Join Whatsapp Group. Join now!
Aster MIMS 10/10/2023

Visa fraud | വിസക്കച്ചവടവും ചതിക്കുഴികളും

Visa fraud and scams#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പ്രവാസം, അനുഭവം, ഓര്‍മ (ഭാഗം - 25)

- കുട്ടിയാനം മുഹമ്മദ് കുഞ്ഞി

(www.kasargodvartha.com) 1980-90 കാലഘട്ടങ്ങളിലായിരുന്നു ഗള്‍ഫുനാടുകളില്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങളുണ്ടായിരുന്നത്. ഗള്‍ഫുനാടുകളില്‍ പോയി എന്തുജോലി ചെയ്തും പണം സമ്പാദിച്ചു വരാമെന്നത് അന്നത്തെ ചെറുപ്പക്കാരുടെ ഒരു ചിരകാല സ്വപ്നവുമായിരുന്നു. അവർക്ക് മുന്നിൽ മോഹന വാഗ്ദാനങ്ങൾ നൽകി പ്രലോഭിച്ചു ആ അവസരം മുതലാക്കി കാശുണ്ടാക്കാൻ വേണ്ടി ധാരാളം വിസക്കച്ചവടക്കാരും അക്കൂട്ടത്തിൽ വിസതട്ടിപ്പ് സംഘങ്ങളും നാട്ടിലും ഗൾഫിലും രംഗപ്രവേശം ചെയ്തു. ഇങ്ങനെയുള്ള ഇടനിലക്കാരുടെ വാക്കുകളിൽ വിശ്വസിച്ച് അവരുടെ പക്കല്‍ അഡ്വാന്‍സ് നല്‍കി പലരും വഞ്ചിതരായതുകൊണ്ടാണ് പിന്നീടങ്ങോട്ട് വിസക്ക് പണം നൽകുന്നതിൽ ആളുകൾക്ക് ഏറെ കരുതലും സൂക്ഷ്മതയും പുലർത്താൻ തുടങ്ങിയത്.

  ആയിടക്കാണ് ഷാർജയിൽ ഇത്തരത്തിലുള്ള ഒരു സംഭവം അറങ്ങേറുന്നത്. ദുബായിലെ ഒരു കമ്പനിയില്‍ സെയില്‍സ് എക്സിക്യൂട്ടീവായി ജോലി ചെയ്തിരുന്ന ഷരീഫ് ദുബായിലുള്ള സ്വന്തം നാട്ടുകാരന്‍ സമീറുമായി അടുക്കുന്നു. അദ്ദേഹത്തിന് ദുബായിലുള്ള പല കമ്പനി മാനേജ്മെന്‍റുമായി അടുത്ത ബന്ധമുണ്ടായിരുന്നു. എത്രയോ ആള്‍ക്കാരെ ഇവിടെ കൊണ്ടുവന്ന് രക്ഷപ്പെടുത്തിയിട്ടുള്ള സമീര്‍ ഒരു ദിവസം വന്നു പറഞ്ഞതനുസരിച്ച് ഷരീഫ് പതിനഞ്ച് ആളുകളില്‍ നിന്ന് പാസ്പോര്‍ട്ട് കോപ്പികള്‍ സംഘടിപ്പിച്ചു നല്‍കി. ഒരു പൈസ പോലും അഡ്വാന്‍സ് നല്‍കേണ്ടതില്ല. പക്ഷേ വിസ പാസ്സായി വന്ന് വിസ കോപ്പി കൈയ്യിൽതന്നു കഴിഞ്ഞാല്‍ അത് നിങ്ങള്‍ നോക്കി ഉറപ്പ് വരുത്തിയ ശേഷം ഒറിജിനല്‍ വിസ അങ്ങുതരും. അത് ഒരു കൈയ്യില്‍ തരുമ്പോള്‍ മറ്റേ കൈയ്യില്‍ പൈസയും നല്‍കണം.

ഇങ്ങനെയാവുമ്പോള്‍ ആര്‍ക്കും ആരെക്കുറിച്ചുമുള്ള വിശ്വാസക്കുറവിന്‍റെ പ്രശ്നവും ധൈര്യക്കുറവുമില്ലല്ലോ?. പറഞ്ഞുറപ്പിച്ചത് പോലെത്തന്നെ കോപ്പികള്‍ നല്‍കി മാസം ഒന്ന് കഴിയുന്നതിന് മുമ്പ് തന്നെ വിസ പാസ്സായി വരികയും സമീര്‍ ബായ് വിസയുടെ കോപ്പി ഷരീഫിനെ ഏല്‍പ്പിക്കുകയും അദ്ദേഹം അത് വാങ്ങി തന്‍റെ എല്ലാ ഇടപാടുകാര്‍ക്കും എത്തിച്ചു കൊടുക്കുകയും, നിങ്ങള്‍ തന്നെ ദുബായില്‍ പോയി സമീര്‍ എന്ന വ്യക്തി പറഞ്ഞ ആളിന് പണം നല്‍കി ഒറിജിനല്‍ വിസ വാങ്ങി വരണമെന്നറിയിക്കുകയും ചെയ്തു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഓരോരുത്തരും ദുബായില്‍ പോയി അബ്ദുല്ല എന്നയാളിനെ വിളിച്ചപ്പോള്‍ വലിയൊരു കാര്‍ വന്നുനിന്ന് അതിനകത്തേക്ക് കയറിയിരിക്കാന്‍ പറഞ്ഞു.

കാര്‍ കറാമ എന്ന സ്ഥലത്തെ പഴയ വില്ലക്ക് മുമ്പില്‍ ചെന്നു നിന്നശേഷം ഓരോരുത്തരോടും സമീര്‍ പറഞ്ഞ പണം നല്‍കാന്‍ ആവശ്യപ്പെടുകയുണ്ടായി. എല്ലാവരില്‍ നിന്നും പണം വാങ്ങി വില്ലക്കകത്ത് പോയി അറബിക്ക് പണം നല്‍കി ഒറിജിനല്‍ വിസയുമായി വരാമെന്ന് പറഞ്ഞുപോയ സമീറിനെയും കാത്ത് പണം നല്‍കിയവര്‍ ഏറെ നേരം അങ്ങനെ നിന്നു. ഒരു വിവരവും കാണാതിരുന്നപ്പോള്‍ അവര്‍ വില്ലയുടെ കോമ്പൗണ്ടിനകത്തേക്ക് കയറിപ്പോയി. അവിടെയുണ്ടായിരുന്ന ഒരു ഹിന്ദിക്കാരനോട് അന്വേഷിച്ചപ്പോള്‍, ഇവിടെ ഇപ്പോള്‍ അറബികളൊന്നും താമസമില്ലെന്നും, ഈ വില്ല ഏതോ മലബാരി എടുത്ത് പാര്‍ട്ടീഷന്‍ ചെയ്ത് വാടകയ്ക്ക് കൊടുത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
  
Sharjah, Gulf, Kerala, Visa-scam, Cheating, Youth, Job, Work, Article, Novel, Kuttiyanam Mohammedkunhi, Visa fraud and scams.

ഈ പോയ ആള്‍ എങ്ങോട്ടായിരിക്കും പോയത്. ആരോടാണ് ചോദിച്ചറിയുക? ഒരെത്തും പിടിയും കിട്ടാതെ അവര്‍ നിന്നു. ഏതായാലും ഒരു വന്‍ ചതിയിലാണ് നമ്മള്‍ ചെന്ന് പെട്ടിരിക്കുന്നതെന്ന യാഥാര്‍ത്ഥ്യം അപ്പോഴാണ് അവര്‍ തിരിച്ചറിഞ്ഞത്. അങ്ങനെ ഏറെ നേരം അവിടെ നിന്നശേഷം യാത്രപോലും പറയാതെ അവരവരുടെ ഭാഗത്തേക്ക് തന്നെ തിരിച്ചുപോയെങ്കിലും തങ്ങളുടെ പണം പോയതിന്‍റെ വേദനയും ബേജാറും എല്ലാവരെയും തളര്‍ത്തി. ചതിയില്‍പെടാന്‍ പാടില്ല എന്ന് കരുതി ഏറെ കരുതലോടെ പ്രവര്‍ത്തിച്ചിട്ടും ഇങ്ങനെ സംഭവിച്ചു. വിസ തട്ടിപ്പെന്ന ചതിക്കുഴിയില്‍ വീഴാത്തവര്‍ അക്കാലത്ത് വിരളമായിരിക്കുമെന്ന അനുഭവസ്ഥരുടെ ആശ്വാസ വാക്കുകളിലാണ് അല്പമെങ്കിലും മനസ്സമാധാനം കൈവന്നത്.

Also Read: 

Keywords: Sharjah, Gulf, Kerala, Visa-scam, Cheating, Youth, Job, Work, Article, Novel, Kuttiyanam Mohammedkunhi, Visa fraud and scams.
< !- START disable copy paste -->

Post a Comment