city-gold-ad-for-blogger
Aster MIMS 10/10/2023

പേരിന്റെ പൊരുള്‍ തേടി

നടന്നു വന്നവഴി ഭാഗം (83) / കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 18.12.2018) ഞാന്‍ ജനിച്ചുവളര്‍ന്ന നാടിനെക്കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സില്‍ സംശയങ്ങളുടെ നൂലാമാലകള്‍ പൊങ്ങിവരും. പ്രദേശത്തിന്റെ പ്രകൃതിയെക്കുറിച്ച്, ജനജീവിതത്തെക്കുറിച്ച്, മണ്‍മറഞ്ഞുപോയ വ്യക്തികളെക്കുറിച്ച്, അവരുടെ പേരിനെക്കുറിച്ച് ഒക്കെ സംശയങ്ങള്‍ ഒരുപാട് ഉണ്ടാവും. സ്വയം അതിന്റെ ഉത്തരം കണ്ടത്താന്‍ ശ്രമിക്കും. പക്ഷേ കൃത്യമായ ഉത്തരമായോ, തീരുമാനമായോ അതിനെ കാണാന്‍ പറ്റില്ലെന്ന് എനിക്കറിയാം. ഞാന്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ വരും തലമുറയെങ്കിലും പഠിക്കാന്‍ തയ്യാറായാല്‍ അത് നാടിന്റെ ചരിത്ര നിര്‍മ്മിതിയിലേക്ക് വഴി തെളിയിക്കും.
പേരിന്റെ പൊരുള്‍ തേടി

ഒരു ചെറിയ പ്രദേശത്തിന്റെ കാര്യമാണ് ഇവിടെ സൂചിപ്പിക്കുന്നത്. കൂക്കാനമെന്നാണ് ദേശത്തിന്റെ പേര്. വടക്ക് കുണ്ടുപൊയില്‍ തെക്ക് പലിയേരിക്കൊവ്വല്‍ കിഴക്ക് കുറുവന്‍കുന്ന് പടിഞ്ഞാറ് വെള്ളവയല്‍. പൊയിലും,കൊവ്വലും,കുന്നും,വയലും ചെറുസ്ഥലങ്ങളുടെ പേരിനോപ്പമുണ്ട്. ശാന്ത സുന്ദരമായ ഒരുഗ്രാമം. വിശാലമായ പറമ്പുകള്‍ക്ക് മണ്‍കയ്യാല അതിരുകളാക്കി തിരിച്ചിട്ടുണ്ട്. ഇടുങ്ങിയ ഇടവഴികളുണ്ട്. കുറുവന്‍ കുന്നില്‍ നിന്ന് ആരംഭിച്ച് പലിയേരി കൊവ്വലിന് സമീപത്ത് കൂടെ മഴക്കാലത്ത് മാത്രം ഒഴുകുന്ന 'കൊല്ലി' എന്നറിയപ്പെടുന്ന തോടുണ്ട്.

അറുപത്തിയഞ്ച് വര്‍ഷം മുമ്പത്തെ കഥയാണ് പറയുന്നത്. ഔപചാരികവിദ്യാഭ്യാസം തീരെ ലഭ്യമല്ലാത്തവരാണ് തദ്ദേശവാസികള്‍. പക്ഷേ മനുഷ്യത്വപരമായ നന്മകളുടെ വിളനിലമായിരുന്നു ഇവിടുത്തുകാരില്‍ ഓരോ വ്യക്തിയും. കൃഷിയെ മാത്രം ആശ്രയിച്ചുള്ള ജീവിതം. വസ്ത്രം, ഭക്ഷണം, ജീവിതസൗകര്യങ്ങള്‍ എന്നിവ വളരെ പരിമിതം. മിക്കവീടുകളിലും അക്കാലത്ത് റാക്ക് വാറ്റുണ്ടായിരുന്നു. രാത്രിയിലെ സുഖമായ ഉറക്കത്തിന് ശക്തികിട്ടാന്‍ വേണ്ടിമാത്രമുള്ള മദ്യഉപയോഗം.

നാടിന്റെ പേരിനെക്കുറിച്ച് എങ്ങനെ ആപേരുണ്ടായി എന്ന് പലപ്പോഴും ചിന്തിക്കാറുണ്ട്. അതേപോലെ ഈ ചെറിയ പ്രദേശത്ത് ജീവിച്ചു വന്ന വ്യക്തികളുടെ പേരും പഠനത്തിന് വിധേയമാക്കേണ്ടതാണ്. മിക്ക പുരുഷന്മാരുടെ പേരും 'അമ്പു' എന്നാണ് 'അമ്പ്' എന്നത് 'കൃപ' എന്നര്‍ത്ഥം വരുന്നതാവുമോ? ചിലര്‍ക്ക് വെറും 'അമ്പു' എന്നും, അതിന്റെ വ്യത്യസ്ത രുപമായ ചെറിയമ്പു, വലിയമ്പു,വെളുത്തമ്പു,കറുത്തമ്പു, കുഞ്ഞമ്പു, തുടങ്ങിയ പേരുകള്‍. അമ്പുകഴിഞ്ഞാല്‍ വേറൊരു പേര് കണ്ണന്‍ ആണ്. കുഞ്ഞികണ്ണന്‍, ചെറിയകണ്ണന്‍,വലിയകണ്ണന്‍, കറുത്തകണ്ണന്‍, തുടര്‍ന്ന് രാമന്‍,കുഞ്ഞിരാമന്‍ മാരാണ്. സ്ത്രീകളുടെ പേര് പാട്ടി, കുഞ്ഞാക്കം, ചിരി, മാതൈ, എന്നൊക്കെയായിരുന്നു അന്ന്.

തോര്‍ത്ത് മുണ്ടും, അരയിലൊരു പിച്ചാത്തിയും, തലയില്‍ തൊപ്പിപ്പാളയും ധരിച്ചു നടന്ന പുരുഷ•ാര്‍, ബ്ലൗസിടാതെ പുടവയുടുത്ത് സധൈര്യം പുറത്തിറങ്ങി നടക്കുന്ന സ്ത്രീകള്‍ ഇത് കൂക്കാനത്തെ സ്ഥിരം കാഴ്ചയായിരുന്നു. ഇവിടെ അന്ന് മൂന്നോ നാലോ മുസ്ലിം വീട് ഒഴിച്ചാല്‍ ബാക്കി മുഴുവനും ഹിന്തു വിഭാഗമായിരുന്നു. ആ വിഭാഗത്തില്‍പെട്ട തീയ്യ, വാണിയ, കൊല്ലന്‍ സമുദായക്കാര്‍ മാത്രമെ അന്ന് കൂക്കാനം പ്രദേശത്തുള്ളു. പിന്നെ ദളിത് വിഭാഗമായ പുലയ, ചെരുപ്പുകുത്തി വിഭാഗക്കാരും ജീവിച്ചു വന്നിട്ടുണ്ട്. ദളിത് വിഭാഗത്തിലെ സ്ത്രീപുരുഷപേരുകളു, അവരുടെ ദയനീയാവസ്ഥ വിലിച്ചോതുന്നതായിരുന്നു. ചപ്പില, കാക്ക, തിമ്മന്‍,തമ്മണ്ണന്‍, തുടങ്ങിയവയായിരുന്നു അന്ന് ജീവിച്ചുവന്നരുടെ പേര്.

പേരിനൊപ്പം പക്ഷി, മൃഗം,ഇഴജന്തു, മത്സ്യം, ഉദയജീവി എന്നിവയുടെ പേരു ചേര്‍ത്താണ് പലരേയും അറിയപ്പെടുന്നത്. അതില്‍ എന്റെ മനസ്സില്‍ തട്ടിയ ചിലരുടെ പേരുകള്‍ ഒര്‍ത്തുപോവുന്നു. അവരുടെ രുപവും ഭാവവും എന്റെ സ്മൃതി പഥത്തിലുണ്ട്. പന്നികുഞ്ഞപ്പു,കുറുക്കന്‍ കണ്ണന്‍, പൂച്ചരാമന്‍, തവള ചന്തു, നങ്കന്‍ രാമന്‍, ചുരുട്ട അമ്പു, നമ്പോലന്‍ ഗോപാലന്‍, കോയ്യന്‍ ചിരുകണ്ടന്‍ നരിക്കുട്ടി തുടങ്ങിയ പേരുകള്‍ ഇവര്‍ക്കെങ്ങിനെ കിട്ടിയിട്ടുണ്ടാവും? തറവാട്ടു പേരായിരിക്കുമോ? കുഞ്ഞായിരിക്കുമ്പോള്‍ ഓമനയായി വിളിച്ചതാവുമോ? അവരുടെ പ്രവൃത്തിയില്‍ പേരിനൊപ്പമുള്ള ജീവിയുടെ ചേഷ്ടകളോ,രുപസാദൃശ്യമോ കണ്ടിട്ടാവുമോ? കുഞ്ഞുന്നാളില്‍ കുട്ടുകാര്‍ വിളിച്ചു കളിയാക്കിയതാവുമോ? എങ്ങനെയാണ് ഇത്രയും വട്ടത്തിലുള്ള പ്രദേശത്തുകാരില്‍ ഇങ്ങനെയുള്ള പേരുവിളികിട്ടിയത്? പഠിക്കേണ്ടതാണ്. സത്യത്തില്‍ ഇവരുടെ യഥാര്‍ത്ഥ പേര് ഇതല്ല. രേഖകളിലൊകൊ തറവാട്ടു പേരായിരിക്കും ഉണ്ടാവുക.

ഈ നാട്ടില്‍ നേതാക്കളുടെ പേരില്‍ അറിയപ്പെടുന്നവരുമുണ്ട്. അവരൊന്നും ഇന്ന് ജീവിച്ചിരിപ്പില്ല. അവര്‍ക്കെങ്ങിനെ ആ പേര് കിട്ടിയതെന്ന് എനിക്കറിയാം. ഇ.എം.എസ്.അമ്പു, എ.കെ. ജി നാരായണന്‍. മാവോ കുഞ്ഞിരാമന്‍. അമ്പുവേട്ടന് വിക്കുണ്ട്. അതിനാല്‍ ഇ. എം.എസ്.ആയി. നാരായണന്‍ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ പറമ്പുകളിലും കിളയിലൂടെയും നടക്കുമ്പോള്‍ 'എ.കെ.ജി. സിന്ദാബാദ്' എന്ന് എപ്പോഴും വിളിച്ചു നടക്കും. അങ്ങിനെ ഏ. കെ.ജി.യായി. പാര്‍ട്ടിസാഹിത്യവും മറ്റും ധാരാളം വായിക്കുകയും പഠിക്കുകയും, ചര്‍ച്ചനടത്തുകയും ചെയ്യുന്നതിനാല്‍ കുഞ്ഞിരാമേട്ടനെ മാവോ കുഞ്ഞിരാമനാക്കി.

ഇങ്ങിനെ നേരിട്ടറിഞ്ഞ കാര്യങ്ങള്‍ ചിലതുണ്ട്. ചെരുപ്പുകുത്തി വിഭാഗത്തില്‍ പെട്ട 'തമ്മണ്ണന്‍' എന്ന വ്യക്തിക്ക് മാരിയമ്മകുടിയിട്ട് സ്വയം ദേഹം മുഴുവന്‍ ചൂരല്‍ പ്രയോഗം നടത്തുന്നത് കണ്ടിട്ടുണ്ട്. അവസാനം അദ്ദേഹം തളര്‍ന്നു വിഴും.  എന്തിനാണിതെന്ന് അന്നും ഇന്നും അറിയില്ല. കൂക്കാനം ഉച്ചന്‍ വളപ്പില്‍വലിയൊരു പറങ്കിമാവിന്‍ ചുവട്ടില്‍ 'തെയ്യം കല്ലായിമറിഞ്ഞത'് കണ്ടിട്ടുണ്ട്. ചുറ്റും കല്ലുകളൊന്നു മില്ലാത്ത സ്ഥലമാണിത്. തെയ്യത്തിന്റെ രൂപത്തില്‍ വലിയൊരു പാറക്കല്ല,് ചുറ്റും രണ്ട് മൂന്ന് ചെറിയ ഉയരത്തിലുള്ളകല്ല്. കേട്ടറിവാണിത്. ഇതിന്റെ പിന്നിലെ ചരിത്രവും അറിയാനുണ്ട്.
 
എന്റെ തറവാട് വീട് നില്‍ക്കുന്ന സ്ഥലത്തിന് വെള്ളം ഒലിക്കും, ചാല്‍ (വെള്ളരിക്കന്‍ ചാല്‍) എന്നാണ് പേര്. എന്നെങ്കിലും ഒരു ചാല് പറമ്പിലൂടെ കടന്നു പോയിട്ടുണ്ടാവാം അതായിരിക്കും പേരങ്ങിനെ. ഉച്ചന്‍വളപ്പിന്റെ പേര് വന്നത് ആന്ധ്രയില്‍ നിന്ന് കുടിയേറിവന്ന 'ഉച്ചന്‍' എന്നുപേരായ ഒരു ചെരുപ്പുകുത്തി ഉണ്ടായിരുന്നെന്നും, അദ്ദേഹം കുടുംബസമേതം അവിടെയാണ് താമസിച്ചതെന്നും പറഞ്ഞു കേള്‍ക്കുന്നു. അങ്ങിനെ ആ പറമ്പ് ഉച്ചന്‍ വളപ്പായി മാറിയതാണു പോലും. ഉച്ചന്‍ വളപ്പിനെ കുറിച്ചും പഠിക്കണം.
 
ഇവിടുത്തുകാര്‍ ഈശ്വര വിശ്വാസികളായിരുന്നെങ്കിലും ആരുടെയും ആരാധനാലയങ്ങള്‍ ഇവിടെ ഉണ്ടായിരുന്നില്ല. വീടുകളില്‍ തെയ്യം കെട്ടി ആടിക്കാറുണ്ട്. കുണ്ടത്തില്‍ തറവാട്ടില്‍ കുറത്തിത്തെയ്യവും, ചിലവീടുകളില്‍ പൊട്ടന്‍ തെയ്യവും കെട്ടിയാടിക്കാറുണ്ട്. ആധുനിക കാലത്ത് കൂക്കാനത്ത് ഇതിനൊക്കെ മാറ്റംവന്നു. മുത്തപ്പന്‍ തറയും,മുസ്ലിം പള്ളിയും ഇവിടെ അടുത്തടുത്തായി ഉയര്‍ന്നു വന്നു. ഇരു സ്ഥലത്തും ആരാധനകള്‍ തകൃതിയായി നടക്കുന്നു. ഇത് വിശ്വാസത്തിന്റെ പേരിലാണോ അതോ സംഘാടകരുടെ മേന്‍മകാണിക്കാനാണോ?

വിശാലമായ പലിയേരിക്കൊവ്വല്‍ നാമാവശേഷമായി. ഉയര്‍ന്നു നിന്ന കുറുവന്‍കുന്ന് ഇടിച്ചു നിരത്തിക്കഴിഞ്ഞു. വെള്ളവയല്‍ വെള്ളപ്പറമ്പുകളായി മാറി, കുണ്ടു പൊയിലില്‍ തല ഉയര്‍ത്തിനില്‍ക്കുന്ന നിരവധി കോണ്‍ക്രീറ്റ് മന്ദിരങ്ങളുണ്ടായി. എല്ലാംമാറിക്കഴിഞ്ഞു. ഇതില്‍ സൂചിപ്പിച്ച പഴയ ആളുകളൊക്കെ മണ്‍മറഞ്ഞുപോയി...

കൂക്കാനത്തിന്റെ പഴയചരിത്രം പഠിക്കാനും. എങ്ങിനെ മാറ്റംവന്നു എന്ന് അറിയാനും ഇന്നത്തെ സ്ഥലവാസികളായ ചെറുപ്പക്കാര്‍ ശ്രമിക്കുമെങ്കില്‍...

1.നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

2.ഉച്ചയ്ക്ക് വിശപ്പടക്കാന്‍ ഒരാണിവെല്ലം

3.മൊട്ടത്തലയില്‍ ചെളിയുണ്ട

4.ആശിച്ചുപോകുന്നു കാണാനും പറയാനും

5.പ്രണയം, നാടകം, ചീട്ടുകളി

6.കുട്ടേട്ടനൊരു കത്ത്

7.ശ്രീലങ്കന്‍ റേഡിയോയില്‍ നിന്നും മലയാള പ്രക്ഷേപണം കേട്ട കാലം മറന്നുവോ?

8.പേര് വിളിയുടെ പൊരുള്‍

9.തികഞ്ഞ മാപ്പിളയാകാന്‍ അത് ചെയ്‌തേ തീരൂ

10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്

11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ

12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍

13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍

14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !

15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്

16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും

17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ

18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ

19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...

20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍

21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം

22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്

23.വീണുടഞ്ഞ സ്വപ്നം

24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം

25.പേടിപ്പെടുത്തിയ ചുടുകാട്

26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ

27.മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍

28.എം.വി ആര്‍ നോട് ഒരു ചോദ്യം

29.കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെ ദേശീയ അംഗീകാരം

30.ഉറവിടമില്ലാത്ത ഊമക്കത്തുകള്‍

31.ഞാന്‍ മറന്നെങ്കിലും അവര്‍ ഓര്‍ക്കുന്നു

32.പിണറായിക്കൊപ്പം യാത്ര ചെയ്ത പഴയൊരോര്‍മ്മ

33.30 ാം വയസിലെ കോളജനുഭവങ്ങള്‍; പ്രണയവും തെരഞ്ഞെടുപ്പും ഒടുവില്‍ രിസള്‍ട്ട് വിത്ത്‌ഹെല്‍ഡും

34.പത്രവാര്‍ത്ത ഉണ്ടാക്കിയ ഞെട്ടല്‍

35.റേഡിയോ പ്രക്ഷേപണാനുഭവങ്ങള്‍

36.മലപോലെ വന്നത് മഞ്ഞുപോലെ പോയി

37.രോഗികളേ നിങ്ങള്‍ തെക്കോട്ടുപോവാതെ വടക്കോട്ടു പോവൂ

38.തറവാട് ഒരോര്‍മ്മ

39.കരിവെളളൂരിലെ മുസ്ലീം കമ്മ്യൂണിസ്റ്റുകാര്‍

40.ഗ്രാന്‍ഡ് മോസ്‌ക്ക് ഒരത്ഭുതക്കാഴ്ച

41.ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി ഓര്‍മ്മച്ചെപ്പ് തുറന്നപ്പോള്‍

42.ബസിലെ സീറ്റ് സംവരണവും ഒഴിയുന്നവരുടെ വേദനയും

43.സംഘാടകനെന്നനിലയിലെ പ്രവര്‍ത്തനങ്ങള്‍

44.ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കെത്തിയ ചിലരെക്കുറിച്ച്

45.ഇല്ലാക്കഥകള്‍ മെനയും അത് പ്രചരിപ്പിക്കും, ചിലര്‍ക്ക് ഇക്കാര്യത്തില്‍ വലിയ മിടുക്കാണ്

46.ആ ദിനത്തില്‍ ഉമ്മൂമ്മയെ ഓര്‍ത്തുപോയി

47.എന്നെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത രണ്ട് പണിക്കര്‍മാരും നഫീസത്തുബീവിയും

48.കളഞ്ഞുകിട്ടിയ വാച്ചും സ്‌ക്കൂളിലേക്കൊരു ഷെല്‍ഫും 

ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

49.ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

50.ആശ്വാസമേകാനെങ്കിലും ആരെങ്കിലും ഒന്നു തിരിഞ്ഞുനോക്കുമോ?

51. ഒരു വെറ്റിലക്കഥ

52.എന്റെ സാക്ഷരതാ ക്ലാസ്

53.അങ്ങാടി ഉറക്കത്തിനിടയില്‍ പുട്ടുകച്ചവടം

54.കളപറിക്കലും ചക്കക്കറിയും

55.തല്ലാത്തൊരമ്മാവന്റെ ഓര്‍മ്മക്കു മുന്നില്‍

56.പഠിക്കണം 97 ലെത്തിയ യോഗാചാര്യ രാമന്‍ മാസ്റ്ററെക്കുറിച്ച്

57. കാന്‍ഫെഡ് ഹൃദയത്തിലേറ്റിയ വികാരം

58. ജീവിതത്തില്‍ കിട്ടിയ അപൂര്‍വ്വ അവാര്‍ഡ്

59. ഡപ്പ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ വര്‍ക്ക് ചെയ്തപ്പോള്‍ ഉണ്ടായ വേദനകളും സന്തോഷങ്ങളും

60. കത്ത് കിട്ടാന്‍ കാത്തിരുന്ന കാലം

61. ഡെറാഡൂണ്‍ റോഡ് വിജയവാഡയിലെ മാങ്ങ - ഭോപ്പാലിലെ ഉറക്കം

62. എന്റെ കണക്കുബൗണ്ട് ബുക്ക്

63. ഇടയ്ക്ക് പത്രപ്രവര്‍ത്തകനായും

64. കാനായി കുഞ്ഞിരാമനെ കണ്ടുമുട്ടിയപ്പോള്‍...

65. ഇങ്ങനെയൊക്കെയായിരുന്നോ അന്നത്തെ ജീവിതം?...
66. ആമീത്താന്റെ കാനത്ത്

67. അമ്മായിയുടെ അവിലിടിയും ഉച്ചന്‍വളപ്പ് പുരാണവും

68. എന്ന്, രമണി, കാസര്‍കോട്

69. ഞങ്ങളുടെ കുട്ടിക്കാലം ഇങ്ങനെയൊക്കെയായിരുന്നു

70. റോഡുണ്ടായത് ഇങ്ങിനെയൊക്കെയായിരുന്നു അന്ന്

71. നന്മ തിരിച്ചുതരുന്ന മക്കള്‍

72. ജൂണ്‍മാസ ഓര്‍മകള്‍

73. മേഴ്‌സി രവി: ആരാധ്യയായൊരു വനിതാ നേതാവ്

74. വീട്ടുകൂടലിന്റെ പ്രസക്തി; അന്നും ഇന്നും

75. എയ്ഡസ് പ്രതിരോധ പ്രവര്‍ത്തനത്തിന് ഗ്രീന്‍ബനാന



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Article, Kookkanam-Rahman, Story behind the name,  Story of my foot steps 83

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL