city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചൈല്‍ഡ്‌ലൈനും ഞാനും

കൂക്കാനം റഹ്മാന്‍ / നടന്നു വന്ന വഴി (ഭാഗം-94)

(www.kasargodvartha.com 28.03.2019) അന്നൊരു ഞായറാഴ്ചയായിരുന്നു. ആഫീസില്‍ ഞാന്‍ ഒറ്റയ്ക്ക് ഇരിക്കുകയായിരുന്നു. എന്റെ ഒരു പഴയകാല സുഹൃത്ത് ആഫീസിലേക്ക് കയറി വന്നു. അദ്ദേഹം തിരുവനന്തപുരത്തുകാരനാണ്. അച്ഛന്റെ ജോലി കാസര്‍കോട് ആയതിനാല്‍ കുറേനാളായി ഇവിടെയാണ് താമസം. വന്നപാടെ ഒരുചോദ്യം 'മാഷ്‌ക്ക് ഒരു പ്രൊജക്ട് ഏറ്റെടുത്തു നടത്താന്‍ പറ്റൂമോ? പറ്റുമെങ്കില്‍ ബോംബെയില്‍ നിന്ന് വന്ന ഒരാളെ സാര്‍ കാണണം.
എന്തും ഏറ്റെടുത്തു നടത്താന്‍ സന്നദ്ധത കാണിക്കുന്ന ഞാന്‍ ഉടനെ പറഞ്ഞു നമ്മുക്കദ്ദേഹത്തെ കാണാന്‍ ഇപ്പോള്‍ തന്നെ പോകാം.

അദ്ദേഹം താമസിക്കുന്ന ഗസ്റ്റ് ഹൗസില്‍ ഞങ്ങള്‍ എത്തി. ചെന്ന കാര്യം ഞങ്ങള്‍ സുചിപ്പിച്ചു. മുംബെയില്‍ നിന്ന് എത്തിയ ബെന്നറ്റ് സാര്‍ ജില്ലയില്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ വനിതാ ശിശു വികസന വകുപ്പ് ചൈല്‍ഡ് ലൈന്‍ ഇന്ത്യാ ഫൗണ്ടേഷന്‍ മുഖേന നടത്തുന്ന ഒരു പദ്ധതിയാണ് ചൈല്‍ഡ് ലൈന്‍. അതിന് ജില്ലയില്‍ മൂന്ന് സംഘങ്ങളെ തെരഞ്ഞെടുക്കണം. അതില്‍ ഒന്ന് താങ്കള്‍ പ്രതിനിധാനം ചെയ്യുന്ന പാന്‍ടെക്കിന് ഏറ്റെടുക്കാന്‍ പറ്റുമോ?

തികച്ചും സന്നദ്ധ പ്രവര്‍ത്തനമാണ്. വേതനമില്ലാതെ സേവനം ചെയ്യാന്‍ തയ്യാറുളള പ്രവത്തകരെ കണ്ടെത്തണം. യാത്രച്ചെലവിനും മറ്റുമായി ചെറിയൊരു അലവന്‍സ് വളണ്ടിയര്‍മാര്‍ക്കു നല്‍കും. ഡയറക്ടറായി സേവനം ചെയ്യുന്ന വ്യക്തിക്ക് ഒന്നും ലഭിക്കില്ല. കൂടുതലൊന്നും ആലോചിക്കാതെ ഞാന്‍ വാക്കു കൊടുത്തു.

'ഏറ്റെടുക്കാം സാര്‍.'

സി ഐ എഫുമായി കരാറിലൊപ്പിട്ടു. 2009 ജനുവരി മുതല്‍ ജില്ലയില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തനം ആരംഭിച്ചു. പ്രധാനമായും നാല് മേഖലയിലാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തനം ഊന്നല്‍ നല്‍കുന്നത്. പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ അനുഭവിക്കുന്ന ശാരീരിക, മാനസിക, ലൈംഗിക പീഡനങ്ങള്‍, ബാലവേല, ശൈശവ വിവാഹം, ബാലയാചന എന്നിവയില്‍ നിന്ന് കുട്ടികളെ മോചിപ്പിക്കുക എന്നതാണ് പ്രവര്‍ത്തന സക്ഷ്യങ്ങള്‍.

കുട്ടികളെ സഹായിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ സന്നദ്ദമായ ടീം അംഗങ്ങളെ കണ്ടെത്തണം. കോളാബ് സെന്റര്‍ ഏറ്റെടുത്തത് ഡോ. നരഹരിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഐഎഡി എന്ന എന്‍ജിഒ ആയിരുന്നു. നോഡല്‍ ഏജന്‍സിയായി തെരഞ്ഞെടുത്തത് ബദിയടുക്കയിലെ മാര്‍ത്തോമ കോളജിനെയായിരുന്നു. സപ്പോര്‍ട്ട് ഏജന്‍സിയായി പാന്‍ടെക്കിനെയും നിശ്ചയിച്ചു.

ജില്ലയില്‍ വിവിധ വകുപ്പു തലവനമാരെ ഉള്‍പ്പെടുത്തി കലക്ടര്‍ ചെയര്‍മാനായി ചൈല്‍ഡ് ലൈന്‍ അഡൈ്വസറി കമ്മിറ്റിയും രൂപികരിച്ചു. കാസര്‍കോട് ജില്ലയില്‍ മൂന്നു സംഘടനകളിലെ മൂന്നു ഡയറക്ടമാര്‍ അടക്കം പതിനാല് അംഗ ടീമാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.
ചൈല്‍ഡ്‌ലൈനും ഞാനും

ഇന്ന് ഇന്ത്യയില്‍ എല്ലാവര്‍ക്കും സുപരിചിതമായ ചൈല്‍ഡ് ലൈന്‍ ടോള്‍ ഫ്രീ നമ്പറാണ് 1098. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും ബന്ധിപ്പിച്ചു കൊണ്ടാണ് ഈ പ്രവര്‍ത്തനം നടത്തി വരുന്നത്. ഇതിനായി 420 സിറ്റി സെന്ററുകളും 825 യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നു. 420 സിറ്റി സെന്ററുകള്‍ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്.

ഇന്ത്യയില്‍ ഫോണ്‍ കോളുകള്‍ സ്വീകരിക്കുന്നതിനായി നാല് ചൈല്‍ഡ് ലൈന്‍ കോണ്ടാക്ട് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു. യുപി, ഉത്തരാഞ്ചല്‍, ഡല്‍ഹി, എംപി, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, മുംബൈ എന്നീ സംസ്ഥാനങ്ങള്‍ മുംബൈ ആസ്ഥാനമാക്കി പ്രവത്തിക്കുന്ന സിസിസിയിലാണ് ബന്ധപ്പെടുന്നത്.

ജമ്മു കശ്മീര്‍, എച്ച്പി, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ചാന്‍ഡിഗ്രാഹ് എന്നീ വടക്കന്‍ സംസ്ഥാനങ്ങള്‍ ഗോര്‍ഗാണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിസിസിയിലാണ് ബന്ധപ്പെടെണ്ടത്. തമിഴ്‌നാട്, എപി, തെലുങ്കാന, കേരള, കര്‍ണ്ണാടക, പോണ്ടിച്ചേരി എന്നീ തെക്കന്‍ സംസ്ഥാനങ്ങള്‍ ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന  ചൈല്‍ഡ് ലൈന്‍ കോണ്ടാക്ട് സെന്ററുമായി ബന്ധിപ്പിച്ചിരിക്കുന്നു. പടിഞ്ഞാറന്‍ സംസ്ഥാനങ്ങളായ വെസ്റ്റ് ബംഗാള്‍, ഒറിസ, ബീഹാര്‍, ചത്തീസ്ഗഡ്, ണ്ഡാര്‍ഖണ്ഡ്, ആസാം, മേഘാലയ, മണിപ്പൂര്‍, ത്രീപുര, നാഗാലാന്‍ഡ്, സിക്കിം, മിസോറാം, അരുണാചല്‍ പ്രദേശ്, ആന്തമാന്‍ എന്നിവ കൊല്‍ക്കത്ത ആസ്ഥാനമായ സിസിസിയുമായും ബന്ധപ്പെടുത്തിയിരിക്കുന്നു.

ഇത്രയും വിപുലമായ നെറ്റ്‌വര്‍ക്കുള്ള സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തക ടീം ലോകത്തൊരിടത്തുമുണ്ടാവില്ല. ഇവിടങ്ങളിലൊക്കെയായി ശരാശരി ഒരു ദിവസം 33,914 കോളുകള്‍ വരുന്നുണ്ട്. ഇന്ത്യന്‍ കുഞ്ഞുങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ അത്രയും ഭീമാകാരമാണ് എന്ന് ഈ ഫോണ്‍ കോളുകളുടെ സംഖ്യ അിറഞ്ഞാല്‍ തന്നെ ബോധ്യപ്പെടും.

കുട്ടികളുടെ സഹായത്തിനായി സംസ്ഥാന സര്‍ക്കാരും വിവിധങ്ങളായ പദ്ധതികള്‍ സാമൂഹ്യ  നീതിവകുപ്പിന്റെയും, വനിതാ ശിശു ക്ഷേമ വകുപ്പിന്റെയും നേതൃത്വത്തില്‍ നടപ്പിലാക്കുന്നുണ്ട്. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റുകള്‍, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റികള്‍, ജുവനൈല്‍ ജസ്റ്റിസ്റ്റ് ബോര്‍ഡുകള്‍ എന്നിവയാണവ.

കാസര്‍കോട് ജില്ലയില്‍ സെക്‌സ് അബ്യൂസ് കേസുകളാണ് കൂടുതലായും ചൈല്‍ഡ് ലൈനില്‍ എത്തുന്നത്. മൂന്നു വയസ്സുമുതലുളള കുഞ്ഞുങ്ങളെ മുതല്‍ പീഡന വിധേയമാകുന്ന കേസുകള്‍ ചൈല്‍ഡ് ലൈനില്‍ കിട്ടിയിട്ടുണ്ട്. പീഡകര്‍ അടുത്ത ബന്ധുക്കളോ, കുടുംബ സുഹൃത്തുക്കളോ, അയല്‍വാസികളോ ആണെന്നറിയുമ്പോഴാണ് ഏറെ പ്രയാസപ്പട്ടു പോകുന്നത്. മദ്രസ-സ്‌കൂള്‍ അധ്യാപകരും ഇക്കര്യത്തില്‍ ഒട്ടും പിന്നിലല്ല.

പോക്‌സോ ആക്ട്-2012 വന്നപ്പോള്‍ ഏറെ സന്തോഷിച്ചു. പീഡകള്‍ക്ക് കടുത്തശിക്ഷയും, ജാമ്യമില്ലാ തടവും ലഭിക്കുമെന്ന് പ്രസ്തുത ആക്ടില്‍ വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. പന്ത്രണ്ട് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളെ ലൈംഗിക പീഡനത്തിനിരയാക്കുന്നവര്‍ക്ക് വധശിക്ഷയാണ് പ്രസ്തുത ആക്ടില്‍  നിര്‍ദ്ദേശിച്ചിട്ടുളളത.് പക്ഷേ ഈ അടുത്ത ദിവസങ്ങളില്‍ അത്തരം കേസുകളില്‍ പെട്ടവര്‍ക്ക് ജാമ്യം ലഭിച്ചതായ വാര്‍ത്തയും കണ്ടു. കേസിലെ പഴുതുകളാണ് ജാമ്യം നല്‍കാനുളള വിധികള്‍ക്കു പിന്നിലെന്ന് ബന്ധപ്പെട്ടവരില്‍ നിന്ന് വിവരം ലഭിക്കുകയുണ്ടായി.

ഈ പ്രവര്‍ത്തനങ്ങളുടെയൊക്കെ ഫലമായി സമൂഹം ജാഗ്രതയിലാണ്. പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഒരു നിമിഷം പോലും പാഴാക്കാതെ ടോള്‍ഫ്രീ നമ്പറായ 1098 ലേക്ക് വിളിച്ചു പറയാന്‍ തയ്യാറാവുന്നുണ്ട്. ആദ്യകാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇത്തരം കേസുകള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പെടുത്താന്‍ വൈമനസ്യം കാണിച്ചിരുന്നു. തങ്ങളുടെ സ്ഥാപനത്തിന് അപമതി ഉണ്ടാവുമല്ലോ എന്ന ഭയമായിരുന്നു ഇതിനു പിന്നില്‍. ഇന്നത് മാറിയിട്ടുണ്ട്. ചൈല്‍ഡ് ലൈനിന്റെ ബോധവല്‍ക്കരണ യജ്ഞമാണ് ഇതിനു പിന്നില്‍. പക്ഷേ വീടുകളില്‍ നിന്നുളള പ്രതികരണം പഴയതുപോലെ നിലനിക്കുന്നു. 'കുട്ടിക്കുമോശമല്ലേ? കുടുംബത്തിന് നാണക്കേടല്ലേ?' തുടങ്ങിയ പ്രതികരണങ്ങളാണുണ്ടാവുന്നത്. അല്പ സ്വല്പം അതിനും മാറ്റം വന്ന് തുടങ്ങിയിട്ടുണ്ട്.

പീഡനത്തിന് വിധേയരായ കുട്ടികളില്‍ നിന്ന് പരാതി സ്വീകരിച്ച് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്തു. എഫ്‌ഐആര്‍ തയ്യാറാക്കി കോടതിയില്‍ ചെല്ലുമ്പോള്‍ പരാതിയില്ല എന്ന് പറയുന്ന സംഭവങ്ങള്‍ക്കും ചൈല്‍ഡ് ലൈന്‍ സാക്ഷിയായിട്ടുണ്ട്. തുകവാങ്ങി പരസ്പരം അഡ്ജസ്റ്റ് ചെയ്യുന്ന അവസ്ഥക്ക് നിയമപരമായി വ്യവസ്ഥ ഉണ്ടാക്കിയേ പറ്റൂ.

2009ലാണ് ഈ രംഗത്ത് ഞാന്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. വിവിധങ്ങളായ ലൈംഗീക പീഡന കേസുകള്‍, ശൈശവ വിവാഹങ്ങള്‍, ബാലയാചന തുടങ്ങി നൂറ് കണക്കിന് കേസുകളുമായി ഇടപഴകേണ്ടി വന്നു. ശുചിയായില്ലാ എന്ന് കരുതി നാലോ അഞ്ചോ സോപ്പ് തേച്ച് കുളിക്കുന്ന കുട്ടി, ഒപ്പം കിടക്കുന്ന അച്ഛനോടുമമ്മയോടും പിണങ്ങി കഴിയുന്ന കുട്ടി, യാത്ര പോകാന്‍ വഴി നിഷേധിക്കപ്പെട്ട കുട്ടി, മന്ത്രവാദം മൂലം രോഗം മൂര്‍ഛിച്ച കുട്ടി, ഉസ്താദിന്റെ ചുംബനം ഭയന്ന് മദ്രസയില്‍ ഡസ്‌ക്കിനടിയില്‍ ഒളിക്കുന്ന കുട്ടി, തുടങ്ങി വ്യത്യസ്തങ്ങളായ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യേണ്ടിവന്നിട്ടുണ്ട്. സ്‌കൂള്‍ പോകാന്‍ മടികാണിക്കുന്നവര്‍ ചെറിയ ജോലി ചെയ്തു ജീവിതമാര്‍ഗ്ഗം കണ്ടെത്തുന്നവര്‍, ഒളിച്ചോടി പോയ കുട്ടികള്‍, കഞ്ചാവിന് അടിമയായ കുട്ടികള്‍ ഇങ്ങനെയെന്തെല്ലാം പ്രശ്‌നങ്ങള്‍?

ഈ രംഗത്ത് പ്രവര്‍ത്തിക്കുമ്പോള്‍ ചാരിതാത്ഥ്യമുണ്ട്. വഴിതെറ്റുന്ന കുട്ടികളെയും, വഴിതെറ്റിപ്പിക്കുന്നവരേയും കാണാനും അതില്‍ നിന്നൊക്കെ മോചിപ്പിക്കാനും സാധിക്കുന്നു എന്നതില്‍ കൃതാര്‍ത്ഥനാണ് ഞാന്‍...

1.നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

2.ഉച്ചയ്ക്ക് വിശപ്പടക്കാന്‍ ഒരാണിവെല്ലം

3.മൊട്ടത്തലയില്‍ ചെളിയുണ്ട

4.ആശിച്ചുപോകുന്നു കാണാനും പറയാനും

5.പ്രണയം, നാടകം, ചീട്ടുകളി

6.കുട്ടേട്ടനൊരു കത്ത്

7.ശ്രീലങ്കന്‍ റേഡിയോയില്‍ നിന്നും മലയാള പ്രക്ഷേപണം കേട്ട കാലം മറന്നുവോ?

8.പേര് വിളിയുടെ പൊരുള്‍

9.തികഞ്ഞ മാപ്പിളയാകാന്‍ അത് ചെയ്‌തേ തീരൂ

10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്

11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ

12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍

13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍

14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !

15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്

16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും

17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ

18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ

19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...

20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍

21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം

22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്

23.വീണുടഞ്ഞ സ്വപ്നം

24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം

25.പേടിപ്പെടുത്തിയ ചുടുകാട്

26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ

27.മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍

28.എം.വി ആര്‍ നോട് ഒരു ചോദ്യം

29.കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെ ദേശീയ അംഗീകാരം

30.ഉറവിടമില്ലാത്ത ഊമക്കത്തുകള്‍

31.ഞാന്‍ മറന്നെങ്കിലും അവര്‍ ഓര്‍ക്കുന്നു

32.പിണറായിക്കൊപ്പം യാത്ര ചെയ്ത പഴയൊരോര്‍മ്മ

33.30 ാം വയസിലെ കോളജനുഭവങ്ങള്‍; പ്രണയവും തെരഞ്ഞെടുപ്പും ഒടുവില്‍ രിസള്‍ട്ട് വിത്ത്‌ഹെല്‍ഡും

34.പത്രവാര്‍ത്ത ഉണ്ടാക്കിയ ഞെട്ടല്‍

35.റേഡിയോ പ്രക്ഷേപണാനുഭവങ്ങള്‍

36.മലപോലെ വന്നത് മഞ്ഞുപോലെ പോയി

37.രോഗികളേ നിങ്ങള്‍ തെക്കോട്ടുപോവാതെ വടക്കോട്ടു പോവൂ

38.തറവാട് ഒരോര്‍മ്മ

39.കരിവെളളൂരിലെ മുസ്ലീം കമ്മ്യൂണിസ്റ്റുകാര്‍

40.ഗ്രാന്‍ഡ് മോസ്‌ക്ക് ഒരത്ഭുതക്കാഴ്ച

41.ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി ഓര്‍മ്മച്ചെപ്പ് തുറന്നപ്പോള്‍

42.ബസിലെ സീറ്റ് സംവരണവും ഒഴിയുന്നവരുടെ വേദനയും

43.സംഘാടകനെന്നനിലയിലെ പ്രവര്‍ത്തനങ്ങള്‍

44.ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കെത്തിയ ചിലരെക്കുറിച്ച്

45.ഇല്ലാക്കഥകള്‍ മെനയും അത് പ്രചരിപ്പിക്കും, ചിലര്‍ക്ക് ഇക്കാര്യത്തില്‍ വലിയ മിടുക്കാണ്

46.ആ ദിനത്തില്‍ ഉമ്മൂമ്മയെ ഓര്‍ത്തുപോയി

47.എന്നെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത രണ്ട് പണിക്കര്‍മാരും നഫീസത്തുബീവിയും

48.കളഞ്ഞുകിട്ടിയ വാച്ചും സ്‌ക്കൂളിലേക്കൊരു ഷെല്‍ഫും 

ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

49.ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

50.ആശ്വാസമേകാനെങ്കിലും ആരെങ്കിലും ഒന്നു തിരിഞ്ഞുനോക്കുമോ?

51. ഒരു വെറ്റിലക്കഥ

52.എന്റെ സാക്ഷരതാ ക്ലാസ്

53.അങ്ങാടി ഉറക്കത്തിനിടയില്‍ പുട്ടുകച്ചവടം

54.കളപറിക്കലും ചക്കക്കറിയും

55.തല്ലാത്തൊരമ്മാവന്റെ ഓര്‍മ്മക്കു മുന്നില്‍

56.പഠിക്കണം 97 ലെത്തിയ യോഗാചാര്യ രാമന്‍ മാസ്റ്ററെക്കുറിച്ച്

57. കാന്‍ഫെഡ് ഹൃദയത്തിലേറ്റിയ വികാരം

58. ജീവിതത്തില്‍ കിട്ടിയ അപൂര്‍വ്വ അവാര്‍ഡ്

59. ഡപ്പ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ വര്‍ക്ക് ചെയ്തപ്പോള്‍ ഉണ്ടായ വേദനകളും സന്തോഷങ്ങളും

60. കത്ത് കിട്ടാന്‍ കാത്തിരുന്ന കാലം

61. ഡെറാഡൂണ്‍ റോഡ് വിജയവാഡയിലെ മാങ്ങ - ഭോപ്പാലിലെ ഉറക്കം

62. എന്റെ കണക്കുബൗണ്ട് ബുക്ക്

63. ഇടയ്ക്ക് പത്രപ്രവര്‍ത്തകനായും

64. കാനായി കുഞ്ഞിരാമനെ കണ്ടുമുട്ടിയപ്പോള്‍...

65. ഇങ്ങനെയൊക്കെയായിരുന്നോ അന്നത്തെ ജീവിതം?...
66. ആമീത്താന്റെ കാനത്ത്

67. അമ്മായിയുടെ അവിലിടിയും ഉച്ചന്‍വളപ്പ് പുരാണവും

68. എന്ന്, രമണി, കാസര്‍കോട്

69. ഞങ്ങളുടെ കുട്ടിക്കാലം ഇങ്ങനെയൊക്കെയായിരുന്നു

70. റോഡുണ്ടായത് ഇങ്ങിനെയൊക്കെയായിരുന്നു അന്ന്

71. നന്മ തിരിച്ചുതരുന്ന മക്കള്‍

72. ജൂണ്‍മാസ ഓര്‍മകള്‍

73. മേഴ്‌സി രവി: ആരാധ്യയായൊരു വനിതാ നേതാവ്

74. വീട്ടുകൂടലിന്റെ പ്രസക്തി; അന്നും ഇന്നും

75. എയ്ഡസ് പ്രതിരോധ പ്രവര്‍ത്തനത്തിന് ഗ്രീന്‍ബനാന



84. നിര്‍മലമാണ് പെണ്‍മനസ്സുകള്‍

85. ആദ്യ ജോലിയും സഹപ്രവര്‍ത്തകരും

86. കുപ്പായത്തിനുമില്ലേ അനുഭവകഥ പറയാന്‍?

87. അണ്ടിക്കാലം ആനന്ദകാലം

88. നല്ലൊരു പഠനക്കളരിയായിരുന്നു ബീഡിക്കമ്പനികള്‍

89. നിലാവിന്റെ കുളിര്‍മയില്‍ ഒരു പുസ്തക പ്രകാശനം

90. വാലന്റൈന്‍ ദിനത്തില്‍ 43ാം വിവാഹവാര്‍ഷികം ആഘോഷിച്ച കാദൃച്ചയും കല്യാണിയും ഇന്നും സന്തോഷത്തോടെ കഴിയുകയാണ്; ഇവരുടെ ജീവിതം നമ്മുക്കൊരു പാഠപുസ്തകമാണ്

91. നിങ്ങള്‍ സപ്പോട്ട പറിക്കാന്‍ വന്നതാണല്ലേ? അധ്യാപികമാര്‍ മാത്രമുള്ള ഒരു സ്‌കൂളിനെ കുറിച്ചറിയാം


92. സര്‍ക്കാര്‍ വകുപ്പിലെ ഇന്റര്‍വ്യൂ പ്രഹസനങ്ങള്‍; ശുപാര്‍ശകളാണ് ഏറ്റവും വലിയ യോഗ്യത

93. എന്റെ മണി കാണുന്നു... ഉപ്പാ...

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Article, Kookkanam Rahman, Story of my footsteps - 94, Child Line.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia