city-gold-ad-for-blogger
Aster MIMS 10/10/2023

മേഴ്‌സി രവി: ആരാധ്യയായൊരു വനിതാ നേതാവ്

കൂക്കാനം റഹ് മാന്‍ / നടന്നു വന്ന വഴിയിലൂടെ തിരിഞ്ഞുനോട്ടം (ഭാഗം 73)

(www.kasargodvartha.com 17.10.2018) സാമൂഹ്യ-സാംസാകാരിക-രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന നിരവധി വനിതാ പ്രവര്‍ത്തകരുമായി ഇടപഴകി പ്രവര്‍ത്തിക്കേണ്ടി വന്ന അവസരങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്. നന്മകളുടെ വിളനിലമായ വനിതാ പ്രവര്‍ത്തകരെയും താന്‍പോരിമയും താന്‍ പ്രമാണിത്തവും മുഖമുദ്രയാക്കിയ വനിതാ പ്രവര്‍ത്തകരെയും ഇക്കാലയളവില്‍ കണ്ടു മുട്ടിയിട്ടുണ്ട്. സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചു വരുന്നവര്‍ക്കും ഇനിയും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ വരാന്‍ താല്‍പ്പര്യമുള്ളവര്‍ക്കും അനുകരിക്കാന്‍ പറ്റുന്ന മേഴ്‌സി രവിയെക്കുറിച്ച് ഒരുപാട് കേട്ടറിഞ്ഞിട്ടുണ്ടെങ്കിലും അവരെ നേരിട്ടു കാണുന്നതും ഒരു വേദിയില്‍ ഒപ്പം ഇടപഴകാന്‍ സാധിച്ചതും പത്തുവര്‍ഷങ്ങള്‍ക്കു മുമ്പ് മാത്രമാണ്.

കോട്ടയം മാര്‍തോമാ കോളജ് ഓഡിറ്റോറിയത്തിലെ ഒരു പരിപാടിയിലാണ് ഞങ്ങള്‍ നേര്‍ക്കുനേര്‍ കണ്ടുമുട്ടിയത്. 'വേള്‍ഡ് വിഷന്‍' എന്ന സംഘടനയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടന്നുവന്നിരുന്ന 'മോറല്‍ സ്‌കൂള്‍' എന്ന പദ്ധതിയിലെ സംസ്ഥാനതല പ്രവര്‍ത്തകരുടെ ഒരു കൂടിച്ചേരലാണ് അന്നവിടെ നടന്നത്. അതില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ സംഘാടകര്‍ എന്നെ ക്ഷണിച്ചു. പരിപാടിയുടെ ഉദ്ഘാടനം മേഴ്‌സി രവിയായിരുന്നു.
മേഴ്‌സി രവി: ആരാധ്യയായൊരു വനിതാ നേതാവ്

പറഞ്ഞ പ്രകാരം ഞാന്‍ കൃത്യസമയത്തു തന്നെ ഹാളിലെത്തി. അല്പം വൈകിയാണ് ഉദ്ഘാടകയായ മേഴ്‌സി രവി എത്തിയത്. ഹാള്‍ നിശബ്ദമായിരുന്നു. എത്തിയപാടെ അവര്‍ സംഘാടകരോട് വൈകിയതില്‍ ക്ഷമ ചോദിച്ചു.

ചടങ്ങ് ഒന്നൊന്നര മണിക്കൂര്‍ നീണ്ടു നിന്നു. 'വേള്‍ഡ് മിഷന്റെ വാര്‍ത്താ പത്രികയുടെ പ്രകാശനവും പ്രസ്തുത ചടങ്ങില്‍ നടത്തി. പത്രിക എനിക്ക് കൈമാറിയാണ് മേഴ്‌സി രവി അതിന്റെ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. ചടങ്ങിനു ശേഷം സംഘാടകര്‍ കാപ്പി കുടിക്കുന്നതിന് ഞങ്ങളെ ക്ഷണിച്ചു. അവിടെ വെച്ചാണ് പരസ്പരം കൂടുതല്‍ പരിചയപ്പെയാന്‍ അവസരം കിട്ടിയത്.

എന്റെ താമസസ്ഥലത്തെക്കുറിച്ചായിരുന്നു ചോദ്യം. 'കണ്ണൂര്‍ ജില്ലയിലെ കരിവെള്ളൂരിലാണ് എന്ന് അറിയിച്ചു. 'ഓ കരിവെള്ളൂര്‍.. കര്‍ഷകസമരത്തിന്റെ നാട്. കമ്മ്യൂണിസ്റ്റുകാരുടെ സ്വന്തം നാട്' എന്നവര്‍ കൂട്ടിച്ചേര്‍ത്തു. കയ്യൂരും കരിവെള്ളൂരും വയലാറും ഓര്‍ക്കാത്തവരും അറിയാത്തവരും ഉണ്ടാവില്ല, എന്നു കൂടി അവര്‍ ഓര്‍മിപ്പിച്ചു. എന്റെ നാടിനെക്കുറിച്ച് ഇത്രയും പറഞ്ഞു കേട്ടപ്പോള്‍ എനിക്ക് അഭിമാനം തോന്നി. 'പഴയപോലെ തന്നെയാണോ കരിവെള്ളൂര്‍ ഇപ്പോഴും' ഈ ചോദ്യത്തിന്റെ പൊരുള്‍ പിടികിട്ടിയ ഞാന്‍ കാര്യം വിശദീകരിച്ചു.

വലിയ മാറ്റമൊന്നും വന്നിട്ടില്ല. ഇന്നും കമ്മ്യൂണിസ്റ്റ്- ഇടതുഭൂരിപക്ഷ പ്രദേശം തന്നെയാണ് കരിവെള്ളൂര്‍. കാലത്തിനൊത്ത മാറ്റം വന്നു കൊണ്ടിരിക്കുന്നുമുണ്ട്.' എന്നു പറഞ്ഞപ്പോള്‍ അവര്‍ അമര്‍ത്തിയൊന്നു മൂളി. കുട്ടികളില്‍ മൂല്യബോധം ഉണ്ടാക്കിയെടുക്കുന്നതിനെപ്പറ്റിയായി അടുത്ത ചോദ്യം. 'മോറല്‍ സ്‌ക്കൂള്‍' എന്ന പദ്ധതിയുമായി ബന്ധപ്പെട്ടതു കൊണ്ടാണ് അക്കാര്യം പറഞ്ഞു വന്നത്. ഉദ്ഘാടനത്തില്‍ സൂചിപ്പിച്ച കാര്യം അവര്‍ ഊന്നിപ്പറഞ്ഞു. സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ പാഠ്യപദ്ധതിയുടെ ഭാഗമായിട്ടു തന്നെ മൂല്യബോധന ക്ലാസ്സുകളും നടത്തണം. ആരോടും ബാധ്യതയില്ലാത്തവരുടെ സമൂഹമാണ് വളര്‍ന്നു വരുന്നത്. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും തുല്യപരിഗണന കൊടുക്കുന്ന സ്വഭാവം സ്വന്തം വീടുകളില്‍ നിന്നു തന്നെ തുടങ്ങണം. വിദ്യാലയത്തിലെ സമീപനങ്ങളും അങ്ങനെയാവണം. അക്കാര്യം വീണ്ടും ആവര്‍ത്തിച്ചു.

അവരെ ഒന്നുകൂടി ഞാന്‍ സൂക്ഷിച്ചു നോക്കി. മുഖത്തെ വലിയ ചുവന്ന പൊട്ട് അവരുടെ സ്ഥായിയായ ഒരു ചിഹ്നമാണ്. നിശ്ചയദാര്‍ഢ്യമുള്ള മുഖഭാവം. സംസാരം സൗമ്യമാണെങ്കിലും അതിന് ഗൗരവമുണ്ട്. അളന്നു മുറിച്ച് ചിട്ടയായി മാത്രം സംസാരിക്കുന്നു. ആവശ്യമുള്ള കാര്യങ്ങള്‍ മാത്രം പറയുന്നു. അക്കാലത്തും അവരെ എന്തോ അസുഖം അലട്ടിയിരുന്നു. എന്നാണ് ഓര്‍മ്മ. എങ്കിലും അതിന്റെ അസ്വാസ്ഥ്യങ്ങളൊന്നും അവര്‍ പ്രകടിപ്പിച്ചിരുന്നില്ല. വീണ്ടും എന്നെങ്കിലും എവിടെ വച്ചെങ്കിലും കാണാമെന്ന് പറഞ്ഞ് അവര്‍ പുറത്തേക്കിറങ്ങി. ഞാനും സംഘാടകരും അവരുടെ വാഹനത്തിന്റെ അടുത്ത് വരെ ചെന്നു യാത്രയാക്കി. അവിടുത്തെ പരിപാടി കഴിഞ്ഞ് ട്രെയിനില്‍ തിരിച്ചു വരുമ്പോള്‍ മേഴ്‌സി രവിയെന്ന ആ സ്ത്രീ പ്രതിഭയെക്കുറിച്ചായിരുന്നു എന്റെ ചിന്ത.  ജീവിതത്തില്‍ അവര്‍ സ്വീകരിച്ച നിലപാടുകള്‍, സുഖസൗകര്യങ്ങള്‍ ഏറെയുള്ള തന്റെ കുടുംബബന്ധങ്ങള്‍ വേണ്ടെന്നു വെച്ച് സ്‌നേഹിച്ച പുരുഷന്റെ കൂടെ ഏത് പ്രതിസന്ധിയും അതിജീവിക്കാന്‍ തയ്യാറെടുത്ത മനസ്സിന്റെ ഉടമ.

കോളജ് പഠനകാലത്ത് യുവമനസ്സുകളില്‍ പരസ്പരം മൊട്ടിടുന്ന പ്രേമബന്ധങ്ങള്‍ക്കൊന്നും ഇക്കാലത്ത് വലിയ വിലയൊന്നുമില്ല. അതൊക്കെ ഒരു നേരമ്പോക്കായി മാത്രം കാണുന്ന യുവത. അതായിരുന്നില്ലല്ലോ മേഴ്‌സിയുടെയും വയലാര്‍ രവിയുടെയും സ്‌നേഹബന്ധം. അവരുടെ പ്രേമത്തിന് എന്തൊക്കെ തടസ്സങ്ങളുണ്ടായിരുന്നു? ജാതിയും മതവും സമ്പത്തും എല്ലാം തടസ്സങ്ങള്‍. അവയെല്ലാം തള്ളിമാറ്റി അവര്‍ ഒന്നിച്ചു. ഒന്നിച്ചു പ്രവര്‍ത്തിച്ചു. സമൂഹം അവരെ അംഗീകരിച്ചു. ഇതൊരു തികഞ്ഞ വിപ്ലവം തന്നെയല്ലേ?.

ഈയിടെ മാതൃഭൂമിയില്‍ മേഴ്‌സി രവിയെഴുതിയ ഒരു ലേഖനം വായിക്കാനിടയായി. 'ഞാനെങ്ങനെ കമ്മ്യൂണിസ്റ്റ് വിരോധിയായി? എന്നാണ് ആ ലേഖന തലക്കെട്ടെന്ന് തോന്നുന്നു. തനിക്ക് നേരിട്ടനുഭവിക്കേണ്ടി വന്ന ക്രൂരതകളും മനുഷ്യത്വരഹിതമായ ചില സമീപനങ്ങളുമാണ് കമ്മ്യൂണിസത്തെ വെറുക്കാന്‍ ഇടയാക്കിയതെന്നാണ്് അവര്‍ എഴുതിയത്. പച്ചയായ അനുഭവം അവര്‍ വരച്ചു കാണിച്ചു. പലരുടെയും രാഷ്ട്രീയ ജീവിതത്തില്‍ മാറ്റം മറിച്ചലുകള്‍ ഉണ്ടാകുന്നത് വ്യക്തി പരമായ ദുരനുഭവങ്ങള്‍ തന്നെയാണ്.

രാഷ്ട്രീയ രംഗത്ത് അവര്‍ ശോഭിക്കാന്‍ കാരണം അനന്യമായ അവരുടെ ഇച്ഛാശക്തി തന്നെയാണ്. പ്രശ്‌നങ്ങളെ സധൈര്യം നേരിടാനുള്ള അവരുടെ ചങ്കൂറ്റമാണ്. രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന കേരളീയരായ വനിതകളില്‍ എത്ര പേര്‍ക്കുണ്ട് ഈ ഗുണഗണങ്ങള്‍? വേദനകൊണ്ട് പുളയുമ്പോഴും അതൊന്നും പുറത്തു കാണിക്കാതെ ഇനിയും ജീവിതമുണ്ട് എന്ന ആത്മവിശ്വാസത്തോടെയുള്ള മുന്നോട്ട് പോക്ക് ആദരണീയമാണ്.

എല്ലാവരാലും അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്ത ഒരു വനിതാ നേതാവായിരുന്നു അവര്‍. മാതൃകാപരമായ കുടുംബജീവിതം നയിച്ച ഒരു രാഷ്ട്രീയ നേതാവു കൂടിയാണവര്‍. മരണത്തിലും ഇരുമതവിഭാഗത്തിന്റെയും മരണാനന്തര ചടങ്ങുകള്‍ ഒരേപോലെ ലഭ്യമായിട്ടുള്ള മിശ്രവിവാഹിതര്‍ ആരും ഉണ്ടാവില്ല. മേഴ്‌സിരവിയൊഴികെ. ഇങ്ങനെ പല കാര്യങ്ങളിലും വേറിട്ടു നില്‍ക്കുന്ന ഒരു വനിതാ പ്രതിഭയായിരുന്നു മേഴ്‌സി രവി.

1. നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്

11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ

12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍

13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍

14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !

15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്

16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും

17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ

18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ

19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...

20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍

21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം

22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്

23.വീണുടഞ്ഞ സ്വപ്നം

24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം

25.പേടിപ്പെടുത്തിയ ചുടുകാട്

26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ

27.മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍

28.എം.വി ആര്‍ നോട് ഒരു ചോദ്യം

29.കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെ ദേശീയ അംഗീകാരം

30.ഉറവിടമില്ലാത്ത ഊമക്കത്തുകള്‍

31.ഞാന്‍ മറന്നെങ്കിലും അവര്‍ ഓര്‍ക്കുന്നു

32.പിണറായിക്കൊപ്പം യാത്ര ചെയ്ത പഴയൊരോര്‍മ്മ

33.30 ാം വയസിലെ കോളജനുഭവങ്ങള്‍; പ്രണയവും തെരഞ്ഞെടുപ്പും ഒടുവില്‍ രിസള്‍ട്ട് വിത്ത്‌ഹെല്‍ഡും

34.പത്രവാര്‍ത്ത ഉണ്ടാക്കിയ ഞെട്ടല്‍

35.റേഡിയോ പ്രക്ഷേപണാനുഭവങ്ങള്‍

36.മലപോലെ വന്നത് മഞ്ഞുപോലെ പോയി

37.രോഗികളേ നിങ്ങള്‍ തെക്കോട്ടുപോവാതെ വടക്കോട്ടു പോവൂ

38.തറവാട് ഒരോര്‍മ്മ

39.കരിവെളളൂരിലെ മുസ്ലീം കമ്മ്യൂണിസ്റ്റുകാര്‍

40.ഗ്രാന്‍ഡ് മോസ്‌ക്ക് ഒരത്ഭുതക്കാഴ്ച

41.ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി ഓര്‍മ്മച്ചെപ്പ് തുറന്നപ്പോള്‍

42.ബസിലെ സീറ്റ് സംവരണവും ഒഴിയുന്നവരുടെ വേദനയും

43.സംഘാടകനെന്നനിലയിലെ പ്രവര്‍ത്തനങ്ങള്‍

44.ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കെത്തിയ ചിലരെക്കുറിച്ച്

45.ഇല്ലാക്കഥകള്‍ മെനയും അത് പ്രചരിപ്പിക്കും, ചിലര്‍ക്ക് ഇക്കാര്യത്തില്‍ വലിയ മിടുക്കാണ്


46.ആ ദിനത്തില്‍ ഉമ്മൂമ്മയെ ഓര്‍ത്തുപോയി

47.എന്നെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത രണ്ട് പണിക്കര്‍മാരും നഫീസത്തുബീവിയും

48.കളഞ്ഞുകിട്ടിയ വാച്ചും സ്‌ക്കൂളിലേക്കൊരു ഷെല്‍ഫും 

ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

49.ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

50.ആശ്വാസമേകാനെങ്കിലും ആരെങ്കിലും ഒന്നു തിരിഞ്ഞുനോക്കുമോ?

51. ഒരു വെറ്റിലക്കഥ

52.എന്റെ സാക്ഷരതാ ക്ലാസ്

53.അങ്ങാടി ഉറക്കത്തിനിടയില്‍ പുട്ടുകച്ചവടം


55.തല്ലാത്തൊരമ്മാവന്റെ ഓര്‍മ്മക്കു മുന്നില്‍

56.പഠിക്കണം 97 ലെത്തിയ യോഗാചാര്യ രാമന്‍ മാസ്റ്ററെക്കുറിച്ച്




67. അമ്മായിയുടെ അവിലിടിയും ഉച്ചന്‍വളപ്പ് പുരാണവും

68. എന്ന്, രമണി, കാസര്‍കോട്

69. ഞങ്ങളുടെ കുട്ടിക്കാലം ഇങ്ങനെയൊക്കെയായിരുന്നു



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Mercy Ravi, Article, Kookkanam Rahman, Story of my foot steps 73

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL