Join Whatsapp Group. Join now!
Aster mims 04/11/2022

Expatriate | 1 മുതല്‍ 10 വരെ

Expat life: One to Ten, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പ്രവാസം, അനുഭവം, ഓര്‍മ (ഭാഗം - 21)

- കുട്ടിയാനം മുഹമ്മദ് കുഞ്ഞി

(www.kasargodvartha.com) ഞങ്ങളുടെ കമ്പനിയിലേക്ക് ബോംബെയിലെ പാഷാ എന്റര്‍പ്രൈസസ് എന്ന മാന്‍പവര്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സി മുഖാന്തിരം വന്ന ഒരു ജീവനക്കാരനായിരുന്നു കല്‍ക്കത്തക്കാരനായ ജോണ്‍ ഡിക്രൂസ. തടിച്ചുകൊഴുത്ത, ആരേയും കൂസാത്ത ഒരു പ്രത്യേക പ്രകൃതക്കാരനായ ഇദ്ദേഹം ഏറെക്കാലം ബോംബെയിലെ ഏതോ ഒരു ഹോട്ടലില്‍ ജോലി ചെയ്തിരുന്നുവത്രെ. ഏതൊരാളിനേയും ഉടനെ തന്നെ അങ്ങോട്ടു കയറി പരിചയപ്പെടാനും സംസാരിക്കാനും ഹിന്ദി ഗാനങ്ങള്‍ പാടി കേള്‍പ്പിക്കാനും അദ്ദേഹം മിടുക്കനായിരുന്നു. ബോംബെ മഹാനഗരത്തിലെ തന്റെ രസകരമായ അനുഭവങ്ങള്‍ പങ്കുവെച്ചും ക്യാംപിനകത്തെ ഞങ്ങളുടെ വിരഹദുഃഖങ്ങളെ മാറ്റിയും അദ്ദേഹം ഓരോ സായാഹ്നങ്ങളെയും സമ്പന്നമാക്കിക്കൊണ്ടിരുന്നു.
              
Article, Story, Gulf, Job, Worker, Dubai, Gulf, Expat life: One to Ten.

അങ്ങിനെയിരിക്കെയാണ് ഒരു ദിവസം ക്യാംപ് ബോസ് വന്ന് പറഞ്ഞത് നാളെ പോയി മെഡിക്കല്‍ എടുത്തു വരണമെന്ന്. മെഡിക്കല്‍ എടുത്ത് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കിട്ടിക്കഴിഞ്ഞാലാണ് കുവൈറ്റിലെ വിസ അടച്ചുകിട്ടാറുള്ളത്. ഇവിടെ ആരോഗ്യ വകുപ്പിന്റെ കര്‍ശനമായ നിയമങ്ങളാണ് നിലനില്‍ക്കുന്നത്. പകര്‍ച്ചവ്യാധികളോ മറ്റു മാറാരോഗങ്ങളോ നാട്ടില്‍ നിന്നു വരുന്ന ആളുകളില്‍ ഉണ്ടോ എന്നറിയാന്‍ വേണ്ടിയാണിത്. ചൊറി രോഗങ്ങള്‍ വല്ലതുമാണെങ്കില്‍ അവര്‍ ചികിത്സിച്ചു മാറ്റുകയും അല്ലെങ്കില്‍ അവരവരുടെ നാട്ടിലേക്ക് തന്നെ തിരിച്ചയക്കുകയും ചെയ്യും. ഇത് ആരോഗ്യവകുപ്പിന്റെ ശക്തമായ മുന്‍കരുതലുകളാണ്.

കുവൈറ്റിലേക്ക് വിസക്ക് വേണ്ടി സമര്‍പ്പിക്കുമ്പോള്‍ തന്നെ കുവൈറ്റ് സര്‍ക്കാര്‍ അംഗീകാരമുള്ള ബോംബെയിലെ ക്ലിനിക്കില്‍ നിന്നും മെഡിക്കല്‍ എടുത്ത് ഒരു കുഴപ്പവുമില്ലാ എന്ന ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് വിസക്ക് വേണ്ട മറ്റുരേഖകളുടെ കൂട്ടത്തില്‍ കൊടുത്താലാണ് വിസ പാസാവുക. അതിനുശേഷം കുവൈറ്റിലെത്തി ഏതാനും നാളുകള്‍ക്കുള്ളില്‍ തന്നെ ആരോഗ്യ വകുപ്പിന്റെ പ്രത്യേക ക്ലിനിക്കില്‍ പോയി മെഡിക്കല്‍ എടുത്ത് അവരുടെ സര്‍ട്ടിഫിക്കറ്റ് കൂടി ലഭിച്ചാലേ ഇഖാമ അടിക്കാന്‍ സാധിക്കുകയുള്ളൂ.

അങ്ങിനെയുള്ള മെഡിക്കല്‍ എടുക്കാന്‍ പോയി വന്ന ശേഷം ജോണ്‍ ഡിക്രൂസയ്ക്ക് ഒരു മിണ്ടാട്ടവുമില്ല. ആകെ ഒരു ടെന്‍ഷനും മൂഡ് ഔട്ടായി, അദ്ദേഹത്തിന്റെ മുറിക്കകത്തെ കട്ടിലില്‍ മൂടിപ്പുതച്ച് ഒരേ കിടത്തം. അന്ന് വൈകുന്നേരം ക്യാമ്പിന് മുന്‍വശത്തെ ഇരിപ്പിടത്തില്‍ സംസാരിച്ചിരിക്കാന്‍ എല്ലാവരുമെത്തിയിട്ടും സന്ധ്യമയങ്ങുന്നതുവരേയും അദ്ദേഹത്തെ കാണാതിരുന്നത് കൊണ്ട് മുറിയില്‍ ചെന്ന് നോക്കിയപ്പോള്‍ ഒന്നും പറയാനാവാതെ ദുഃഖം കടിച്ചമര്‍ത്തിക്കൊണ്ട് ബേജാറോടുകൂടി ഞങ്ങളെ തുറിച്ചു നോക്കുക മാത്രമാണ് ചെയ്തത്. ഇദ്ദേഹത്തിന് വല്ല ശാരീരിക പ്രശ്‌നങ്ങളും സംഭവിച്ചു പോയോ? കാര്യമെന്താണെന്നറിയാതെ ഞങ്ങള്‍ പരസ്പരം മുഖാമുഖം നോക്കി അദ്ദേഹത്തിന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്നു.
          
Article, Story, Gulf, Job, Worker, Dubai, Gulf, Expat life: One to Ten.

അല്‍പനേരം മൗനം പാലിച്ചങ്ങിനെ നില്‍ക്കുന്നതിനിടയില്‍ നിലനിന്നിരുന്ന ശാന്തതയെ പൊട്ടിച്ചുകൊണ്ട് ഞങ്ങളുടെ കൂട്ടത്തില്‍ നിന്ന് അഹമ്മദ് ഭായ് കനത്ത ശബ്ദത്തില്‍ ചോദിച്ചു, 'ക്യാ ഓഗയാ ഭായ്... ബോലോ...?' നിമിഷനേരത്തിന് ശേഷം ഒരു കൊച്ചുകുട്ടിയെപ്പോലെ ഡിസൂസ പൊട്ടിക്കരഞ്ഞുകൊണ്ട് ഏങ്ങലോടെ പറഞ്ഞു. 'ക്യാ ബോല്‍നേക്കാ... സബ് ഗയ...'. എന്തോ വലിയ പ്രശ്‌നങ്ങളില്‍പ്പെട്ടുപോയിരിക്കയാണ് ഡിസൂസ എന്നു കരുതി ഞങ്ങള്‍ അദ്ദേഹത്തെ തന്നെ നോക്കി നില്‍ക്കുന്നതിനിടയില്‍ തലയിണക്കിടയില്‍ നിന്നും മെഡിക്കല്‍ റിപ്പോര്‍ട്ട് എടുത്ത് ഞങ്ങളുടെ മുമ്പിലേക്കിട്ടു.

ഏങ്ങലിന്റെ വേഗതയും കൂടി. രക്ത പരിശോധനാ ഫലത്തില്‍ 'ഒ' പോസറ്റീവ് എന്നതെഴുതിക്കൊടുത്തതിനെ പൂജ്യം എന്നാണ് അദ്ദേഹം കരുതിയത്. താന്‍ മെഡിക്കല്‍ ചെക്കപ്പില്‍ ഫെയിലായിരിക്കയാണെന്ന് വിചാരിച്ചാണ് അദ്ദേഹം ദുഃഖിച്ചതും കരഞ്ഞതുമൊക്കെ. തീരെ വിദ്യാഭ്യാസമില്ലാത്ത ഡിക്രൂസയ്ക്ക് ഒന്ന് മുതല്‍ പത്ത് വരെ അക്കങ്ങള്‍ മാത്രമേ എണ്ണാനറിയൂ എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം കൂടിയാണ്. നല്ലൊരു ജോലിയും ശമ്പളവുമുണ്ടെങ്കിലും ജീവിതയാത്രക്കിടയില്‍ ഇത്തരത്തിലുള്ള അക്കിടി സംഭവിക്കുക സാധാരണമാണ്.

Also Read: 

















Keywords: Article, Story, Gulf, Job, Worker, Dubai, Gulf, Expat life: One to Ten.
< !- START disable copy paste -->

Post a Comment