City Gold
news portal
» » » » » നമ്മുടെ നാട്ടിലുമുണ്ട് മാംസം വിറ്റു ജീവിക്കുന്നവരും വില കൂടിയ കാറില്‍ വരെ തേടിയെത്തുന്ന മാന്യന്മാരും, മുമ്പൊക്കെ ആളൊഴിഞ്ഞ വീടും ലോഡ്ജ് മുറികളുമാണെങ്കില്‍ ഇന്ന് കാറില്‍ തന്നെ കാര്യം സാധിക്കും

കൂക്കാനം റഹ് മാന്‍ / നടന്നു വന്ന വഴി (ഭാഗം 96)

(www.kasargodvartha.com 13.04.2019) ലൈംഗിക വൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ എന്ന് മുദ്രകുത്തപ്പെട്ട സഹോദരിമാരെ കാണുമ്പോള്‍ ചിലര്‍ നെറ്റി ചുളിക്കും. അവരെക്കുറിച്ച് പറയുമ്പോള്‍ മുഖത്ത് അവജ്ഞ പ്രകടിപ്പിക്കും. അവരങ്ങിനെയായിത്തീര്‍ന്നതെങ്ങിനെയെന്നൊന്നും പകല്‍മാന്യന്മാരായ പുരുഷന്മാര്‍ ആലോചിക്കില്ല. മാന്യവനിതകളെന്ന് അഭിനയിക്കുന്ന വനിതാ നേതാക്കള്‍ അവരെ തിരിഞ്ഞു നോക്കില്ല. പകരം അവരെ പുച്ഛിക്കുകയും, അവമതിക്കുകയും ചെയ്യും. 'തൊഴിലെടുത്തു ജീവിച്ചു കൂടെ? ഈ പണിക്കുപോണോ?' ഇതാണ് മേല്‍പ്പറഞ്ഞ കൂട്ടരുടെ അഹങ്കാരത്തോടെയുളള ചോദ്യം.

രണ്ടുദശാബ്മായി ഇത്തരം സഹോദരിമാരുടെ ആരോഗ്യപരിരക്ഷയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ ഇടപെട്ട് പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിയെന്ന നിലയില്‍ ചില വസ്തുതകള്‍ സമൂഹത്തെ ബോധ്യപ്പെടുത്തേണ്ട ബാധ്യത എനിക്കുണ്ടെന്ന തോന്നലിലാണ് ഈ കുറിപ്പ്.

Article, Kookkanam Rahman, Story of my footsteps - 96, Car, Lodge, Molestation.

1. ലൈംഗിക വൃത്തിയില്‍ ഏര്‍പ്പെടുന്ന സഹോദരിമാരെ വേശ്യയെന്നോ, തേവിടിശ്ശിയെന്നോ ഉള്ള ഹീനപദങ്ങള്‍ ഇവരെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നു. ഇവരെ ആ പേരിനര്‍ഹരാക്കാനും, മാറ്റി നിര്‍ത്തപ്പെടാനും ഇടയാക്കിയത് പുരുഷ സുഹൃത്തുക്കളാണ്. പ്രണയം നടിച്ചോ, ദാരിദ്ര്യം മുതലെടുത്തോ, തങ്ങളുടെ ഇംഗിതത്തിന് വഴങ്ങാന്‍ പുരുഷന്മാര്‍ സ്ത്രീകളെ പ്രേരിപ്പിക്കുന്നു. ഈ കീഴ്‌പ്പെടുത്തല്‍ അവര്‍ തന്റെ അടുത്ത സുഹൃത്തുക്കളുമായി പങ്കുവെക്കുന്നു. തന്റെ സുഹൃത്ത് സ്വീകരിച്ച അതേമാര്‍ഗ്ഗത്തിലൂടെ അവനും അവളെ ആസ്വാദനത്തിന് വിധേയമാക്കുന്നു. ചതിക്കുഴികള്‍ തിരിച്ചറിയുമ്പോഴെക്കും ആ സഹോദരിയെ സമൂഹം മൊത്തം പിഴച്ചവളായി വിലയിരുത്തുന്നു. അങ്ങിനെ അവള്‍ വേശ്യയായി, കൊള്ളാത്തവളായി, വഴിപിഴച്ചവളായി..

2. ഇവര്‍ക്കും മക്കളുണ്ട്. അവരൊക്കെ ഭാര്യമാരായിരുന്നു. ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിച്ചുപോയവരും, വിധവകളായവരും വിട്ടീല്‍ നിന്ന് പുറത്താക്കപ്പെട്ടവരും ചതിയില്‍പെട്ടു പോവുന്നു. ഈ സഹോദരിമാര്‍ മക്കളെ കൊല്ലില്ല. തനിക്കു പറ്റിയ ചതി അവര്‍ക്കു പറ്റാതിരിക്കാന്‍ കരുതലോടെ വളര്‍ത്തുന്നു. ഇന്ത്യയില്‍ മിക്കയിടത്തും ഈ സഹോദരിമാരുടെ കൂട്ടായ്മ രൂപപ്പെട്ടിട്ടുണ്ട്. സ്വയം രക്ഷയ്ക്കു വേണ്ടിയും, തന്നേ പോലെ ജീവിക്കുന്നവരെ സഹായിക്കാനും കൂട്ടായ്മ പ്രയോജനപ്പെടുന്നുണ്ട്. കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന 'ചോലയും'  കാസര്‍കോട് പ്രവര്‍ത്തിക്കുന്ന 'സഭയും' ഇവയില്‍ ചിലതാണ്..

3. സമൂഹ അംഗീകാരം നേടിയെടുക്കാനും ഇവര്‍ പ്രാപ്തരായിക്കഴിഞ്ഞു. ജനപ്രതിനിധികളായി ഗ്രാമ- ബ്ലോക്ക്- ജില്ലാപഞ്ചായത്തുകളില്‍ അംഗങ്ങളാവാനും ഇവരില്‍ ചിലര്‍ക്ക് സാധിച്ചിട്ടുണ്ട്. സമൂഹം ചാര്‍ത്തിക്കൊടുത്ത ചീത്തപേരുകളില്‍ നിന്ന് അവര്‍ മോചിതരായിക്കൊണ്ടിരിക്കുന്നു..

4. തെരുവോരങ്ങളില്‍ അലഞ്ഞുനടക്കുന്ന, ഇരയെ കോര്‍ത്തെടുക്കാന്‍ നടക്കുന്ന വേശ്യാവേഷവിധാനങ്ങളോടെ ജീവിക്കുന്ന അവസ്ഥയ്ക്ക് ഇന്ന് മാറ്റംവന്നു. അവരും അന്തസ്സോടെ ജീവിക്കുന്നു. തങ്ങളുടെ മക്കളെ സുരക്ഷിത കേന്ദ്രങ്ങളില്‍ താമസിപ്പിച്ച് പഠിക്കാനും, ഉയരാനും, ജീവിതമാര്‍ഗ്ഗത്തിന് തൊഴില്‍ കണ്ടെത്താനും ആവശ്യമായ സൗകര്യങ്ങള്‍ അവര്‍ ചെയ്തു കൊടുക്കുന്നു.

5. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് അനുഭവിച്ച വേദനയൂറുന്ന കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുകയും, അതിനെയൊക്കെ ഇന്ന് മറികടന്നകാര്യവും ഓര്‍ത്തെടുത്തു പറയുകയും ചെയ്യുന്ന ചില സഹോദരിമാരുടെ കഥ കേട്ടോളൂ...

പേര് മോഹിനി (യഥാര്‍ത്ഥ പേരല്ല). മുമ്പ് പുരുഷകേസരികള്‍ കുടിലിലെത്തി ബലമായി പിടിച്ചുകൊണ്ടു പോവും. കാര്യം നടത്തിക്കഴിഞ്ഞാല്‍ എന്തെങ്കിലും ചില്ലിക്കാശ് എറിഞ്ഞു തന്ന് കടന്നു പോവും. രണ്ട് വികലാംഗരുടെ അമ്മയാണ് ഞാന്‍. അവരുടെ വിശപ്പകറ്റാന്‍ അന്നത് സഹിക്കേണ്ടിവന്നു. ഇന്നത് നടക്കില്ല. ഞാന്‍ പഠിച്ചുകഴിഞ്ഞു. ഇന്ന് എന്റെ അടുത്ത് വരുന്ന പുരുഷനോട് കാര്യം പറയും. 'നമ്മള്‍ തമ്മിലുളള ഇടപാട് അരമണികൂര്‍ മാത്രമാണ്. അതിന് ഇത്ര തുക മുന്‍കൂര്‍ കയ്യില്‍ തരണം. (വ്യക്തിയുടെ മാന്യതയും യോഗ്യതയും നോക്കിയാണ് കരാറ് തുക പറയല്‍). അതിനിടയില്‍ എന്തെങ്കിലും മാന്യമല്ലാത്ത രീതിയില്‍ ഇടപെട്ടാല്‍ ഞാന്‍ പ്രശ്‌നമുണ്ടാക്കും. താങ്കള്‍ക്ക് ഭാര്യയും മക്കളും ഉണ്ടാവും, സാമൂഹ്യ അംഗീകാരവും ഉണ്ടാവും. അത് ഓര്‍ത്തുവേണം എന്നോട് ഇടപെടാന്‍. എനിക്ക് നഷ്ടപ്പെടാനൊന്നുമില്ല. താങ്കള്‍ക്കങ്ങിനെയല്ല...

നോക്കണേ തന്റെ ശരീരത്തിന് അധ്വാനത്തിന് കൃത്യമായി മാന്യമായി കണക്കു പറഞ്ഞ് ബോധവല്‍ക്കരിക്കാനും ഇന്നത്തെ ഇത്തരം സഹോദരിമാര്‍ ആര്‍ജവം നേടിക്കഴിഞ്ഞു. പ്രധാനപ്പെട്ട വേറൊരു കാര്യം കൂടി അവര്‍ ക്ലയന്റിനോട് പറയും. സുരക്ഷിതമായ രീതിയിലേ ലൈംഗിക ബന്ധത്തലേര്‍പ്പെടാവൂ. അങ്ങിനെയാണെങ്കിലേ എന്നെ സമീപിക്കേണ്ടു എന്ന് ദൃഢതയോടെ പറയാനും അവര്‍ പരിശീലിച്ചുകഴിഞ്ഞു.

വേറൊരു സഹോദരി പറയുന്നത് കേള്‍ക്കൂ... പേര് മറിയംബി (യഥാര്‍ത്ഥ പേരല്ല). വയസ്സ് മുപ്പതിലെത്തി. രണ്ട് മക്കളുണ്ട്. ഭര്‍ത്താവ് ഉപേക്ഷിച്ചു കടന്നു കളഞ്ഞു. എനിക്ക് സമൂഹത്തിലെ മാന്യവ്യക്തികളുമായേ കൂട്ടുകെട്ടുള്ളു.. മുറിയെടുത്ത് പോലീസ് പിടിയിലാകാനൊന്നും എന്നെ കിട്ടില്ല. ആളൊഴിഞ്ഞ വീടോ, അയാളുടെ സ്വന്തം വീടോ ഇതൊന്നും ഇന്നത്തെ കാലത്ത് വിശ്വസിക്കാന്‍ പറ്റില്ല. വിലകൂടിയ കാറിന്റെ ഉടമകളാണ് എന്നെ തേടിയെത്താറ്. ഫോണ്‍ ചെയ്തു കാത്തു നില്‍ക്കേണ്ട സ്ഥലം കൃത്യമായി പറഞ്ഞുതരും. സമയവും നിശ്ചയിക്കും. പറഞ്ഞ സമയത്തും സ്ഥലത്തും ഞാനെത്തും. വണ്ടിയുമായി കക്ഷിയും എത്തും. ആളുകള്‍ക്ക് സംശയം തോന്നാത്ത വിധത്തില്‍ വണ്ടിപാര്‍ക്കു ചെയ്യും. കാര്യങ്ങളൊക്കെ കാറിനുള്ളില്‍ നിന്നു തന്നെ. നല്ലൊരു കാശും തരും. എവിടെ നിന്നാണോ ഞാന്‍ കയറിയത് അവിടെ കൊണ്ട് ചെന്നിറക്കും. ഞാന്‍ എന്റെ വീട്ടിലേക്കു വിടും.

മറിയംബി ചെറുപ്പക്കാരിയാണ്. വേഷവിധാനവും ഏറ്റവും മികച്ചതാണ്. മറ്റുളളവര്‍ക്ക് യാതൊരു സംശയത്തിനും ഇടനല്‍കാതെ, സമൂഹത്തില്‍ നിന്ന് ചീത്തപേരുകേള്‍ക്കാതെ ജീവിക്കുകയാണീ സഹോദരി. ആദ്യകാലത്ത് വേദനയൂറൂന്നു നിരവധി അനുഭവങ്ങളുണ്ടായിട്ടുണ്ട്. ഇനി ഞങ്ങളുടെയടുത്ത് അത് നടക്കില്ല എന്ന് മറിയംബി തറപ്പിച്ചു പറയുന്നു.

അമ്പത് കഴിഞ്ഞ കാര്‍ത്ത്യായനി (യഥാര്‍ത്ഥ പേരല്ല). പറയുന്നത് വ്യത്യസ്തമായ വേറൊരനുഭവമാണ്. രണ്ടു മക്കളുണ്ട്. അവര്‍ വിവാഹിതരായി താമസം മാറിപ്പോയി. കാര്‍ത്ത്യായനി ഇപ്പോള്‍ തനിച്ചാണ് താമസം. നല്ല തന്റേടിയാണ്. ആരേയും കൂസാതെയുളള ജീവിതമാണ്. ഭര്‍ത്താവ് രണ്ടാമത്തെ കൂഞ്ഞ് ജനിച്ചപ്പോഴെ വീടുവിട്ടിറങ്ങിയതാണ്. കഷ്ടപ്പെട്ടാണ് മക്കളെ വളര്‍ത്തിയതും, പഠിപ്പിച്ചതും, വിവാഹം ചെയ്തയച്ചതും..

മറ്റ് വഴിയില്ലാതായപ്പോള്‍ ഒരാള്‍ സ്ഥിരമായി വീട്ടിലെത്തും. പിന്നീടത് രണ്ട്‌പേരായി, മൂന്ന് പേരായി.. അവരെയൊക്കെ ഇന്ന് കാണാനേയില്ല. ഇപ്പോള്‍ ചെറുപ്പക്കാരാണ്, കോളജ് പിള്ളേരാണ് സമീപിക്കുന്നത്. ഞാന്‍ സ്‌നേഹത്തോടെ അവരെ പറഞ്ഞു വിടാന്‍ നോക്കും. നല്ല മദ്യ ലഹരിയിലാണ് ചെറുപ്പക്കാര്‍. സുരക്ഷിത മാര്‍ഗ്ഗം സ്വീകരിക്കാനൊന്നും അവര്‍ തയ്യാറല്ല.

ഞാനും ഇപ്പോള്‍ മദ്യസേവ നടത്തും. മക്കള്‍ നല്ല നിലയിലായി. ഞാന്‍ തനിച്ചായി. ഇനി കാലമത്രയല്ലേയുള്ളു. ഇക്കാലത്തെ ചെറുപ്പക്കാരെ ശ്രദ്ധിച്ചില്ലെങ്കില്‍ നാട് അപകടത്തിലാവും. ഇന്നും കഷ്ടപ്പെടുന്ന സഹോദരിമാര്‍ ഇവിടങ്ങളിലുണ്ട്.

ആരുടെയോ കുഞ്ഞിനെ പ്രസവിക്കേണ്ടിവന്ന 'കുഞ്ഞുമോള്‍' (യഥാര്‍ത്ഥ പേരല്ല) ഒറ്റയ്ക്ക് ഒരുകുടിലില്‍ താമസിക്കുന്നു. ആ കുഞ്ഞിന് ജന്മം നല്‍കിയിട്ട് രണ്ടാഴ്ച കഴിഞ്ഞതേയുള്ളു. അമ്മിഞ്ഞപ്പാലിന് കുഞ്ഞ് നിലവിളിക്കുന്നു. രണ്ട് ദിവസമായി ആ അമ്മ ഒന്നും കഴിച്ചിട്ടില്ല.. മുലപ്പാല് വരുന്നില്ല. ആ സമയത്താണ് ചെറ്റക്കുടിലിന് പുറത്ത് നിന്ന് ആരോ വിളിക്കുന്നു. കുഞ്ഞിനെക്കിടത്തി പുറത്തേക്ക് പോയി.. അയാളുടെ ആവശ്യം നിറവേറ്റി കൊടുത്തു. കിട്ടിയ നൂറ് രൂപയുമായി അടുത്ത വീട്ടിലെ കുട്ടിയെ വിളിച്ച് ഹോട്ടലിലേക്ക് പറഞ്ഞയച്ചു. ഭക്ഷണം കഴിച്ചശേഷമാണ് കുഞ്ഞിന് മുലാകൊടുക്കാന്‍ പറ്റിയത്.

കുഞ്ഞുമോളുടെ കരച്ചില്‍ ഇപ്പോഴും എന്റെ മനസ്സിലുണ്ട്. മാംസദാഹത്തിനായി നടക്കുന്നവര്‍ പലവിധം. അവരെ തൃപ്തിപ്പെടുത്താന്‍ സന്നദ്ധരായ സഹോദരിമാരും വ്യത്യസ്തര്‍. കാലം മാറുന്നു. ലൈംഗീക ഇടപാടുകളുടെ രൂപവും മാറുന്നു.

1.നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

2.ഉച്ചയ്ക്ക് വിശപ്പടക്കാന്‍ ഒരാണിവെല്ലം

3.മൊട്ടത്തലയില്‍ ചെളിയുണ്ട

4.ആശിച്ചുപോകുന്നു കാണാനും പറയാനും

5.പ്രണയം, നാടകം, ചീട്ടുകളി

6.കുട്ടേട്ടനൊരു കത്ത്

7.ശ്രീലങ്കന്‍ റേഡിയോയില്‍ നിന്നും മലയാള പ്രക്ഷേപണം കേട്ട കാലം മറന്നുവോ?

8.പേര് വിളിയുടെ പൊരുള്‍

9.തികഞ്ഞ മാപ്പിളയാകാന്‍ അത് ചെയ്‌തേ തീരൂ

10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്

11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ

12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍

13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍

14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !

15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്

16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും

17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ

18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ

19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...

20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍

21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം

22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്

23.വീണുടഞ്ഞ സ്വപ്നം

24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം

25.പേടിപ്പെടുത്തിയ ചുടുകാട്

26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ

27.മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍

28.എം.വി ആര്‍ നോട് ഒരു ചോദ്യം

29.കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെ ദേശീയ അംഗീകാരം

30.ഉറവിടമില്ലാത്ത ഊമക്കത്തുകള്‍

31.ഞാന്‍ മറന്നെങ്കിലും അവര്‍ ഓര്‍ക്കുന്നു

32.പിണറായിക്കൊപ്പം യാത്ര ചെയ്ത പഴയൊരോര്‍മ്മ

33.30 ാം വയസിലെ കോളജനുഭവങ്ങള്‍; പ്രണയവും തെരഞ്ഞെടുപ്പും ഒടുവില്‍ രിസള്‍ട്ട് വിത്ത്‌ഹെല്‍ഡും

34.പത്രവാര്‍ത്ത ഉണ്ടാക്കിയ ഞെട്ടല്‍

35.റേഡിയോ പ്രക്ഷേപണാനുഭവങ്ങള്‍

36.മലപോലെ വന്നത് മഞ്ഞുപോലെ പോയി

37.രോഗികളേ നിങ്ങള്‍ തെക്കോട്ടുപോവാതെ വടക്കോട്ടു പോവൂ

38.തറവാട് ഒരോര്‍മ്മ

39.കരിവെളളൂരിലെ മുസ്ലീം കമ്മ്യൂണിസ്റ്റുകാര്‍

40.ഗ്രാന്‍ഡ് മോസ്‌ക്ക് ഒരത്ഭുതക്കാഴ്ച

41.ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി ഓര്‍മ്മച്ചെപ്പ് തുറന്നപ്പോള്‍

42.ബസിലെ സീറ്റ് സംവരണവും ഒഴിയുന്നവരുടെ വേദനയും

43.സംഘാടകനെന്നനിലയിലെ പ്രവര്‍ത്തനങ്ങള്‍

44.ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കെത്തിയ ചിലരെക്കുറിച്ച്

45.ഇല്ലാക്കഥകള്‍ മെനയും അത് പ്രചരിപ്പിക്കും, ചിലര്‍ക്ക് ഇക്കാര്യത്തില്‍ വലിയ മിടുക്കാണ്

46.ആ ദിനത്തില്‍ ഉമ്മൂമ്മയെ ഓര്‍ത്തുപോയി

47.എന്നെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത രണ്ട് പണിക്കര്‍മാരും നഫീസത്തുബീവിയും

48.കളഞ്ഞുകിട്ടിയ വാച്ചും സ്‌ക്കൂളിലേക്കൊരു ഷെല്‍ഫും 

ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

49.ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

50.ആശ്വാസമേകാനെങ്കിലും ആരെങ്കിലും ഒന്നു തിരിഞ്ഞുനോക്കുമോ?

51. ഒരു വെറ്റിലക്കഥ

52.എന്റെ സാക്ഷരതാ ക്ലാസ്

53.അങ്ങാടി ഉറക്കത്തിനിടയില്‍ പുട്ടുകച്ചവടം

54.കളപറിക്കലും ചക്കക്കറിയും

55.തല്ലാത്തൊരമ്മാവന്റെ ഓര്‍മ്മക്കു മുന്നില്‍

56.പഠിക്കണം 97 ലെത്തിയ യോഗാചാര്യ രാമന്‍ മാസ്റ്ററെക്കുറിച്ച്

57. കാന്‍ഫെഡ് ഹൃദയത്തിലേറ്റിയ വികാരം

58. ജീവിതത്തില്‍ കിട്ടിയ അപൂര്‍വ്വ അവാര്‍ഡ്

59. ഡപ്പ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ വര്‍ക്ക് ചെയ്തപ്പോള്‍ ഉണ്ടായ വേദനകളും സന്തോഷങ്ങളും

60. കത്ത് കിട്ടാന്‍ കാത്തിരുന്ന കാലം

61. ഡെറാഡൂണ്‍ റോഡ് വിജയവാഡയിലെ മാങ്ങ - ഭോപ്പാലിലെ ഉറക്കം

62. എന്റെ കണക്കുബൗണ്ട് ബുക്ക്

63. ഇടയ്ക്ക് പത്രപ്രവര്‍ത്തകനായും

64. കാനായി കുഞ്ഞിരാമനെ കണ്ടുമുട്ടിയപ്പോള്‍...

65. ഇങ്ങനെയൊക്കെയായിരുന്നോ അന്നത്തെ ജീവിതം?...
66. ആമീത്താന്റെ കാനത്ത്

67. അമ്മായിയുടെ അവിലിടിയും ഉച്ചന്‍വളപ്പ് പുരാണവും

68. എന്ന്, രമണി, കാസര്‍കോട്

69. ഞങ്ങളുടെ കുട്ടിക്കാലം ഇങ്ങനെയൊക്കെയായിരുന്നു

70. റോഡുണ്ടായത് ഇങ്ങിനെയൊക്കെയായിരുന്നു അന്ന്

71. നന്മ തിരിച്ചുതരുന്ന മക്കള്‍

72. ജൂണ്‍മാസ ഓര്‍മകള്‍

73. മേഴ്‌സി രവി: ആരാധ്യയായൊരു വനിതാ നേതാവ്

74. വീട്ടുകൂടലിന്റെ പ്രസക്തി; അന്നും ഇന്നും

75. എയ്ഡസ് പ്രതിരോധ പ്രവര്‍ത്തനത്തിന് ഗ്രീന്‍ബനാന84. നിര്‍മലമാണ് പെണ്‍മനസ്സുകള്‍

85. ആദ്യ ജോലിയും സഹപ്രവര്‍ത്തകരും

86. കുപ്പായത്തിനുമില്ലേ അനുഭവകഥ പറയാന്‍?

87. അണ്ടിക്കാലം ആനന്ദകാലം

88. നല്ലൊരു പഠനക്കളരിയായിരുന്നു ബീഡിക്കമ്പനികള്‍

89. നിലാവിന്റെ കുളിര്‍മയില്‍ ഒരു പുസ്തക പ്രകാശനം

90. വാലന്റൈന്‍ ദിനത്തില്‍ 43ാം വിവാഹവാര്‍ഷികം ആഘോഷിച്ച കാദൃച്ചയും കല്യാണിയും ഇന്നും സന്തോഷത്തോടെ കഴിയുകയാണ്; ഇവരുടെ ജീവിതം നമ്മുക്കൊരു പാഠപുസ്തകമാണ്

91. നിങ്ങള്‍ സപ്പോട്ട പറിക്കാന്‍ വന്നതാണല്ലേ? അധ്യാപികമാര്‍ മാത്രമുള്ള ഒരു സ്‌കൂളിനെ കുറിച്ചറിയാം


92. സര്‍ക്കാര്‍ വകുപ്പിലെ ഇന്റര്‍വ്യൂ പ്രഹസനങ്ങള്‍; ശുപാര്‍ശകളാണ് ഏറ്റവും വലിയ യോഗ്യത

93. എന്റെ മണി കാണുന്നു... ഉപ്പാ...

94. ചൈല്‍ഡ്‌ലൈനും ഞാനും

95. അന്ന് സാക്ഷരതാ ക്ലാസില്‍ അക്ഷരം പഠിച്ചവരില്‍ ചിലര്‍ ഇന്ന് മാധ്യമപ്രവര്‍ത്തകരായും കോളജ് അധ്യാപകരായും സ്‌കൂള്‍ ഹെഡ് മാസ്റ്ററായും സേവനമനുഷ്ഠിക്കുന്നുണ്ട്; മുന്നേറാന്‍ പലപ്പോഴും ഒരു നിമിത്തമുണ്ടാവും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kookkanam Rahman, Story of my footsteps - 96, Car, Lodge, Molestation. 

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date