city-gold-ad-for-blogger
Aster MIMS 10/10/2023

ഇടയ്ക്ക് പത്രപ്രവര്‍ത്തകനായും

നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം  (ഭാഗം 63)

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 05.08.2018)  പത്രപ്രവര്‍ത്തകനാവുക എന്നത് എന്നില്‍ ചെറുപ്പത്തിലേ മൊട്ടിട്ട മോഹമായിരുന്നു. കുട്ടിക്കാലം മുതല്‍ കടയില്‍ വരുത്തുന്ന ദേശാഭിമാനി പത്രത്തിന്റെ വായനാക്കാരനായിരുന്നു ഞാന്‍. പ്രൈമറി ക്ലാസില്‍ പഠിക്കുമ്പോള്‍ ദിനേന വാര്‍ത്താക്കുറിപ്പുണ്ടാക്കാനും അത് വായിക്കാനും അധ്യാപകര്‍ ആവശ്യപ്പെടാറുണ്ട്. അക്കാര്യത്തില്‍ മിടുക്ക് എനിക്കായിരുന്നു.

ഹൈസ്‌കൂള്‍ പഠനകാലത്ത് കോഴിക്കോട് പത്രമാഫീസ് സന്ദര്‍ശിച്ചത് ഓര്‍മ്മ വരുന്നു. അവിടെ വാര്‍ത്ത ടൈപ്പ് ചെയ്യുന്നതും അത് ലോഹഷീറ്റിലേക്ക് പകര്‍ത്തുന്നതും പ്രിന്റ് ചെയ്യുന്നതും കണ്ടപ്പോള്‍ അദ്ഭുതം തോന്നി. ഉറക്കമൊഴിഞ്ഞ് പത്രസ്ഥാപനത്തിലെ തൊഴിലാളികള്‍ വാര്‍ത്ത വരുന്നമുറക്ക് പത്രം അച്ചടിവരെയുള്ള പ്രവര്‍ത്തികളില്‍ മുഴുകിയിരിക്കുകയായിരുന്നു ഞങ്ങള്‍ സന്ദര്‍ശിച്ച ദിവസം. എന്നിട്ടുകൂടി എങ്ങനെയാണ് ഒരു പത്രം പുറത്തിറങ്ങുന്നത് എന്ന് കൃത്യമായി പറഞ്ഞു തരാന്‍ അവര്‍ തയ്യാറായി.

പിഡിഗ്രിക്ക് പഠിക്കുമ്പോള്‍ കൂക്കാനം പുത്തൂര്‍ ഭാഗങ്ങളില്‍ മനോരമ ദിനപത്രം വിതരണം ചെയ്യാനുള്ള  ഉത്തരവാദിത്വം കരിവെള്ളൂര്‍ മനോരമ ഏജന്റായിരുന്ന എ.വി.ഗോവിന്ദന്‍ എന്നെ ഏല്‍പ്പിച്ചു. ഏകദേശം ഒന്നുരണ്ടു മാസം കഴിഞ്ഞുകാണും. പത്രം വാങ്ങിയ പലരും തുക തരുന്നില്ല. ഗോവിന്ദേട്ടന്‍ പത്രത്തിന്റെ തുക ചോദിച്ചു തുടങ്ങി. തുടര്‍ന്ന് പത്രവിതരണ ചുമതലയില്‍ നിന്ന് ഞാനൊഴിഞ്ഞു. എന്റെ ക്ലാസ്‌മേറ്റ് എന്‍.കെ. രവീന്ദ്രനെ പ്രസ്തുത ചുമതല നല്കി. അവന് പലരും പത്രത്തിന്റെ മാസവരി നല്കിയില്ല. പിന്നീടാണ് മനസ്സിലായത് കോണ്‍ഗ്രസ് അനുകൂലമായ പത്രമായതിനാലാണ് ദേശാഭിമാനി വരിക്കാര്‍ തുക നല്‍കാത്തതെന്ന്.

ഇടയ്ക്ക് പത്രപ്രവര്‍ത്തകനായും

ഒരു ദിവസം സഖാവ് കൃഷ്ണന്‍മാഷും മറ്റും വന്ന് എന്നെക്കണ്ടു. നമ്മള്‍ ഈ പത്രത്തിന്റെ പ്രചാരകരാവരുതെന്ന് ഉപദേശിച്ചു. എന്റെ അമ്മാവന്‍ സഖാവിന്റെ കത്തും കിട്ടി. ഈ പണി ഉടനെ നിര്‍ത്തണമെന്ന്. ഇതൊക്കെ ആയപ്പോള്‍ പത്ര ഏജന്റ് പണി നിര്‍ത്തി.

അധ്യാപകനായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ അന്ന് കോഴിക്കോട്ട് നിന്ന് പ്രസിദ്ധീകരിക്കുന്ന കേരളാകൗമുദിയുടെ ഒരു പ്രതിനിധി എന്നെക്കാണാന്‍ വന്നു. പ്രസ്തുത പത്രത്തിന്റെ കരിവെള്ളൂരിലെ ഏജന്റായും , പ്രാദേശികലേഖകനായും പ്രവര്‍ത്തിക്കാന്‍ പറ്റുമോ എന്നന്വേഷിച്ചു. പഠനകാലത്ത് പേടിപ്പെടുത്തിയ പത്രഏജന്റ് പണി പറ്റില്ലെന്ന് മനസ്സു പറഞ്ഞു. പക്ഷേ പത്രലേഖകനാവുക എന്ന ആഗ്രഹം സഫലീകരിക്കാന്‍ സാധിക്കുമല്ലോ? എന്ന കാര്യമോര്‍ക്കുമ്പോള്‍ നിര്‍ദ്ദേശം നിരാകരിക്കാനും കഴിഞ്ഞില്ല.
ഏതായാലും പത്രം കേരളാകൗമുദിയല്ലേ? കരിവെള്ളൂരില്‍ പത്രത്തിന് വരിക്കാരെ കിട്ടും.

കുറേ സുഹൃത്തുക്കളെ നേരില്‍ക്കണ്ടു. നൂറോളം പേര്‍ വരിക്കാരാവാന്‍ സമ്മതിച്ചു. പത്രവിതരണം - വരിസംഖ്യശേഖരണം ഇതൊന്നും എനിക്ക് ചെയ്യാന്‍ പറ്റില്ല. അനുയോജ്യനും - വിശ്വസ്തനുമായ എന്റെ ഒരു സുഹൃത്തിനോട് ഇക്കാര്യം അന്വേഷിച്ചു. 25% കമ്മീഷന്‍ കിട്ടും. അതു മുഴുവന്‍ അയാള്‍ക്ക് കൊടുക്കാമെന്ന് സമ്മതിച്ചു. മോശമല്ലാത്ത ഒരു വരുമാനം കിട്ടുമെന്ന പ്രതീക്ഷയോടെ അദ്ദേഹം സന്തോഷപൂര്‍വ്വം അതേറ്റു.

ഏജന്‍സി തുകയൊക്കെ ഞാന്‍ അടച്ചു. പത്ര ഏജന്‍സി എന്റെ ഭാര്യയുടെ പേരിലെടുത്തു. നൂറ് പത്രത്തില്‍ തുടങ്ങി ഇരുന്നൂറ് ഇരുന്നൂറ്റി അമ്പതു വരെ എത്തി. ഒന്നു രണ്ടു വര്‍ഷം വളരെ കാര്യമായി പത്രവിതരണവും വരിസംഖ്യശേഖരണവും അദ്ദേഹം നിര്‍വ്വഹിച്ചു.

അതങ്ങനെ തുടര്‍ന്നു. കേരളാകൗമുദി ദിനപത്രത്തിന്റെ കരിവെള്ളൂര്‍ പ്രാദേശിക ലേഖകനായി എന്നെ നിശ്ചയിച്ചു. വാര്‍ത്തകള്‍ ശേഖരിക്കാനും അയച്ചുകൊടുക്കാനും തുടങ്ങി. അക്കാലത്ത് വാര്‍ത്ത കോഴിക്കോട്ടേക്കാണ് അയച്ചു കൊടുക്കേണ്ടിയിരുന്നത്. ഇന്നത്തെ പോലെ ഫോണ്‍ സൗകര്യങ്ങളൊന്നുമില്ലാത്ത കാലം. വാര്‍ത്തകള്‍ എഴുതി തപാലില്‍ അയച്ചു കൊടുക്കും. ഒന്നുരണ്ടു ദിവസം കഴിഞ്ഞേ വാര്‍ത്ത അച്ചടിച്ചു വരൂ.

വന്ന വാര്‍ത്തകളുടെ പേപ്പര്‍ കട്ടിംഗ് എടുക്കണം. മാസാവസാനം പേപ്പര്‍ കട്ടിംഗ്, ഫോട്ടോകട്ടിംഗ,് ഇവ വെച്ച് ആഫീസിലേക്ക് അയക്കണം. പത്രലേഖകര്‍ അറേഞ്ച് ചെയ്ത് എടുത്ത ഫോട്ടോയും, വാര്‍ത്തയുടെ ലൈനും കണക്കാക്കി തുക തരും.
 
കോഴിക്കോട് വല്ല ആവശ്യത്തിനും പോകേണ്ടി വന്നാല്‍ കേരളാകൗമുദി ഓഫീസില്‍ കയറും. അവിടെവച്ചും വാര്‍ത്താച്ചെലവ് തരാറുണ്ട്. അതുമല്ലെങ്കില്‍ മണിയോര്‍ഡര്‍ അയച്ചുതരും. വാര്‍ത്തകള്‍ ആവേശത്തോടെ ശേഖരിക്കും. മറ്റ് പത്രക്കാര്‍ക്ക് കിട്ടാത്ത വാര്‍ത്ത വല്ലതുമുണ്ടെങ്കില്‍ താല്‍പര്യപൂര്‍വ്വം അയച്ചുകൊടുക്കും. ഒന്നുരണ്ടു വാര്‍ത്തകള്‍ അതിന്റെ സത്യാവസ്ഥ അന്വേഷിക്കാതെ അയച്ചുപോയത് ഇന്നും മനസ്സിന് പ്രയാസമുണ്ടാക്കുന്നു.

ഇന്നും ജീവിച്ചിരിക്കുന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെക്കുറിച്ചായിരുന്നു വാര്‍ത്ത. അദ്ദേഹത്തെ കാണാനില്ല എന്ന് വിശ്വസിക്കാവുന്ന എന്റെ  സുഹൃത്ത് വിവരം തന്നു. ആ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വാര്‍ത്ത അയച്ചു. .........നെ കാണാനില്ല എന്ന ഹെഡിംഗില്‍ വാര്‍ത്ത വന്നു. അന്വേഷണമായി. ഒരാഴ്ച കഴിഞ്ഞപ്പോള്‍ വാര്‍ത്ത അറിഞ്ഞ് അദ്ദേഹം തന്നെ എന്നെ നേരില്‍ കാണാന്‍ വന്നു. ക്ഷമാപണം നടത്തിയതിനാല്‍ അദ്ദേഹം കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയില്ല. അദ്ദേഹം യഥാര്‍ത്ഥില്‍ ചികില്‍സാര്‍ത്ഥം രണ്ട് ദിവസം വീട്ടില്‍ നിന്ന് മാറിത്താമസിച്ചതാണ്.  കാര്യങ്ങള്‍ കൃത്യമായി അന്വേഷിക്കാതെ വാര്‍ത്ത കൊടുക്കില്ലെന്ന് അന്ന് തീരുമാനമെടുത്തു.

രണ്ടാമത്തെ വാര്‍ത്ത ശരിക്കും അന്വേഷിച്ച് നല്കിയതാണ്. സംഭവം ഇതാണ്. നാട്ടില്‍ ഹൃദയ ശസ്ത്രക്രിയ നടത്തുവാന്‍ നിര്‍ദ്ദേശിക്കപ്പെട്ട പാവപ്പെട്ട ഒരു കുടുംബത്തിലെ ചെറുപ്പക്കാരന് വേണ്ടി ചികിത്സാ ഫണ്ട് ശേഖരിച്ചിരുന്നു. അതിന് വേണ്ടി രൂപികരിക്കപ്പെട്ട കമ്മറ്റി ശേഖരിച്ച തുക എത്രയാണെന്നോ. ചികിത്സയ്ക്ക് വേണ്ടി ചെലവായ തുക എത്രയാണെന്നോ വെളിപ്പെടുത്തിയിരുന്നില്ല. രോഗിക്ക് ഇക്കാര്യം അറിയണമെന്ന് ആഗ്രഹമുണ്ട്. ധാരാളം തുക കിട്ടിയിട്ടുണ്ട് എന്നാണ് രോഗിയുടെ വിശ്വാസം. തുക ബാക്കിയുണ്ടായിരുന്നെങ്കില്‍ ലഭിക്കുമല്ലോ എന്ന ചിന്തയും അദ്ദേഹത്തിനുണ്ടായി.  രോഗി എന്നെ നേരിട്ടു വന്നു കണ്ടു. ഇതൊന്നു വാര്‍ത്തയാക്കണം എന്ന് ആവശ്യപ്പെട്ടു. രോഗി പറയുന്നത് സത്യമാണുതാനും…… 'ചികിത്സാര്‍ത്ഥം പിരിച്ചെടുത്ത തുകയുടെ കണക്ക് പറഞ്ഞില്ല.' എന്ന തലക്കെട്ടില്‍ വാര്‍ത്ത വന്നു.

കമ്മറ്റി ചെയര്‍മാന്‍ ദേഷ്യം കൊണ്ട് വിറക്കാന്‍ തുടങ്ങി. ഇത്രയും നല്ല കാര്യം ചെയ്തിട്ട് അവസാനം കിട്ടിയത് ഇതാണല്ലോ എന്ന ചിന്തയായിരുന്നു അദ്ദേഹത്തിന്. പത്രവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ഉടനെ അദ്ദേഹം തന്റെ കച്ചവടസ്ഥാപനത്തിന്റെ ഷട്ടര്‍ താഴ്ത്തി. പ്രശസ്ത വക്കീല•ാരെ പോയിക്കണ്ടു. ഈ വാര്‍ത്ത കൊടുത്ത ലേഖകന്‍ ഞാനാണെന്നറിയാം. എനിക്കെതിരെ നിയമനടപടി എടുക്കാനുള്ള വഴികളന്വേഷിച്ചാണ് അദ്ദേഹം വക്കീലിനെക്കണ്ടത്. സത്യത്തില്‍ ഇതേവരെ കണക്കു പറയാത്തത് തെറ്റല്ലേ? എന്ന വക്കീലിന്റെ ചോദ്യത്തിനു മുമ്പില്‍ അദ്ദേഹത്തിന്റെ ദേഷ്യം തണുത്തു. പക്ഷേ കമ്മറ്റിക്കാരില്‍ പലരും എനിക്കെതിരെ ഭീഷണിയുമായി നടന്നതോര്‍ക്കുമ്പോള്‍ ഇന്നും പ്രയാസം തോന്നുന്നു. പക്ഷേ വാര്‍ത്ത വന്നതിനുശേഷം പ്രസ്തുത സഹായകമ്മറ്റി ചേര്‍ന്ന് കണക്ക് അവതരിപ്പിക്കുകയും ബാക്കിത്തുക രോഗിക്ക് നല്‍കുകയും ചെയ്തു.

ഇതിനിടയില്‍ പത്രഏജന്‍സി നാല് വര്‍ഷം പിന്നിട്ടു. പത്രവിതരണത്തിന് ഏല്‍പ്പിച്ച വ്യക്തി നേരിട്ട് പത്ര ആഫീസുമായി ബന്ധപ്പെട്ടു. കൊടക്കാട് എന്ന സ്ഥലത്തെ ഏജന്‍സി അദ്ദേഹത്തിന്റെ പേരില്‍ എടുത്തു. രണ്ടു പത്രക്കെട്ടും ഒന്നിച്ചുവരും. ക്രമേണ രണ്ട് ഏജന്‍സികള്‍ വേണ്ടെന്നും ഒരു ഏജന്‍സി മതിയെന്നും തീരുമാനിച്ചു. അദ്ദേഹം തന്നെ രണ്ടും ഏറ്റെടുത്തു. എന്റെ ഡപ്പോസിറ്റ് പണം ഇന്നും പ്രസ്തുത വ്യക്തി തരാനുണ്ട്. സഹായിച്ചവരെ വഞ്ചിക്കുന്ന വ്യക്തികളെ തിരിച്ചറിയാന്‍ വളരെ വിഷമമുണ്ട്.

എന്റെ പത്രലേഖകനായുള്ള പ്രവര്‍ത്തനത്തിന് അല്പായുസ്സേ ഉണ്ടായുള്ളൂ. എന്നിരുന്നാലും എന്റെ ആഗ്രഹം  മകനിലൂടെ സാക്ഷാല്‍ക്കരിക്കുകയുണ്ടായി. മകന്‍ ഇന്ന് ഇന്ത്യയിലെ പ്രമുഖനായ ഒരു ജേര്‍ണലിസ്റ്റാണ്..


1. നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്

11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ

12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍

13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍

14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !

15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്

16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും

17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ

18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ

19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...

20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍

21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം

22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്

23.വീണുടഞ്ഞ സ്വപ്നം

24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം

25.പേടിപ്പെടുത്തിയ ചുടുകാട്

26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ

27.മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍

28.എം.വി ആര്‍ നോട് ഒരു ചോദ്യം

29.കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെ ദേശീയ അംഗീകാരം

30.ഉറവിടമില്ലാത്ത ഊമക്കത്തുകള്‍

31.ഞാന്‍ മറന്നെങ്കിലും അവര്‍ ഓര്‍ക്കുന്നു

32.പിണറായിക്കൊപ്പം യാത്ര ചെയ്ത പഴയൊരോര്‍മ്മ

33.30 ാം വയസിലെ കോളജനുഭവങ്ങള്‍; പ്രണയവും തെരഞ്ഞെടുപ്പും ഒടുവില്‍ രിസള്‍ട്ട് വിത്ത്‌ഹെല്‍ഡും

34.പത്രവാര്‍ത്ത ഉണ്ടാക്കിയ ഞെട്ടല്‍

35.റേഡിയോ പ്രക്ഷേപണാനുഭവങ്ങള്‍

36.മലപോലെ വന്നത് മഞ്ഞുപോലെ പോയി

37.രോഗികളേ നിങ്ങള്‍ തെക്കോട്ടുപോവാതെ വടക്കോട്ടു പോവൂ

38.തറവാട് ഒരോര്‍മ്മ

39.കരിവെളളൂരിലെ മുസ്ലീം കമ്മ്യൂണിസ്റ്റുകാര്‍

40.ഗ്രാന്‍ഡ് മോസ്‌ക്ക് ഒരത്ഭുതക്കാഴ്ച

41.ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി ഓര്‍മ്മച്ചെപ്പ് തുറന്നപ്പോള്‍

42.ബസിലെ സീറ്റ് സംവരണവും ഒഴിയുന്നവരുടെ വേദനയും

43.സംഘാടകനെന്നനിലയിലെ പ്രവര്‍ത്തനങ്ങള്‍

44.ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കെത്തിയ ചിലരെക്കുറിച്ച്

45.ഇല്ലാക്കഥകള്‍ മെനയും അത് പ്രചരിപ്പിക്കും, ചിലര്‍ക്ക് ഇക്കാര്യത്തില്‍ വലിയ മിടുക്കാണ്


46.ആ ദിനത്തില്‍ ഉമ്മൂമ്മയെ ഓര്‍ത്തുപോയി

47.എന്നെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത രണ്ട് പണിക്കര്‍മാരും നഫീസത്തുബീവിയും

48.കളഞ്ഞുകിട്ടിയ വാച്ചും സ്‌ക്കൂളിലേക്കൊരു ഷെല്‍ഫും 

ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

49.ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

50.ആശ്വാസമേകാനെങ്കിലും ആരെങ്കിലും ഒന്നു തിരിഞ്ഞുനോക്കുമോ?

51. ഒരു വെറ്റിലക്കഥ

52.എന്റെ സാക്ഷരതാ ക്ലാസ്

53.അങ്ങാടി ഉറക്കത്തിനിടയില്‍ പുട്ടുകച്ചവടം


55.തല്ലാത്തൊരമ്മാവന്റെ ഓര്‍മ്മക്കു മുന്നില്‍

56.പഠിക്കണം 97 ലെത്തിയ യോഗാചാര്യ രാമന്‍ മാസ്റ്ററെക്കുറിച്ച്




Keywords: Article, Kookanam-Rahman, Media worker, story-of-my-foot-steps-part- 63

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL