Join Whatsapp Group. Join now!
Aster MIMS 06/06/2023

Phone call | ബാബ മാമ കുല്ലും മൗത്ത്

A Phone call: Gulf Memories, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പ്രവാസം, അനുഭവം, ഓര്‍മ (ഭാഗം - 12)

-കുട്ടിയാനം മുഹമ്മദ് കുഞ്ഞി

(www.kasargodvartha.com) കുവൈറ്റില്‍ എന്റെ കമ്പനിയില്‍ കുക്കായി ജോലി ചെയ്ത ആളായിരുന്നു കൊല്ലം കരുനാഗപ്പള്ളിക്കാരന്‍ അബ്ദുല്‍ റഹിമാന്‍ കാക്ക. നാട്ടില്‍ അണ്ടിയും തേങ്ങയും മറ്റു മലഞ്ചരക്ക് കച്ചവടം ചെയ്ത് ജീവിച്ചിരുന്ന അബ്ദുള്‍ റഹിമാന്‍ക്കാക്ക് അന്ന് ഏതാണ്ട് അമ്പത് വയസ് കഴിഞ്ഞ ശേഷമാണ് ഗള്‍ഫ് മോഹം പിടിപ്പെട്ട് കുവൈറ്റിലെത്തിയത്. ഏത് ജോലിയും ചെയ്യാന്‍ തയ്യാറുള്ള ഒരു കഠിനാദ്ധ്വാനിയായിരുന്നു അദ്ദേഹം. പക്ഷേ കുവൈറ്റിലെ കാലാവസ്ഥയുമായി പൊരുത്തപ്പെട്ടു പോകാന്‍ സാധിച്ചില്ല. അതിശൈത്യവും കഠിനമായ ചൂടും പൊടിക്കാറ്റുമൊക്കെ പലപ്പോഴും അദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കാറുണ്ട്. അത് കൊണ്ട് തന്നെ ഇവിടെ ഏറെക്കാലം തുടരാതെ എങ്ങനെയെങ്കിലും മകനെ ഇവിടെ എത്തിച്ചിട്ട് തിരിച്ചു പോകണമെന്ന് പലപ്പോഴും അദ്ദേഹം പറയാറുണ്ടായിരുന്നു.
                   
Kerala, Kasaragod, Article, Gulf, Story, Phone-call, A Phone call: Gulf Memories.

തന്റെ ഈ ആഗ്രഹം സാധിക്കാന്‍ വേണ്ടി കാണുന്ന അറബികളോടൊക്കെ ഇക്കാര്യം അദ്ദേഹം പറയാറുമുണ്ടായിരുന്നു. പോയാലോ ഒരു വാക്ക് കിട്ടിയാലോ ഒരാന എന്ന് പണ്ടാരോ പറഞ്ഞമാതിരിയാണ് ഞാന്‍ ചോദിക്കുന്നതെന്നും പറഞ്ഞ് അബ്ദുള്‍ റഹിമാന്‍ കാക്ക തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ചിരിക്കാറുണ്ടായിരുന്നു. അങ്ങിനെ ഇദ്ദേഹം ഒരു ദിവസം ചോദിച്ച ഒരു ധനികനായ കുവൈറ്റി, ഒരു ഹൗസ് ഡ്രൈവറെ തിരക്കി നടക്കുകയായിരുന്നു. തേടിയ വള്ളി കാലില്‍ ചുറ്റി എന്ന് പറഞ്ഞതുപോലെ ഇരുകൂട്ടരുടേയും ആഗ്രഹം സഫലമായി. അബ്ദുല്‍ റഹിമാന്‍ കാക്കയുടെ മകന്‍ അന്‍സാര്‍ കുവൈറ്റിയുടെ വീട്ടിലുമെത്തി.

അബ്ദുല്‍ റഹിമാന്‍കാക്ക കണ്ടുമുട്ടുന്നവരുടെയൊക്കെ ഫോണ്‍ നമ്പറും (അന്ന് മൊബൈല്‍ ഇല്ലാത്ത കാലം) പോസ്റ്റല്‍ അഡ്രസ്സും ചോദിച്ചു വാങ്ങും. അതൊന്നും എവിടെയും എഴുതി വെക്കാറില്ല മനസ്സില്‍ കുറിച്ചിടുകയാണ് പതിവ്. ജോലികഴിഞ്ഞ് വന്നാല്‍ വീട്ടിലേക്കും ബന്ധുക്കള്‍ക്കും സ്‌നേഹിതന്മാര്‍ക്കുമെല്ലാം ഇരുന്നു കത്തെഴുതും. കവറിന് വിലാസമെഴുതുവാന്‍ എന്നോടാണ് പറയാറുള്ളത്. കുവൈറ്റില്‍ എവിടെ നിന്നെങ്കിലും നാട്ടില്‍ പോകുന്നവരുണ്ടെങ്കില്‍ അവരെ തേടിപ്പിടിച്ച് കത്തുകള്‍ കൊടുത്തുവിടുകയാണ് അദ്ദേഹത്തിന്റെ പതിവ് ശൈലി. തുടര്‍ച്ചയായി എഴുതിക്കൊണ്ടേയിരിക്കുന്നതുകൊണ്ട് മിക്കവാറും ദിവസങ്ങളിലെല്ലാം അബ്ദുല്‍ റഹിമാന്‍ കാക്കക്ക് മറുപടിക്കത്തുമുണ്ടാവും.
              
Kerala, Kasaragod, Article, Gulf, Story, Phone-call, A Phone call: Gulf Memories.

അങ്ങിനെ വന്ന ഒരു കത്തിലൂടെയാണ് അദ്ദേഹത്തിന്റെ ഉമ്മ മരിച്ച വിവരം അറിഞ്ഞത്. മരണം വിവരം സ്വന്തം മകനെ അറിയിക്കാന്‍ വേണ്ടി അബ്ദുള്‍ റഹിമാന്‍ക്ക അറബിയുടെ വീട്ടിലേക്ക് വിളിച്ചപ്പോള്‍ അന്‍സാര്‍ അവിടെ ഇല്ലായിരുന്നു. അറബിത്തള്ളയാണ് ഫോണെടുത്തത്. അറബി ഭാഷയില്‍ വലിയ പരിജ്ഞാനമൊന്നുമില്ലാത്ത അബ്ദുല്‍ റഹിമാന്‍ക്ക അറബിച്ചിയോട് എങ്ങിനെ പറയണം എന്ന് വിചാരിച്ചു ആദ്യം ഒന്ന് പരുങ്ങി നിന്നു. പിന്നെ രണ്ടും കല്‍പ്പിച്ച് ഒറ്റശ്വാസത്തില്‍ ഇങ്ങനെ പറഞ്ഞൊപ്പിച്ചു. 'അസ്സലാമു അലൈക്കും... അന്‍സാര്‍ ബാബ മാമ മൗത്ത്'. അങ്ങേതലക്കിലുള്ള അറബിത്തള്ള ശരിക്കും ഒന്ന് ഞെട്ടിപ്പോയി. അവര്‍ ബേജാറോടെ ചോദിച്ചു, 'ബാബ മാമ കുല്ലും മൗത്ത്...? വല്ലാഹ്...?'. അവരുടെ ചോദ്യത്തിന് വ്യക്തമായ മറുപടി പറയാനാവാതെ വിയര്‍ത്തുപോയ അബ്ദുല്‍ റഹിമാന്‍ക്ക റിസീവര്‍ താഴെ വച്ചു.

മരണ വിവരം മകനെ അറിയിച്ചതിന്റെ മനസ്സമാധാനത്തിലായിരുന്നു അബ്ദുല്‍ റഹിമാന്‍ക്കയെങ്കിലും അറബിത്തള്ള അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നും മനസ്സിലാക്കാര്‍ കഴിഞ്ഞത്, അന്‍സാറിന്റെ ഉപ്പയും ഉമ്മയും ഏതൊ അപകടത്തില്‍പ്പെട്ടു മരിച്ചുപോയെന്നാണ്. ഇന്നത്തെപ്പോലെ വിവരങ്ങള്‍ അറിയാനുള്ള ടെലികമ്മ്യൂണിക്കേഷന്‍ സൗകര്യങ്ങളൊന്നുമില്ലാത്ത കാലമായതിനാല്‍ പിറ്റേദിവസം രാവിലെ എട്ട് മണിക്ക് ശേഷം മകന്‍ കമ്പനിയിലേക്ക് വിളിച്ചശേഷമാണ് ഒരു ദിവസം മുഴുവന്‍ ദു:ഖം കടിച്ചമര്‍ത്തി ടെന്‍ഷന്‍ അടിച്ചുക്കഴിഞ്ഞ അന്‍സാറിന് കാര്യങ്ങള്‍ പിടികിട്ടിയത്, മനസ്സമാധാനമായത്.

Keywords: Kerala, Kasaragod, Article, Gulf, Story, Phone-call, A Phone call: Gulf Memories.
< !- START disable copy paste -->

Post a Comment