city-gold-ad-for-blogger
Aster MIMS 10/10/2023

ഞങ്ങളുടെ കുട്ടിക്കാലം ഇങ്ങനെയൊക്കെയായിരുന്നു

നടന്നു വന്ന വഴിയിലൂടെ തിരിഞ്ഞുനോക്കുമ്പോള്‍ (ഭാഗം 69)

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 11. 09.2018)  റുപത് പിന്നിട്ട ഞങ്ങളുടെ പ്രായക്കാര്‍ ഭക്ഷ്യവസ്തുക്കളായി ഉപയോഗിച്ച കായ്കനികളും മറ്റും ന്യൂജന്‍സ് കുട്ടികള്‍ക്ക് കേട്ടു കേള്‍വിപോലുമില്ലാത്തതായിരിക്കും. ഇങ്ങനെ ഒരു കാലവുമുണ്ടായിരുന്നു എന്നും, ഇതൊക്കെയായിരുന്നു അന്നത്തെ ജീവിതമെന്നും ഓര്‍മ്മപ്പെടുത്തേണ്ടത് ഞങ്ങളെപ്പോലുള്ളവരുടെ ബാധ്യതയാണെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. പ്രകൃതിയോട് ഇണങ്ങിച്ചേര്‍ന്ന ജീവിതം, പ്രകൃതിയില്‍ നിന്ന് ലഭ്യമാവുന്ന കായ്കനികളും മറ്റും അതിരറ്റ സന്തോഷത്തോടെ ഭക്ഷിച്ചിരുന്നവരായിരുന്നു ഞങ്ങള്‍.

പല പഴങ്ങളെക്കുറിച്ചും നിങ്ങള്‍ കേട്ടുകാണും. കാരപ്പഴം എന്ന് കേട്ടിട്ടുണ്ടോ? വെളിപ്രദേശങ്ങളിലും പാറക്കെട്ടുകളിലും സമൃദ്ധിയായി കാണുന്ന ഒരു കാട്ടുചെടിയാണ് കാര. കൂര്‍ത്ത മുള്ളുള്ള തണ്ടുകളോടു കൂടിയ ചെടി. അതില്‍ നിറയെ കാരപ്പഴം പിടിച്ചിട്ടുണ്ടാകും. ചുകചുകപ്പന്‍ നിറമായിരിക്കും പഴുത്ത കാരപ്പഴത്തിന്. സ്‌കൂളിലേക്ക് പോകുമ്പോള്‍ വഴിയോരങ്ങളില്‍ കാണുന്ന കാരച്ചെടിയില്‍ നിന്ന് മത്സര ബുദ്ധിയോടെ ഞങ്ങള്‍ കാരപ്പഴം ശേഖരിക്കും. നല്ല മധുരമാണ് കാരപ്പഴത്തിന്. കീശ നിറച്ചും ശേഖരിച്ചുവെച്ച കാരപ്പഴം ഉച്ചനേരത്തെ വിശപ്പകറ്റാന്‍ സഹായകമായിരുന്നു.
ഞങ്ങളുടെ കുട്ടിക്കാലം ഇങ്ങനെയൊക്കെയായിരുന്നു

കാരച്ചെടിയുടെ തണ്ട് നല്ല ബലമുള്ളതാണ്. കോല്‍ക്കളിക്ക് കോലുണ്ടാക്കാന്‍ കാരച്ചെടിയുടെ തണ്ടാണ് ഉപയോഗിച്ചിരുന്നത്. കുരുത്തം കെട്ട പിള്ളേര്‍ ആളുകള്‍ നടന്നു പോകുന്ന വഴിയില്‍ 'ചതിക്കുഴികളുണ്ടാക്കും'. കുഴിയില്‍ കാരമുള്ള് കുത്തി നിര്‍ത്തും. അതിനു മുകളില്‍ ഏതെങ്കിലും ചെടിയുടെ ഇലകള്‍ കൊണ്ട് മൂടിയതിന് ശേഷം മണ്ണിടും. നടന്നു പോകുന്നവരുടെ കാല്‍ കുഴിയില്‍പ്പെട്ടാല്‍ മുള്ള് കാലില്‍ തുളച്ചു കയറും. ശത്രുക്കളായ വ്യക്തികളോട് പക വീട്ടാനാണ് ഇത്തരം കുതന്ത്രങ്ങള്‍ അക്കാലത്തെ പിള്ളേര്‍ ചെയ്തിരുന്നത്.

മൊട്ടാബ്ലിംങ്ങ എന്ന പഴവും ഞങ്ങളുടെ പ്രധാന ഭക്ഷണമായിരുന്നു. മനോഹരമായ ഒരു പുറംതോടിനകത്താണ് മൊട്ടാബ്ലിംങ്ങ പഴം ഉണ്ടാവുക. അത് മൂക്കാത്തതാണെങ്കില്‍ പച്ചനിറവും പുളിരസവുമായിരിക്കും. മൂത്ത് പഴുത്താല്‍ നല്ല മഞ്ഞനിറവും, മധുരവുമുണ്ടാകും. മഴക്കാലത്ത് പറമ്പുകളില്‍ ധാരാളമായി ഇവ വളര്‍ന്നു നില്‍ക്കും. കുട്ടികളായ ഞങ്ങള്‍ മത്സരിച്ചാണ് മൊട്ടാബ്ലിംങ്ങ പഴം പറിച്ചെടുത്ത് ഭക്ഷിക്കുക. ഈയിടെ ഗള്‍ഫിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ മനോഹരമായ ഡപ്പിയില്‍ അടച്ചു. വില്‍പ്പനക്കായി വെച്ചിരിക്കുന്ന മൊട്ടാബ്ലിംങ്ങ കണ്ടു. ആ ചിത്രം കണ്ടപ്പോള്‍ വായില്‍ വെള്ളമൂറി പഴയകാല മൊട്ടാബ്ലിംങ്ങ പഴത്തിലേക്ക് ഓര്‍മ ഊളിയിട്ട് കടന്നു ചെന്നു.

പശക്കായ മരം കണ്ടവരും അപൂര്‍വ്വമായിരിക്കും പുതിയ തലമുറയില്‍. ഞങ്ങളുടെ പറമ്പില്‍ വലിയ ഒരു പശമരം ഉണ്ടായിരുന്നു. മുന്തിരിക്കുല പോലെ തോന്നിപ്പിക്കുന്ന കായകളാണ് പശമരത്തില്‍ പിടിക്കുക. പഴുത്താല്‍ ഇളം മഞ്ഞനിറമായിരിക്കും. നല്ല മധുരമില്ലെങ്കിലും തിന്നാന്‍ നല്ല രസമാണ്. ഞങ്ങളുടെ പ്രദേശത്തെ കുട്ടികളൊക്കെ പശക്കായ എറിഞ്ഞിടാനും, അവ പെറുക്കിത്തിന്നാനും പറമ്പിലേക്കെത്താറുണ്ട്. യഥാര്‍ത്ഥത്തില്‍ കടലാസ് ഒട്ടിക്കാനും മറ്റും ഉപയോഗിക്കുന്നതാണ് പശക്കായ. പക്ഷേ അതിന്റെ നിറവും രുചിയും ഭക്ഷ്യയോഗ്യമാണെന്ന് മനസ്സിലാക്കിയതിനാലാണ് കുട്ടികളായ ഞങ്ങള്‍ ആസ്വദിച്ച് പശക്കായ പഴം തിന്നിരുന്നത്. പശമരത്തില്‍ നിന്ന് താഴേക്ക് വീഴുന്ന പശക്കായ തിന്നാന്‍ രാത്രിയില്‍ കുറുക്കന്മാര്‍ വരാറുണ്ട്. അവ പശക്കായ ഭക്ഷിച്ച് പോയി എന്നറിയാന്‍ കുറുക്കന്‍ കാഷ്ഠം പശമരത്തിന് താഴെക്കാണാം.

കുലച്ചു നില്‍ക്കുന്ന കാട്ടുവാഴക്കൂമ്പിന്റെ പോള അടര്‍ത്തിയെടുത്താല്‍ അതിനകത്ത് കാണുന്ന പുവില്‍ നിന്ന് മധുവൂറുന്ന തേന്‍ വലിച്ചു കുടിച്ചത് ഇന്നും മധുരമുള്ള ഓര്‍മ്മയാണ്. ഓരോ പൂവിനകത്തും തേന്‍ തുള്ളി നിറഞ്ഞു നില്‍ക്കുന്നത് പുറത്ത് കാണാം. സുതാര്യമായ ഒരു പ്രകൃതിദത്തമായ കവറിനകത്താണ് തേന്‍ തുള്ളി കാണുക. അത് അടര്‍ത്തിയെടുത്താണ് കുട്ടികള്‍  തേന്‍ കുടിക്കുക. ഇന്നും വാഴത്തോപ്പുകളും കുലച്ചു നില്‍ക്കുന്ന വാഴകളും കൂമ്പിനകത്ത് തേന്‍തുള്ളിയും ഒക്കെയുണ്ട്. പക്ഷേ ന്യൂജന്‍സിന് അത്തരം ശീലങ്ങളൊന്നും വശമില്ല. അല്ലെങ്കില്‍ താല്‍പര്യമില്ലാത്ത അവസ്ഥയാണിന്ന്.

കാട്ടിലും മറ്റും കാണുന്ന കന്നിമരത്തില്‍ ഉണ്ടാവുന്ന കന്നിപ്പഴം പറിച്ചു തിന്നതും ഓര്‍മ്മയുണ്ട്. പാകമായാല്‍ പലനിറത്തിലാണ് പഴം കാണുക. നല്ല മധുരമാണ്. പഴം തിന്ന് കഴിയുമ്പോള്‍ വായ മുഴുവന്‍ വയലറ്റ് നിറമായി മാറും.

പുളിങ്കുരു വറുത്ത് തിന്നല്‍ മഴക്കാലത്ത് ഒരു ഹരമാണ്. നല്ല ഉറപ്പുള്ള വിത്താണിത്. കറുമുറെ ചവച്ചുതിന്നാന്‍ നല്ല രസമാണ്. ചക്കക്കുരു ഉരിഞ്ഞെടുത്ത് മണ്ണില്‍ പൂഴ്ത്തി വെക്കും. ചക്കക്കുരു കേട് വരാതിരിക്കാനും ദീര്‍ഘകാലം സൂക്ഷിക്കാനുമാണ് മണ്ണില്‍ പൂഴ്ത്തി വെക്കുന്നത്. ദാരിദ്യകാലത്ത് ഭക്ഷണക്ഷാമം പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗമായിരുന്നു ചക്കക്കുരു ചുട്ടും വറുത്തും ഭക്ഷിക്കുകയെന്നത്.

ഞങ്ങളുടെ കുട്ടിക്കാലത്ത് ഏത് പറമ്പിലും കയറി നെല്ലിക്കയും പുളിയും മാങ്ങയും എറിഞ്ഞിടുകയോ കയറി പറിക്കുകയോ ചെയ്യാം. ഉടമകളൊന്നും വഴക്കു പറയാറില്ല. അതൊക്കെ ഇക്കാലത്തെ കുട്ടികള്‍ക്കു ആസ്വദിക്കാന്‍ കഴിയാത്ത അനുഭവങ്ങളാണ്. ഇന്നത്തെ കുട്ടികള്‍ ശ്രദ്ധിക്കുന്നത് പോലുള്ള ശുചിത്വശീലമൊന്നും ഞങ്ങള്‍ പാലിച്ചിരുന്നില്ല. എറിഞ്ഞിട്ട പുളിയും നെല്ലിക്കയും മാങ്ങയും കഴുകാതെ തന്നെ കടിച്ചുതിന്നും. എന്നിട്ടും കാര്യമായ സുഖക്കേടുകളൊന്നും ഞങ്ങളെ അലട്ടിയില്ല. വയറുവേദനയും പനിയും മാത്രമേ അന്നു അസുഖമായിട്ടുണ്ടായിരുന്നുള്ളൂ. ക്ലാസ്സില്‍ ചെന്നാല്‍ വയറുവേദന ഉണ്ടെന്നു പറഞ്ഞാല്‍ മാഷന്മാര്‍ തുളസിയില പറിച്ച് കയ്യില്‍ പിഴിഞ്ഞ് അതിന്റെ നീര് വായില്‍ ഇറ്റിക്കും. അതോടെ വയറുവേദന പമ്പ കടക്കും.

അക്കാലത്ത് നല്ല ഫ്രഷ് ആയ വലിയ മത്തി കിട്ടുമായിരുന്നു. പാകം ചെയ്യാതെ മത്തി ചുട്ട് തിന്നുന്ന രീതി അന്നുണ്ടായിരുന്നു. പീടികകളിലോ വീട്ടിലോ വെച്ചാണ് ഈ പ്രവര്‍ത്തനം നടത്തുക. വിറക് കൊള്ളി പാകി അതിനു മുകളില്‍ മത്തിവെക്കും. അടിയില്‍ നിന്ന് തീകൊടുത്ത് മത്തി ചുട്ടെടുക്കും. വളരെ രുചിയോടെ ചുട്ടമത്തി തിന്നുന്നത് കണ്ടത് എനിക്കോര്‍മ്മയുണ്ട്.

അറുത്ത നാടന്‍ കോഴിയുടെ കറിവെക്കാന്‍ പറ്റാത്ത കാല് മുറിച്ച് കളയുകയാണ് പതിവ്. മുറിച്ചു കളഞ്ഞ കോഴിക്കാല് അടുപ്പില്‍ വെച്ച് ചുട്ടെടുക്കും. ചെറുപ്പക്കാരായ കുട്ടികള്‍ അത് കറുമുറെ കടിച്ചു തിന്നുന്നത് കണ്ടിട്ടുണ്ട്.

പാലിന് ക്ഷാമമുള്ള കാലത്ത് വീട്ടില്‍ അതിഥികള്‍ വന്നാല്‍ മുട്ടച്ചായ ഉണ്ടാക്കിക്കൊടുക്കും. മുട്ട പൊട്ടിച്ച് പാത്രത്തിലിട്ട് കടഞ്ഞെടുക്കും. അതില്‍ തിളപ്പിച്ച ചായ പഞ്ചസാരയും ചേര്‍ത്ത് ഒഴിക്കും. നല്ല മുട്ടച്ചായ റെഡി. ഞങ്ങള്‍ കുട്ടികള്‍ക്ക് അതൊന്നും കിട്ടില്ല. പുറത്തു കളഞ്ഞ മുട്ടത്തോട് പെറുക്കിയെടുത്ത് അതില്‍ നിറയെ അരി നിറക്കും. അരി നിറച്ച മുട്ടത്തോട് അടുപ്പില്‍ വെച്ച് ചുട്ടെടുക്കും. നല്ല ടേസ്റ്റുള്ള അരിയുണ്ടയായിരിക്കും കിട്ടുക.

ഇങ്ങനെയൊക്കെ ജീവിച്ചു വന്നതും, ഭക്ഷിച്ചു വന്നതും ഓര്‍ക്കുമ്പോള്‍ മനസ്സ് വല്ലാതെ പഴയകാലത്തേക്ക് ഊളിയിട്ട് പോകും. ഇന്നതെല്ലാം ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ പറ്റുന്നുണ്ട്. അക്കാര്യങ്ങള്‍ കുഞ്ഞുകുട്ടികളുടെ അറിവിലേക്ക് പകര്‍ന്നു കൊടുക്കുന്നത് നല്ലതാണെന്നു തോന്നുന്നു. അതിമധുരമൂറുന്ന ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍ അതിനേക്കാള്‍ സന്തോഷം ഉണ്ടാവുന്നു.

1. നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്

11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ

12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍

13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍

14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !

15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്

16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും

17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ

18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ

19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...

20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍

21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം

22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്

23.വീണുടഞ്ഞ സ്വപ്നം

24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം

25.പേടിപ്പെടുത്തിയ ചുടുകാട്

26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ

27.മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍

28.എം.വി ആര്‍ നോട് ഒരു ചോദ്യം

29.കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെ ദേശീയ അംഗീകാരം

30.ഉറവിടമില്ലാത്ത ഊമക്കത്തുകള്‍

31.ഞാന്‍ മറന്നെങ്കിലും അവര്‍ ഓര്‍ക്കുന്നു

32.പിണറായിക്കൊപ്പം യാത്ര ചെയ്ത പഴയൊരോര്‍മ്മ

33.30 ാം വയസിലെ കോളജനുഭവങ്ങള്‍; പ്രണയവും തെരഞ്ഞെടുപ്പും ഒടുവില്‍ രിസള്‍ട്ട് വിത്ത്‌ഹെല്‍ഡും

34.പത്രവാര്‍ത്ത ഉണ്ടാക്കിയ ഞെട്ടല്‍

35.റേഡിയോ പ്രക്ഷേപണാനുഭവങ്ങള്‍

36.മലപോലെ വന്നത് മഞ്ഞുപോലെ പോയി

37.രോഗികളേ നിങ്ങള്‍ തെക്കോട്ടുപോവാതെ വടക്കോട്ടു പോവൂ

38.തറവാട് ഒരോര്‍മ്മ

39.കരിവെളളൂരിലെ മുസ്ലീം കമ്മ്യൂണിസ്റ്റുകാര്‍

40.ഗ്രാന്‍ഡ് മോസ്‌ക്ക് ഒരത്ഭുതക്കാഴ്ച

41.ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി ഓര്‍മ്മച്ചെപ്പ് തുറന്നപ്പോള്‍

42.ബസിലെ സീറ്റ് സംവരണവും ഒഴിയുന്നവരുടെ വേദനയും

43.സംഘാടകനെന്നനിലയിലെ പ്രവര്‍ത്തനങ്ങള്‍

44.ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കെത്തിയ ചിലരെക്കുറിച്ച്

45.ഇല്ലാക്കഥകള്‍ മെനയും അത് പ്രചരിപ്പിക്കും, ചിലര്‍ക്ക് ഇക്കാര്യത്തില്‍ വലിയ മിടുക്കാണ്


46.ആ ദിനത്തില്‍ ഉമ്മൂമ്മയെ ഓര്‍ത്തുപോയി

47.എന്നെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത രണ്ട് പണിക്കര്‍മാരും നഫീസത്തുബീവിയും

48.കളഞ്ഞുകിട്ടിയ വാച്ചും സ്‌ക്കൂളിലേക്കൊരു ഷെല്‍ഫും 

ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

49.ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

50.ആശ്വാസമേകാനെങ്കിലും ആരെങ്കിലും ഒന്നു തിരിഞ്ഞുനോക്കുമോ?

51. ഒരു വെറ്റിലക്കഥ

52.എന്റെ സാക്ഷരതാ ക്ലാസ്

53.അങ്ങാടി ഉറക്കത്തിനിടയില്‍ പുട്ടുകച്ചവടം


55.തല്ലാത്തൊരമ്മാവന്റെ ഓര്‍മ്മക്കു മുന്നില്‍

56.പഠിക്കണം 97 ലെത്തിയ യോഗാചാര്യ രാമന്‍ മാസ്റ്ററെക്കുറിച്ച്




67. അമ്മായിയുടെ അവിലിടിയും ഉച്ചന്‍വളപ്പ് പുരാണവും

68. എന്ന്, രമണി, കാസര്‍കോട്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kookkanam Rahman, Article, Story, Story of My footsteps part 69, By Ramani, Kasargod

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL