city-gold-ad-for-blogger
Aster MIMS 10/10/2023

ആദ്യ ജോലിയും സഹപ്രവര്‍ത്തകരും

നടന്നു വന്ന വഴി (ഭാഗം-85) / കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 08.01.2019) സ്‌കൂളില്‍ നിന്ന് മാഷ്മ്മാര്‍ കുട്ടികള്‍ക്ക് ചൂരല്‍ കഷായം നല്‍കുമ്പോള്‍ തോന്നിയതാണ് എങ്ങിനെയെങ്കിലും ഒരു മാഷിന്റെ പണി കിട്ടിയിരുന്നെങ്കില്‍... ബസ്സ് യാത്രയില്‍ കണ്ടക്ടര്‍മാരുടെ ടിക്കറ്റ് കൊടുപ്പും, പണം വാങ്ങലും, ഇഷ്ടം പോലെ ബസ്സില്‍ യാത്രചെയ്യുന്നതും കണ്ടപ്പോള്‍ തോന്നി എങ്ങനെയെങ്കിലും ഒരു ബസ്സ് കണ്ടക്ടര്‍ പണികിട്ടിയെങ്കില്‍.. പോലിസുകരുടെ ഡ്രസ്സും വടിയും നടപ്പും ഗമയും കണ്ടപ്പോള്‍ തോന്നി എങ്ങനെയെങ്കിലും ഒരു പോലീസുപണി കിട്ടിയിരുന്നെങ്കില്‍..
ആദ്യ ജോലിയും സഹപ്രവര്‍ത്തകരും

ഇതൊക്കെ ആശകളായിരുന്നു. സമയം കിട്ടുമ്പോഴൊക്കെ മാഷായികളിക്കും. കയ്യില്‍ കിട്ടിയ വടിയെടുത്ത് ചെടികളുടെ ഇലയ്ക്കും, തെങ്ങ്, കവുങ്ങ് പോലുള്ളമരത്തിനും അടികൊടുക്കും.. ഇതൊക്കെ ആശകളായിരുന്നു. പ്രീ ഡിഗ്രി കഴിഞ്ഞപ്പോള്‍ ഒരു ജോലി കിട്ടിയേ തീരൂ എന്നായി. ആദ്യം അപേക്ഷിച്ചത് ടീച്ചേര്‍സ് ട്രൈനിംഗ് കോഴ്‌സിനാണ്. അപേക്ഷ പ്രകാരം ഇന്റര്‍വ്യൂവിന് വിളിച്ചു. കണ്ണൂരിലാണ് ഇന്റര്‍വ്യൂ. പി പി മുഹമ്മദ് കോയ ആയിരുന്നു ഇന്റര്‍വ്യൂ മെമ്പര്‍. കുമാരനാശാന്റെ ഏതെങ്കിലും കവിതയിലെ നാലുവരി ചൊല്ലാന്‍ പറഞ്ഞു.

'കണ്ണേ മടങ്ങുക
കരിഞ്ഞു മലിഞ്ഞു
മണ്ണാകുമീമലരു
വിസ്മൃതമാകുമിപ്പോള്‍
എണ്ണീടാര്‍ക്കുമിതുതാന്‍ഗതി
കണ്ണീരിനാലവനി വഴ്‌വുകിനാവുകഷ്ടം'

കവിത ചൊല്ലി. മറ്റ് ചോദ്യങ്ങള്‍ക്കും മറുപടി പറഞ്ഞു. സെലക്ഷന്‍ കിട്ടി. ഏറ്റവും അടുത്തുള്ള നീലേശ്വരം ടിച്ചേര്‍സ് ട്രൈനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടില്‍. കോഴ്‌സ് പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കിട്ടി ഇനി ജോലി കിട്ടണം. പിഎസ്‌സി കിട്ടാന്‍ കാലം കഴിയും. ഉമ്മ അമ്മാവന്‍ മുഹമ്മദിച്ചയെ സമീപിച്ചു. അദ്ദേഹം ദയ കാണിച്ചു. വീടിനടുത്തുള്ള കരിവെള്ളൂര്‍ നോര്‍ത്ത് സ്‌കൂളില്‍ 1970ല്‍ 2000 രുപ കൊടുത്തു ഒരു പോസ്റ്റ് വാങ്ങിത്തന്നു. അക്കാലത്ത് സ്‌കൂള്‍ വേനലവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുന്നത് ആഗസ്റ്റ് മൂന്നിനാണ്.

അന്ന് പത്തൊമ്പത് വയസ്സുകാരനാണ്  ഞാന്‍. ആദ്യമായി ജോലിയില്‍ പ്രവേശിക്കുകയാണ്. കൂക്കാനത്ത് നിന്ന് പുറപ്പെട്ടു. ചെറിയ മഴച്ചാറ്റലുണ്ട്. ഒരു നീളന്‍കാലന്‍ കുട നിവര്‍ത്തി പിടിച്ച്, മുണ്ട് മാടിക്കുത്തി നടക്കാന്‍ തുടങ്ങി. ഹൃദയമിടിപ്പ് കൂടുന്നുണ്ട്. പ്രസ്തുത സ്‌കൂളിനകത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ചൊന്നും അറിയില്ല. റോഡിലൂടെ നടക്കുമ്പോള്‍ സ്‌കൂള്‍ കണ്ടിട്ടുണ്ട് എന്ന് മാത്രം. സ്‌കൂള്‍ ഗേറ്റ് കടന്നു ഹെഡ്മാസ്റ്ററുടെ മുറിയിലെത്തി. തലയില്‍ ഒറ്റ രോമം പോലുമില്ലാത്ത, കുറച്ച് മുന്‍ പല്ലുകള്‍ മാത്രമുള്ള വെള്ള ഹാഫ് കൈ ഷര്‍ട്ടും മുണ്ടും ധരിച്ച കറുത്ത ഫ്രൈമുള്ള കണ്ണടവെച്ച അദ്ദേഹത്തെ കണ്ടപ്പോള്‍ ഭയം ഒന്നുകൂടി വര്‍ധിച്ചു.

പക്ഷേ ചിരിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ വര്‍ത്തമാനം കേട്ടപ്പോള്‍ ഭയം മാറി. അപ്പോയിന്‍മെന്റ് ഓര്‍ഡര്‍ കയ്യില്‍ കൊടുത്തു. കാര്യങ്ങളെല്ലാം അദ്ദേഹത്തിന് മുന്‍കൂട്ടി അറിയാമെന്നുള്ളതിനാല്‍ അറ്റന്‍ഡന്‍സ് റജിസ്റ്ററില്‍ പേരിന് നേരെ ഒപ്പിടാന്‍ ആവശ്യപ്പെട്ടു. ജോലിയില്‍ പ്രവേശിച്ച ആദ്യ ഒപ്പ്. ഒപ്പ് കണ്ണടയിലൂടെ നോക്കിയ അദ്ദേഹം പറഞ്ഞു 'റഹ്മാന് ഒന്നാം ക്ലാസ് 'ബി' യിലെ ചാര്‍ജാണ്. 'ആ വര്‍ഷം പുതുതായി തുടങ്ങിയ ഡിവിഷനാണ്. അമ്മാവന്‍ നല്‍കിയ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് നിര്‍മിച്ച ഓലഷെഡിലാണ് 'ഒന്ന് ബി' ക്ലാസ്.

ക്ലാസിലേക്ക് ചെന്നു. ചരിഞ്ഞും ഒടിഞ്ഞും, ദ്വാരം വീണതുമായ നാലഞ്ചു ബെഞ്ചുകള്‍, അതുപോലുള്ളൊരു മേശയും കസേരയും, ഉറപ്പില്ലാത്ത സ്റ്റാന്‍ഡില്‍ വെച്ചിട്ടുള്ള ബ്ലേക്ക് ബോര്‍ഡ്. കുട്ടികളും ഞാനും ആദ്യമായി സ്‌കൂളിലേക്കെത്തിയവരാണ്. അങ്ങിനെ ഞാന്‍ ഒന്നാം ക്ലാസില്‍ മാഷായി. മുടന്തന്‍ ജയറാം, മൂക്കുന്നൊലിയന്‍മാരായ ചന്ദ്രന്‍, വിജയന്‍, നിണ്ടുമെലിഞ്ഞ ലതയും, അനിതയും, കുരുത്തക്കേടിന്റെ ആശാനായ മോഹനന്‍, തുടങ്ങി മുപ്പതു കുട്ടികള്‍.

ട്രൈനിംഗ് കഴിഞ്ഞ് വന്ന ഉടനെയല്ലേ ജോലിയില്‍ പ്രവേശിച്ചത്. കുട്ടികളെ കയ്യിലെടുക്കാനുള്ള വിദ്യകള്‍ പയറ്റിത്തുടങ്ങി. പാട്ടുപാടലും, കഥപറയലും, കളിക്കാന്‍ കൊണ്ടുപോകലും.. എല്ലാം ആയപ്പോള്‍ കുട്ടികള്‍ക്ക് ഇഷ്ടമായി. കുറച്ചുമാസങ്ങള്‍ കൊണ്ടു തന്നെ ഞാന്‍ കുട്ടികളുടെ 'പൊന്നു മാഷായി'..

പൊന്നു മാഷാവാന്‍ കുറേ കാരണങ്ങളുണ്ട്. അവിടുത്തെ മറ്റു മാഷമ്മാരെല്ലാം പെന്‍ഷന്‍ പറ്റാനായവരാണ്, രണ്ടു സ്ത്രീകളും. കൂട്ടത്തില്‍ ഞാനാണ് ചെറുപ്പക്കാരന്‍. കുട്ടികള്‍ക്ക് ആസ്വാദ്യകരമായ രീതിയില്‍ ക്ലാസെടുത്തതിനാലാണ് എന്നെ കുട്ടികള്‍ അങ്ങിനെ വിളിക്കാന്‍ തുടങ്ങിയത്.. ഹെഡ്മാഷ് നാണുമാഷ് നല്ലൊരു സംഘാടകനാണ്. പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയാണ്. എന്നെ മകനെ പോലെ സ്‌നേഹിച്ചു. ആ സ്‌നേഹത്തിന് മുന്നില്‍ വിയാന്വിതനായി, ആത്മാര്‍ത്ഥമായി ഞാന്‍ പ്രവര്‍ത്തിച്ചു.

മിക്ക ദിവസങ്ങളിലും സ്‌കൂളിനടുത്തുള്ള അദ്ദേഹത്തിന്റെ വീട്ടിലേക്ക് ക്ഷണിക്കും. ആ വീട്ടിലെ അടുക്കളയില്‍ വരെ എനിക്കു പ്രവേശനമുണ്ട്. നാണുമാഷിന്റെ ഭാര്യ തയ്യാറാക്കിത്തന്ന ചോറും കറിയും, ദോശയും ചായയും ഒരു പാടുതവണ ഞാന്‍ കഴിച്ചിട്ടുണ്ട്. വീട്ടിലെ അംഗത്തെ പോലെ ഞാന്‍ പെരുമാറി. സ്‌കൂളില്‍ ചേര്‍ന്ന ആദ്യമാസം എഇഒ വിസിറ്റിന് വന്നു. നാണുമാഷ് അടുത്ത ക്ലാസില്‍ നിന്ന് ഒരു കസേര എടുത്തുകൊണ്ടു വരാന്‍ എന്നോടാവശ്യപ്പെട്ടു. ഞാന്‍ കേട്ടതായി ഭാവിച്ചില്ല. ഞാന്‍ മാഷല്ലേ പ്യൂണിന്റെ പണിയെടുക്കണോ, ഇതായിരുന്നു എന്റെ അഹങ്കാരം. പാവം നാണുമാഷ് തന്നെ കസേരയെടുത്തുകൊണ്ടുവന്നു ആഫീസില്‍ വെച്ചു. അദ്ദേഹം എന്നോട് പരിഭവമോ, പരാതിയോ പറഞ്ഞില്ല. അദ്ദേഹത്തിന്റെ പ്രവൃത്തിയിലൂടെ എന്നെ പഠിപ്പിക്കുകയായിരുന്നു ആ വിശാല മനസ്സിന്റെ ഉടമ. അതില്‍ പിന്നെ അത്തരമെരു അനാദരവ് എന്റെ ജീവിതത്തില്‍ ഞാന്‍ കാണിച്ചിട്ടില്ല..

നാണുമാഷിന്റെ ബ്ലില്ല് പ്രസന്റ് ചെയ്യാന്‍ പോകുന്ന പോക്കും, ട്രഷറിയില്‍ ക്യാഷ് ചെയ്യാന്‍ പോകുന്നതും കാണേണ്ടതു തന്നെ. കൂട്ടത്തില്‍ നല്ല വെളുത്ത ഷര്‍ട്ടും മുണ്ടും രണ്ടാം മുണ്ടുമായിരിക്കും അന്നത്തെ വേഷം. കയ്യിലൊരു കറുത്ത ബാഗും അന്ന് ഉണ്ടാവും. ഹെഡ്മാസ്റ്ററേക്കാള്‍ സീനിയറാണ് നാരു ഉണിത്തിരി മാഷ്.. രണ്ടാം ക്ലാസിലെ സ്ഥിരം മാഷ്. ഒറ്റ കുടുക്കു മാത്രമുള്ള നീളന്‍ കുപ്പായവും മുണ്ടുമാണ് വേഷം. കുശുമ്പും കുന്നായ്മയും ഇല്ലാത്ത മാഷമ്മാരായിരുന്നു അന്നുള്ളവര്‍. തികഞ്ഞ രാഷ്ട്രീയ ബോധമുള്ളവരുമായിരുന്നു.

നാരുമാഷ് അതില്‍പെട്ട ഒരു വ്യക്തിയാണ്. കസേരയില്‍ ചാഞ്ഞിരുന്ന് കേട്ടെഴുത്തു കൊടുക്കുന്നതും സ്ലേറ്റില്‍ ശരിയിട്ടു കൊടുക്കുന്നതും ഒരു ചിത്രത്തിലെന്ന പോലെ എന്റെ മനസ്സിലുണ്ട്. അദ്ദേഹം സ്ഥിരമായി പാടുന്ന ഒരു കൊച്ചുപാട്ടുണ്ട്. 'നോക്കു... നോക്കു.. കുട്ടികളെ, അക്കാണുന്ന മാവിന്മേല്‍ ഊക്കന്‍.. ഊക്കന്‍ മാങ്ങകളും'

1972ലാണ് അദ്ദേഹം റിട്ടയര്‍ ചെയ്തത്. റിട്ടയര്‍മെന്റും സ്‌കൂള്‍ വാര്‍ഷികവും ഒന്നിച്ചു നടത്തി. കുറേ വര്‍ഷങ്ങള്‍ക്കു ശേഷമാണ് അവിടെ സ്‌കൂള്‍ വാര്‍ഷികാഘോഷം നടക്കുന്നത്. ഞാന്‍ സ്‌കൂളില്‍ ചേര്‍ന്നിട്ട് രണ്ട് വര്‍ഷത്തിനു ശേഷമാണത്. ആഘോഷക്കമ്മറ്റി കണ്‍വീനര്‍ ഞാനാണ്. നാടകത്തിലെ പ്രധാന റോളും എനിക്കുണ്ട്. അതൊക്കെ ഓര്‍ക്കുമ്പോള്‍ മനസ്സില്‍ വല്ലാത്തൊരു വിങ്ങലാണ് ഇന്നും.

ആ സ്‌കൂളിലെ സീനിയറായ വേറൊരു അധ്യാപകനാണ് കുഞ്ഞോമന്‍ ഉണിത്തിരിമാഷ്. 'കുഞ്ഞോമന്‍' എന്ന പേര് ആദ്യമായിട്ടാണ് ഞാന്‍ കേള്‍ക്കുന്നത്. ഗൗരവക്കാരനാണ്. ആവശ്യത്തിന് ചിരിയും തമാശയുമുണ്ട്. നാലാം ക്ലാസിലെ മാഷ്. ക്ലാസില്‍ കടന്നാല്‍ പിന്നെ പുറത്തിറങ്ങില്ല. വലിയ ശബ്ദത്തിന്റെ ഉടമയാണ്. കുട്ടികള്‍ തെറ്റുചെയ്താല്‍ കൈ കൊണ്ട് പുറത്ത് പൊതിരെ തല്ലുന്നത് പുറത്ത് കേള്‍ക്കാം. അദ്ദേഹം ആയുര്‍വ്വേദ ചികില്‍സകനും കൂടിയാണ്. അദ്ദേഹത്തിന്റെ സഹോദരന് കരിവെള്ളൂര്‍ ബസാറില്‍ ഒരു ആയുര്‍വ്വേദ മരുന്ന് ഷാപ്പുണ്ടായിരുന്നു. സ്‌കൂള്‍ വിട്ടാല്‍ അവിടേക്കാണ് മാഷിന്റെ യാത്ര.

ഇടയില്‍ കീനേരി രാഘവന്‍ മാസ്റ്റര്‍ അധ്യാപകനായി സ്‌കൂലെത്തി. അദ്ദേഹം സ്‌കൂള്‍ മാനേജര്‍ കൂടിയായിരുന്നു. എന്നും സിഗരറ്റ് വലിയില്‍ തല്പരനായിരുന്നു. നാട്ടിലെ പല പ്രശ്‌നങ്ങളിലും ഇടപെട്ടുകൊണ്ടിരിക്കുന്ന സ്വഭാവക്കാരനാണ്. കൊയോങ്കര സ്‌കൂളില്‍ നിന്ന് ട്രാന്‍സ്ഫറായിട്ടാണ് ഇവിടെ എത്തിയത്. അദ്ദേഹവും മരണപ്പെട്ടു.

സീനിയറായ മറ്റൊരു മാഷാണ് കുഞ്ഞിക്കൃഷ്ണന്‍ നായര്‍. ശബരിമലയില്‍ എല്ലാവര്‍ഷവും പോയിരുന്നു. ഗുരുസ്വാമിയാണ്. ജീവിതത്തില്‍ എപ്പോഴും വേവലാതിയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടും ഉണ്ടായിട്ടുണ്ട്. എന്നും സാധു ബീഡിയും തീപ്പെട്ടിയും കയ്യിലുണ്ടാവും. മദ്യത്തിന് അടിമയായിരുന്നു. പലപ്പോഴും മദ്യപിച്ചാണ് സ്‌കൂളില്‍ എത്തുക. പക്ഷേ ക്ലാസില്‍ അതിന്റെ ദോഷമൊന്നും കാണിക്കാറില്ല. പഠിപ്പിക്കുന്നതിന് സമര്‍ത്ഥനാണ്.

സ്‌കൂളിലെ 'ഉപ്പുമാവ് മാഷാണു' കുഞ്ഞികൃഷ്ണന്‍ മാഷ്. രാവിലെ സ്‌കൂളിലെത്തി ഉപ്പുമാവ് പാചകം ചെയ്യുന്നതില്‍ കുട്ടികളെ സഹായിക്കലും ഉച്ചയ്ക്ക് അത് വിതരണം ചെയ്യുന്നതിലും തല്പരനാണ് മാഷ്.
ഈ പ്രഗത്ഭരായ നാലു മാഷമ്മാരും ലോകത്തോടു വിട പറഞ്ഞു. നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് അക്ഷരത്തിന്റെ മാസ്മരികത കാട്ടികൊടുത്തു കൊണ്ട്..

പിന്നെ പ്രസ്തുത സ്‌കൂളിലുണ്ടായത് മൂന്ന് വനിതകളാണ്. നാരായണി ടീച്ചര്‍ അഞ്ചാം ക്ലാസിലെ ടീച്ചാറാണ്. ഗൗരവത്തിലാണ് ക്ലാസില്‍ പെരുമാറുക. അച്ചടക്കവും കാത്തുസുക്ഷിക്കും. ഈ അടുത്ത കാലത്ത് അവര്‍ റിട്ടയര്‍ ചെയ്തു. അടുത്തൊരാള്‍ സൂര്യാവതി ടീച്ചാറാണ്. സൗമൃതയോടെ പെരുമാറിയും കുട്ടികളെ സ്‌നേഹിച്ചും പഠിപ്പിക്കുന്ന അധ്യാപികയായിരുന്നു അവര്‍. എനിക്കുശേഷം സ്‌കൂളില്‍ ജോയിന്‍ ചെയ്തത് എന്റെ സീനിയര്‍ ആയി ടി.ടി.സി. പാസായ ശാന്തകുമാരിയാണ്. അന്നേ സുന്ദരിയായിരുന്നു ടീച്ചര്‍. ഈ അടുത്ത കാലത്താണ് അവര്‍ റിട്ടയര്‍ ചെയ്തത്. അവര്‍ ഹെഡ്മിസ്റ്റസ് ആയിരിക്കേ എന്റെ അധ്യാപന വൃത്തിക്ക് തുടക്കം കുറിച്ച സ്‌കൂളില്‍ ബി.പീ.ഒ. എന്നനിലയ്ക്ക് സന്ദര്‍ശിക്കാനുള്ള അവസരവും എനിക്കുണ്ടായി.

ഞാന്‍ അഞ്ചുവര്‍ഷക്കാലം മാത്രമെ അവിടെ ജോലി ചെയ്തുള്ളു. അതിനിടയില്‍ ലീവ് വേക്കന്‍സിയില്‍ കുറച്ചുകാലക്കേക്കെങ്കിലും. ജോലിചെയ്ത അധ്യംപകരാണ് ഇന്നത്തെ പീലിക്കോട് പഞ്ചായത്ത് പ്രസിഡണ്ട്  ടി വി ശ്രീധരന്‍ മാസ്റ്റരും, കുണിയനിലെ വാഴക്കോടന്‍ കോമന്‍ മാസ്റ്റരും.

1975 ഡീസംബര്‍ ഒന്ന് ഞാന്‍ നോര്‍ത്ത് സ്‌കൂളിനോട് യാത്ര പറഞ്ഞു. അന്നത്തെ സ്‌കൂള്‍ മാനേജരാണ് എന്നെ പിഎസ്‌സി വഴി നിയമനം കിട്ടിയ പാണപ്പുഴ ഗവ: സ്‌കൂളില്‍ കൂട്ടികൊണ്ടു ചെന്നാക്കിയത്. അത് മാത്രമല്ല അന്ന് മാനേജ്‌മെന്റിന് നല്‍കിയ രണ്ടായിരം രൂപയില്‍ ആയിരം രൂപ എനിക്ക് തിരിച്ചു തരികയും ചെയ്തു..

1.നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

2.ഉച്ചയ്ക്ക് വിശപ്പടക്കാന്‍ ഒരാണിവെല്ലം

3.മൊട്ടത്തലയില്‍ ചെളിയുണ്ട

4.ആശിച്ചുപോകുന്നു കാണാനും പറയാനും

5.പ്രണയം, നാടകം, ചീട്ടുകളി

6.കുട്ടേട്ടനൊരു കത്ത്

7.ശ്രീലങ്കന്‍ റേഡിയോയില്‍ നിന്നും മലയാള പ്രക്ഷേപണം കേട്ട കാലം മറന്നുവോ?

8.പേര് വിളിയുടെ പൊരുള്‍

9.തികഞ്ഞ മാപ്പിളയാകാന്‍ അത് ചെയ്‌തേ തീരൂ

10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്

11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ

12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍

13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍

14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !

15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്

16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും

17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ

18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ

19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...

20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍

21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം

22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്

23.വീണുടഞ്ഞ സ്വപ്നം

24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം

25.പേടിപ്പെടുത്തിയ ചുടുകാട്

26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ

27.മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍

28.എം.വി ആര്‍ നോട് ഒരു ചോദ്യം

29.കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെ ദേശീയ അംഗീകാരം

30.ഉറവിടമില്ലാത്ത ഊമക്കത്തുകള്‍

31.ഞാന്‍ മറന്നെങ്കിലും അവര്‍ ഓര്‍ക്കുന്നു

32.പിണറായിക്കൊപ്പം യാത്ര ചെയ്ത പഴയൊരോര്‍മ്മ

33.30 ാം വയസിലെ കോളജനുഭവങ്ങള്‍; പ്രണയവും തെരഞ്ഞെടുപ്പും ഒടുവില്‍ രിസള്‍ട്ട് വിത്ത്‌ഹെല്‍ഡും

34.പത്രവാര്‍ത്ത ഉണ്ടാക്കിയ ഞെട്ടല്‍

35.റേഡിയോ പ്രക്ഷേപണാനുഭവങ്ങള്‍

36.മലപോലെ വന്നത് മഞ്ഞുപോലെ പോയി

37.രോഗികളേ നിങ്ങള്‍ തെക്കോട്ടുപോവാതെ വടക്കോട്ടു പോവൂ

38.തറവാട് ഒരോര്‍മ്മ

39.കരിവെളളൂരിലെ മുസ്ലീം കമ്മ്യൂണിസ്റ്റുകാര്‍

40.ഗ്രാന്‍ഡ് മോസ്‌ക്ക് ഒരത്ഭുതക്കാഴ്ച

41.ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി ഓര്‍മ്മച്ചെപ്പ് തുറന്നപ്പോള്‍

42.ബസിലെ സീറ്റ് സംവരണവും ഒഴിയുന്നവരുടെ വേദനയും

43.സംഘാടകനെന്നനിലയിലെ പ്രവര്‍ത്തനങ്ങള്‍

44.ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കെത്തിയ ചിലരെക്കുറിച്ച്

45.ഇല്ലാക്കഥകള്‍ മെനയും അത് പ്രചരിപ്പിക്കും, ചിലര്‍ക്ക് ഇക്കാര്യത്തില്‍ വലിയ മിടുക്കാണ്

46.ആ ദിനത്തില്‍ ഉമ്മൂമ്മയെ ഓര്‍ത്തുപോയി

47.എന്നെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത രണ്ട് പണിക്കര്‍മാരും നഫീസത്തുബീവിയും

48.കളഞ്ഞുകിട്ടിയ വാച്ചും സ്‌ക്കൂളിലേക്കൊരു ഷെല്‍ഫും 

ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

49.ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

50.ആശ്വാസമേകാനെങ്കിലും ആരെങ്കിലും ഒന്നു തിരിഞ്ഞുനോക്കുമോ?

51. ഒരു വെറ്റിലക്കഥ

52.എന്റെ സാക്ഷരതാ ക്ലാസ്

53.അങ്ങാടി ഉറക്കത്തിനിടയില്‍ പുട്ടുകച്ചവടം

54.കളപറിക്കലും ചക്കക്കറിയും

55.തല്ലാത്തൊരമ്മാവന്റെ ഓര്‍മ്മക്കു മുന്നില്‍

56.പഠിക്കണം 97 ലെത്തിയ യോഗാചാര്യ രാമന്‍ മാസ്റ്ററെക്കുറിച്ച്

57. കാന്‍ഫെഡ് ഹൃദയത്തിലേറ്റിയ വികാരം

58. ജീവിതത്തില്‍ കിട്ടിയ അപൂര്‍വ്വ അവാര്‍ഡ്

59. ഡപ്പ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ വര്‍ക്ക് ചെയ്തപ്പോള്‍ ഉണ്ടായ വേദനകളും സന്തോഷങ്ങളും

60. കത്ത് കിട്ടാന്‍ കാത്തിരുന്ന കാലം

61. ഡെറാഡൂണ്‍ റോഡ് വിജയവാഡയിലെ മാങ്ങ - ഭോപ്പാലിലെ ഉറക്കം

62. എന്റെ കണക്കുബൗണ്ട് ബുക്ക്

63. ഇടയ്ക്ക് പത്രപ്രവര്‍ത്തകനായും

64. കാനായി കുഞ്ഞിരാമനെ കണ്ടുമുട്ടിയപ്പോള്‍...

65. ഇങ്ങനെയൊക്കെയായിരുന്നോ അന്നത്തെ ജീവിതം?...
66. ആമീത്താന്റെ കാനത്ത്

67. അമ്മായിയുടെ അവിലിടിയും ഉച്ചന്‍വളപ്പ് പുരാണവും

68. എന്ന്, രമണി, കാസര്‍കോട്

69. ഞങ്ങളുടെ കുട്ടിക്കാലം ഇങ്ങനെയൊക്കെയായിരുന്നു

70. റോഡുണ്ടായത് ഇങ്ങിനെയൊക്കെയായിരുന്നു അന്ന്

71. നന്മ തിരിച്ചുതരുന്ന മക്കള്‍

72. ജൂണ്‍മാസ ഓര്‍മകള്‍

73. മേഴ്‌സി രവി: ആരാധ്യയായൊരു വനിതാ നേതാവ്

74. വീട്ടുകൂടലിന്റെ പ്രസക്തി; അന്നും ഇന്നും

75. എയ്ഡസ് പ്രതിരോധ പ്രവര്‍ത്തനത്തിന് ഗ്രീന്‍ബനാന



84. നിര്‍മലമാണ് പെണ്‍മനസ്സുകള്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Article, Kookkanam Rahman, Woman, Teacher, Job, Story of my foot steps - 85

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL