Join Whatsapp Group. Join now!
Aster MIMS 10/10/2023

ട്രെയിന്‍ യാത്രയിലെ അനുഭവങ്ങളും ഓര്‍മ്മകളും

യാത്രകള്‍ പലപ്പേഴും നിരവധി അനുഭവങ്ങളും അറിവുകളും ലഭ്യമാവാന്‍ സഹായകമാകാറുണ്ട്. ഇക്കഴിഞ്ഞ ദിവസം Kookkanam-Rahman, Train, Article, Story of my footsteps 82
നടന്നു വന്ന വഴികളിലുടെ (ഭാഗം-82) / കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 11.12.2018) യാത്രകള്‍ പലപ്പേഴും നിരവധി അനുഭവങ്ങളും അറിവുകളും ലഭ്യമാവാന്‍ സഹായകമാകാറുണ്ട്. ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ഒരു സംസ്ഥാനതല സെമിനാറിന് പങ്കെടുക്കാന്‍ പോവുകയായിരുന്നു ഞാന്‍. എന്റെ ശാരീരിക പ്രയാസം കണക്കിലെടുത്ത് ദീര്‍ഘയാത്രകള്‍ പരമാവധി ഒഴിവാക്കുകയാണ് പതിവ്. ഇത്തവണ എന്ത് പ്രയാസപ്പെട്ടും പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കണമെന്ന് വീട്ടുകാരുടെ എതിര്‍പ്പ് പോലും അവഗണിച്ചു ഞാന്‍ യാത്ര ചെയ്തു. പതിവ് യാത്രകളിലെ പോലേ തന്നെ ഈ യാത്രയിലും മനസ്സില്‍ മായാതെ നില്‍ക്കുന്ന കുറേ കാര്യങ്ങള്‍ ഉണ്ടായി.
Kookkanam-Rahman, Train, Article, Story of my footsteps 82

ആദ്യ ദിവസത്തെ പരിപാടിക്കുശേഷം വൈകൂന്നേരം ഒന്ന് നടക്കാനിറങ്ങി. എന്റെ കൂടെ രതീഷ് അമ്പലത്തറ എന്ന സാംസ്‌കാരിക സാമൂഹ്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയും ഉണ്ടായിരുന്നു. ഞങ്ങള്‍ക്ക് താമസവും ഭക്ഷണവും ഏര്‍പ്പാടാക്കിയത് 'റൂബി അരീന' എന്ന ഹോട്ടലിലായിരുന്നു. അതിനടുത്താണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ്. കോളജിന് സമീപത്ത് കൂടിയാണ് ഞങ്ങള്‍ നടന്നത്. രോഗികളുടെ  ദൈന്യത നിറഞ്ഞ മുഖഭാവങ്ങള്‍ ഞങ്ങളില്‍ അസ്വസ്ഥത ഉണ്ടാക്കി. കുട്ടികളുടെ വാര്‍ഡിനു മുന്നിലൂടെയാണ് ഞങ്ങള്‍ കടന്നുപോയത്. അവിടെ ഏതോ ഒരു ചെറിയ കെട്ടിടത്തിന്റെ വരാന്തയില്‍ കാര്‍ഡ് ബോര്‍ഡ് നിലത്തുവിരിച്ച് അഞ്ചാറു വയസ്സുപ്രായം തോന്നിക്കുന്ന ഒരു ആണ്‍കുട്ടിയെ കിടത്തി കുട്ടിയുടെ അച്ഛനാണെന്ന് തോന്നുന്ന വ്യക്തി അടുത്തിരുന്ന് അവനെ തടവിക്കൊണ്ടിരിക്കുന്നു.

കണ്ണീര്‍വാര്‍ന്ന് കൊണ്ടിരിക്കുന്നുണ്ട്. ആശുപത്രിയില്‍ അഡ്മിഷന്‍ കിട്ടാത്താതുകൊണ്ടും കയ്യില്‍ കാശില്ലാത്താതുകൊണ്ടുമാണ് ഇവിടെ കിടക്കേണ്ടിവന്നത് എന്നുപറയുമ്പോള്‍ അയാളുടെ കണ്ഠം ഇടറുന്നുണ്ടായിരുന്നു. ഞങ്ങളവിടെ ഹോട്ടലിലെ തണുപ്പിച്ച മുറിയില്‍ സുഖമായി സര്‍ക്കാര്‍ ചെലവില്‍ കഴിയുകയാണ്. ഇവിടെ നോക്കൂ പട്ടിണിയും പരിവട്ടവുമായി ഈ ചെറുപ്പക്കാരനെപ്പോലെ എത്രപേര്‍ ഉഴലുകയാണ്.

ആശുപത്രിയുടെ മെയിന്‍ ഗേറ്റില്‍ ഒരു ആള്‍ത്തിരക്ക് കണ്ടു. കുഞ്ഞുകുട്ടികളുമായി നിരവധി സ്ത്രീകളും പുരുഷന്മാരും തിരക്ക് കൂട്ടുകയാണ്. സംഭവം എന്താണെന്നറിയാന്‍ അവിടേക്ക് ചെന്നു. തിരുവനന്തപുരത്തെ ഒരു പുരുഷ സ്വയംസഹായ സംഘം എല്ലാദിവസവും അഞ്ഞൂറ് പേര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കുന്ന പരിപാടിയാണിത്. ക്യൂ നില്‍ക്കുന്നവരുടെ മുഖഭാവം മനസ്സില്‍ വേദനയുണ്ടാക്കി. ഒരുനേരത്തെ ആഹാരത്തിനുവേണ്ടി വകയില്ലാത്ത രോഗികളും അവരുടെ സഹായികളുമാണ് ക്യൂവില്‍ നില്‍ക്കുന്നത്. കൊണ്ടുവന്ന ഭക്ഷണം വിതരണം ചെയ്തു കഴിഞ്ഞപ്പോള്‍ കുറെയേറെ ആള്‍ക്ക് കിട്ടാതെയായി.

വേറൊരു വാനിനടുത്തേക്ക് കുറേപേര്‍ തിക്കിത്തിരക്കി പോകുന്നത് കണ്ടു. അത് ജയില്‍ വകുപ്പിന്റെ ചപ്പാത്തിയും കറിയുമായിരുന്നു. ഇരുപത് രൂപക്ക് അഞ്ച് ചപ്പാത്തിയും കറിയും കിട്ടും. കറി വേണ്ടെങ്കില്‍ പത്ത് ചപ്പാത്തി കിട്ടും. ഇതും പ്രയാസപ്പെടുന്നവര്‍ക്ക് ഒരു തുണയായി തീരുകയാണ്. ഇതെല്ലാം കാണുമ്പോള്‍ ഇന്ന് രാത്രി ഞങ്ങളുടെ പഞ്ചനക്ഷത്ര ഹോട്ടലില്‍ കിട്ടുന്ന വിഭവസമ്യദ്ധമായ ഭക്ഷണത്തെക്കുറിച്ച് ഓര്‍ത്തുപോയി. അതും സര്‍ക്കാര്‍ ചെലവില്‍. ഈ പാവങ്ങള്‍, രോഗികള്‍ ഒരു നേരത്തെ അന്നത്തനായി പാടുപെടുന്നത് കാണുമ്പോള്‍ ഞങ്ങള്‍ ചെയ്യുന്നത് ക്രൂരതയല്ലേ എന്നോര്‍ത്തുപോയി ഒരുനിമിഷം...

ഈ കാഴ്ചയും കണ്ടുനേരെ ഹോട്ടല്‍ മുറിയിലോക്ക് ചെല്ലുകയായിരുന്നു ഞങ്ങള്‍. രാത്രി ഭക്ഷണത്തിനുശേഷം ഒരു ചെറുപഴം തിന്നുന്ന ശീലം എനിക്കുണ്ട്. അത് അന്വേഷിച്ച് നടക്കുകയായിരുന്നു ഞാനും രതീഷും. നടന്ന് നടന്ന്... ഞങ്ങള്‍ ഒരു ബേക്കറിയുടെ മുമ്പിലെത്തി. ബേക്കറി വില്പനക്കാരനോട് ഒരു തടിമാടന്‍ നല്ല ലഹരിയില്‍ ബഹളം വെക്കുകയാണ്. അയാള്‍ പറയുന്ന വാക്കുകള്‍ കേട്ടാല്‍ അറപ്പും വെറുപ്പും തോന്നും. സഹികെട്ടപ്പോള്‍ ബേക്കറിയിലെ ജീവനക്കാരെല്ലാം ആ മനുഷ്യനെ തള്ളിമാറ്റി റാഡിലിറക്കി. അപ്പോഴും അയാള്‍ ആഘോഷിക്കുകയാണ്. 'ഞാന്‍ ആരെന്നറിയാമോ പൂറിമക്കളെ.' വീണ്ടും ബേക്കറിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിക്കുന്ന ആ മനുഷ്യനെ എല്ലാവരും ചേര്‍ന്ന് ദൂരേക്ക് തള്ളിമാറ്റി. ഒരുവശത്ത് വിശപ്പുമാറ്റാന്‍ പാടുപെടുന്ന സാധുക്കള്‍  ഇവിടെ ഈ മനുഷനെ പോലെ ചിലര്‍ സമ്പാദിച്ചതെല്ലാം ലഹരിക്കു വേണ്ടി ചെലവാക്കുന്നു മനുഷ്യന്റെ  രണ്ടു മുഖങ്ങള്‍. ഈ കാഴ്ചയും കണ്ടു പഴം ലഭിക്കാതെ ഞങ്ങള്‍ മുറിയിലേക്ക് എത്തി.

എ സി ഹാളിലെ ഭക്ഷണശാലയില്‍ നിന്ന് നല്ലപോലെ അടിച്ചുകയറ്റി മുറിയിലേക്ക് എത്തി. പഴം തിന്നാതെ എനിക്ക് വയ്യ. പഞ്ച നക്ഷത്രഹോട്ടലില്‍ ഒരു ചെറുപഴം കിട്ടാതിരിക്കില്ല എന്ന ധാരണയില്‍ റിസപ്ഷനിലേക്ക്
ഫോണ്‍ ചെയ്തു. രണ്ട് ചെറുപഴം എങ്ങനെയെങ്കിലും സംഘടിപ്പിച്ചു തരണം എന്നായിരുന്നു എന്റെ അപേക്ഷ. റിസപ്ഷനിസ്റ്റ് മധുരമായ വാക്കുകളില്‍ മൊഴിഞ്ഞത് ഇങ്ങിനെ, 'രണ്ടു പഴം എത്തിക്കാം സര്‍ നൂറ്റിമുപ്പതു രൂപയും ടാക്‌സും വേണ്ടിവരും'. കേട്ടപ്പോള്‍ ഞാനും എന്റെ റൂം മേറ്റും ഞെട്ടിപ്പോയി. ഞാനൊരു കമന്റ് പാസ്സാക്കി. 'ഇവിടുന്നു കിട്ടുന്ന പഴം സ്വര്‍ണത്തില്‍ മുക്കിയതാവും', മറുതലക്കല്‍ മറുപടി ഇങ്ങനെയായിരുന്നു 'ഇവിടുത്തെ വില ഇങ്ങനെയൊക്കെയാണ് സാര്‍'. പഴം വേണ്ട എന്നുവെക്കലേ രക്ഷയുള്ളൂ.. ഇതാണ് ഉയര്‍ന്നവരുടെ ഹോട്ടലിലെ സ്ഥിതി.

അടുത്ത ദിവസത്തെ മീറ്റിംഗ് ആരംഭിച്ചു. ഈ പ്രോഗ്രാം സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി സംഘടിപ്പിച്ചതാണ്. കഴിഞ്ഞ ആറുമാസത്തെ പ്രവര്‍ത്തന അവലോകനവും വരുന്ന ആറു മാസത്തേക്കുള്ള പ്രവര്‍ത്തന ആസൂത്രണവും ആണ് ഇവിടെ നടക്കുന്നത്. സംസ്ഥാനത്തെ മിക്ക ജില്ലകളില്‍ നിന്നും പ്രവര്‍ത്തകര്‍ എത്തിയിട്ടുണ്ട്. ഞാന്‍ ഈ മേഖലയില്‍ 1999 മുതല്‍ ഇന്നേവരെ പ്രവര്‍ത്തിച്ചു വരികയാണ്. അവിടെ പങ്കെടുക്കുന്ന ഉദ്യോഗസ്ഥന്മാരും മറ്റും വളരെ കുറച്ചുകാലത്തെ പ്രവര്‍ത്തനപരിചയം ഉള്ളവരുമാണ്. മിറ്റിംഗ് നടന്നുകൊണ്ടരിക്കുകയാണ്. സംസ്ഥാന ഡയറക്ടര്‍ ഡോക്ടര്‍ ശിവകുമാര്‍ ഹാളിലേക്ക് കടന്നുവന്നു. ഈ മേഖലയിലെ പ്രവര്‍ത്തന പരിചയം വച്ച് ഇനിയങ്ങോട്ട് ചെയ്യേണ്ടുന്ന കാര്യങ്ങള്‍ ഞാന്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. അതൊക്കെ നല്ല കാര്യമാണെന്നും വരും മാസങ്ങളില്‍ അതിന് വേണ്ടുന്ന തരത്തില്‍ മാറ്റം വരുത്താമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

പരിപാടി അവസാനിക്കാറായപ്പോള്‍ അഡീഷണല്‍ ഡയറക്ടര്‍ ഡെന്നിസ് സാര്‍ എന്നെ വേദിയിലേക്ക് ക്ഷണിക്കുന്നുണ്ട്. എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനരംഗത്ത് രണ്ടു ദശാബ്ദക്കാലം പ്രവര്‍ത്തിക്കുകയും തുടക്കത്തില്‍ നിരവധി വിമര്‍ശനങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും വിധേയമാവൂകയും ചെയ്ത റഹ്മാന്‍ മാസ്റ്ററെ അനുമോദിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. പത്രമാധ്യമങ്ങളിലുടെയും ചുവരെഴുത്തുകളിലൂടെയും അദ്ദേഹത്തിനെതിരെ വ്യാപകമായ കുപ്രചരണങ്ങള്‍ ആണ് അന്ന് നടന്നത്.

അത്തരം പ്രായസങ്ങളൊന്നും വര്‍ത്തമാനകാലത്തെ പ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടിവന്നിട്ടില്ല. സമൂഹനന്മയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുകയും എയ്ഡ്‌സ് രോഗം പോലെയുള്ള മാരക രോഗത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കുകയും ചെയ്തത് മഹത്തായ പ്രവര്‍ത്തനത്തിനാണ് ഇദ്ദേഹത്തിന് ഇത് കേള്‍ക്കേണ്ടിവന്നത്. ഇപ്പോള്‍  അറുപത്തിഏഴില്‍ എത്തിയിട്ടും തളരാതെ ഉറച്ചുനിന്നു പോരാടിക്കൊണ്ടിരിക്കുന്ന റഹ്മാന്‍ മാസ്റ്ററെ പൊന്നാട അണിയിച്ചു ആദരിക്കാന്‍ ബഹുമാനപ്പെട്ട പ്രോജക്ട് ഡയറക്ടര്‍ ശശികുമാര്‍ സാറിനോട് അപേക്ഷിക്കുകയാണ്.

ഇത്രയും പറഞ്ഞുകേട്ടപ്പോള്‍ മനസ്സില്‍ കുളിരുകോരി ഇടുന്നതുപോലെ തോന്നി. ഈ പ്രവര്‍ത്തനത്തിന്റെ ആരംഭകാലത്ത് തീ തിന്നുകയായിരുന്നു ഞാന്‍. എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനം എന്താണെന്ന് അറിയുന്നവര്‍ തന്നെയാണ് കരുതികൂട്ടി എന്നെ താറടിച്ച് കാണിക്കാനും അവമതിക്കാനും തയ്യാറായത്. അതൊക്കെ കണക്കിലെടുത്തുകൊണ്ട് ഈ രംഗത്തെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നോട് കാണിക്കുന്ന സ്‌നേഹത്തിന് മറുപടി പറയാന്‍ എനിക്ക് വാക്കുകളില്ല. പൊന്നാട അണിയിച്ചു കൊണ്ട് ഡോക്ടര്‍ ശശികുമാറും എന്നെ ഹാര്‍ദ്ദമായി അഭിനന്ദിച്ചു. ഈ യാത്രയില്‍ കിട്ടിയ ഒരു മഹത്തായ നേട്ടമായി ഞാനിതിനെ കാണുകയാണ്.

തീരെ ശാരീരിക സുഖം ഇല്ലാതെയാണു ഈ പരിപാടിക്ക് ഞാന്‍ പങ്കെടുത്തത്. ട്രെയിനില്‍ എസി ടിക്കറ്റ് തന്നെയാണ് കിട്ടിയത് കിടന്നുറങ്ങാന്‍ എസിമുറി തന്നെ കിട്ടി പക്ഷേ ശരീരവേദന കൊണ്ട് കഴിഞ്ഞ മൂന്നു ദിവസവും എനിക്കുറങ്ങാന്‍ പറ്റിയില്ല തിരിച്ചുവരുമ്പോഴും വേറൊരു മധുരമായ അനുഭവമുണ്ടായി. മന്ത്രി ടി .പി. രാമക്യഷ്ണന്‍ തൊട്ടടുത്താണ് ഉള്ളത്. ആറുമാസം മുമ്പേ കോഴിക്കോട് വെച്ച് നടന്ന ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ അദ്ദേഹത്തിന്റെ കയ്യില്‍ നിന്നാണ് ഞാനത് ഏറ്റുവാങ്ങിയത്. ആ ഓര്‍മ്മപുതുക്കാന്‍ കഴിഞ്ഞു ഈ യാത്രയില്‍ ട്രെയിനില്‍ വച്ച് പരസ്പരം സുഖാന്വേഷണങ്ങളും  രോഗവിവരങ്ങളും ഞങ്ങള്‍ കൈമാറി. ഒക്‌ടോബര്‍ 28ന് ചൂരി എന്ന സ്ഥലത്ത് നടക്കുന്ന ഒരു പരിപാടിയില്‍ പങ്കെടുക്കാനാണ് മന്ത്രി രാമക്യഷ്ണന്‍ പോകുന്നതെന്നും സുചിപ്പിച്ചു. ഇതേപോലുള്ള ഒരു ട്രെയിന്‍ യാത്രയിലാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനുമായി വ്യക്തിപരമായി സംസാരിക്കാനുള്ള അവസരമുണ്ടായത്.

ഇങ്ങനെയൊരു ട്രെയിന്‍ യാത്രയില്‍ മരണത്തിലേക്ക് നിങ്ങിതുടങ്ങി എന്ന് കരുതിയ എന്റെ ജീവന്‍ രക്ഷിക്കാന്‍ അപരിചിതരായ രണ്ട് യുവ സുഹൃത്തുക്കള്‍ തയ്യാറായി വന്നത് ഓര്‍മ്മയിലെത്തുന്നു. തിരുവന്തപുരത്ത് നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത് തിരിച്ചു വരുമ്പോഴാണ് ഈ സംഭവം. സ്ലീപ്പര്‍ കോച്ചിലെ മുകളിലത്തെ ബര്‍ത്തിലായിരുന്നു ഞാന്‍. രാത്രി പന്ത്രണ്ടു മണി ആയി കാണും. എനിക്ക് എഴുന്നേല്‍ക്കാനോ ഇരിക്കാനോ പറ്റാത്ത അവസ്ഥ, വേദന കൊണ്ട് പുളയുകയായിരുന്നു. എങ്ങനെയോ സൈഡ് ബര്‍ത്തില്‍ കിടന്നുറങ്ങുകയായിരുന്ന സുഹൃത്തിനെ കൈ കൊണ്ട് തൊട്ടു വിളിച്ചു. അവന്‍ പിടഞ്ഞെണിറ്റു. അവന്‍ സ്‌നേഹിതനെയും കൂട്ടി എന്നെ എങ്ങനെയെല്ലാമോ പിടിച്ച് ബര്‍ത്തില്‍ നിന്ന് താഴെയിറക്കി. 'എന്നെ എങ്ങനെയെങ്കിലും ഒരാശുപത്രിയില്‍ എത്തിച്ചേ പറ്റു. ഞാന്‍ അപേഷിച്ചു. ആ രണ്ട് സുഹൃത്തുക്കളും, അപ്പുറവും ഇപ്പുറവും ആലോചിക്കാതെ സ്റ്റേഷനില്‍ ഇറങ്ങി. അടുത്തുള്ള ആശുപത്രിയില്‍ എന്നെ എത്തിച്ചു. അസുഖം ഭേദമാകുന്നതുവരെ ആ അറിയപ്പെടാത്ത സുഹൃത്തുക്കള്‍ എനിക്ക് കാവലിരുന്നു.

ഗള്‍ഫിലേക്ക് ബന്ധുക്കളെ യാത്രയക്കാന്‍ പോയ രണ്ടു സുഹൃത്തുക്കളായിരുന്നു അവര്‍ .പത്ത് വര്‍ഷത്തിനപ്പുറം നടന്ന ഈ സംഭവം ഉള്‍ക്കിടിലത്തോടെയും, അതോടൊപ്പം സന്തോഷത്തോടെയും എന്നും ഓര്‍ക്കാറുണ്ട്. എന്നെ സഹായിച്ചത് കൊയിലാണ്ടിയിലെ റസാഖും, മുഹമ്മദും ആയിരുന്നു.

1.നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

2.ഉച്ചയ്ക്ക് വിശപ്പടക്കാന്‍ ഒരാണിവെല്ലം

3.മൊട്ടത്തലയില്‍ ചെളിയുണ്ട

4.ആശിച്ചുപോകുന്നു കാണാനും പറയാനും

5.പ്രണയം, നാടകം, ചീട്ടുകളി

6.കുട്ടേട്ടനൊരു കത്ത്

7.ശ്രീലങ്കന്‍ റേഡിയോയില്‍ നിന്നും മലയാള പ്രക്ഷേപണം കേട്ട കാലം മറന്നുവോ?

8.പേര് വിളിയുടെ പൊരുള്‍

9.തികഞ്ഞ മാപ്പിളയാകാന്‍ അത് ചെയ്‌തേ തീരൂ

10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്

11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ

12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍

13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍

14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !

15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്

16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും

17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ

18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ

19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...

20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍

21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം

22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്

23.വീണുടഞ്ഞ സ്വപ്നം

24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം

25.പേടിപ്പെടുത്തിയ ചുടുകാട്

26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ

27.മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍

28.എം.വി ആര്‍ നോട് ഒരു ചോദ്യം

29.കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെ ദേശീയ അംഗീകാരം

30.ഉറവിടമില്ലാത്ത ഊമക്കത്തുകള്‍

31.ഞാന്‍ മറന്നെങ്കിലും അവര്‍ ഓര്‍ക്കുന്നു

32.പിണറായിക്കൊപ്പം യാത്ര ചെയ്ത പഴയൊരോര്‍മ്മ

33.30 ാം വയസിലെ കോളജനുഭവങ്ങള്‍; പ്രണയവും തെരഞ്ഞെടുപ്പും ഒടുവില്‍ രിസള്‍ട്ട് വിത്ത്‌ഹെല്‍ഡും

34.പത്രവാര്‍ത്ത ഉണ്ടാക്കിയ ഞെട്ടല്‍

35.റേഡിയോ പ്രക്ഷേപണാനുഭവങ്ങള്‍

36.മലപോലെ വന്നത് മഞ്ഞുപോലെ പോയി

37.രോഗികളേ നിങ്ങള്‍ തെക്കോട്ടുപോവാതെ വടക്കോട്ടു പോവൂ

38.തറവാട് ഒരോര്‍മ്മ

39.കരിവെളളൂരിലെ മുസ്ലീം കമ്മ്യൂണിസ്റ്റുകാര്‍

40.ഗ്രാന്‍ഡ് മോസ്‌ക്ക് ഒരത്ഭുതക്കാഴ്ച

41.ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി ഓര്‍മ്മച്ചെപ്പ് തുറന്നപ്പോള്‍

42.ബസിലെ സീറ്റ് സംവരണവും ഒഴിയുന്നവരുടെ വേദനയും

43.സംഘാടകനെന്നനിലയിലെ പ്രവര്‍ത്തനങ്ങള്‍

44.ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കെത്തിയ ചിലരെക്കുറിച്ച്

45.ഇല്ലാക്കഥകള്‍ മെനയും അത് പ്രചരിപ്പിക്കും, ചിലര്‍ക്ക് ഇക്കാര്യത്തില്‍ വലിയ മിടുക്കാണ്

46.ആ ദിനത്തില്‍ ഉമ്മൂമ്മയെ ഓര്‍ത്തുപോയി

47.എന്നെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത രണ്ട് പണിക്കര്‍മാരും നഫീസത്തുബീവിയും

48.കളഞ്ഞുകിട്ടിയ വാച്ചും സ്‌ക്കൂളിലേക്കൊരു ഷെല്‍ഫും

ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

49.ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

50.ആശ്വാസമേകാനെങ്കിലും ആരെങ്കിലും ഒന്നു തിരിഞ്ഞുനോക്കുമോ?

51. ഒരു വെറ്റിലക്കഥ

52.എന്റെ സാക്ഷരതാ ക്ലാസ്
53.അങ്ങാടി ഉറക്കത്തിനിടയില്‍ പുട്ടുകച്ചവടം

54.കളപറിക്കലും ചക്കക്കറിയും

55.തല്ലാത്തൊരമ്മാവന്റെ ഓര്‍മ്മക്കു മുന്നില്‍

56.പഠിക്കണം 97 ലെത്തിയ യോഗാചാര്യ രാമന്‍ മാസ്റ്ററെക്കുറിച്ച്

57. കാന്‍ഫെഡ് ഹൃദയത്തിലേറ്റിയ വികാരം

58. ജീവിതത്തില്‍ കിട്ടിയ അപൂര്‍വ്വ അവാര്‍ഡ്

59. ഡപ്പ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ വര്‍ക്ക് ചെയ്തപ്പോള്‍ ഉണ്ടായ വേദനകളും സന്തോഷങ്ങളും

60. കത്ത് കിട്ടാന്‍ കാത്തിരുന്ന കാലം

61. ഡെറാഡൂണ്‍ റോഡ് വിജയവാഡയിലെ മാങ്ങ - ഭോപ്പാലിലെ ഉറക്കം

62. എന്റെ കണക്കുബൗണ്ട് ബുക്ക്

63. ഇടയ്ക്ക് പത്രപ്രവര്‍ത്തകനായും

64. കാനായി കുഞ്ഞിരാമനെ കണ്ടുമുട്ടിയപ്പോള്‍...

65. ഇങ്ങനെയൊക്കെയായിരുന്നോ അന്നത്തെ ജീവിതം?...
66. ആമീത്താന്റെ കാനത്ത്

67. അമ്മായിയുടെ അവിലിടിയും ഉച്ചന്‍വളപ്പ് പുരാണവും

68. എന്ന്, രമണി, കാസര്‍കോട്

69. ഞങ്ങളുടെ കുട്ടിക്കാലം ഇങ്ങനെയൊക്കെയായിരുന്നു

70. റോഡുണ്ടായത് ഇങ്ങിനെയൊക്കെയായിരുന്നു അന്ന്

71. നന്മ തിരിച്ചുതരുന്ന മക്കള്‍

72. ജൂണ്‍മാസ ഓര്‍മകള്‍

73. മേഴ്‌സി രവി: ആരാധ്യയായൊരു വനിതാ നേതാവ്

74. വീട്ടുകൂടലിന്റെ പ്രസക്തി; അന്നും ഇന്നും

75. എയ്ഡസ് പ്രതിരോധ പ്രവര്‍ത്തനത്തിന് ഗ്രീന്‍ബനാന
76. കൂച്ചുകൂടാന്‍ കൈക്കൂലി

77. ആശ്ലേഷിക്കാനുള്ള വെമ്പലോടെ കാത്തിരിക്കട്ടെ ഞാന്‍...

79. എന്താണ് ആര്‍ത്തവം? ആര്‍ത്തവരക്തത്തിന് അശുദ്ധിയുണ്ടോ? സ്ത്രീകള്‍ സ്ത്രീകള്‍ക്കെതിരായി പട നയിക്കുമ്പോള്‍..

80. ചുവന്ന ഇരുപത് രൂപാനോട്ട്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kookkanam-Rahman, Train, Article, Story of my footsteps 82