city-gold-ad-for-blogger
Aster MIMS 10/10/2023

എന്റെ മണി കാണുന്നു... ഉപ്പാ...

കൂക്കാനം റഹ് മാന്‍ / നടന്നു വന്ന വഴികളിലൂടെ (ഭാഗം-93)

(www.kasargodvartha.com 23.03.2019) സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചിട്ട് 1978ല്‍ മൂന്ന് വര്‍ഷം പിന്നിട്ടിരുന്നു. അന്ന് പ്രൈമറി സ്‌കൂള്‍ അധ്യാപകനായിരുന്ന എനിക്ക് കിട്ടിയ ശബളം 235 രുപ. പാണപ്പുഴ ഗവ: എല്‍ പി സ്‌കൂളിലാണ് ആദ്യ നിയമനം. പാലക്കുന്നില്‍ നിന്ന് ബസ്സിന് പിലാത്തറ ഇറങ്ങണം. അന്ന് കാസര്‍കോട് - കണ്ണൂര്‍ റൂട്ടിലോടുന്ന ശ്രീറാം ബസ്സിന് ഫ്രീ പാസുണ്ടായിരുന്നു. ഇതിനാല്‍ പിലാത്തറ വരെ ബസ്സിന് ടിക്കറ്റ് വേണ്ട. പിലാത്തറയില്‍ നിന്ന് മാതമംഗലത്തേക്ക് ശ്രീജാ ബസ്സിന് എണ്‍പത് പെസയാണെന്നാണ് ഓര്‍മ. പിന്നെ പാണപ്പുഴ എന്ന പുഴ  ഇറങ്ങി കടക്കണം. വര്‍ഷകാലമായാല്‍ താല്‍ക്കാലികമായി കെട്ടി ഉണ്ടാക്കിയ കവുങ്ങിന്‍ തടിമേലെ ജീവന്മരണ യാത്ര. അത് കഴിഞ്ഞ് പത്തുമിനട്ട് നടന്നാല്‍ സ്‌കൂളിലെത്തി. എത്തുമ്പോള്‍ എന്നും കാണുന്ന കാഴ്ച്ച നാലാം ക്ലാസിലെ രാമചന്ദ്രന്‍ മാഷും ഹെഡ്മാഷ് കുഞ്ഞിരാമന്‍ മാഷും വരാന്തയുടെ ഒരു കോണില്‍ നിന്ന് ദിനേശ് ബീഡി പുകയ്ക്കുന്നുണ്ടാവും. അമ്പലത്തിലെ പൂജയും കഴിഞ്ഞ് വാര്യര്‍ മാഷും അവരൊപ്പം കൂടി ദിനേശിന് തീ കൊളുത്തും...
എന്റെ മണി കാണുന്നു... ഉപ്പാ...

പതിനൊന്നരയ്ക്ക് കണ്ണേട്ടന്റെ പീടികയില്‍ നിന്ന് ചായയും നുറുക്കും കിട്ടും. ഉച്ചഭക്ഷണം കൊണ്ടു പോകും. 1975ല്‍ കരിവെള്ളൂര്‍ നോര്‍ത്ത് സ്‌കൂളില്‍ നിന്ന് പിരിഞ്ഞപ്പോള്‍ കുട്ടികള്‍ ഗിഫ്റ്റായി തന്ന ലൈറ്റ് പച്ച പെയിന്റടിച്ച ഒരു ടിഫിന്‍ കേരിയര്‍ ഉണ്ട്. അതില്‍ ഉമ്മ ചോറും കറിയും കുത്തി നിറച്ച് തന്നു വിടും. 235 രൂപ കൊണ്ട് സ്‌കൂളിലേക്കുള്ള പോക്കുവരവ് ചെലവ് ഇത്രയൊക്കെ ആവുമ്പോള്‍ ഞെങ്ങിഞെരുങ്ങിയാണ് ജീവിതം.

ഇന്ന് 40ല്‍ എത്തിയ അന്നത്തെ രണ്ടുവയസ്സുകാരനായ മകന് വയറിളക്കവും ചാര്‍ദ്ദിയും വന്നു. സ്വകാര്യ ഡോക്ടര്‍മാരെ കാണാന്‍ സാമ്പത്തികശേഷി അനുവദിക്കുന്നില്ല. ഞാനും ഭാര്യയും അവനെയും എടുത്ത് ബസ്സില്‍ കാഞ്ഞങ്ങാട്ടെത്തി. കുട്ടി ഛര്‍ദ്ദിച്ചു കൊണ്ടേയിരിക്കുന്നു. എങ്ങനെയെങ്കിലും ആശുപത്രിയില്‍ എത്തിയാമതിയായിരുന്നു എന്ന വേവലാതിയാലാണ് ഞങ്ങള്‍ക്ക്. മോന് ആകെ ഒരു ഷഡ്ഡിയേ ഉണ്ടായിരുന്നുള്ളു. അത് ധരിച്ചു കൊണ്ടാണ് ആശൂപത്രിയിലേക്ക് പോകുന്നത്. ബസ്സിറങ്ങിയിട്ട് അല്പം നടക്കണം, അന്നത്തെ കാഞ്ഞങ്ങാട് താലൂക്ക് ഗവ: ആശൂപത്രിയിലേക്ക്. മോന് ധരിപ്പിച്ച ഷഡ്ഡി കീറിയിട്ടുണ്ടായിരുന്നു. അതിലൂടെ അവന്റെ മണി പുറത്തേക്ക് കാണുന്നുണ്ട്. ഛര്‍ദ്ദിച്ച് ക്ഷീണിച്ചവശനായിട്ടും മണി ഷഡ്ഡിയുടെ കീറിയ ഭാഗത്തുടെ പൂറത്തേക്ക് വരുമ്പോള്‍ എന്റെ പൊന്നുമോന്‍ വിളിച്ചു കരഞ്ഞത് ഇന്നും കണ്ണീരോടേ എനിക്കോര്‍ക്കാന്‍ കഴിയൂ.

'എന്റെ മണി പുറത്ത് കാണുന്നുപ്പാ'

അന്ന് പകരം ഒരു ഷഡ്ഡി മേടിച്ചു കൊടുക്കാന്‍ എന്റെ കയ്യില്‍ കാശില്ലായിരുന്നു. വല്ല അത്യാവശ്യവും വന്നു പോയെങ്കിലോ എന്ന് കരുതി കയ്യിലുളള പൈസ ചെലവാക്കാനും പറ്റാത്ത അവസ്ഥ. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. അവിടെ എത്തുമ്പോഴേക്കും മകന്റെ പ്രായമുള്ള നിരവധി കുട്ടികളെ അതിസാരം പിടിപെട്ട് ആ വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. മകനെ കട്ടിലില്‍ കിടത്തി ഡോക്ട പരിശോധിച്ചു. അവന്റെ വയറ് പിടിച്ചമത്തുര്‍മ്പോള്‍ എന്തോ ഒരു ശബ്ദം കേട്ടു. തുടര്‍ന്ന് വയറ്റില്‍ നിന്ന് പോയ്‌ക്കേണ്ടിരുന്നു. നിര്‍ത്താത്ത ഛര്‍ദ്ദിലും. ഇഞ്ചക്ഷന്‍ കൊടുത്തു. ഗ്ലുക്കോസ് നല്‍കിക്കൊണ്ടിരുന്നു. കുഞ്ഞ് ക്ഷീണിച്ചവശനായി... ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ.

അടുത്ത ബെഡില്‍ കിടക്കുന്ന കുഞ്ഞിന്റെ അച്ഛനുമമ്മയും വാവിട്ടുകരയുന്നത് കേട്ടു. അവിടേക്ക് ചെന്നു. അവരുടെ കുട്ടി കിടന്നു പിടക്കുകയാണ്. ഛര്‍ദിയും വയറ്റിളക്കവുമായി ഇന്നലെ അഡ്മിറ്റ് ചെയ്തതാണ്. ആ പിഞ്ചുകുഞ്ഞിന്റെ അന്ത്യശ്വാസം കാണാനിടയായി. ഡോക്ടര്‍ എത്തി. കുട്ടിമരിച്ചു എന്ന് വിധി എഴുതി. കുഞ്ഞിന്റെ ശവവുമായി ബന്ധുക്കള്‍ ആശുപത്രി വിട്ടുപോയി. ഇനിയും എന്റെ കുഞ്ഞടക്കം പത്തോളം കുഞ്ഞുങ്ങള്‍ വാര്‍ഡില്‍ കഴിയുന്നു.

തിമിര്‍ത്തു പെയ്യുന്ന മഴ. പുറത്തിറങ്ങാന്‍ പറ്റുന്നില്ല. ക്ഷീണം കൊണ്ടുറങ്ങുന്ന മക്കള്‍. ഇടയ്ക്കിടയ്ക്ക് കരയുകയും വെപ്രാളം കാട്ടുകയും ചെയ്യുന്നു. ആ ദിവസം അര്‍ദ്ധരാത്രിയോടടുത്തു. ഭക്ഷണം കഴിച്ചില്ല. ഞാനും ഭാര്യയും കുഞ്ഞിനരികില്‍ പരസ്പരം ഒന്നും സംസാരിക്കാതെ അവനെത്തന്നെ നോക്കിയിരുപ്പാണ്. അന്ന് ആശുപത്രിക്ക് സമീപത്തായി വേറൊരു ചെറിയ കെട്ടിടമുണ്ടായിരുന്നു. ആ കെട്ടിടത്തിന്റെ വരാന്തയില്‍ പോയി കിടന്നു, ഉറക്കം വരുന്നില്ല. അവിടെ നിന്ന് നോക്കിയാല്‍ ജനാലയിലൂടെ വാര്‍ഡിന്റെ അകം കാണാം.
എന്തും എപ്പോഴും സംഭവിക്കാം എന്ന നിലയിലാണ് കുഞ്ഞ്. അവന്റെ അരികില്‍ തന്നെ ഭാര്യ ഉണ്ട്. അവള്‍ ഒരു പോള കണ്ണടക്കാതെ മകനെ തടവി കൊണ്ടിരിക്കുകയാണ്. സമയം പുലര്‍ച്ചെ നാലുമണിയായിക്കാണും. വാര്‍ഡില്‍ നിന്ന് അലമുറയിട്ട് കരയുന്ന സ്ത്രീ ശബ്ദം കേട്ടു. ഞാന്‍ മഴയത്ത് ഒരോട്ടമായിരുന്നു വാര്‍ഡിലേക്ക്. അവളുടെ കരച്ചിലാണ് എന്നാണ് കരുതിയത്. എന്റെ കുഞ്ഞും പോയോ എന്നലറിക്കൊണ്ടായിരുന്നു ഞാന്‍ വാര്‍ഡിന്റെ കതക് തുറന്നത്.

അല്ല. അതവളല്ല എന്ന് മനസ്സിലായി. അതിനടുത്ത ബെഡില്‍ കുഞ്ഞിനോടൊപ്പം അഡ്മിറ്റ് ചെയ്ത വേറൊരു കുഞ്ഞായിരുന്നു അത്. മരിച്ച കുഞ്ഞിനെ മാറോട് ചേര്‍ത്ത് പിടിച്ചുള്ള അമ്മയുടെ കരച്ചില്‍ ഇന്നും മനസ്സില്‍ വേദന ജനിപ്പിക്കുന്നു. ആ കുഞ്ഞിന്റെ അച്ഛന്‍ രാവിലെ വരാമെന്നും പറഞ്ഞ് വീട്ടിലേക്ക് പോയതായിരുന്നു... അമ്മ തനിച്ചേയുള്ളൂ.. ആ അമ്മയെ സമാധാനിപ്പിച്ച് ഞങ്ങളെല്ലാവരും വാര്‍ഡില്‍ കഴിച്ചു കൂട്ടി. അന്ന് ഫോണ്‍ സൗകര്യം വേണ്ടത്ര ഇല്ലായരുന്നു. പണമുളളവരുടെ വീട്ടില്‍ മാത്രം ലഭ്യമാവുന്ന ലാന്‍ഡ് ഫോണേ അന്നുണ്ടായിരുന്നുള്ളു. നേരം പുലര്‍ന്നിട്ടും കുഞ്ഞിന്റെ അച്ചനെ കാണുന്നില്ല. അദ്ദേഹത്തിന് വിവരം കൊടുക്കാന്‍ പറ്റിയതുമില്ല. ഏകദേശം രാവിലെ ഏഴുമണിയോടെ കുഞ്ഞിന്റെ അച്ഛനെത്തി. വന്നപാടെ അദ്ദേഹവും നിലവിളിയായി.

അതിനിടയില്‍ ആരോ ചെന്ന് വലിയൊരു കാര്‍ഡ്‌ബോര്‍ഡ് പെട്ടി സംഘടിപ്പിച്ചു കൊണ്ടു വന്നിരുന്നു. കുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞ് കാര്‍ഡ്‌ബോര്‍ഡിനകത്തു വെച്ചു ചരടുകെട്ടി. ഓട്ടോയില്‍ കൊണ്ടുപോകാന്‍ അവരുടെ കയ്യില്‍ കാശില്ല. അക്കാര്യം പറയാന്‍ അവര്‍ക്കാവുന്നില്ല. അയാളുടെ മുഖം ഇന്നും എന്റെ മനസ്സിലുണ്ട്. അവരെ സഹായിച്ചേ പറ്റൂ. എന്റെ കയ്യില്‍ അന്ന് ആകെ നൂറ് രൂപ മാത്രമെയുള്ളു. മകന് ഷഡ്ഡിയും കുപ്പായവും വാങ്ങണം. നാട്ടിലെത്താനുള്ള യാത്രക്കൂലിയും വേണം.

മറ്റൊന്നും ആലോചിക്കാതെ എന്റെ കയ്യില്‍ നിന്ന് അമ്പത് രൂപ അവര്‍ക്ക് കൊടുത്തു. മയ്യിച്ചക്കടുത്താണ് വീട് എന്നു മാത്രം പറയുന്നത് കേട്ടു. അവര്‍ കുട്ടിയുടെ മൃതദേഹവുമായി ഓട്ടോയില്‍ പോയി. അന്ന് ചെയ്ത ആ സഹായം മനസ്സിന് വല്ലാത്ത സന്തോഷമുണ്ടാക്കി. വര്‍ഷം 40കഴിഞ്ഞു. അതിനു ശേഷം ഇന്നുവരെ അവരെക്കുറിച്ചെന്നും എനിക്കറിയില്ല. ഇന്നും മയ്യിച്ചയിലൂടെ ബസ്സിലോ, വണ്ടിയിലോ കടന്നു പോകുമ്പോള്‍ ഇരുവശവും നോക്കും. അജ്ഞരായ അന്ന് അന്തരിച്ചു പോയ കുഞ്ഞിനെയും ചുമലിലേറ്റി വന്ന അച്ഛനേയോ, അമ്മയേയോ കാണാന്‍ പറ്റുമോയെന്ന്. ഈ കുറിപ്പ് വായിച്ചിട്ട് ഈയൊരു സംഭവം അവരുടെ ശ്രദ്ധയില്‍ പെടുമെങ്കില്‍ ഞാന്‍ സന്തോഷവാനായേനേ...

എന്റെ കുഞ്ഞിനും ഇതുതന്നെയായിരിക്കും അവസ്ഥ എന്ന് ചിന്തിച്ച് മനസ്സുരുകി കഴിയുകയായിരുന്നു ഞങ്ങള്‍. അവന് സുഖമാവണേയെന്നും, എന്റെ പൊന്നുമോന് നല്ലൊരു ഷഡ്ഡിയും, ഷര്‍ട്ടും വാങ്ങിക്കൊടുത്ത് അവനെ സന്തോഷിപ്പിക്കാന്‍ സാധിക്കണേയെന്ന പ്രാര്‍ത്ഥനയായിരുന്നു എന്റെ മനസ്സില്‍. രണ്ടു ദിവസം അങ്ങിനെ കടന്നു പോയി. മൂന്നാം ദിവസം അവന്‍ പ്രസരിപ്പോടെ ചിരിക്കാനും ഭക്ഷണം കഴിക്കാനും തുടങ്ങി. ഹാവൂ രക്ഷപെട്ടു. അവനെ ഡിസ്ചാര്‍ജ് ചെയ്ത് വരുമ്പോള്‍ തന്നെ ടൗണിലെ തുണി ഷോപ്പില്‍ പോയി അവന്റെ ആഗ്രഹം നിറവേറ്റിക്കൊടുത്തു...

ഇല്ലായ്മയിലും വല്ലായ്മയിലും കഴിഞ്ഞു പോയ നാളുകള്‍. അതോര്‍ത്തെടുക്കുമ്പോള്‍ കണ്ണില്‍ വെള്ളം നിറയും... മനസ്സ് പിടക്കും.. ഇങ്ങിനെയും നാളുകള്‍ കഴിച്ചു കൂട്ടിയിരുന്നെന്ന് ഓര്‍ക്കുമ്പോഴാണ് വേദനിക്കുന്നവരേയും കഷ്ടപ്പെടുന്നവരേയും സഹായിക്കാനുളള വെമ്പല്‍ എന്നിലുണ്ടാകുന്നത്...

1.നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

2.ഉച്ചയ്ക്ക് വിശപ്പടക്കാന്‍ ഒരാണിവെല്ലം

3.മൊട്ടത്തലയില്‍ ചെളിയുണ്ട

4.ആശിച്ചുപോകുന്നു കാണാനും പറയാനും

5.പ്രണയം, നാടകം, ചീട്ടുകളി

6.കുട്ടേട്ടനൊരു കത്ത്

7.ശ്രീലങ്കന്‍ റേഡിയോയില്‍ നിന്നും മലയാള പ്രക്ഷേപണം കേട്ട കാലം മറന്നുവോ?

8.പേര് വിളിയുടെ പൊരുള്‍

9.തികഞ്ഞ മാപ്പിളയാകാന്‍ അത് ചെയ്‌തേ തീരൂ

10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്

11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ

12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍

13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍

14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !

15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്

16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും

17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ

18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ

19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...

20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍

21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം

22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്

23.വീണുടഞ്ഞ സ്വപ്നം

24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം

25.പേടിപ്പെടുത്തിയ ചുടുകാട്

26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ

27.മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍

28.എം.വി ആര്‍ നോട് ഒരു ചോദ്യം

29.കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെ ദേശീയ അംഗീകാരം

30.ഉറവിടമില്ലാത്ത ഊമക്കത്തുകള്‍

31.ഞാന്‍ മറന്നെങ്കിലും അവര്‍ ഓര്‍ക്കുന്നു

32.പിണറായിക്കൊപ്പം യാത്ര ചെയ്ത പഴയൊരോര്‍മ്മ

33.30 ാം വയസിലെ കോളജനുഭവങ്ങള്‍; പ്രണയവും തെരഞ്ഞെടുപ്പും ഒടുവില്‍ രിസള്‍ട്ട് വിത്ത്‌ഹെല്‍ഡും

34.പത്രവാര്‍ത്ത ഉണ്ടാക്കിയ ഞെട്ടല്‍

35.റേഡിയോ പ്രക്ഷേപണാനുഭവങ്ങള്‍

36.മലപോലെ വന്നത് മഞ്ഞുപോലെ പോയി

37.രോഗികളേ നിങ്ങള്‍ തെക്കോട്ടുപോവാതെ വടക്കോട്ടു പോവൂ

38.തറവാട് ഒരോര്‍മ്മ

39.കരിവെളളൂരിലെ മുസ്ലീം കമ്മ്യൂണിസ്റ്റുകാര്‍

40.ഗ്രാന്‍ഡ് മോസ്‌ക്ക് ഒരത്ഭുതക്കാഴ്ച

41.ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി ഓര്‍മ്മച്ചെപ്പ് തുറന്നപ്പോള്‍

42.ബസിലെ സീറ്റ് സംവരണവും ഒഴിയുന്നവരുടെ വേദനയും

43.സംഘാടകനെന്നനിലയിലെ പ്രവര്‍ത്തനങ്ങള്‍

44.ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കെത്തിയ ചിലരെക്കുറിച്ച്

45.ഇല്ലാക്കഥകള്‍ മെനയും അത് പ്രചരിപ്പിക്കും, ചിലര്‍ക്ക് ഇക്കാര്യത്തില്‍ വലിയ മിടുക്കാണ്

46.ആ ദിനത്തില്‍ ഉമ്മൂമ്മയെ ഓര്‍ത്തുപോയി

47.എന്നെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത രണ്ട് പണിക്കര്‍മാരും നഫീസത്തുബീവിയും

48.കളഞ്ഞുകിട്ടിയ വാച്ചും സ്‌ക്കൂളിലേക്കൊരു ഷെല്‍ഫും 

ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

49.ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

50.ആശ്വാസമേകാനെങ്കിലും ആരെങ്കിലും ഒന്നു തിരിഞ്ഞുനോക്കുമോ?

51. ഒരു വെറ്റിലക്കഥ

52.എന്റെ സാക്ഷരതാ ക്ലാസ്

53.അങ്ങാടി ഉറക്കത്തിനിടയില്‍ പുട്ടുകച്ചവടം

54.കളപറിക്കലും ചക്കക്കറിയും

55.തല്ലാത്തൊരമ്മാവന്റെ ഓര്‍മ്മക്കു മുന്നില്‍

56.പഠിക്കണം 97 ലെത്തിയ യോഗാചാര്യ രാമന്‍ മാസ്റ്ററെക്കുറിച്ച്

57. കാന്‍ഫെഡ് ഹൃദയത്തിലേറ്റിയ വികാരം

58. ജീവിതത്തില്‍ കിട്ടിയ അപൂര്‍വ്വ അവാര്‍ഡ്

59. ഡപ്പ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ വര്‍ക്ക് ചെയ്തപ്പോള്‍ ഉണ്ടായ വേദനകളും സന്തോഷങ്ങളും

60. കത്ത് കിട്ടാന്‍ കാത്തിരുന്ന കാലം

61. ഡെറാഡൂണ്‍ റോഡ് വിജയവാഡയിലെ മാങ്ങ - ഭോപ്പാലിലെ ഉറക്കം

62. എന്റെ കണക്കുബൗണ്ട് ബുക്ക്

63. ഇടയ്ക്ക് പത്രപ്രവര്‍ത്തകനായും

64. കാനായി കുഞ്ഞിരാമനെ കണ്ടുമുട്ടിയപ്പോള്‍...

65. ഇങ്ങനെയൊക്കെയായിരുന്നോ അന്നത്തെ ജീവിതം?...
66. ആമീത്താന്റെ കാനത്ത്

67. അമ്മായിയുടെ അവിലിടിയും ഉച്ചന്‍വളപ്പ് പുരാണവും

68. എന്ന്, രമണി, കാസര്‍കോട്

69. ഞങ്ങളുടെ കുട്ടിക്കാലം ഇങ്ങനെയൊക്കെയായിരുന്നു

70. റോഡുണ്ടായത് ഇങ്ങിനെയൊക്കെയായിരുന്നു അന്ന്

71. നന്മ തിരിച്ചുതരുന്ന മക്കള്‍

72. ജൂണ്‍മാസ ഓര്‍മകള്‍

73. മേഴ്‌സി രവി: ആരാധ്യയായൊരു വനിതാ നേതാവ്

74. വീട്ടുകൂടലിന്റെ പ്രസക്തി; അന്നും ഇന്നും

75. എയ്ഡസ് പ്രതിരോധ പ്രവര്‍ത്തനത്തിന് ഗ്രീന്‍ബനാന



84. നിര്‍മലമാണ് പെണ്‍മനസ്സുകള്‍

85. ആദ്യ ജോലിയും സഹപ്രവര്‍ത്തകരും

86. കുപ്പായത്തിനുമില്ലേ അനുഭവകഥ പറയാന്‍?

87. അണ്ടിക്കാലം ആനന്ദകാലം

88. നല്ലൊരു പഠനക്കളരിയായിരുന്നു ബീഡിക്കമ്പനികള്‍

89. നിലാവിന്റെ കുളിര്‍മയില്‍ ഒരു പുസ്തക പ്രകാശനം

90. വാലന്റൈന്‍ ദിനത്തില്‍ 43ാം വിവാഹവാര്‍ഷികം ആഘോഷിച്ച കാദൃച്ചയും കല്യാണിയും ഇന്നും സന്തോഷത്തോടെ കഴിയുകയാണ്; ഇവരുടെ ജീവിതം നമ്മുക്കൊരു പാഠപുസ്തകമാണ്

91. നിങ്ങള്‍ സപ്പോട്ട പറിക്കാന്‍ വന്നതാണല്ലേ? അധ്യാപികമാര്‍ മാത്രമുള്ള ഒരു സ്‌കൂളിനെ കുറിച്ചറിയാം


92. സര്‍ക്കാര്‍ വകുപ്പിലെ ഇന്റര്‍വ്യൂ പ്രഹസനങ്ങള്‍; ശുപാര്‍ശകളാണ് ഏറ്റവും വലിയ യോഗ്യത

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Article, Kookkanam Rahman, Story of my footsteps - 92, Son, Father

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL