സര്‍ക്കാര്‍ വകുപ്പിലെ ഇന്റര്‍വ്യൂ പ്രഹസനങ്ങള്‍; ശുപാര്‍ശകളാണ് ഏറ്റവും വലിയ യോഗ്യത
Mar 18, 2019, 22:20 IST
കൂക്കാനം റഹ് മാന്‍/ നടന്നു വന്ന വഴി (ഭാഗം 92)
(www.kasargodvartha.com 18.03.2019) പല ഇന്റര്‍വ്യൂകളില്‍ പങ്കെടുക്കുകയും, ഇന്റര്‍വ്യൂ നടത്തുന്ന ടീമില്‍ അംഗമാവുകയും ചെയ്തിട്ടുണ്ട് ഞാന്‍. ഇത്തരം പരിപാടികളില്‍ സന്തോഷവും സന്താപവും ഉണ്ടാവുക സ്വാഭാവികം. ഇന്റര്‍വ്യൂ ഓര്‍മ്മകളിലൂടെ കടന്നു പോവുന്നത് ഈ വയസ്സുകാലത്ത് രസകരമാണ്. ആദ്യ ഇന്റര്‍വ്യൂ 1971ല്‍ പ്രൈമറി അധ്യാപക ജോലിക്കു വേണ്ടിയായിരുന്നു. അതില്‍ വിജയിച്ചു. 1975ല്‍ ജോലിയില്‍ പ്രവേശിച്ചു.
കാലം കടന്നു പോയപ്പോള്‍ 1978ലാണെന്നാണ് ഓര്‍മ്മ. ലേഡിവില്ലേജ് എക്സ്റ്റന്‍ ഓഫീസര്‍ തസ്തികയിലേക്ക് ഭാര്യക്ക് ഒരു ഇന്റര്‍വ്യൂ കാര്‍ഡ് കിട്ടി. തിരുവനന്തപുരം പിഎസ്‌സി ഓഫീസിലാണ് ഇന്റര്‍വ്യൂ. ചെറിയ കൈ കുഞ്ഞുമായാണ് പോയത്. അന്നത്തെ പിഎസ്‌സി മെമ്പര്‍ തെങ്ങമം ബാലകൃഷ്ണനെ നേരിട്ടറിയാം. ഇക്കാര്യം അദ്ദേഹത്തോട് സംസാരിക്കട്ടെയെന്ന് പി ടി ഭാസ്‌കര പണിക്കര്‍ സാറിനോട് തിരക്കി. 'വേണ്ട റഹ്മാന്‍ അര്‍ഹതയുണ്ടെങ്കില്‍ കിട്ടും. നമ്മള്‍ ശുപാര്‍ശക്ക് പോകരുത്.' അദ്ദേഹം മുന്‍ പിഎസ്‌സി മെമ്പറായിരുന്നു. ഘനഗാംഭീര്യത്തിലുള്ളതും, സ്‌നേഹം നിറഞ്ഞതുമായ അദ്ദേഹത്തിന്റെ ഉപദേശം ഹൃദയത്തിലേറ്റി ഞാന്‍ ഇന്നും ജീവിക്കുന്നു.
പ്രസ്തുത ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ എനിക്കറിയാവുന്ന പലരും എത്തിയിട്ടുണ്ടായിരുന്നു. ഒരു പ്രമുഖ വനിതാ നേതാവിന്റെ മകളും അക്കൂട്ടത്തിലുണ്ട്. എംഎല്‍എ ക്വാര്‍ട്ടേര്‍സിന്റെ വരാന്തയില്‍ വനിതാ നോതാവും ഞാനും സംസാരിച്ചു നില്‍ക്കേ 'ഞാന്‍ ഗൗരിയമ്മയെ കണ്ടു വരട്ടെ' എന്നും പറഞ്ഞ് അവര്‍ പുറത്തേക്കിറങ്ങി. തമാശയായി ഞാന്‍ പറഞ്ഞു. 'എന്റെയും കാര്യം പറയണേ'...
ആ ഇന്റര്‍വ്യൂവില്‍ പ്രസ്തുത വനിതാനേതാവിന്റെ മകള്‍ക്ക് സെലക്ഷനുണ്ട്. എന്റെ ഭാര്യക്കില്ല. എന്തു കൊണ്ട് സെലക്ഷന്‍ കിട്ടി? എന്തു കൊണ്ട് കിട്ടിയില്ല എന്ന കാര്യം വായനക്കാരുടെ ചിന്തയ്ക്ക് വിടുന്നു... 1985ലാണെന്ന് തോന്നുന്നു. തിരുവന്തപുരം ജിമ്മിജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ഒരു ഇന്റര്‍വ്യൂവില്‍ ഞാന്‍ പങ്കെടുത്തു. സ്റ്റേറ്റ് യൂത്ത് വെല്‍ഫേര്‍ ഓഫീസിന്റെ നേതൃത്വത്തില്‍ നടന്ന ഇന്റര്‍വ്യൂ ആയിരുന്നു അത്. 35 വയസ്സിന് താഴെയുളള സന്നദ്ധ പ്രവര്‍ത്തകരെയായിരുന്നു കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിരുന്നത്. അതില്‍ സെലക്ഷന്‍ കിട്ടിയാല്‍ ആറ് മാസം ചത്തീസ്ഗഢിലും ഒരു വര്‍ഷം ആസ്‌ത്രേലിയയിലും പരിശീലനത്തിന് ചെല്ലണം. പരിശീലനം പുര്‍ത്തിയാക്കിയാല്‍ സംസ്ഥാന തലത്തിലോ ജില്ലാതലത്തിലോ യൂത്ത് വെല്‍ഫേര്‍ ഓഫീസറായി നിയമാനം കിട്ടും.
ഇന്റര്‍വ്യൂവിന് പത്തറുപത് ആളുകളുണ്ട്. വിവിധ ഡിപ്പാര്‍ട്ടുമെന്റിലെ ആള്‍ക്കാര്‍. കോട്ടും സുട്ടും ടൈയും, ഒക്കെയായിട്ടാണ് എല്ലാവരെയും കണ്ടത്. ഞാന്‍ തനി കേരളീയ വേഷമായ മുണ്ടും ഷര്‍ട്ടും ധരിച്ചാണ് പോയത്. ഇന്റര്‍വ്യൂ റിസല്‍ട്ട് അവിടെ വെച്ചു തന്നെ പ്രഖ്യാപിച്ചു. അതില്‍ ഒന്നാം സ്ഥാനത്ത് ഞാനും, രണ്ടാമന്‍ കോട്ടയം ജില്ലയിലെ ഒരു ജോര്‍ജുമായിരുന്നു. പിടിബി സാറിന്റെ വാക്കുകള്‍ നെഞ്ചോടുചേര്‍ത്തു നടക്കുന്ന ഞാന്‍ ഒരു ശുപാര്‍ശക്കും പോയില്ല. അര്‍ഹത ഉണ്ടായതിനാല്‍ എനിക്കു കിട്ടി...
സ്റ്റേറ്റ് ലവലില്‍ നടത്തിയ ഒന്നു രണ്ട് ഇന്റര്‍വ്യൂ ബോര്‍ഡുകളില്‍ ഞാന്‍ അംഗമായിരുന്നു. കേരളാസ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിക്കു വേണ്ടി എറണാകുളത്തു വെച്ച് നടത്തിയ ഇന്റര്‍വ്യൂ ജില്ലാതലങ്ങളില്‍ പ്രോജക്ട മാനേജര്‍മാരെ കണ്ടെത്തുന്നതിനായിരുന്നു. അതില്‍ അംഗമായപ്പോഴും എന്റെ അടുത്ത് ശുപാര്‍ശയുമായി ആര്‍ക്കാള്‍ വന്നു. ഞാന്‍ ഒന്നും ചെവിക്കൊണ്ടില്ല. അര്‍ഹത നോക്കി കിട്ടും എന്നു തന്നെയായിരുന്നു എന്റെ പ്രതികരണം.
1999 മുതല്‍ ഞാന്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനയ്ക്ക് മൂന്നു പ്രോജക്ടുകള്‍ അനുവദിച്ചു കിട്ടിയിട്ടുണ്ട്. ആ പ്രോജക്ടകളിലേക്ക് ജീവനക്കാരെ തെരഞ്ഞെടുക്കുന്നത് പത്രവാര്‍ത്തകളിലൂടെ അപേക്ഷ ക്ഷണിച്ച് ഇന്റര്‍വ്യൂ നടത്തിയാണ്. എന്റെ നേതൃത്വത്തിലാണ് ജീവനക്കാരെ തെരഞ്ഞെടുക്കാന്‍ കൂടിക്കാഴ്ച നടത്താറുളളത്. അതു കൊണ്ട് തന്നെ റക്കമെന്റേഷന്‍ നിരവധി ലഭിക്കാറുണ്ട്. രാഷ്ട്രീയം, മതം, ബന്ധം അതൊക്കെ വെച്ചാണ് പലരും ശുപാര്‍ശ ചെയ്യുക. ഇന്നുവരേക്കും അത്തരം ശുപാശകള്‍ പരിഗണിക്കാതെ അര്‍ഹതവെച്ചു മാത്രമെ സ്റ്റാഫിനെ സെലക്ട ചെയ്തിട്ടുള്ളു...
..............
ഇത്രയും കാര്യങ്ങള്‍ പറഞ്ഞു പോയത് 2019 ഫെബ്രുവരി 18ന് നടന്ന ഒരു ഇന്റര്‍വ്യൂ കാര്യം വായനക്കാരുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും അഭിപ്രായം അറിയാനും വേണ്ടിയാണ്. കേരള സംസ്ഥാന സാമൂഹ്യ നീതിവകുപ്പ് പതിനാലു ജില്ലകളിലേക്കും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനായിരുന്നു ഇന്റര്‍വ്യൂ. ഒരോ ജില്ലയിലും ഒരു ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍ പേര്‍സണും നാല് മെമ്പര്‍മാരുമാണ് വേണ്ടത്.
ഞാന്‍ ഇതിലേക്ക് ഒരപേക്ഷകനായിരുന്നു. അപേക്ഷകരുടെ യോഗ്യത കൃത്യമായി പത്രക്കുറിപ്പുകളില്‍ വന്നിരുന്നു.
(1) കുട്ടികളുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ കുറഞ്ഞത് ഏഴു വര്‍ഷമെങ്കിലും ക്രിയാത്മകമായി പ്രവര്‍ത്തിച്ചു പരിചയമുള്ളവര്‍. ഇക്കാര്യത്തില്‍ ഞാന്‍ 36 വര്‍ഷം വിദ്യാഭ്യാസ രംഗത്തെ പരിചയമുളള വ്യക്തിയും, കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി ചൈല്‍ഡ് ലൈന്‍ എന്ന കുട്ടികളെ സംരക്ഷിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് സന്നദ്ധമായി പ്രവൃത്തിക്കുന്ന വ്യക്തിയുമാണ്.
(2) കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സമയവും ശ്രദ്ധയും നല്‍കാനാവാത്ത വിധം രാഷ്ട്രീയ പാര്‍ട്ടികളില്‍ ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍, മറ്റേതെങ്കിലും തൊഴിലിലോ ഉദ്യോഗത്തിലോ ഏര്‍പ്പെട്ടവര്‍ എന്നിവരെ ഇതിലേക്ക് പരിഗണിക്കുന്നതല്ല; ഇതൊന്നും എനിക്കു ബാധകമല്ലാത്തതിനാല്‍ പരിഗണിക്കാന്‍ ഞാന്‍ അര്‍ഹനാണ്.
(3) അപേക്ഷകര്‍ക്ക് 2019 ജനുവരി ഒന്നിന് 35വയസ്സു പൂര്‍ത്തിയായിരിക്കേണ്ടതും 70 വയസ്സ് കവിയാന്‍ പാടില്ലാത്തതുമാണ്. ഈ കാര്യത്തില്‍ എനിക്ക് 68 വയസ്സു പൂര്‍ത്തിയായതിനാല്‍ അപേക്ഷിക്കാന്‍ യോഗ്യതയുണ്ട്.
ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനുള്ള ഇന്‍ഫെര്‍മേഷന്‍ കിട്ടുന്നത് ഫെബ്രുവരി 16ന് വൈകീട്ടാണ്. അതും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ നിന്ന് വിളിച്ചു പറയുകയാണ് ചെയ്തത്. എന്തായാലും വയസ്സുകാലത്ത് കിട്ടിയ ഒരു ഇന്റര്‍വ്യൂവല്ലേ എന്ന് കരുതി 17ന് രാവിലെ പുറപ്പെട്ടു. 17ന് രാത്രി എറണാകുളത്ത് ഹോട്ടല്‍ പ്ലാസയില്‍ മുറിയെടുത്തു താമസിച്ചു.
18ന് രാവിലെ എട്ടരമണിക്ക് ആശിര്‍ഭവനിലാണ് കൂടിക്കാഴ്ച്ച. റെഡിയായി കൃത്യസമയത്ത് എത്തി. കാസര്‍കോട് ജില്ലയില്‍ നിന്ന് എനിക്കറിയാവുന്ന മുന്‍ ജെജെബി മെമ്പര്‍ കുഞ്ഞിരാമന്‍ സാര്‍, മുന്‍ സിഡബ്ല്യൂസി ചെയര്‍പേഴ്‌സണ്‍ മാണിയമ്മ, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ശ്യാമള എന്നിവരെ കണ്ടു. അഡ്വ. ശ്യാമള എന്റെ സുഹൃത്തായതിനാല്‍ ഞാന്‍ തമാശയായി പറഞ്ഞു. 'നിങ്ങളൊക്കെ ഇന്റര്‍വ്യൂവിന് ഉണ്ടെങ്കില്‍ ഞാന്‍ പോയ്‌ക്കോളാം', അവരിങ്ങോട്ടും തമാശ പറഞ്ഞു, 'അഞ്ചുപേര്‍ വേണം മാഷെ, നിങ്ങള്‍ പോവണ്ട'. അപ്പോള്‍ ഞാന്‍ ചിന്തിച്ച് കിട്ടുമായിരിക്കും. എന്നെ പോലെ കുട്ടികളുമായി ഇടപെട്ട അനുഭവം ഇവര്‍ക്കാര്‍ക്കുമില്ല എന്ന അഹന്തയും മനസ്സിലുണ്ടായി.
ഇന്റര്‍വ്യൂവിന് മുറിയിലേക്ക് വിളിച്ചു. എട്ടു പേരോളമുണ്ട് ഇന്റര്‍വ്യൂ ബോര്‍ഡില്‍. അനുഭവമുള്ളതിനാല്‍ എങ്ങിനെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണമെന്ന് കൃത്യമായി അറിയാം. അഞ്ച് ചോദ്യങ്ങളാണ് അഞ്ചുപേര്‍ ചോദിച്ചത്. (1) അധ്യാപകനായിരിക്കേ കുട്ടികളുമായി ഇടപെടുമ്പോള്‍ പ്രയാസമുണ്ടായ ഒരു അനുഭവം പറയാമോ? കൃത്യമായി ഉദാഹരണ സഹിതം മറുപടി പറഞ്ഞു. (2) ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഒരു കേസ് പറയാമോ? അതും കൃത്യമായി പറഞ്ഞു. (3) കാസര്‍കോട് ജില്ലയിലെ ചൈല്‍ഡ് ലൈന്‍ പ്രൊജക്ടുകള്‍ ഏതെല്ലാം ഏജസിയാണ് നടത്തുന്നത്? മറുപടി നല്‍കി. (4) ചൈല്‍ഡ് ലൈനില്‍ കേസ് കിട്ടിയാല്‍ ആര്‍ക്കാണ് റഫര്‍ ചെയ്യുക? ഉത്തരം പറഞ്ഞു. (5) ഇപ്പോള്‍ വയസ്സ് എത്ര? ഇത്രയും ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കി പുറത്തുവന്നു. മറ്റുളളവരോടും ഇതൊക്കെ പങ്കിട്ടു കിട്ടുമെന്ന് ഉറപ്പായി...
നാട്ടില്‍ തിരിച്ചെത്തി. രണ്ടു മൂന്നു ദിവസം പിന്നിട്ടു. ഇന്റര്‍വ്യൂ വിവരം കിട്ടിയിട്ടും അതില്‍ പങ്കെടുക്കാത്ത എന്റെ ഒരു സുഹൃത്തുണ്ട്. അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടു. ഇന്റര്‍വ്യൂവിന് ഹാജരാകാത്തതെന്തേ എന്ന ചോദ്യത്തിന് കിട്ടിയ മറുപടി ഇങ്ങനെയായിരുന്നു. 'എന്തിനാണ് സാര്‍ പങ്കെടുക്കുന്നത്. സെലക്ഷന്‍ ആക്കേണ്ടവരുടെ ലിസ്റ്റ് മുമ്പേ തയ്യാറാക്കി പോയിട്ടുണ്ട്്. അതില്‍ റഹ് മാന്‍ സാറില്ല...'' ഈ വാര്‍ത്ത അറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടി. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അംഗമാവാന്‍ വേണ്ട എല്ലായോഗ്യതയും എനിക്കുണ്ട്. ഇല്ലാത്ത യോഗ്യത ഒന്നേയുള്ളു. ഞാന്‍ ശുപാര്‍ശക്ക് പോയില്ല. പോയിരുന്നെങ്കില്‍ കിട്ടുമായിരുന്നു എന്നാണ് ആ സുഹൃത്തിന്റെ ഭാഷ്യം.
ഇങ്ങിനെയൊക്കെയായിരുന്നെങ്കില്‍ പിന്നെ എന്തിനായിരുന്നു ഇന്റര്‍വ്യൂ പ്രഹസനം? ചൈല്‍ഡ് ലൈന്‍ ദേശീയ നേതാക്കള്‍ പറഞ്ഞു റഹ് മാന്‍ സാറിന് കിട്ടും. മുന്‍ ബാലാവകാശ കമ്മിഷന്‍ അംഗം പറഞ്ഞു 'നിങ്ങള്‍ക്ക് കിട്ടും'. അവരുടെയൊക്കെ പറച്ചില്‍ വെറുതേയായി... യോഗ്യതകള്‍ നിശ്ചയിച്ചതെല്ലാം വേണം.. പുറമേ മറ്റു ചില യോഗ്യതകളും...
84. നിര്‍മലമാണ് പെണ്‍മനസ്സുകള്‍
85. ആദ്യ ജോലിയും സഹപ്രവര്‍ത്തകരും
86. കുപ്പായത്തിനുമില്ലേ അനുഭവകഥ പറയാന്‍?
87. അണ്ടിക്കാലം ആനന്ദകാലം
88. നല്ലൊരു പഠനക്കളരിയായിരുന്നു ബീഡിക്കമ്പനികള്‍
89. നിലാവിന്റെ കുളിര്‍മയില്‍ ഒരു പുസ്തക പ്രകാശനം
90. വാലന്റൈന്‍ ദിനത്തില്‍ 43ാം വിവാഹവാര്‍ഷികം ആഘോഷിച്ച കാദൃച്ചയും കല്യാണിയും ഇന്നും സന്തോഷത്തോടെ കഴിയുകയാണ്; ഇവരുടെ ജീവിതം നമ്മുക്കൊരു പാഠപുസ്തകമാണ്
91. നിങ്ങള്‍ സപ്പോട്ട പറിക്കാന്‍ വന്നതാണല്ലേ? അധ്യാപികമാര്‍ മാത്രമുള്ള ഒരു സ്കൂളിനെ കുറിച്ചറിയാം

1.നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം
2.ഉച്ചയ്ക്ക് വിശപ്പടക്കാന്‍ ഒരാണിവെല്ലം
3.മൊട്ടത്തലയില്‍ ചെളിയുണ്ട
4.ആശിച്ചുപോകുന്നു കാണാനും പറയാനും
5.പ്രണയം, നാടകം, ചീട്ടുകളി
6.കുട്ടേട്ടനൊരു കത്ത്
7.ശ്രീലങ്കന്‍ റേഡിയോയില്‍ നിന്നും മലയാള പ്രക്ഷേപണം കേട്ട കാലം മറന്നുവോ?
8.പേര് വിളിയുടെ പൊരുള്‍
9.തികഞ്ഞ മാപ്പിളയാകാന്‍ അത് ചെയ്‌തേ തീരൂ
10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്
11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ
12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍
13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍
14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !
15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്
16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും
17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ
18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ
19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...
20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍
21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം
22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്
23.വീണുടഞ്ഞ സ്വപ്നം
24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം
25.പേടിപ്പെടുത്തിയ ചുടുകാട്
26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ
27.മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍
28.എം.വി ആര്‍ നോട് ഒരു ചോദ്യം
29.കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെ ദേശീയ അംഗീകാരം
30.ഉറവിടമില്ലാത്ത ഊമക്കത്തുകള്‍
31.ഞാന്‍ മറന്നെങ്കിലും അവര്‍ ഓര്‍ക്കുന്നു
32.പിണറായിക്കൊപ്പം യാത്ര ചെയ്ത പഴയൊരോര്‍മ്മ
33.30 ാം വയസിലെ കോളജനുഭവങ്ങള്‍; പ്രണയവും തെരഞ്ഞെടുപ്പും ഒടുവില്‍ രിസള്‍ട്ട് വിത്ത്‌ഹെല്‍ഡും
34.പത്രവാര്‍ത്ത ഉണ്ടാക്കിയ ഞെട്ടല്‍
35.റേഡിയോ പ്രക്ഷേപണാനുഭവങ്ങള്‍
36.മലപോലെ വന്നത് മഞ്ഞുപോലെ പോയി
37.രോഗികളേ നിങ്ങള്‍ തെക്കോട്ടുപോവാതെ വടക്കോട്ടു പോവൂ
38.തറവാട് ഒരോര്‍മ്മ
39.കരിവെളളൂരിലെ മുസ്ലീം കമ്മ്യൂണിസ്റ്റുകാര്‍
40.ഗ്രാന്‍ഡ് മോസ്‌ക്ക് ഒരത്ഭുതക്കാഴ്ച
41.ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി ഓര്‍മ്മച്ചെപ്പ് തുറന്നപ്പോള്‍
42.ബസിലെ സീറ്റ് സംവരണവും ഒഴിയുന്നവരുടെ വേദനയും
43.സംഘാടകനെന്നനിലയിലെ പ്രവര്‍ത്തനങ്ങള്‍
44.ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കെത്തിയ ചിലരെക്കുറിച്ച്
45.ഇല്ലാക്കഥകള്‍ മെനയും അത് പ്രചരിപ്പിക്കും, ചിലര്‍ക്ക് ഇക്കാര്യത്തില്‍ വലിയ മിടുക്കാണ്
46.ആ ദിനത്തില്‍ ഉമ്മൂമ്മയെ ഓര്‍ത്തുപോയി
47.എന്നെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത രണ്ട് പണിക്കര്‍മാരും നഫീസത്തുബീവിയും
48.കളഞ്ഞുകിട്ടിയ വാച്ചും സ്‌ക്കൂളിലേക്കൊരു ഷെല്‍ഫും
ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി
49.ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി
50.ആശ്വാസമേകാനെങ്കിലും ആരെങ്കിലും ഒന്നു തിരിഞ്ഞുനോക്കുമോ?
51. ഒരു വെറ്റിലക്കഥ
52.എന്റെ സാക്ഷരതാ ക്ലാസ്

53.അങ്ങാടി ഉറക്കത്തിനിടയില്‍ പുട്ടുകച്ചവടം
54.കളപറിക്കലും ചക്കക്കറിയും
55.തല്ലാത്തൊരമ്മാവന്റെ ഓര്‍മ്മക്കു മുന്നില്‍
56.പഠിക്കണം 97 ലെത്തിയ യോഗാചാര്യ രാമന്‍ മാസ്റ്ററെക്കുറിച്ച്
57. കാന്‍ഫെഡ് ഹൃദയത്തിലേറ്റിയ വികാരം
58. ജീവിതത്തില്‍ കിട്ടിയ അപൂര്‍വ്വ അവാര്‍ഡ്
59. ഡപ്പ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ വര്‍ക്ക് ചെയ്തപ്പോള്‍ ഉണ്ടായ വേദനകളും സന്തോഷങ്ങളും
60. കത്ത് കിട്ടാന്‍ കാത്തിരുന്ന കാലം
61. ഡെറാഡൂണ്‍ റോഡ് വിജയവാഡയിലെ മാങ്ങ - ഭോപ്പാലിലെ ഉറക്കം
62. എന്റെ കണക്കുബൗണ്ട് ബുക്ക്
63. ഇടയ്ക്ക് പത്രപ്രവര്‍ത്തകനായും
64. കാനായി കുഞ്ഞിരാമനെ കണ്ടുമുട്ടിയപ്പോള്‍...
65. ഇങ്ങനെയൊക്കെയായിരുന്നോ അന്നത്തെ ജീവിതം?...

66. ആമീത്താന്റെ കാനത്ത്
67. അമ്മായിയുടെ അവിലിടിയും ഉച്ചന്‍വളപ്പ് പുരാണവും
68. എന്ന്, രമണി, കാസര്‍കോട്
69. ഞങ്ങളുടെ കുട്ടിക്കാലം ഇങ്ങനെയൊക്കെയായിരുന്നു
70. റോഡുണ്ടായത് ഇങ്ങിനെയൊക്കെയായിരുന്നു അന്ന്
71. നന്മ തിരിച്ചുതരുന്ന മക്കള്‍
72. ജൂണ്‍മാസ ഓര്‍മകള്‍
73. മേഴ്‌സി രവി: ആരാധ്യയായൊരു വനിതാ നേതാവ്
74. വീട്ടുകൂടലിന്റെ പ്രസക്തി; അന്നും ഇന്നും
75. എയ്ഡസ് പ്രതിരോധ പ്രവര്‍ത്തനത്തിന് ഗ്രീന്‍ബനാന
67. അമ്മായിയുടെ അവിലിടിയും ഉച്ചന്‍വളപ്പ് പുരാണവും
68. എന്ന്, രമണി, കാസര്‍കോട്
69. ഞങ്ങളുടെ കുട്ടിക്കാലം ഇങ്ങനെയൊക്കെയായിരുന്നു
70. റോഡുണ്ടായത് ഇങ്ങിനെയൊക്കെയായിരുന്നു അന്ന്
71. നന്മ തിരിച്ചുതരുന്ന മക്കള്‍
72. ജൂണ്‍മാസ ഓര്‍മകള്‍
73. മേഴ്‌സി രവി: ആരാധ്യയായൊരു വനിതാ നേതാവ്
74. വീട്ടുകൂടലിന്റെ പ്രസക്തി; അന്നും ഇന്നും
75. എയ്ഡസ് പ്രതിരോധ പ്രവര്‍ത്തനത്തിന് ഗ്രീന്‍ബനാന
84. നിര്‍മലമാണ് പെണ്‍മനസ്സുകള്‍
85. ആദ്യ ജോലിയും സഹപ്രവര്‍ത്തകരും
86. കുപ്പായത്തിനുമില്ലേ അനുഭവകഥ പറയാന്‍?
87. അണ്ടിക്കാലം ആനന്ദകാലം
88. നല്ലൊരു പഠനക്കളരിയായിരുന്നു ബീഡിക്കമ്പനികള്‍
89. നിലാവിന്റെ കുളിര്‍മയില്‍ ഒരു പുസ്തക പ്രകാശനം
90. വാലന്റൈന്‍ ദിനത്തില്‍ 43ാം വിവാഹവാര്‍ഷികം ആഘോഷിച്ച കാദൃച്ചയും കല്യാണിയും ഇന്നും സന്തോഷത്തോടെ കഴിയുകയാണ്; ഇവരുടെ ജീവിതം നമ്മുക്കൊരു പാഠപുസ്തകമാണ്
91. നിങ്ങള്‍ സപ്പോട്ട പറിക്കാന്‍ വന്നതാണല്ലേ? അധ്യാപികമാര്‍ മാത്രമുള്ള ഒരു സ്കൂളിനെ കുറിച്ചറിയാം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Article, Kookkanam Rahman, Story of my footsteps - 92, Interview, PSC.