Join Whatsapp Group. Join now!
Aster mims 04/11/2022

VIPs | ഫ്ലാറ്റിലെ 2 വി ഐ പികള്‍

Two VIPs in the flat, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പ്രവാസം, അനുഭവം, ഓര്‍മ (ഭാഗം - 15)

-കുട്ടിയാനം മുഹമ്മദ് കുഞ്ഞി

(www.kasargodvartha.com) ഷാര്‍ജ അല്‍വാഹദ സ്ട്രീറ്റ്‌സില്‍ മലയാളികള്‍ നടത്തിയിരുന്ന ഒരു സൂപ്പര്‍ മാര്‍ക്കറ്റുകാര്‍ താമസിച്ചിരുന്ന ത്രീ ബെഡ് റൂം ഫ്‌ലാറ്റില്‍ ഒരു റൂം കൂടി ഒഴിവുണ്ടായിരുന്നതിലേക്ക് സാധാരണക്കാര്‍ ആരു വന്നു ചോദിച്ചാലും അതിസമര്‍ത്ഥനായ ഉടമ വാടകയ്ക്ക് കൊടുക്കാറില്ല. കാരണം നല്ല ജോലിയും വരുമാനവുമില്ലാത്ത കൂട്ടര്‍ക്ക് റൂം കൊടുത്താല്‍ അവര്‍ കൂടുതല്‍ ആളുകളേയും കിടത്തും, നേരാംവണ്ണം വാടകയും തരില്ല. അങ്ങിനെ വരുമ്പോള്‍ വൈദ്യുതിയും വെള്ളവും കൂടുതല്‍ ചിലവാക്കും, പിന്നീടതൊരു പ്രശ്‌നവുമായിത്തീരും. ആ ചൊറക്ക് നില്‍ക്കുന്നതിനേക്കാള്‍ നല്ലത് ആര്‍ക്കും വാടകയ്ക്ക് കൊടുക്കാതിരിക്കുന്നതാണെന്നാണ് മുതലാളി പറയാറുള്ളത്.
          
Article, Story, Gulf, Sharjah, Kerala, Kasaragod, Worker, Job, Two VIPs in the flat.

ആ ഇടയ്ക്കാണ് വിഐപികളായ രണ്ടുപേര്‍ റൂം അന്വേഷിച്ചെത്തിയത്. ഇന്‍ഷര്‍ട്ട് ചെയ്ത് ടൈയും കോട്ടും ധരിച്ച് ഒറ്റനോട്ടത്തില്‍ തന്നെ നല്ല എക്‌സിക്യൂട്ടീവ് ലുക്കുള്ളവരാണവര്‍. ഏതോ വലിയ കമ്പനിയിലെ ഉന്നതജോലിക്കാരാണെന്ന് അവരെ കണ്ടാല്‍ തോന്നും. മുതലാളി പറഞ്ഞ വാടകയ്ക്ക് തന്നെ സമ്മതം മൂളി അഡ്വാന്‍സും നല്‍കി, അവരുടെ കൈയ്യിലുണ്ടായിരുന്ന ബ്രീഫ് കെയ്‌സും അതിനകത്തുവെച്ച് വീട്ടു സാധനങ്ങളുമായി നാളെ വരാമെന്ന് പറഞ്ഞുപോയി. രാവിലെ തന്നെ സാധനങ്ങളുമായെത്തിയ അവര്‍ അന്ന് റൂം സെറ്റ് ചെയ്യുന്നതിനാലായിരിക്കാം അടുത്തുള്ള റസ്റ്റോറന്റില്‍ നിന്നും പാര്‍സല്‍ വരുത്തിച്ചാണ് ഭക്ഷണം കഴിച്ചത്. അന്ന് മാത്രമല്ല പിന്നീടുള്ള മിക്ക ദിവസങ്ങളിലും അവര്‍ അടുക്കളയില്‍ കയറിയില്ല. സമയാസമയങ്ങളില്‍ ഭക്ഷണം പാര്‍സലസായി വരും.

അതിനെ കൈ കൊണ്ട് തൊടാതെ സ്പൂണും പോര്‍ക്കുമുപയോഗിച്ച് കഴിച്ച് ഭക്ഷണം പൊതിഞ്ഞുകൊണ്ടു വന്ന കവറുകള്‍ ഗാര്‍ബേജ് ബാഗിനകത്ത് കൊണ്ടു പോയിട്ട് രണ്ട് പെപ്‌സിയുമായി വന്ന് റൂമിനകത്ത് എസിയിലിരുന്ന് ടിവിയും കണ്ട് കുടിച്ചു കഴിഞ്ഞാല്‍ പിന്നീടൊരു ഉച്ച മയക്കവും കഴിഞ്ഞ് രണ്ടുപേരും ഇറങ്ങിപ്പോകും. ഇവരുടെ ദിനചര്യകളും ഫ്‌ളാറ്റിനകത്തെ കിച്ചണിലോ ബാത്ത് റൂമിലോ അവരുടെ ഒരു ശല്ല്യവുമില്ലാത്തത് കൊണ്ടും ആരോടും ഒരു സംസാരത്തിനും നില്‍ക്കാതിരിക്കുന്നതുകൊണ്ടും ഉടമസ്ഥന് ഇവരെ ഏറെ ഇഷ്ടപ്പെട്ടുവെന്ന് മാത്രമല്ല, ഇവരെപ്പോലുള്ളവരെയാണ് റൂമില്‍ കിട്ടേണ്ടതെന്ന് പുകഴ്ത്തി പറയുകയും ചെയ്യുമായിരുന്നു.
         
Article, Story, Gulf, Sharjah, Kerala, Kasaragod, Worker, Job, Two VIPs in the flat.

മാസങ്ങള്‍ രണ്ടു കഴിഞ്ഞപ്പോള്‍ റസ്റ്റോറന്റില്‍ നിന്ന് പാര്‍സലുമായി വന്ന പയ്യന്‍ ഞങ്ങളുടെ റൂമില്‍ തട്ടിവിളിച്ചു ചോദിച്ചു. അവര്‍ എത്ര മണിക്കാണ് എത്താറുള്ളതെന്ന്. അറിയില്ലെന്ന് പറയുന്നതിനോടൊപ്പം കാര്യമെന്താണെന്ന് കൂടി തിരക്കി. ഒന്നുമില്ലപ്പാ ഒന്ന് അന്വേഷിച്ചതായി പറയണം എന്നുമാത്രം ഉത്തരം നല്‍കി കതകടക്കുകയായിരുന്ന അവനെ വിടാതെ ചോദ്യം ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു. ഭക്ഷണത്തിന് ഞങ്ങള്‍ക്ക് തരേണ്ട കാശൊന്നും ഇതുവരെ തന്നിട്ടില്ല. പറ്റു തീര്‍ക്കാതെ അടുത്ത ദിവസം മുതല്‍ പാര്‍സല്‍ കൊണ്ടു വരില്ലെന്നും പറഞ്ഞ് അവന്‍ പോയി. ഈ വിവരം സൂപ്പര്‍മാര്‍ക്കറ്റുകാരനോട് പറഞ്ഞപ്പോഴാണ് അദ്ദേഹം പറയുന്നത്, അഡ്വാന്‍സ് തന്നതല്ലാതെ വാടക ഇതുവരേയും തന്നിട്ടില്ലെന്നും സിഗരറ്റും സോപ്പും പെപ്‌സിയും മറ്റും വാങ്ങിയതിന്റെ വക കടയില്‍ വലിയൊരു സംഖ്യ പറ്റുമുണ്ടെന്നും കടക്കാരന്‍ കൂട്ടിച്ചേര്‍ത്തു.

തരും, അവര്‍ തരാതിരിക്കില്ല, കമ്പനിയില്‍ ചില പ്രശ്‌നങ്ങളൊക്കെയുള്ളതിനാല്‍ ഇപ്രാവശ്യം ശമ്പളം കിട്ടാന്‍ വൈകുമെന്ന കാര്യം നേരത്തെ സൂചിപ്പിച്ചിരുന്നു, അത് കൊണ്ടാണ് ഞങ്ങള്‍ ചോദിക്കാതിരുന്നതെന്നും മുതലാളി അറിയിച്ചു. അലക്കുകാരനും പാര്‍സല്‍ കൊണ്ടുവരുന്നവനും കാശിനായി വന്ന് കാത്തിരിക്കാന്‍ തുടങ്ങിയതോടെ വിശിഷ്ട വ്യക്തികളുടെ വരവും വൈകിക്കൊണ്ടിരുന്നു. ഇങ്ങനെ ഒരു ദിവസം പെട്ടിയും തൂക്കി നിറപുഞ്ചിരിയോടെ ഇറങ്ങിപ്പോയ വിഐപികള്‍ നാളേറെ കഴിഞ്ഞിട്ടും തിരിച്ചെത്താതിരുന്നപ്പോള്‍ സൂപ്പര്‍മാര്‍ക്കറ്റുകാരന്‍ മുതലാളി ഞങ്ങളെ കാണുമ്പോഴൊക്കെ ആ കള്ളന്മാരെക്കുറിച്ച് വല്ല വിവരവുമുണ്ടോ? എന്നു ചോദിക്കാനും തുടങ്ങി. ഞങ്ങള്‍ ഒന്നും മിണ്ടാതെ കനത്ത മൗനത്തോടെ അദ്ദേഹത്തെ ഒന്നു നോക്കി 'വിവിഐപ്പികള്‍ വരുo വരാതിരിക്കില്ല മുതലാളി കാത്തിരുന്നോളൂ എന്ന് മനസ്സില്‍ പറഞ്ഞു.
Keywords: Article, Story, Gulf, Sharjah, Kerala, Kasaragod, Worker, Job, Two VIPs in the flat.
< !- START disable copy paste -->

Post a Comment