Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font

കണ്ണൂര്‍ സര്‍വകലാശാല കലോത്സവ കലാകിരീടം പയ്യന്നൂര്‍ കോളജിന്

Written By kvarthakgd1 on Sunday, 1 March 2015 | 9:40 pm

പടന്നക്കാട്: (www.kasargodvartha.com 01/03/2015) കണ്ണൂര്‍ സര്‍വകലാശാല കലോത്സവ കലാകിരീടം പയ്യന്നൂര്‍ കോളജിന്. അവസാന നിമിഷം വരെ നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലാണ് പയ്യന്നൂര്‍ കലാകിരീടം ചൂടിയത്.

പയ്യന്നൂരിന്റെ തുടര്‍ച്ചയായ നാലാം കിരീട നേട്ടമാണിത്. എട്ടുവര്‍ഷം മുമ്പ് നെഹ്‌റു കോളജില്‍ കലോത്സവം നടന്നപ്പോള്‍ ചെറിയ പോയിന്റിന്റെ വ്യത്യാസത്തിലാണ് പയ്യന്നൂര്‍ കോളജിന് കിരീടം കൈവിട്ടത്. അന്ന് ആതിഥേയരായിരുന്നു ജേതാക്കള്‍. എട്ട് വര്‍ഷം മുമ്പത്തെ തോല്‍വിക്കുള്ള മധുര പ്രതികാരം കൂടിയായിരുന്നു ഇത്തവണത്തെ കിരീട നേട്ടം.

നാലാം ദിവസം വരെ തലശേരി ബ്രണ്ണന്‍ കോളജായിരുന്നു മുന്നില്‍. സമാപന ദിവസം ഉച്ചയ്ക്ക് ബ്രണ്ണന്റെ മത്സരയിനങ്ങള്‍ അവസാനിച്ചതോടെ മത്സരം പയ്യന്നൂരും, ആതിഥേയരും തമ്മിലായി. എന്നാല്‍ ഒപ്പന മത്സരം കഴിഞ്ഞതോടെ കിരീടം പയ്യന്നൂര്‍ കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു. 188 പോയിന്റ് നേടിയ നേടിയ നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിനാണ് രണ്ടാം സ്ഥാനം. 180 പോയന്റുമായി തലശ്ശേരി ബ്രണ്ണന്‍ കോളജ് മൂന്നാം സ്ഥാനം നേടി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kasaragod, Kanhangad, Kalolsavam, Kannur University, Payyannur, Champions. 

9:40 pm | 0 comments

വീടിന് തീപിടിച്ച് വൃദ്ധ വെന്തുമരിച്ചു

മംഗളൂരു: (www.kasargodvartha.com 01/03/2015) വീടിന് തീപിടിച്ച് വൃദ്ധ വെന്തുമരിച്ചു. കുലശേഖര്‍ സാരിപ്പള്ളയിലെ ലൂയിസ പെരേര (72)യാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം.

ഇവര്‍ കിടന്നുറങ്ങുകയായിരുന്ന കിടക്കയിലേക്ക് മണ്ണെണ്ണ വിളക്കില്‍ നിന്നും തീ ആളിപ്പടരുകയായിരുന്നു. മൃതദേഹം പൂര്‍ണമായും വെന്തിരുന്നു. അവിവാഹിതയായ ലൂയിസ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം.

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇവര്‍ ഏതാനും ദിവസം മുമ്പാണ് ആശുപത്രി വിട്ടത്.
സംഭവത്തില്‍ കങ്കനാടി പോലീസ് കേസെടുത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Also Read:
ഈ രാജ്യത്തെ മുസ്ലീങ്ങള്‍ക്ക് ഖുര്‍ ആന്‍ അറബിയില്‍ വായിക്കാനാകില്ല; ജര്‍മ്മന്‍ ഭാഷയില്‍ വായിക്കണം!

Keywords: House, Obituary, Deadbody, Hospital, Issue, Police, Mangalore, Karnataka, Human, Sunday, Elderly woman dies in accidental fire break out.
Advertisement:
6:51 pm | 0 comments

സത്യസന്ധതയ്ക്ക് കാസര്‍കോട് സ്വദേശിക്ക് ബഹ്‌റൈന്‍ പോലീസിന്റെ ആദരം

മനാമ: (www.kasargodvartha.com 01/03/2015) വീണു കിട്ടിയ പണം തിരിച്ചേല്‍പ്പിച്ച കാസര്‍കോട് സ്വദേശിക്ക് ബഹ്‌റൈന്‍ പോലീസിന്റെ ആദരം. ബഹ്‌റൈനിലെ ഒരു കമ്പനിയില്‍ സെയില്‍സ്മാനായി ജോലിചെയ്യുന്ന കുമ്പളയിലെ അഷ്‌റഫിനെയാണ് 300 ദീനാറും (ഏകദേശം അമ്പതിനായിരം രൂപ)  ഉപഹാരവും നല്‍കി പോലീസ് സ്‌റ്റേഷനില്‍ വെച്ച് ആദരിച്ചത്.
രണ്ടു മാസം മുമ്പ് ഹമദ് ടൗണ്‍ ഭാഗത്ത് നിന്നാണ് അഷ്‌റഫിന് 850 ദീനാര്‍ (ഇന്ത്യന്‍ രൂപ 138977.88) കളഞ്ഞുകിട്ടയത്. പോലീസുകാരന്റെ കയ്യില്‍ നിന്നും വീണതായിരുന്നു ഈ തുക. മറ്റൊരു വാഹനം ട്രാക്ക് തെറ്റിച്ചു ഓടിയതിന് സംഭവ ദിവസം അഷ്‌റഫ് 10 ദീനാര്‍ പിഴ ഒടുക്കേണ്ടി വന്നിരുന്നു. പിഴ ഒടുക്കി വാഹനത്തിലേക്ക് കയറുന്നതിനിടെയാണ് പോലീസുകാരന്റെ കയ്യില്‍ നിന്നും വീണ പണം അഷ്‌റഫിന്റെ ശ്രദ്ധയില്‍ പെട്ടത്. വൈകാതെ തന്നെ അഷ്‌റഫ് പോലീസ് സ്‌റ്റേഷനിലെത്തി ബാഗ് തിരികെ ഏല്‍പിക്കുകയായിരുന്നു.

കാര്യങ്ങള്‍ തിരക്കുന്നതിനിടെ മറ്റൊരാളുടെ തെറ്റിന് താന്‍ പിഴ ഒടുക്കേണ്ടിവന്ന കാര്യവും അഷ്‌റഫ് പോലീസിന്റെ ശ്രദ്ധയില്‍ പെടുത്തി. ഉടന്‍തന്നെ ഈ പിഴ പിന്‍വലിക്കാന്‍ സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍  മറ്റു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.

സംഭവം കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷമാണ് അഷ്‌റഫിന് പോലീസ് സ്‌റ്റേഷനില്‍ നിന്നും ഫോണ്‍ കോള്‍ വരുന്നത്. തന്റെ സത്യസന്ധതയ്ക്ക് അവാര്‍ഡുണ്ടെന്ന് അറിയിച്ചപ്പോള്‍ അഷ്‌റഫിന് അത് വിശ്വസിക്കാനായില്ല.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Keywords: Manama, Gulf, Kasaragod, Kumbala, Police, Cash, Bahrain, Ashraf, Police Station, Kasagod native honored by Bahrain police.

6:00 pm | 0 comments

പട്ട്‌ള യൂത്ത് ഫോറം പി.എസ്.സി പരിശീലന ക്ലാസ് നടത്തുന്നു

പട്ട്‌ള: (www.kasargodvartha.com 01/03/2015) യുവ കൂട്ടായ്മയായ പട്ടഌയൂത്ത് ഫോറത്തിന്റെ നേതൃത്വത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പി.എസ്.സി സൗജന്യ കോച്ചിംഗ് പരിശീലന ക്ലാസുകള്‍ സംഘടിപ്പിക്കുന്നു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്കാണ് ക്ലാസില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക.

എല്ലാ ഞായറാഴ്ചകളിലും രാവിലെ 8.30 മുതല്‍ 11.30 വരെയായിരിക്കും ക്ലാസുകള്‍ സംഘടിപ്പിക്കുക. രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് 9895310455, 9746577336, 9746715245 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

PSC coaching class in Patla

Keywords: Kasaragod, Kerala, Patla, Class, Coaching, Students, Education, Youth Forum. 

4:12 pm | 0 comments

മൊഗ്രാല്‍പുഴയുടെ ചരിത്രം തേടിയറിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാനതല അംഗീകാരം

കാസര്‍കോട്: (www.kasargodvartha.com 01/03/2015) മൊഗ്രാല്‍പുഴയുടെ ചരിത്രവും ജൈവ വൈവിധ്യവും വര്‍ത്തമാനവും ആഴത്തിലറിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാനതല അംഗീകാരം. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് സംഘടിപ്പിച്ച കുട്ടികളുടെ ജൈവ വൈവിധ്യ കോണ്‍ഗ്രസിലാണ് നദിയും നാടും എന്ന പ്രോജക്ട് അവതരിപ്പിച്ച് യു.പി. വിഭാഗത്തില്‍ മൊഗ്രാല്‍ പുത്തൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. തിരുവനന്തപുരത്ത് നടന്ന ദേശീയ ജൈവ വൈവിധ്യ കോണ്‍ഗ്രസിന്റെ സമാപനചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം സമ്മാനദാനം നിര്‍വഹിച്ചു.

വിദ്യാലയത്തിലെ ഇക്കോ ക്ലബ്ബിലെ ഭവ്യലക്ഷ്മി, സുസ്‌ന ഹനാന്‍, മുഹമ്മദ് നാസിം, ഫാത്വിമത്ത് അഫീന, ആദിത്യ എന്നീ വിദ്യാര്‍ത്ഥികള്‍ പുഴയുടെ ഉത്ഭവകേന്ദ്രമായ കാനത്തൂര്‍കയ മുതല്‍ പതനസ്ഥാനമായ മൊഗ്രാല്‍പുത്തൂര്‍ കാവിലഴിമുഖം വരെ പഠനം നടത്തിയും പഴമക്കാരുമായി മുഖാമുഖം നടത്തിയുമായിരുന്നു പഠനം. മധുവാഹിനിയായും മൊഗ്രാല്‍ പുഴയായും അറിയപ്പെടുന്ന 34 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ നദി മുളിയാര്‍, ചെങ്കള, മധൂര്‍, മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്തുകളിലൂടെയാണ് കടന്നുപോകുന്നത്.

കാനത്തൂര്‍കയയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ചാന്ദ്രന്‍പാറയില്‍ നിന്നാണ് നദിയുടെ തുടക്കം. ഇവിടത്തെ നീര്‍മറിപ്രദേശങ്ങളും കുട്ടികള്‍ കണ്ടെത്തി. മധൂര്‍ സിദ്ധിവിനായക ക്ഷേത്രമടക്കം പന്ത്രണ്ടോളം ആരാധനാലയങ്ങള്‍ ഈ നദിക്കരയിലാണ്. ഇവിടങ്ങളിലെ ആചാരാനുഷ്ഠാനങ്ങളില്‍ സവിശേഷ സ്ഥാനമാണ് മധുവാഹിനിക്ക്. കാനത്തൂര്‍ തൊട്ട് മധൂര്‍ വരെ ശുദ്ധജലമായതിനാല്‍ ഈ ഗ്രാമങ്ങളെ പച്ചപ്പണിയിക്കുന്നതും മധുവാഹിനി തന്നെ.

കേരളത്തില്‍ അത്യപൂര്‍വമായ സ്വര്‍ണകണ്ടലുകള്‍ അവശേഷിക്കുന്ന ഏക തുരുത്തും നാടാകെ വരണ്ടാലും മത്സ്യങ്ങളടക്കമുള്ള ജൈവസമ്പത്ത് നിധിപോലെ കാക്കുന്ന കുണ്ടുകളും പുഴയാചാരങ്ങളും കുട്ടികള്‍ക്ക് വിസ്മയാനുഭവമായി. മൊഗ്രാല്‍പുത്തൂര്‍ ഭാഗത്ത് പവിത്രമായ നദിയെ മാലിന്യം തള്ളി നശിപ്പിക്കുന്ന സങ്കടകരമായ കാഴ്ചയും കണ്ടു കുട്ടികള്‍. പ്രോജക്ടിന്റെ ഭാഗമായി സ്വര്‍ണകണ്ടല്‍ നിരീക്ഷണം, സംരക്ഷണം, തുരുത്തുകളുടെ സംരക്ഷണത്തിന് വനംവകുപ്പിന്റെ സഹായത്തോടെ മുളന്തൈകള്‍ വെച്ചുപിടിക്കല്‍, അഴിമുഖത്ത് തീരശുചീകരണം, കടലാമകളുടെ പ്രജനനകേന്ദ്രം കണ്ടെത്തല്‍, ജലശുദ്ധിപരിശോധന, മാലിന്യനിക്ഷേപത്തിനെതിരെ ബോധവല്‍ക്കരണം, തദ്ദേശസ്ഥാപനങ്ങളെ ഇടപെടുവിക്കല്‍, തണ്ണീര്‍ത്തടസംരക്ഷണ ക്ലാസ്, മൊഗ്രാല്‍പുത്തൂരിലെ പാരിസ്ഥിതിക ആഘാതത്തിന്റെ ഭാഗമായുള്ള ജനങ്ങളുടെ ദുരിതങ്ങളില്‍ പുഴയുടെ സ്ഥാനം, കണ്ടല്‍കൈപ്പുസ്തകം തയ്യാറാക്കല്‍, തുരുത്തുകളുടെ കണ്ടല്‍മാപ്പിംഗ് തുടങ്ങിയ പരിപാടികള്‍ നടത്തുകയുണ്ടായി.

സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 28 പ്രോജക്ടുകളോട് മത്സരിച്ചായിരുന്നു മൊഗ്രാല്‍പുത്തൂരിന്റെ ഈ മിന്നുന്ന നേട്ടം. പ്രൊജക്ട് ഗൈഡ് പി.എ. നളിനി, പരിസ്ഥിതി പ്രവര്‍ത്തകന്‍ ആനന്ദ് പേക്കടം, ഇക്കോ ക്ലബ്ബ് കോ ഓര്‍ഡിനേറ്റര്‍ പി. വേണുഗോപാലന്‍ എന്നിവരാണ് കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Keywords: Kasaragod, Kerala, Mogral Puthur, School, Students, Education. 

Advertisement:
3:51 pm | 0 comments

നീലേശ്വരം സ്വദേശി കേരള ബാസ്‌ക്കറ്റ് ബോള്‍ ടീമില്‍

നീലേശ്വരം: (www.kasargodvartha.com 01/03/2015) നിരവധി യൂണിവേഴ്‌സിറ്റി, സംസ്ഥാന താരങ്ങളെ വളര്‍ത്തിയ നീലേശ്വരത്തു നിന്നു വീണ്ടും ഒരു താരോദയം. മൂന്ന് മുതല്‍ ആന്ധ്രയിലെ അനന്തപൂരില്‍ നടക്കുന്ന നാഷണല്‍ സൗത്ത് സോണ്‍ ബാസ്‌ക്കറ്റ് ബോള്‍ ചാംപ്യന്‍ഷിപ്പിലേക്കാണ് കേരള ടീം അംഗമായി നീലേശ്വരത്തെ അക്ഷയ് അശോക് മത്സരിക്കുന്നത്.

പടന്നക്കാട് നെഹ്‌റു കോളജ് ബിരുദ, സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിയായ അക്ഷയ് കണ്ണൂര്‍ സര്‍വകലാശാല ബാസ്‌കറ്റ് ബോള്‍ ടീം അംഗവുമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Nileshwaram, Sports, State, Kerala, Kanhangad, Kasaragod, Basket Ball, Akshay Ashok, Nileshwaram native in Kerala Basketball team.

Advertisement:
3:14 pm | 0 comments

ഉദുമയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം; രണ്ടു പേര്‍ ആശുപത്രിയില്‍, ബൈക്ക് തകര്‍ത്തു

ഉദുമ: (www.kasargodvartha.com 01/03/2015) ഉദുമ മുക്കുന്നോത്ത് ക്ഷേത്രോത്സവ സ്ഥലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പൊയ്‌നാച്ചിയിലെ സുനില്‍ (28), മാങ്ങാട് ആരിയടുക്കത്തെ പ്രജീഷ് (18) എന്നിവരെ പരിക്കുകളോടെ കാസര്‍കോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. ആദ്യം സുനിലിനെയാണ് 20 ഓളം വരുന്ന സംഘം ഉത്സവസ്ഥലത്ത് വെച്ച് ആക്രമിച്ചത്. സുനിലിന്റെ ബൈക്കും തകര്‍ത്തു. പിന്നീട് എട്ടംഗ സംഘം പ്രജീഷിനെയും ആക്രമിക്കുകയായിരുന്നു.

യൂത്ത് കോണ്‍ഗ്രസ് ഉദുമ മണ്ഡലം കമ്മിറ്റിയുടെ സമ്മേളനം അടുത്തയാഴ്ച നടക്കാനിരിക്കുകയാണ്. സമ്മേളനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മേല്‍ബാരയില്‍ കബഡി ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരുന്നു. ഇതിലെല്ലാം സജീവമായി പങ്കെടുത്തതിന്റെ പേരിലാണ് ഉത്സവസ്ഥലത്ത് വെച്ച് സി.പി.എം പ്രവര്‍ത്തകര്‍ തങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിച്ചതെന്ന് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ ആക്രമത്തില്‍ യൂത്ത് കോണ്‍ഗ്രസ് ഉദുമ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.Kasaragod, Kerala, Uduma, hospital, Bike, Attack, Assault, Treatment, Injured, Congress, CPM,


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
2:07 pm | 0 comments

വേനല്‍ ചൂടിന് ആശ്വാസമായി ഉപ്പളയിലും ഹൊസങ്കടിയിലും കുളിര്‍മഴ

ഉപ്പള: (www.kasargodvartha.com 01/03/2015) കനത്ത വേനല്‍ ചൂടിന് ആശ്വാസമായി ഉപ്പളയിലും ഹൊസങ്കടിയിലും കുളിര്‍മഴ പെയ്തു. ഞായറാഴ്ച രാവിലെയാണ് കനത്ത മഴ ലഭിച്ചത്. ഒരു മണിക്കൂറോളം നീണ്ടുനിന്ന മഴ വേനല്‍ചൂടിന് ആശ്വാസമായി.

ഈ പ്രദേശങ്ങളില്‍ വേനല്‍ ശക്തമായതോടെ കുടിവെള്ളത്തിനും ക്ഷാമം അനുഭവപ്പെട്ട് വരികയായിരുന്നു. ഒരു മണിക്കൂറോളം മഴ ലഭിച്ചത് കുടിവെള്ള ക്ഷാമത്തിനും അല്‍പം ആശ്വാസമായി.

കഴിഞ്ഞ ദിവസം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീഗോളം പതിച്ചിരുന്നു. ഇതിന്റെ ഭാഗമായി ചിലയിടങ്ങളില്‍ മഴയും പെയ്തിരുന്നു. കാസര്‍കോട്ടും ചില സ്ഥലങ്ങളില്‍ തീഗോളം ദൃശ്യമായിരുന്നു. ഇതിന്റെ ഭാഗമായിരിക്കാം മഴയെന്ന് നാട്ടുകാര്‍ സംശയിക്കുന്നു.
Kasaragod, Kerala, Uppala, Rain, Hosangadi, Summer, Drinking Water, famine drinking water, Summer Rain,


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
2:07 pm | 0 comments

തൃക്കരിപ്പൂരില്‍ മരം പൊട്ടിവീണ് ഗതാഗതം സ്തംഭിച്ചു

തൃക്കരിപ്പൂര്‍: (www.kasargodvartha.com 01/03/2015) തൃക്കരിപ്പൂരില്‍ മരം പൊട്ടിവീണ് ഗതാഗതം സ്തംഭിച്ചു. തൃക്കരിപ്പൂര്‍ തങ്കയംമുക്കിലാണ് പൊടോക്കായയുടെ വലിയ മരം റോഡിലേക്ക് പൊട്ടിവീണത്. ഇതേ തുടര്‍ന്ന് അരമണിക്കൂറിലധികം ഗതാഗതം സ്തംഭിച്ചു. വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു.

ഫയര്‍ഫോഴ്‌സെത്തി മരം മുറിച്ചു നീക്കിയാണ് ഗതാഗതം പുന8സ്ഥാപിച്ചത്.
Trikaripur, kasaragod, Kerala, fire force, Tree,
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
2:03 pm | 0 comments

യു.കെ യൂസഫിനെ ആദരിച്ചു

തൃക്കരിപ്പൂര്‍: (www.kasargodvartha.com 01/03/2015) പ്രമുഖ വ്യവസായിയും സാമൂഹ്യ പ്രവര്‍ത്തകനുമായ യു.കെ യൂസഫിനെ തൃക്കരിപ്പൂര്‍ ഉടുമ്പുന്തല ഇബ്‌നുസീന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു. യു.കെ. യൂസുഫിനുള്ള സ്‌നോപഹാരം കെ. കുഞ്ഞിരാമന്‍ എം.എല്‍.എ സമ്മാനിച്ചു.

ബുദ്ധി വളര്‍ച്ചയില്ലാത്ത കുട്ടികളെ പഠിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന കേരളത്തിലെ മികച്ച സാംസ്‌കാരിക സംഘടനയാണ് ഇബ്‌നുസീന. 10 വര്‍ഷമായി മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇബ്‌നുസീനയ്ക്ക് സര്‍ക്കാര്‍ ബസ് അനുവദിക്കാന്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെടുമെന്ന് എം.എല്‍.എ പറഞ്ഞു.

ഇങ്ങനെയുള്ള സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരിന്റെയും പൊതുജനത്തിന്റെയും സഹായവും പരിഗണനയും ഉണ്ടാകണമെന്ന് ചടങ്ങില്‍ സംസാരിച്ച യു.കെ യൂസഫ് പറഞ്ഞു. പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീറിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ ജുനൈദ് മെട്ടമ്മല്‍, സുബൈര്‍ വെള്ളിയോട്, വി.കെ ബാവ, എന്‍ അബ്ദുര്‍ റസാഖ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.Also Read:
ഈ രാജ്യത്തെ മുസ്ലീങ്ങള്‍ക്ക് ഖുര്‍ ആന്‍ അറബിയില്‍ വായിക്കാനാകില്ല; ജര്‍മ്മന്‍ ഭാഷയില്‍ വായിക്കണം!

Keywords: Childrens, Study Camp, K.Kunhiraman MLA, Bus, President, Trikaripur, Kasaragod, Kerala.

Advertisement:
1:17 pm | 0 comments

ഷാക്കിര്‍ വധക്കേസ്: പ്രതി ലോഗി സിദ്ദീഖിനെ നല്ലനടപ്പിന് ശിക്ഷിക്കാന്‍ റിപോര്‍ട്ട് നല്‍കി

കുമ്പള: (www.kasargodvartha.com 01/03/2015) കുമ്പള സുനാമി കോളനിയിലെ ഷാക്കിറി (20) നെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതിയായ ലോഗി സിദ്ദീഖി (32) നെ നല്ലനടപ്പിന് ശിക്ഷിക്കാന്‍ പോലീസ് കാഞ്ഞങ്ങാട് ആര്‍.ഡി.ഒ. കോടതിയില്‍ റിപോര്‍ട്ട് നല്‍കി. അടിപിടിയുള്‍പെടെ നിരവധി കേസുകളില്‍ സിദ്ദീഖ് പ്രതിയാണെന്നും റിപോര്‍ട്ടിലുണ്ട്.
Kasaragod, Kerala, Kumbala, Report, court, Murder-case, Siddeeque,
ഷാക്കിര്‍ കൊലക്കേസിലെ മുഖ്യപ്രതിയായ ഫാറൂഖിനെ നല്ല നടപ്പിന് ശിക്ഷിക്കണമെന്ന് പറഞ്ഞ് നേരത്തെ തന്നെ പോലീസ് ആര്‍.ഡി.ഒ കോടതിക്ക് ഹര്‍ജി നല്‍കിയിരുന്നു. ഇതിനിടയിലാണ് ഷാക്കിര്‍ കൊലക്കേസില്‍ സിദ്ദീഖ് ഉള്‍പെടെയുള്ളവര്‍ പിടിയിലാവുന്നത്.

ഫെബ്രുവരി 22 ന്  കുമ്പള സിറ്റി ഹാളിനടുത്ത് വെച്ച് കുത്തേറ്റു മരിച്ചത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
12:58 pm | 0 comments

കെ.എസ്.ആര്‍.ടി.സി ബസില്‍ കടത്തുകയായിരുന്ന 1320 പാക്കറ്റ് പുകയില ഉത്പന്നങ്ങള്‍ പിടിച്ചു; പ്രതിയെ കണ്ടെത്താനായില്ല

ബദിയഡുക്ക: (www.kasargodvartha.com 01/03/2015) കെ.എസ്.ആര്‍.ടി.സി ബസില്‍ കടത്തുകയായിരുന്ന 1320 പാക്ക് പുകയില ഉത്പന്നങ്ങള്‍ എക്‌സൈസ് സംഘം പിടികൂടി. മംഗളൂരുവില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന ബസില്‍ നടത്തിയ പരിശോധനയിലാണ് പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തിയത്. ഇതിന്റെ ഉടമസ്ഥനെ കണ്ടെത്താനായില്ല.
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ വെച്ച് ശനിയാഴ്ച ഉച്ചയ്ക്കാണ് പരിശോധന നടത്തിയത്. ബസിലെ സീറ്റിന് സമീപത്തായാണ് ഒരു ബാഗിലാക്കി പുകയില ഉത്പന്നങ്ങള്‍ ഒളിപ്പിച്ചിരുന്നത്. കാസര്‍കോട് എക്‌സൈസ് സി.ഐ. വേലായുധന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: KSRTC Bus, Accuse, Missing, Manjeshwaram, Check Post, Badiyadukka, Kasaragod, Kerala, Packet.

12:57 pm | 0 comments

ക്ഷേത്ര ആചാരസ്ഥാനികരുടെ വേതനം: ഉപവാസ സമരം തിങ്കളാഴ്ച

കാസര്‍കോട്: (www.kasargodvartha.com 01/03/2015) ആചാരസ്ഥാനികരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ നീലേശ്വരം അസി. കമ്മീഷണര്‍ ഓഫീസിന് മുമ്പില്‍ തിങ്കളാഴ്ച എസ്.എന്‍.ഡി.പി യോഗത്തിന്റെ നേതൃത്വത്തില്‍ ഉപവാസ സമരം നടക്കും.

സമരം രാവിലെ 10 മണിക്ക് എസ്.എന്‍.ഡി.പി. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്യും. പാലക്കാട്ട് ശ്രീ പുതിയപറമ്പത്ത് ഭഗവതി ക്ഷേത്രത്തിലെ വെള്ളവയല്‍ കുഞ്ഞിക്കണ്ണന്‍ കാരണവര്‍ ഭദ്രദീപം കൊളുത്തും. യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി വൈസ് പ്രസിഡണ്ട് സിനില്‍ മുണ്ടപ്പള്ളി മുഖ്യപ്രഭാഷണം നടത്തും. സമരത്തിന് മുന്നോടിയായി നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിന്നും പ്രകടനം നടത്തും.

ആചാര സ്ഥാനികര്‍ക്ക് സര്‍ക്കാര്‍ നല്‍കി വരുന്ന പ്രതിമാസ വേതനം 5000 രൂപയായി ഉയര്‍ത്തുക, എട്ടു മാസത്തെ വേതന കുടിശിക ഉടന്‍ വിതരണം ചെയ്യുക, വേതനം നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ അടുത്ത മാസം അവതരിപ്പിക്കുന്ന ബഡ്ജറ്റില്‍ പ്രത്യേകം ഫണ്ട് വകയിരുത്തുക, വേതനം അനുവദിക്കുന്നതിനായി പുതിയ അപേക്ഷകള്‍ വാങ്ങിക്കുവാന്‍ നടപടി സ്വീകരിക്കുക, ആചാരക്കര്‍ക്കുള്ള പ്രതിമാസ വേതനം ബാങ്ക് വഴി വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉപവാസ സമരം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kasaragod, Kerala, Strike, Inauguration, Kanhangad, Temple. 

12:44 pm | 0 comments

എ.പി ഉമ്മര്‍ സാഹിബിന് യാത്രയയപ്പ് നല്‍കി

അബുദാബി: (www.kasargodvartha.com 01/03/2015) നീണ്ട 38 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന അബുദാബി സംസ്ഥാന വൈസ് പ്രസിഡണ്ട് എ.പി ഉമ്മര്‍ സാഹിബിനു അബുദാബി കണ്ണൂര്‍ ജില്ലാ കെ.എം.സി.സി അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ യാത്രയയപ്പ് നല്‍കി. കണ്ണൂര്‍ ജില്ലാ കെ.എം.സി.സി പ്രസിഡണ്ട് എ.വി അഷ്‌റഫിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ഉസ്മാന്‍ കരപാത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.വി മുഹമ്മദ്കുഞ്ഞി സ്വാഗതം പറഞ്ഞു.

കേന്ദ്ര കെ.എം.സി.സി ട്രഷറര്‍ അബ്ദുല്ല ഫാറൂഖ്, കേന്ദ്ര കെ.എം.സി.സി വൈസ് പ്രസിഡണ്ട് മൊയ്തു, എടയൂര്‍ ഇന്ത്യന്‍ ഇസ്ലാമിക് മുന്‍ സെക്രട്ടറി വി.പി.കെ അബ്ദുല്ല, സംസ്ഥാന കെ.എം.സി.സി പ്രസിഡണ്ട്  എം.കെ മൊയ്തീന്‍, ജനറല്‍ സെക്രട്ടറി നസീര്‍ ബി മാട്ടൂല്‍, ഇന്ത്യന്‍ ഇസ്ലാമിക് മുന്‍ ജനറല്‍ സെക്രട്ടറി  മൊയ്തു ഹാജി കടന്നപ്പള്ളി, അഡ്വ. ടി.പി.വി കാസിം, വി.കെ ഷാഫി, മൊയ്തീന്‍ കുട്ടി, ഷറഫുദ്ദീന്‍, അഷ്‌റഫ്കുഞ്ഞി മൂപ്പന്‍, അബ്ദുല്‍ നാസര്‍, എ. മഷ്ഫൂക് കണ്ണൂര്‍, ഹാരിസ് കെ.വി, ഇബ്രാഹിം എം.എ പരിയാരം, അഷ്‌റഫ് കെ, മുഹമ്മദ്കുഞ്ഞി, ഷബീര്‍ തളിപ്പറമ്പ്, മജീദ് തളിപ്പറമ്പ്, റഷീദലി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ജില്ലാ കെ.എം.സി.സിയുടെ ഉപഹാരം ജില്ലാ പ്രസിഡണ്ട് അഷറഫ് എ.വി, എ.പി ഉമ്മര്‍ ഹാജിക്ക് നല്‍കി. കല്ല്യാശ്ശേരി മണ്ഡലം, പയ്യന്നൂര്‍ മണ്ഡലം, ഇരിക്കൂര്‍ മണ്ഡലം, രാമന്തളി മുസ്ലിം യൂത്ത് സെന്റര്‍ തളിപ്പറമ്പ്  കൂട്ടായ്മ എന്നിവരുടെ ഉപഹാരം അതതു കമ്മിറ്റി ഭാരവാഹികള്‍ എ.പി ഉമര്‍ സാഹിബിനു നല്‍കി.

സി.എച്ച് സെന്റര്‍ തളിപ്പറമ്പിനുള്ള എ.പി ഉമ്മര്‍ സാഹിബിന്റെ സംഭാവന സി.എച്ച് സെന്റര്‍ അബുദാബി ചാപ്റ്റര്‍ ചെയര്‍മാന്‍ മൊയ്തു ഹാജി കടന്നപ്പള്ളി അദ്ദേഹത്തില്‍ നിന്ന് എറ്റുവാങ്ങി. എ.പി സാഹിബ് മറുപടി പ്രസംഗം നടത്തി. ഹംസ നടുവില്‍ നന്ദി പറഞ്ഞു. മഹറൂഫ് ദാരിമി പ്രര്‍ത്ഥന നടത്തി. ജില്ലാ ഭാരവാഹികളായ കാസിം കവ്വായി, ഒ.പി അബ്ദുര്‍ റഹ്മാന്‍, മുഹമ്മദ് നാറാത്ത്, എ.കെ മഹമൂദ് മടായി പരിപാടിക്ക് നേതൃത്വം നല്‍കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Sent Off, Kannur, KMCC, President, Programme, Indian Islamic Center, Payyannur, Taliparamba, Committee, Members, Abudhabi, UAE.

Advertisement:
12:30 pm | 0 comments

മുള്ളേരിയയില്‍ ബസ് ഡ്രൈവര്‍മാര്‍ തമ്മില്‍ കൈയ്യാങ്കളി

കാസര്‍കോട്: (www.kasargodvartha.com 01/03/2015) മുള്ളേരിയ ടൗണില്‍ ബസ് ഡ്രൈവര്‍മാര്‍ തമ്മില്‍ കൈയ്യാങ്കളി. വിവരമറിഞ്ഞെത്തിയ ആദൂര്‍ എസ്.ഐ. ദയാനന്ദന്‍ ഒരു ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. സമ്പത്ത് കുമാറിനെ (32)യാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു.

ഞായറാഴ്ച രാവിലെ 9.30 മണിയോടെ മുള്ളേരിയ-കുമ്പള റൂട്ടിലോടുന്ന സ്വകാര്യ ബസുകളിലെ ഡ്രൈവര്‍മാര്‍ തമ്മിലാണ് ബസ് നിര്‍ത്തി പൊതുസ്ഥലത്ത് യാത്രക്കാരെ സാക്ഷിയാക്കി  കൈയ്യാങ്കളിയില്‍ ഏര്‍പെട്ടത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
12:19 pm | 0 comments

ജില്ലയിലെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് യോഗം പ്രമേയം പാസാക്കി

കാസര്‍കോട്: (www.kasargodvartha.com 01/03/2015) ജില്ലയിലെ ഒരു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് യോഗം ഒറ്റക്കെട്ടായി പ്രമേയം പാസാക്കി. കഴിഞ്ഞ ദിവസം കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യു.ഡി.എഫ് യോഗമാണ് പ്രമേയം പാസാക്കിയത്.

യു.ഡി.എഫ് നേതാക്കളായ ചെര്‍ക്കളം അബ്ദുല്ല, പി. ഗംഗാധരന്‍ നായര്‍, എം.സി. ഖമറുദ്ദീന്‍, ജനതാദള്‍ നേതാവ് പി. രാമകൃഷ്ണന്‍ തുടങ്ങിയ നേതാക്കളും മറ്റു ഘടകകക്ഷി നേതാക്കളും സംബന്ധിച്ച യോഗത്തിലാണ് തീരുമാനമുണ്ടായത്.

യോഗത്തില്‍ ഡി.സി.സി. പ്രസിഡണ്ട് അഡ്വ. സി.കെ ശ്രീധരന്‍ സ്ഥലത്തില്ലാത്തതിനാല്‍ സംബന്ധിച്ചില്ല. മുസ്ലിം ലീഗിന്റെ ജില്ലയിലെ ഒരു പ്രമുഖനേതാവിനെതിരെയും ജില്ലാ പഞ്ചായത്ത് അംഗമായ കോണ്‍ഗ്രസ് നേതാവിനെതിരെയും പക്ഷാപാതപരമായി കള്ളക്കേസെടുത്തതും ബംബ്രാണയിലെ ഒരു വീടിന് തീയിട്ട കേസിലും ബോവിക്കാനത്ത് ആര്‍.എസ്.എസ് അക്രമണവുമായി ബന്ധപ്പെട്ട കേസിലും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഇടപെടലുണ്ടായിട്ടുണ്ടെന്നുമാണ് യോഗത്തില്‍ പരാമര്‍ശമുണ്ടായത്.

ജില്ലയിലെ മണല്‍ മാഫിയയെ അമര്‍ച്ച ചെയ്യുന്നതിലും പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്നാണ് ആരോപണം. ആറു മാസത്തിനുള്ളില്‍ നടക്കാനിരിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ഒരുങ്ങാനും യോഗം തീരുമാനിച്ചു.

മാര്‍ച്ച് 15 ന് മുമ്പ് യു.ഡി.എഫിന്റെ മണ്ഡലം കണ്‍വെന്‍ഷനുകള്‍ വിളിച്ചു ചേര്‍ത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റികള്‍ രൂപീകരിക്കാനും മാര്‍ച്ച് 31 ന് മുമ്പ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ വിളിച്ചു ചേര്‍ത്ത് കമ്മിറ്റികള്‍ രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതാദ്യമായാണ് യു.ഡി.എഫ് യോഗം ഒരു പോലീസുദ്യോഗസ്ഥനെ മാറ്റാന്‍ പ്രമേയം പാസാക്കുന്നത്.

യു.ഡി.എഫില്‍ പ്രത്യേകിച്ച് കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും നേതാക്കളുടെ അഭിപ്രായങ്ങള്‍ക്ക് പോലീസിന്റെ ഭാഗത്ത് നിന്നും ആവശ്യമായ പരിഗണന കിട്ടുന്നില്ലെന്നും പകരം ദ്രോഹിക്കുന്ന രീതിയിലുള്ള സമീപനവുമാണ് ഉണ്ടാകുന്നതെന്നുമാണ് യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനം.

പ്രമേയം യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിക്ക് കൈമാറുമെന്നാണ് അറിയുന്നത്. സംസ്ഥാനകമ്മിറ്റിയായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.
Kasaragod, Kerala, UDF, Police, Guest-house, Cherkalam Abdulla,
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
11:26 am | 0 comments

മൂലപ്പള്ളി കൊല്ലന്‍കൊട്ടില്‍ വിഷ്ണുമൂര്‍ത്തി ദേവസ്ഥാന കളിയാട്ടത്തിനു ഫണ്ട് ശേഖരണം തുടങ്ങി

നീലേശ്വരം: (www.kasargodvartha.com 01/03/2015) വിഷ്ണുമൂര്‍ത്തി ആരൂഢസ്ഥാനങ്ങളില്‍ ഒന്നായ മൂലപ്പള്ളി കൊല്ലന്‍കൊട്ടില്‍ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനത്തെ കളിയാട്ടത്തിനു ഫണ്ട് ശേഖരണം തുടങ്ങി.
   
ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ പി.യു. രാമകൃഷ്ണന്‍ നായര്‍ക്ക് ആദ്യ സംഭാവന ഏല്‍പിച്ചു ക്ഷേത്രം കോയ്മയും മുഖ്യ രക്ഷാധികാരിയുമായ കല്ലളി പള്ളിയത്ത് ശ്രീധരന്‍ നായര്‍ ഉദ്ഘാടനം ചെയ്്തു. വൈസ് ചെയര്‍മാന്‍ സി.എം. രാജു, ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.വി. വിനോദ് കുമാര്‍, ജനറല്‍ കണ്‍വീനര്‍ രാമകൃഷ്ണന്‍, കെ.പി. പത്മനാഭന്‍ പെരിയടത്ത് ആചാരി, ട്രഷറര്‍ ദാമോദരന്‍ എന്നിവര്‍ പ്രസംഗിച്ചു.

ആഘോഷ കമ്മിറ്റിയുടെയും ക്ഷേത്ര കമ്മിറ്റിയുടെയും യോഗവും ചേര്‍ന്നു. സബ് കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഏപ്രില്‍ ഏഴ്, എട്ട് തീയതികളിലാണ് കളിയാട്ടം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Keywords: Kasaragod, Kanhangad, Kerala, State, Temple, Committee, Fund.

Advertisement:
10:00 am | 0 comments

കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് മര്‍ദനം; പോലീസ് കേസെടുത്തു

ബദിയഡുക്ക: (www.kasargodvartha.com 01/03/2015) കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവറെ മര്‍ദിച്ചു. ഓട്ടോ ഡ്രൈവര്‍ പാട്‌ലടുക്കത്തെ ഹമീദിന്റെ പരാതിയില്‍ കാര്‍ യാത്രക്കാരനായ ഓന്തിച്ചാലിലെ അഷ്‌റഫി (31) നെതിരെ പോലീസ് കേസെടുത്തു.

മുണ്ട്യത്തടുക്കയില്‍ വെച്ച് കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് മര്‍ദിക്കുകയായിരുന്നുവെന്നാണ് ഓട്ടോ ഡ്രൈവറായ ഹമീദ് പറയുന്നത്.
Kasaragod, Kerala, Badiyadukka, Assault, Police, Auto Driver, Car, case,
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
9:56 am | 0 comments

for MORE News select date here

KVARTHA: LATEST NEWS

Obituary

Read More Obituary News

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories