷരം അറിയില്ലയെന്ന കാര്യം മറ്റുള്ളവര്‍ അറിയാന്‍ ഇടയായാല്‍ നാണക്കേടല്ലേ? അത്തരക്കാര്‍ ഒരു കണ്ടീഷന്‍ വെച്ചു. ക്ലാസില്‍ കടന്ന ഉടന്‍ വാതിലടക്കണം. മറ്റുള്ളവര്‍ കയറി വരരുത്. അതൊക്കെ അംഗീകരിച്ചു ക്ലാസില്‍ 40 പേരോളം എത്തി.

ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ 1977ല്‍ കാന്‍ഫെഡ് എന്ന പ്രസ്ഥാനം ഉടലെടുത്തു. അനൗപചാരികമായി വിദ്യാഭ്യാസം നല്‍കുക എന്നതായിരുന്നു കാന്‍ഫെഡ് ലക്ഷ്യം. കരിവെള്ളൂരില്‍ കാന്‍ഫെഡ് യൂണിറ്റ് രൂപികരിച്ചു. അതിന്റെ മേല്‍നോട്ടത്തില്‍ നവസാക്ഷരരായ തൊഴിലാളികള്‍ക്ക് ഏഴാം ക്ലാസ് പരീക്ഷയ്ക്ക് വേണ്ടിയുള്ള ക്ലാസ് ആരംഭിച്ചു. യുപി ക്ലാസുകളുള്ള ഹൈസ്‌കൂളില്‍ വേണം ഏഴാംക്ലാസ്  പരീക്ഷയെഴുതാന്‍. ഞാന്‍ അന്ന് ജോലി ചെയ്തിരുന്ന ചെറുവത്തുര്‍ ഗവ: ഫിഷറീസ് ഹൈസ്‌കൂളില്‍ 23 തൊഴിലാളികള്‍ ഏഴാം ക്ലാസ് പരീക്ഷയ്ക്കിരുന്നു. ട്രഷറിയില്‍ 10 രൂപ ചലാന്‍ അടച്ചാല്‍ ഓവര്‍ ഏജ്ഡ് ഗ്രൂപ്പില്‍ പെടുത്തി (17 വയസ്സു പൂര്‍ത്തിയാവണം) പരീക്ഷയെഴുതാം. അതില്‍ 20പേര്‍ ഏഴാം ക്ലാസ് ജയിച്ചു. ജയിച്ച തൊഴിലാളികള്‍ പഠനമോഹം ഉപേക്ഷിച്ചില്ല. തുടര്‍ന്ന് എസ്എസ്എല്‍സി പരീക്ഷയ്ക്ക് വേണ്ടി അവരെ തയ്യാറാക്കാനും കാന്‍ഫെഡ് മുന്നോട്ടുവന്നു. ആ പ്രവര്‍ത്തനത്തിലൂടെ അനൗപചാരിക വിദ്യാഭ്യാസ പ്രവര്‍ത്തനം  കരിവെള്ളൂരില്‍ സജീവമായി.

കരിവെള്ളൂരിലെയും സമീപ പ്രദേശങ്ങലിലെയും തൊഴിലാഴികള്‍ പഠനത്തിനായെത്തുന്ന കാഴ്ച കരിവെള്ളൂരില്‍ നിത്യസംഭവമായി. അത്തരക്കാരില്‍ പലരും എസ്എസ്എല്‍സി പാസായി. തുടര്‍ന്ന് സ്വയം പഠിച്ച് സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറി. എനിക്ക് മറക്കാനാവാത്ത മനസ്സന്തോഷം തന്ന ഒരു പ്രവര്‍ത്തനമായിരുന്നു അത്.

അബ്ബാസിന്റെ പീടിക മുറിയില്‍ നിന്നും പഴയ പയ്യന്നൂര്‍ സര്‍വ്വീസ് ബാങ്ക് കരിവെളളൂര്‍ ശാഖാ കെട്ടിടത്തിലേക്കും, മുസ്ലിം കള്‍ച്ചറല്‍ സൊസൈറ്റി കെട്ടിടത്തിലേക്കും കരിവെള്ളൂര്‍ സെന്‍ട്രല്‍ എല്‍ പി സ്‌കൂളിലേക്കും മറ്റും ക്ലാസുകള്‍ സംഘടിപ്പിച്ചു. നിരവധി അധ്യാപക സുഹൃത്തുക്കള്‍ ഈ പ്രവര്‍ത്തനവുമായി സഹകരിക്കാന്‍ വന്നു. അതൊക്കെ ഓര്‍ക്കുമ്പോള്‍.. കരിവെള്ളുരിലെ നല്ലവരായ വ്യക്തികള്‍ ആ പ്രവര്‍ത്തനത്തെക്കുറിച്ച് ശ്ലാഘിച്ചു പറയുമ്പോള്‍ കിട്ടുന്ന ആത്മ നിര്‍വൃതി പറഞ്ഞറിയിക്കാന്‍ പറ്റില്ല...

ഇതിനിടയില്‍ സാക്ഷരതാ പ്രവര്‍ത്തനത്തിനും പല മാറ്റം വന്നു. ആദ്യം 1976ല്‍ തുടങ്ങിയ ഫാര്‍മേര്‍സ് ഫംഗ്ഷനല്‍ ലിറ്ററസി (FFLP) പിന്നിട് റൂറല്‍ ഫംഗ്ഷണല്‍ ലിറ്ററസി (RFLP) യായും യുവജന സാകഷരതാ പരിപാടിയായും മാറി. വന്നുവന്ന് 1990ല്‍ കേരള സര്‍ക്കാര്‍ സമ്പൂര്‍ണ്ണ സാക്ഷരതാ പരിപാടി (TLC) ആരംഭിച്ചു. 1991 ഏപ്രില്‍ 18ന് കേരളം സമ്പൂര്‍ണ്ണ സാക്ഷരതാ സംസ്ഥാനമായി പ്രഖ്യപിച്ചു.

പാണപ്പുഴ സ്‌കൂളില്‍ അധ്യാപകനായിരിക്കേ രാമചന്ദ്രന്‍ മാഷിന്റെ വീടില്‍ കണ്ട സ്ലോറ്റും പെട്രോമാക്‌സും, ബ്ലോക്കാഫീസ് മുഖേന ഇവ ലഭിക്കുമെന്ന അറിവും കൈ മുതലാക്കി തുടങ്ങിയ പ്രവര്‍ത്തനം ശ്ലാഘനീയമാം വിധം നിരവധിപേരെ അക്ഷരവെളിച്ചത്തിലേക്കെത്തിക്കാന്‍ കഴിഞ്ഞു എന്നത് ചാരിതാര്‍ത്ഥ്യ ജനകമാണ്.

സാക്ഷരതാ ക്ലാസിന്റെ തുടക്കക്കാരാനായ കരിവെള്ളൂരിലെ കൊട്ടന്‍ ഇന്ന് നല്ല വായനക്കാരനാണ്. ബസാറില്‍ സ്റ്റേഷനറിക്കട നടത്തുന്ന സാമ്പത്തികശേഷി കൈവരിച്ച വ്യാപരിയാണ് കൊട്ടന്‍. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍, പോലീസ് എസ്‌ഐ, ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍, പത്രപ്രവര്‍ത്തകര്‍, കോളജ് അധ്യാപകര്‍ തുടങ്ങി പലമേഖലകളിലേക്കും അന്നത്തെ ബീഡി നെയ്ത്ത് തൊഴിലാളികള്‍ എത്തിപ്പെട്ടിട്ടുണ്ട്.

1.നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

2.ഉച്ചയ്ക്ക് വിശപ്പടക്കാന്‍ ഒരാണിവെല്ലം

3.മൊട്ടത്തലയില്‍ ചെളിയുണ്ട

4.ആശിച്ചുപോകുന്നു കാണാനും പറയാനും

5.പ്രണയം, നാടകം, ചീട്ടുകളി

6.കുട്ടേട്ടനൊരു കത്ത്

7.ശ്രീലങ്കന്‍ റേഡിയോയില്‍ നിന്നും മലയാള പ്രക്ഷേപണം കേട്ട കാലം മറന്നുവോ?

8.പേര് വിളിയുടെ പൊരുള്‍

9.തികഞ്ഞ മാപ്പിളയാകാന്‍ അത് ചെയ്‌തേ തീരൂ

10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്

11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ

12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍

13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍

14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !

15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്

16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും

17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ

18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ

19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...

20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍

21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം

22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്

23.വീണുടഞ്ഞ സ്വപ്നം

24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം

25.പേടിപ്പെടുത്തിയ ചുടുകാട്

26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ

27.മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍

28.എം.വി ആര്‍ നോട് ഒരു ചോദ്യം

29.കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെ ദേശീയ അംഗീകാരം

30.ഉറവിടമില്ലാത്ത ഊമക്കത്തുകള്‍

31.ഞാന്‍ മറന്നെങ്കിലും അവര്‍ ഓര്‍ക്കുന്നു

32.പിണറായിക്കൊപ്പം യാത്ര ചെയ്ത പഴയൊരോര്‍മ്മ

33.30 ാം വയസിലെ കോളജനുഭവങ്ങള്‍; പ്രണയവും തെരഞ്ഞെടുപ്പും ഒടുവില്‍ രിസള്‍ട്ട് വിത്ത്‌ഹെല്‍ഡും

34.പത്രവാര്‍ത്ത ഉണ്ടാക്കിയ ഞെട്ടല്‍

35.റേഡിയോ പ്രക്ഷേപണാനുഭവങ്ങള്‍

36.മലപോലെ വന്നത് മഞ്ഞുപോലെ പോയി

37.രോഗികളേ നിങ്ങള്‍ തെക്കോട്ടുപോവാതെ വടക്കോട്ടു പോവൂ

38.തറവാട് ഒരോര്‍മ്മ

39.കരിവെളളൂരിലെ മുസ്ലീം കമ്മ്യൂണിസ്റ്റുകാര്‍

40.ഗ്രാന്‍ഡ് മോസ്‌ക്ക് ഒരത്ഭുതക്കാഴ്ച

41.ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി ഓര്‍മ്മച്ചെപ്പ് തുറന്നപ്പോള്‍

42.ബസിലെ സീറ്റ് സംവരണവും ഒഴിയുന്നവരുടെ വേദനയും

43.സംഘാടകനെന്നനിലയിലെ പ്രവര്‍ത്തനങ്ങള്‍

44.ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കെത്തിയ ചിലരെക്കുറിച്ച്

45.ഇല്ലാക്കഥകള്‍ മെനയും അത് പ്രചരിപ്പിക്കും, ചിലര്‍ക്ക് ഇക്കാര്യത്തില്‍ വലിയ മിടുക്കാണ്

46.ആ ദിനത്തില്‍ ഉമ്മൂമ്മയെ ഓര്‍ത്തുപോയി

47.എന്നെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത രണ്ട് പണിക്കര്‍മാരും നഫീസത്തുബീവിയും

48.കളഞ്ഞുകിട്ടിയ വാച്ചും സ്‌ക്കൂളിലേക്കൊരു ഷെല്‍ഫും 

ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

49.ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

50.ആശ്വാസമേകാനെങ്കിലും ആരെങ്കിലും ഒന്നു തിരിഞ്ഞുനോക്കുമോ?

51. ഒരു വെറ്റിലക്കഥ

52.എന്റെ സാക്ഷരതാ ക്ലാസ്

53.അങ്ങാടി ഉറക്കത്തിനിടയില്‍ പുട്ടുകച്ചവടം

54.കളപറിക്കലും ചക്കക്കറിയും

55.തല്ലാത്തൊരമ്മാവന്റെ ഓര്‍മ്മക്കു മുന്നില്‍

56.പഠിക്കണം 97 ലെത്തിയ യോഗാചാര്യ രാമന്‍ മാസ്റ്ററെക്കുറിച്ച്

57. കാന്‍ഫെഡ് ഹൃദയത്തിലേറ്റിയ വികാരം

58. ജീവിതത്തില്‍ കിട്ടിയ അപൂര്‍വ്വ അവാര്‍ഡ്

59. ഡപ്പ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ വര്‍ക്ക് ചെയ്തപ്പോള്‍ ഉണ്ടായ വേദനകളും സന്തോഷങ്ങളും

60. കത്ത് കിട്ടാന്‍ കാത്തിരുന്ന കാലം

61. ഡെറാഡൂണ്‍ റോഡ് വിജയവാഡയിലെ മാങ്ങ - ഭോപ്പാലിലെ ഉറക്കം

62. എന്റെ കണക്കുബൗണ്ട് ബുക്ക്

63. ഇടയ്ക്ക് പത്രപ്രവര്‍ത്തകനായും

64. കാനായി കുഞ്ഞിരാമനെ കണ്ടുമുട്ടിയപ്പോള്‍...

65. ഇങ്ങനെയൊക്കെയായിരുന്നോ അന്നത്തെ ജീവിതം?...
66. ആമീത്താന്റെ കാനത്ത്

67. അമ്മായിയുടെ അവിലിടിയും ഉച്ചന്‍വളപ്പ് പുരാണവും

68. എന്ന്, രമണി, കാസര്‍കോട്

69. ഞങ്ങളുടെ കുട്ടിക്കാലം ഇങ്ങനെയൊക്കെയായിരുന്നു

70. റോഡുണ്ടായത് ഇങ്ങിനെയൊക്കെയായിരുന്നു അന്ന്

71. നന്മ തിരിച്ചുതരുന്ന മക്കള്‍

72. ജൂണ്‍മാസ ഓര്‍മകള്‍

73. മേഴ്‌സി രവി: ആരാധ്യയായൊരു വനിതാ നേതാവ്

74. വീട്ടുകൂടലിന്റെ പ്രസക്തി; അന്നും ഇന്നും

75. എയ്ഡസ് പ്രതിരോധ പ്രവര്‍ത്തനത്തിന് ഗ്രീന്‍ബനാന



84. നിര്‍മലമാണ് പെണ്‍മനസ്സുകള്‍

85. ആദ്യ ജോലിയും സഹപ്രവര്‍ത്തകരും

86. കുപ്പായത്തിനുമില്ലേ അനുഭവകഥ പറയാന്‍?

87. അണ്ടിക്കാലം ആനന്ദകാലം

88. നല്ലൊരു പഠനക്കളരിയായിരുന്നു ബീഡിക്കമ്പനികള്‍

89. നിലാവിന്റെ കുളിര്‍മയില്‍ ഒരു പുസ്തക പ്രകാശനം

90. വാലന്റൈന്‍ ദിനത്തില്‍ 43ാം വിവാഹവാര്‍ഷികം ആഘോഷിച്ച കാദൃച്ചയും കല്യാണിയും ഇന്നും സന്തോഷത്തോടെ കഴിയുകയാണ്; ഇവരുടെ ജീവിതം നമ്മുക്കൊരു പാഠപുസ്തകമാണ്

91. നിങ്ങള്‍ സപ്പോട്ട പറിക്കാന്‍ വന്നതാണല്ലേ? അധ്യാപികമാര്‍ മാത്രമുള്ള ഒരു സ്‌കൂളിനെ കുറിച്ചറിയാം


92. സര്‍ക്കാര്‍ വകുപ്പിലെ ഇന്റര്‍വ്യൂ പ്രഹസനങ്ങള്‍; ശുപാര്‍ശകളാണ് ഏറ്റവും വലിയ യോഗ്യത

93. എന്റെ മണി കാണുന്നു... ഉപ്പാ...

94. ചൈല്‍ഡ്‌ലൈനും ഞാനും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kookkanam Rahman, Story of my footsteps - 95, Literacy classes, Teacher, Job