city-gold-ad-for-blogger
Aster MIMS 10/10/2023

ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ കമലാക്ഷിയെ പ്രണയിച്ചതും ഗവ. കോളജിലെ പഠനകാലത്ത് സറീനയെ പ്രണയിച്ചതുമെല്ലാം ഇന്നും ഓര്‍മയുണ്ട്, ഡയറിക്കുറിപ്പ് സത്യസന്ധമായ രേഖയാണ്

കൂക്കാനം റഹ് മാന്‍ / (നടന്നു വന്ന വഴി ഭാഗം-98)

(www.kasargodvartha.com 29/04/2019) ളരെ ചെറുപ്പം മുതലേ ഡയറി എഴുത്ത് (ദിനക്കുറിപ്പ്) എനിക്കൊരു ഹരമാണ്. ഒമ്പതാം ക്ലാസില്‍ പഠിക്കുന്നത് മുതല്‍ (1965) ഡയറി എഴുത്ത് ആരംഭിച്ചു. ഈ സ്വഭാവത്തിന് ആരുടേയും പ്രചോദനമൊന്നുമില്ല. അക്കാലത്ത് പ്രിന്റഡ് ഡയറിയെക്കുറിച്ചൊന്നും അറിയില്ലായിരുന്നു. കടയില്‍ ചെന്ന് ചെറിയൊരു ബുക്ക് വാങ്ങും. അതില്‍ സ്വയം മനസ്സിലാക്കാനുളള കോഡ് ഉപയോഗിച്ചാണ് സ്വകാര്യകാര്യങ്ങള്‍ എഴുതാറ്. കഴിഞ്ഞ അമ്പത്തിനാല് വര്‍ഷത്തെയും ഡയറി ഷെല്‍ഫില്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. കാലം കഴിഞ്ഞപ്പോള്‍ സ്വകാര്യത ഒന്നും എഴുതാനില്ലാത്തത് കൊണ്ട് എല്ലാം വിശദമായിത്തന്നെ എഴുതിത്തുടങ്ങി.

ഇപ്പോള്‍ ചില ദിവസങ്ങളില്‍ പ്രത്യേകിച്ച് എന്തെങ്കിലും സംഭവമുണ്ടായാല്‍ ഇതേ ദിവസം പത്ത് വര്‍ഷം മുമ്പ് എന്തായിരുന്നു എന്നറിയാന്‍ ഡയറി മറിച്ചു നോക്കാന്‍ സുഖമുള്ള കാര്യമാണ്. കോളജ് പഠനകാലം വരെ പ്രണയകാര്യങ്ങള്‍ ഡയറിയില്‍ കുറിക്കുമായിരുന്നു. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഡയറി ഇംഗ്ലീഷിലാണ് എഴുതിയിരുന്നത്. 'k looks me' എന്നൊരുകുറിപ്പ് ആ വര്‍ഷത്തെ മിക്ക ദിവസങ്ങളിലും എഴുതിയിട്ടുണ്ട്. ആ രഹസ്യം ഇപ്പോള്‍ പരസ്യമാക്കാം. എന്റെ ക്ലാസിലെ കമലാക്ഷിയെന്ന പെണ്‍കുട്ടി എന്നെ നോക്കി എന്നാണത്. ഞാന്‍ എന്നും ക്ലാസിലെത്തിയാല്‍ അവളെ നോക്കും. അവള്‍ എന്നേയും. അവള്‍ മൂക്കുകൊണ്ട് ഒരു ആക്ഷന്‍ ഉണ്ടാക്കും. അത് കാണാന്‍ രസമാണ്. എന്നോടുളള ഇഷ്ടം കൊണ്ടാണ് അവള്‍ മൂക്കുകൊണ്ടുള്ള ആക്ഷന്‍ കാണിക്കുന്നത് എന്നാണ് ഞാന്‍ കരുതിയത്.
ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ കമലാക്ഷിയെ പ്രണയിച്ചതും ഗവ. കോളജിലെ പഠനകാലത്ത് സറീനയെ പ്രണയിച്ചതുമെല്ലാം ഇന്നും ഓര്‍മയുണ്ട്, ഡയറിക്കുറിപ്പ് സത്യസന്ധമായ രേഖയാണ്

ഞങ്ങള്‍ പത്താംക്ലാസുവരെ ഒന്നിച്ചുണ്ടായി. ആകാലത്തൊക്കെ 'k' എന്ന അക്ഷരം എന്റെ ഹൃദയത്തെ ആഹ്ലാദിപ്പിച്ചിരുന്നു. കാലം കടന്നുപോയി. അവള്‍ എവിടെയോ എത്തി. വര്‍ഷങ്ങള്‍ക്കുശേഷം ഞങ്ങള്‍ കണ്ടുമുട്ടി. കമലാക്ഷിയും റിട്ടയര്‍മെന്റ് ജീവിതം നയിക്കുന്നു, ഞാനും. പഴയ ഡയറിക്കുറിപ്പിനെക്കുറിച്ചു സംസാരിച്ചപ്പോള്‍ വല്ലാത്തൊരു സന്തോഷം അവളുടെ മുഖത്ത് കണ്ടു. എനിക്ക് എന്റെ ഡയറിയെഴുത്തിനെക്കുറിച്ച് അഭിമാനം തോന്നിയ ഒരു നിമിഷമായിരുന്നു അത്.

കാസര്‍കോട് കോളജ് പഠനകാലത്തും രണ്ട് പെണ്‍കുട്ടികളെ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു. ഡയറിക്കുറിപ്പില്‍ അവരുടെ പേര് നോക്കി ഇന്നും ഞാന്‍ ചിരിക്കാറുണ്ട്. ഒരാള്‍ സറീനയും മറ്റൊരാള്‍ വസന്തകുമാരിയും ആയിരുന്നു. അവരെ രണ്ടു പേരേയും അതിന് ശേഷം ഇന്നേവരെ കാണാന്‍ പറ്റിയില്ല. ഇരുവരെയും കുറിച്ചു ഞാന്‍ പലരോടും അന്വേഷിക്കാറുണ്ട്. സറീന എന്റെ ഓട്ടോഗ്രാഫിലെഴുതിയ കുറിപ്പ് ഇപ്പോഴും ഞാന്‍ മറിച്ചു  നോക്കും. 'faith in god and women'. അവള്‍ ഡോക്ടറായി സേവനം ചെയ്യുന്നുണ്ട് എന്നറിയാം. വസന്തകുമാരി എന്നെ അന്വേഷിച്ചതായി ഒരു സുഹൃത്ത് സൂചിപ്പിക്കുകയുണ്ടായി.

1970ല്‍ ടിടിസി പഠനകാലത്തുണ്ടായ പ്രണയവും ഡയറിയിലുണ്ട്. വിവാഹിതയായ ചിന്നമ്മ അത് മറച്ചുവെച്ച് എന്നെ പ്രണയിച്ച കഥയായിരുന്നു അത്. ഒന്നിച്ചുപഠിച്ച രണ്ടു വര്‍ഷക്കാലം അത്രമേല്‍ അവളെയും ഞാന്‍ ഇഷ്ടപ്പെട്ടു. പഠനം കഴിഞ്ഞ് അവളുടെ വീട്ടിലെത്തി അയച്ച ആദ്യ കത്തിലെ വാചകം ഇങ്ങിനെയായിരുന്നു. ഞാനും ഭര്‍ത്താവും റഹ് മാനെ കാത്തിരിക്കും. എന്തായാലും വീട്ടില്‍ വരണം കാണണം' അത് വായിച്ചപ്പോഴാണറിഞ്ഞത് ആ രഹസ്യം. ഇപ്പോഴും ഞങ്ങളുടെ സ്‌നേഹ ബന്ധം തുടരുന്നുണ്ട്. നടന്ന സംഭവങ്ങളൊക്കെ പറയും. ചിരിക്കും അതൊക്കെ ഡയറിത്താളുകളില്‍ കൃത്യമായി എഴുതിവെച്ചിട്ടുണ്ട്.

സുഹൃത്തുകള്‍ ഭൂമുഖത്തുനിന്ന് വിടപറഞ്ഞു പോയപ്പോള്‍ എഴുതിയ ഡയറിത്താളുകളില്‍ കണ്ണീര്‍ തുള്ളികള്‍ അടര്‍ന്നു വീണു പോയ അടയാളങ്ങളും കാണാം. ഒന്നിച്ചു പഠിച്ച എ നാരായണന്‍ മാസ്റ്റര്‍, ഇ പി തമ്പാന്‍, കെ അരവിന്ദന്‍, രഘുനാഥന്‍ കുഞ്ഞിമംഗലം, അഡ്വ. കുഞ്ഞിമംഗലം ദാമു എന്നിവരുടെ വേര്‍പാടുകള്‍ ഏറെ ദുഃഖിപ്പിച്ചതായിരുന്നു. എന്നെ സാമൂഹ്യരംഗത്തേക്ക് കൈ പിടിച്ചുയര്‍ത്തിയതില്‍ മുഖ്യപങ്കു വഹിച്ച പി എന്‍ പണിക്കര്‍, പി ടി ബി ഡോ. ശിവദാസന്‍ പിള്ള, നഫീസത്തു ബീവി, ഡോ. എന്‍ പി പിള്ള എന്നിവര്‍ വേര്‍പിരിഞ്ഞപ്പോഴുള്ള വേദനക്കുറിപ്പുകളും ഡയറിയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

ജീവിതത്തില്‍ ഇടപെട്ട വ്യക്തികള്‍ ചെയ്ത നന്മകളും, ദ്രോഹങ്ങളും എഴുതി വെച്ചത് ഇടയ്ക്കിടയ്ക്ക് നോക്കും. മറവിയുടെ മാറാല കൊണ്ട് മൂടപ്പെട്ട പഴയകാല അനുഭങ്ങള്‍ അയവിറക്കാന്‍ എന്തൊരു രസമാണെന്നോ! സുഹൃത്കലഹങ്ങള്‍, കുടുംബ വഴക്കുകള്‍, അതൊക്കെ പരിഹരിക്കപ്പെട്ട സന്ദര്‍ഭങ്ങള്‍ എല്ലാം കുറിപ്പുകളുലൂടെ കടന്നു പോകുമ്പോള്‍ മനസ്സിന് വല്ലാത്തൊരു കുളിര്‍മ അനുഭവപ്പെടും. ഡയറി എഴുത്ത് ഞാന്‍ ശീലമാക്കിയ പോലെ ഞാന്‍ ഇടപെടുന്ന മേഖലകളിലെ പ്രവര്‍ത്തകരോടും, സുഹൃത്തുക്കളോടും, വിദ്യാര്‍ത്തികളോടും, ഈയൊരു സ്വഭാവം സ്വായത്തമാക്കാന്‍ പറയാറുണ്ട്.

സമ്പൂര്‍ണ്ണ സാക്ഷതാ പ്രോജക്ടില്‍ ബ്ലോക്ക് പ്രോജക്ട് ആഫീസറായിരിക്കുമ്പോള്‍ കൂടെയുള്ള ഇരുപതോളം അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍മാരോട് പേര്‍സണല്‍ ഡയറി എഴുതി ദിവസേന എന്നെ കാണിക്കാന്‍ നിര്‍ദേശിച്ചതില്‍ ചിലര്‍ക്ക് അമര്‍ഷം തോന്നിയെങ്കിലും, കാലം കുറെകഴിഞ്ഞ് നേരില്‍ കണ്ടപ്പോള്‍ ഡയറി എഴുത്ത് ഇപ്പോഴും തുടരുന്നുണ്ട് എന്ന് പറഞ്ഞതു കേട്ടപ്പോള്‍ സന്തോഷം തോന്നി. ഇത് പോലെ എസ്എസ്എ പ്രോഗ്രാം ആഫീസറായിരുന്നപ്പോഴും ചൈല്‍ഡ്‌ലൈന്‍, സുരക്ഷാപ്രോജക്ടുകളുടെ ഡയരക്ടര്‍ ആയിരുന്നപ്പോഴും സഹപ്രവര്‍ത്തകരെ കൊണ്ട് ഡയറി എഴുത്ത് ശീലമാക്കി മാറ്റാന്‍ അവരെ പ്രേരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നു.

ആദ്യകാലത്തൊക്കെ ചെറിയ ഡയറിയായിരുന്നെങ്കിലും ഇപ്പോള്‍ വലിയ ഡയറികളാണ്. കഴിഞ്ഞ അമ്പത്തിനാല് വര്‍ഷത്തെ ഡയറി ക്രമമായി ഷെല്‍ഫില്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അതില്‍ വ്യക്തിപരമായ കാര്യങ്ങള്‍ മാത്രമല്ല, നാടിന്റെ ചരിത്രം കൂടി ഉണ്ടാവും. അതൊക്കെ സമാഹരിക്കണമെന്ന ആഗ്രഹമുണ്ട്. ഇടപ്പെട്ട ആയിരക്കണക്കിന് വ്യക്തികളെക്കുറിച്ചുള്ള പരാമര്‍ശങ്ങളും, മറ്റും അതില്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്.

ഈ കുറിപ്പ് തയ്യാറാക്കുന്ന ഇന്ന് (29-4-2019) 1967 ജൂണ്‍ ആറിന്റെ ഡയറി മറിച്ചു നോക്കി. കാസര്‍കോട് കോളജില്‍ പഠിക്കുന്ന കാലം. ബ്രേക്ക്ഫാസ്റ്റ് 50 പൈസ, ഉച്ച ഭക്ഷണം 75 പൈസ, രാത്രി ഭക്ഷണം 75 പൈസ, ആകെ അന്നത്തെ എന്റെ ജീവിതച്ചെലവ് രണ്ട് രൂപമാത്രം. ഇത് പോലെ കഴിഞ്ഞകാലത്തെ അനുഭവങ്ങള്‍ രേഖപ്പടുത്തിയ കാര്യങ്ങള്‍ കാണാനും ഓര്‍ക്കാനും കഴിയുന്നത് ഒരു ഭാഗ്യമല്ലേ? എന്റെ പതിനഞ്ചാം വയസ്സുമുതല്‍ അറുപത്തിയെട്ടാം വയസ്സില്‍ എത്തിനില്‍ക്കുന്ന ഈ കാലം വരെ വ്യക്തിപരമായതും, കുടുംബപരമായതും, സാമൂഹ്യപരമായതും, ആയ വസ്തുതകളിലേക്ക് ഒരു എത്തി നോട്ടത്തിന് എന്റെ ഡയറിക്കുറിപ്പ് എനിക്കു സഹായകമാവുന്നുണ്ട്. ഇതില്‍ സ്വകാര്യതയുണ്ട്, പക്ഷേ ആ സ്വകാര്യത, പരസ്യമാക്കുന്നതില്‍ എന്നെ സംബന്ധിച്ചിടത്തോളം പ്രയാസമില്ല. പക്ഷേ പലവ്യക്തികളെക്കുറിച്ചും ഉള്ള പരമര്‍ശങ്ങള്‍ അവര്‍ക്ക് പ്രയാസമുണ്ടാക്കുന്നുവെങ്കില്‍ ശ്രദ്ധിക്കേണ്ടതാണ്.

ഡയറി സത്യസന്ധമായ ഒരു രേഖയാണ്. അതില്‍ പഠനവും, ജോലിയും, പ്രണയവും, വിവാഹവും, വിവാഹമോചനവും, അച്ഛനായതും, രാഷ്ടീയവും, എല്ലാം കടന്നുവരുന്നുണ്ട്. പട്ടിണിയും, ദാരിദ്ര്യവും, വഴക്കും, വക്കാണവും, എല്ലാമുണ്ടാവും. ഒരു വ്യക്തി ആരാണ്? എന്താണ്? എങ്ങിനെയാണ് എന്ന് മനസ്സിലാക്കാന്‍ ഡയറിക്കുറിപ്പുകള്‍ മാത്രം മതി. മറ്റുളളവര്‍ക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുക്കാന്‍ പ്രയാസമുള്ള കാര്യങ്ങള്‍ കുറിച്ചു വെക്കാന്‍ പറ്റും. അതിനും ഡയറി സഹായകമാണ്. എന്റെ ഡയറിക്കുറിപ്പുകള്‍ ഒരു തുറന്ന പുസ്തകമാണ്. അതില്‍ രഹസ്യങ്ങള്‍ ഒരു പാടുണ്ട്. പക്ഷേ ആ രഹസ്യങ്ങള്‍ കുടുംബാംഗങ്ങളും, സമൂഹവും തിരിച്ചറിയുന്നതില്‍ എനിക്ക് വിരോധമില്ല. മരണാനന്തരമെങ്കിലും എന്റെ പിന്‍തലമുറക്കാര്‍ ഇത് പ്രയോജനപ്പെടുത്തുമെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനാണ്.

1.നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

2.ഉച്ചയ്ക്ക് വിശപ്പടക്കാന്‍ ഒരാണിവെല്ലം

3.മൊട്ടത്തലയില്‍ ചെളിയുണ്ട

4.ആശിച്ചുപോകുന്നു കാണാനും പറയാനും

5.പ്രണയം, നാടകം, ചീട്ടുകളി

6.കുട്ടേട്ടനൊരു കത്ത്

7.ശ്രീലങ്കന്‍ റേഡിയോയില്‍ നിന്നും മലയാള പ്രക്ഷേപണം കേട്ട കാലം മറന്നുവോ?

8.പേര് വിളിയുടെ പൊരുള്‍

9.തികഞ്ഞ മാപ്പിളയാകാന്‍ അത് ചെയ്‌തേ തീരൂ

10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്

11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ

12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍

13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍

14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !

15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്

16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും

17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ

18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ

19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...

20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍

21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം

22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്

23.വീണുടഞ്ഞ സ്വപ്നം

24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം

25.പേടിപ്പെടുത്തിയ ചുടുകാട്

26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ

27.മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍

28.എം.വി ആര്‍ നോട് ഒരു ചോദ്യം

29.കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെ ദേശീയ അംഗീകാരം

30.ഉറവിടമില്ലാത്ത ഊമക്കത്തുകള്‍

31.ഞാന്‍ മറന്നെങ്കിലും അവര്‍ ഓര്‍ക്കുന്നു

32.പിണറായിക്കൊപ്പം യാത്ര ചെയ്ത പഴയൊരോര്‍മ്മ

33.30 ാം വയസിലെ കോളജനുഭവങ്ങള്‍; പ്രണയവും തെരഞ്ഞെടുപ്പും ഒടുവില്‍ രിസള്‍ട്ട് വിത്ത്‌ഹെല്‍ഡും

34.പത്രവാര്‍ത്ത ഉണ്ടാക്കിയ ഞെട്ടല്‍

35.റേഡിയോ പ്രക്ഷേപണാനുഭവങ്ങള്‍

36.മലപോലെ വന്നത് മഞ്ഞുപോലെ പോയി

37.രോഗികളേ നിങ്ങള്‍ തെക്കോട്ടുപോവാതെ വടക്കോട്ടു പോവൂ

38.തറവാട് ഒരോര്‍മ്മ

39.കരിവെളളൂരിലെ മുസ്ലീം കമ്മ്യൂണിസ്റ്റുകാര്‍

40.ഗ്രാന്‍ഡ് മോസ്‌ക്ക് ഒരത്ഭുതക്കാഴ്ച

41.ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി ഓര്‍മ്മച്ചെപ്പ് തുറന്നപ്പോള്‍

42.ബസിലെ സീറ്റ് സംവരണവും ഒഴിയുന്നവരുടെ വേദനയും

43.സംഘാടകനെന്നനിലയിലെ പ്രവര്‍ത്തനങ്ങള്‍

44.ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കെത്തിയ ചിലരെക്കുറിച്ച്

45.ഇല്ലാക്കഥകള്‍ മെനയും അത് പ്രചരിപ്പിക്കും, ചിലര്‍ക്ക് ഇക്കാര്യത്തില്‍ വലിയ മിടുക്കാണ്

46.ആ ദിനത്തില്‍ ഉമ്മൂമ്മയെ ഓര്‍ത്തുപോയി

47.എന്നെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത രണ്ട് പണിക്കര്‍മാരും നഫീസത്തുബീവിയും

48.കളഞ്ഞുകിട്ടിയ വാച്ചും സ്‌ക്കൂളിലേക്കൊരു ഷെല്‍ഫും 

ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

49.ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

50.ആശ്വാസമേകാനെങ്കിലും ആരെങ്കിലും ഒന്നു തിരിഞ്ഞുനോക്കുമോ?

51. ഒരു വെറ്റിലക്കഥ

52.എന്റെ സാക്ഷരതാ ക്ലാസ്

53.അങ്ങാടി ഉറക്കത്തിനിടയില്‍ പുട്ടുകച്ചവടം

54.കളപറിക്കലും ചക്കക്കറിയും

55.തല്ലാത്തൊരമ്മാവന്റെ ഓര്‍മ്മക്കു മുന്നില്‍

56.പഠിക്കണം 97 ലെത്തിയ യോഗാചാര്യ രാമന്‍ മാസ്റ്ററെക്കുറിച്ച്

57. കാന്‍ഫെഡ് ഹൃദയത്തിലേറ്റിയ വികാരം

58. ജീവിതത്തില്‍ കിട്ടിയ അപൂര്‍വ്വ അവാര്‍ഡ്

59. ഡപ്പ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ വര്‍ക്ക് ചെയ്തപ്പോള്‍ ഉണ്ടായ വേദനകളും സന്തോഷങ്ങളും

60. കത്ത് കിട്ടാന്‍ കാത്തിരുന്ന കാലം

61. ഡെറാഡൂണ്‍ റോഡ് വിജയവാഡയിലെ മാങ്ങ - ഭോപ്പാലിലെ ഉറക്കം

62. എന്റെ കണക്കുബൗണ്ട് ബുക്ക്

63. ഇടയ്ക്ക് പത്രപ്രവര്‍ത്തകനായും

64. കാനായി കുഞ്ഞിരാമനെ കണ്ടുമുട്ടിയപ്പോള്‍...

65. ഇങ്ങനെയൊക്കെയായിരുന്നോ അന്നത്തെ ജീവിതം?...
66. ആമീത്താന്റെ കാനത്ത്

67. അമ്മായിയുടെ അവിലിടിയും ഉച്ചന്‍വളപ്പ് പുരാണവും

68. എന്ന്, രമണി, കാസര്‍കോട്

69. ഞങ്ങളുടെ കുട്ടിക്കാലം ഇങ്ങനെയൊക്കെയായിരുന്നു

70. റോഡുണ്ടായത് ഇങ്ങിനെയൊക്കെയായിരുന്നു അന്ന്

71. നന്മ തിരിച്ചുതരുന്ന മക്കള്‍

72. ജൂണ്‍മാസ ഓര്‍മകള്‍

73. മേഴ്‌സി രവി: ആരാധ്യയായൊരു വനിതാ നേതാവ്

74. വീട്ടുകൂടലിന്റെ പ്രസക്തി; അന്നും ഇന്നും

75. എയ്ഡസ് പ്രതിരോധ പ്രവര്‍ത്തനത്തിന് ഗ്രീന്‍ബനാന



84. നിര്‍മലമാണ് പെണ്‍മനസ്സുകള്‍

85. ആദ്യ ജോലിയും സഹപ്രവര്‍ത്തകരും

86. കുപ്പായത്തിനുമില്ലേ അനുഭവകഥ പറയാന്‍?

87. അണ്ടിക്കാലം ആനന്ദകാലം

88. നല്ലൊരു പഠനക്കളരിയായിരുന്നു ബീഡിക്കമ്പനികള്‍

89. നിലാവിന്റെ കുളിര്‍മയില്‍ ഒരു പുസ്തക പ്രകാശനം

90. വാലന്റൈന്‍ ദിനത്തില്‍ 43ാം വിവാഹവാര്‍ഷികം ആഘോഷിച്ച കാദൃച്ചയും കല്യാണിയും ഇന്നും സന്തോഷത്തോടെ കഴിയുകയാണ്; ഇവരുടെ ജീവിതം നമ്മുക്കൊരു പാഠപുസ്തകമാണ്

91. നിങ്ങള്‍ സപ്പോട്ട പറിക്കാന്‍ വന്നതാണല്ലേ? അധ്യാപികമാര്‍ മാത്രമുള്ള ഒരു സ്‌കൂളിനെ കുറിച്ചറിയാം


92. സര്‍ക്കാര്‍ വകുപ്പിലെ ഇന്റര്‍വ്യൂ പ്രഹസനങ്ങള്‍; ശുപാര്‍ശകളാണ് ഏറ്റവും വലിയ യോഗ്യത

93. എന്റെ മണി കാണുന്നു... ഉപ്പാ...

94. ചൈല്‍ഡ്‌ലൈനും ഞാനും

95. അന്ന് സാക്ഷരതാ ക്ലാസില്‍ അക്ഷരം പഠിച്ചവരില്‍ ചിലര്‍ ഇന്ന് മാധ്യമപ്രവര്‍ത്തകരായും കോളജ് അധ്യാപകരായും സ്‌കൂള്‍ ഹെഡ് മാസ്റ്ററായും സേവനമനുഷ്ഠിക്കുന്നുണ്ട്; മുന്നേറാന്‍ പലപ്പോഴും ഒരു നിമിത്തമുണ്ടാവും

96. നമ്മുടെ നാട്ടിലുമുണ്ട് മാംസം വിറ്റു ജീവിക്കുന്നവരും വില കൂടിയ കാറില്‍ വരെ തേടിയെത്തുന്ന മാന്യന്മാരും, മുമ്പൊക്കെ ആളൊഴിഞ്ഞ വീടും ലോഡ്ജ് മുറികളുമാണെങ്കില്‍ ഇന്ന് കാറില്‍ തന്നെ കാര്യം സാധിക്കും

97. 'ആകാശവാണി കോഴിക്കോട്.. ഇന്നത്തെ വഴിവിളക്കില്‍ കൂക്കാനം റഹ് മാന്‍ നടത്തുന്ന പ്രഭാഷണം കേള്‍ക്കാം'; ആദ്യ റേഡിയോ പ്രക്ഷേപണത്തിന്റെ ഓര്‍മ്മകള്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Article, Kookkanam Rahman, Story of my footsteps - 98, Diary Writing, Love story, Student.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL