city-gold-ad-for-blogger
Aster MIMS 10/10/2023

കുഡ്‌ലു ബാങ്ക് കൊള്ള; പ്രതികള്‍ക്കെതിരെ പോലീസ് 2000 പേജുകളുള്ള കുറ്റപത്രം സമര്‍പ്പിച്ചു, 200 സാക്ഷികള്‍

കാസര്‍കോട്: (www.kasargodvartha.com 21.06.2016) എരിയാലിലെ കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് 17 കിലോ 680 ഗ്രാം സ്വര്‍ണ്ണാഭരണങ്ങളും 13 ലക്ഷം രൂപയും കൊള്ളയടിച്ച കേസില്‍ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം 2000 പേജുകളുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. ചൗക്കി കല്ലങ്കൈ സ്വദേശിയും ബന്തിയോട്ട് താമസക്കാരനുമായ ദുല്‍ദുല്‍ ഷരീഫ് എന്ന മുഹമ്മദ് ഷരീഫിനെ കേസിലെ ഒന്നാം പ്രതിയാക്കിയാണ് കാസര്‍കോട് ടൗണ്‍ സി ഐ എം പി ആസാദ് ചൊവ്വാഴ്ച ഉച്ചയോടെ കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

ചൗക്കി അജോല്‍ റോഡിലെ അബ്ദുല്‍ കരീം, മുജീബ്, ചൗക്കി കുന്നിലെ മഹ്ഷൂഖ്, ചൗക്കി ബദര്‍ നഗറിലെ മുഹമ്മദ് സാബിര്‍, ഷാനവാസ്, അര്‍ഷാദ്, ഫിലിപ്പോസ്, ജോമോന്‍, കവര്‍ച്ചാസ്വര്‍ണ്ണം വില്‍ക്കുന്നതിന് സഹായികളായി പ്രവര്‍ത്തിച്ച ദില്‍സത്ത്, സുമം എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. 2015 സെപ്തംബര്‍ ഏഴിന് പട്ടാപ്പകലാണ് കേരളത്തെ തന്നെ നടുക്കിയ കുഡ്‌ലു ബാങ്ക് കൊള്ള നടന്നത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ രണ്ട് ബൈക്കുകളിലായെത്തിയ അഞ്ചംഗസംഘം പെട്ടെന്ന്് ബാങ്കിനകത്തേക്ക് ഇരച്ചുകയറുകയും ഗ്രില്‍സ് അടയ്ച്ച ശേഷം കൊള്ളക്കാര്‍ കത്തി കാട്ടി ബാങ്കിനകത്തുണ്ടായിരുന്ന ക്ലാര്‍ക്ക് ലക്ഷ്മിയേയും താല്‍ക്കാലിക ജീവനക്കാരിയായ ബിന്ദുവിനേയും  ബന്ദിയാക്കുകയാണുണ്ടായത്. നിലവിളിക്കരുതെന്ന് ഭീഷണിപ്പെടുത്തിയ സംഘം ലക്ഷ്മിയെ ലോക്കറുള്ള ഭാഗത്തേക്ക് കൊണ്ടുപോവുകയും അവിടെ കെട്ടിയിടുകയുമായിരുന്നു.

ബിന്ദുവിനെ ബാങ്കിനകത്ത് ചെയറിലിരുത്തിയാണ് കെട്ടിയിട്ടത്. അക്രമികളെ കണ്ട് നിലവിളിക്കാന്‍ ശ്രമിച്ച ഇടപാടുകാരി മഞ്ചത്തടുക്കയിലെ ബാനുവിനെസംഘം വായ പൊത്തിപ്പിടിച്ച് ചുമരിനോട് ചേര്‍ത്ത് നിര്‍ത്തിശ്വാസം മുട്ടിച്ചു. ഇതിനിടയില്‍ ലക്ഷ്മിയെ ഭീഷണിപ്പെടുത്തി ലോക്കര്‍ തുറന്ന സംഘം ഇവിടെയുണ്ടായിരുന്ന മുഴുവന്‍ സ്വര്‍ണവും കവര്‍ച്ച ചെയ്യുകയായിരുന്നു. ഇതിന് ശേഷമാണ് ജീവനക്കാരികളെയും ഇടപാടുകാരിയെയും ബാങ്കിനകത്താക്കി പൂട്ടി സംഘം ബൈക്കില്‍ തന്നെ കടന്നു കളഞ്ഞത്. ബാങ്ക് മാനേജര്‍ സംഭവസമയം ഭക്ഷണം കഴിക്കാന്‍ പുറത്തു പോയതായിരുന്നു.

അന്നത്തെ ജില്ലാ പോലീസ് മേധാവിയായിരുന്ന ഡോ. ശ്രീനിവാസന്റെ മേല്‍നോട്ടത്തില്‍ ഡി വൈ എസ് പി, ടി പി രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ശാസ്ത്രീയമായ രീതിയില്‍ ആദ്യഘട്ട അന്വേഷണം നടത്തുകയും ഏതാനും പ്രതികളെ പിടികൂടുകയും ചെയ്തത്. കുഡ്‌ലു ബാങ്കില്‍ നിന്നും കവര്‍ന്ന സ്വര്‍ണ്ണം കണ്ടെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് ടി പി രഞ്ജിത്തിനെ കാസര്‍കോട്ടുനിന്ന് സ്ഥലം മാറ്റുകയും അന്വേഷണചുമതല അന്നത്തെ സി ഐ പി കെ സുധാകരനെ ഏല്‍പ്പിക്കുകയുമായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മുഴുവന്‍ പ്രതികളും അറസ്റ്റിലായി.

ഈ കേസിലെ പ്രതികളെയെല്ലാം പഴുതടച്ച് പിടികൂടിയ അന്വേഷണ സംഘം ഏറെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തിരുന്നു. പി കെ സുധാകരനെ സ്ഥലം മാറ്റിയതോടെ ഈ കേസിന്റെ മറ്റ് നടപടിക്രമങ്ങള്‍ പുതിയ സി ഐ ആയി ചുമതലയേറ്റ എം പി ആസാദ് ഏറ്റെടുക്കുകയായിരുന്നു. പിന്നീടാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ 200 സാക്ഷികളാണുള്ളത്. പ്രതികള്‍ അറസ്റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പ്രതികള്‍ക്ക് കോടതി പിന്നീട് ജാമ്യം നല്‍കി. പിന്നീട് സമാനരീതിയില്‍ നടന്ന ചെറുവത്തൂര്‍ വിജയ ബാങ്ക് കവര്‍ച്ച കേസില്‍ 90 ദിവസത്തിനകം തന്നെ കുറ്റപത്രം നല്‍കിയതിനാല്‍ പ്രതികളെല്ലാം വിചാരണ കാത്ത് ജയിലില്‍ കഴിയുകയാണ്.
കുഡ്‌ലു ബാങ്ക് കൊള്ള; പ്രതികള്‍ക്കെതിരെ പോലീസ് 2000 പേജുകളുള്ള കുറ്റപത്രം സമര്‍പ്പിച്ചു, 200 സാക്ഷികള്‍

Related News:കുഡ്‌ലു ബാങ്ക് കൊള്ള: പോലീസ് അന്വേഷണ സംഘത്തിന് പൗരാവലിയുടെ ആദരം

കുഡ്‌ലു ബാങ്ക് കൊള്ള: 2 പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

കുഡ്‌ലു ബാങ്ക്‌ കൊള്ള കേസിലെ പ്രതികള്‍ മൊഗ്രാല്‍പുത്തൂര്‍ ബാങ്ക് കൊള്ളയടിക്കാനും പദ്ധതിയിട്ടു; കേസെടുത്തു

കുഡ്‌ലു ബാങ്കുകൊള്ള; ജോമോന്റെ കാമുകിയെ തിരുപ്പൂര്‍ പോലീസിന് കൈമാറി

കുഡ്‌ലു ബാങ്ക് കൊള്ള: ജോമോന്റെ കാമുകി പിടിയില്‍

കുഡ്‌ലു ബാങ്ക് കൊള്ള: അന്വേഷണ സംഘത്തിന് എംഎല്‍എയുടെയും നാട്ടുകാരുടെയും അഭിനന്ദനം

കുഡ്‌ലു ബാങ്ക് കൊള്ള: മുജീബും ജോമോനും അറസ്റ്റില്‍, ഏഴരക്കിലോ സ്വര്‍ണം കൂടി കണ്ടെടുത്തു

കുഡ്‌ലു ബാങ്ക് കൊള്ള: പ്രധാന പ്രതി കരീം അറസ്റ്റില്‍; 50 പവന്‍ സ്വര്‍ണം കണ്ടെടുത്തു

തെളിവെടുപ്പ് പൂര്‍ത്തിയായി; ഷരീഫിനെ വീണ്ടും കോടതിയില്‍ ഹാജരാക്കി

കുഡ്‌ലു ബാങ്ക് കൊള്ള: കരീമിനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

കുഡ്‌ലു ബാങ്ക് കൊള്ള: മുഹമ്മദ് സാബിറിനെ ബാങ്ക് ജീവനക്കാരികള്‍ തിരിച്ചറിഞ്ഞു

ദുല്‍ ദുല്ലിന് ഉച്ചയ്ക്ക് നെഞ്ചുവേദന വൈകിട്ട് തലകറക്കം

കുഡ്‌ലു ബാങ്ക് കൊള്ള; മുംബൈയില്‍ പിടിയിലായ പ്രതിയെ കാസര്‍കോട്ടേക്ക് കൊണ്ടുവന്നു

കുഡ്‌ലു ബാങ്ക് കൊള്ള: മുഖ്യപ്രതി കരീം മുംബൈയില്‍ പിടിയില്‍

കുഡ്‌ലു ബാങ്ക് കൊള്ള: ബാക്കി സ്വര്‍ണവും പണവും മുജീബിന്റെ കയ്യില്‍; കൂടെയുള്ളത് കൊള്ള സംഘത്തിലെ കഞ്ചാവ് കടത്തുകാര്‍

കുഡ്‌ലു ബാങ്ക് കൊള്ള: ദുല്‍ ദുല്‍ ഷരീഫ് ആരാധനാലയത്തില്‍നിന്നും തട്ടിയത് 8 ലക്ഷം; ഭാരവാഹിത്വത്തില്‍നിന്നും പുറത്താക്കി

കുഡ്‌ലു ബാങ്ക് കൊള്ള: 10 ദിവസംകൊണ്ട് സ്വര്‍ണവും പ്രതികളേയും പിടികൂടിയ അന്വേഷണ സംഘത്തിന് നാട്ടുകാരുടെ അഭിനന്ദനം

കുഡ്‌ലു ബാങ്ക് കൊള്ള: ദുല്‍ ദുല്‍ മുംബൈയിലേക്ക് പറന്നത് ഫ്‌ളൈറ്റില്‍

കുഡ്‌ലു ബാങ്ക് കൊള്ള: പൊതുപ്രവര്‍ത്തകന്‍ ദുല്‍ ദുല്‍ ഷരീഫ് അറസ്റ്റില്‍; 10 കിലോ സ്വര്‍ണം കണ്ടെടുത്തു

കുഡ്‌ലു ബാങ്ക് കൊള്ള: സ്വര്‍ണം കണ്ടെടുത്തു; കൂടുതല്‍ പ്രതികള്‍ പിടിയിലായതായി സൂചന

കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികളില്‍ രണ്ടുപേര്‍ തെക്കന്‍ ജില്ലക്കാര്‍?

കുഡ്‌ലു ബാങ്ക് കൊള്ള: പോലീസ് കസ്റ്റഡിയിലെടുത്ത 3 പേരെ വിട്ടയച്ചു

കുഡ്‌ലു ബാങ്ക് കൊള്ള: മഹ്ഷൂഖിന്റേയും സാബിറിന്റേയും അറസ്റ്റ് രേഖപ്പെടുത്തി

കുഡ്‌ലു ബാങ്ക് കൊള്ള: കവര്‍ച്ചാ സംഘം 3 തവണ കൊള്ളയ്ക്കായി ബാങ്കിന് മുന്നിലെത്തിയിരുന്നതായി വെളിപ്പെടുത്തല്‍

കുഡ്‌ലു ബാങ്ക് കൊള്ള: മുഖ്യസൂത്രധാരനായ പൊതുപ്രവര്‍ത്തകന്‍ മുംബൈയില്‍ പിടിയില്‍

സ്വര്‍ണം ഉടന്‍ കണ്ടെടുക്കാന്‍ കഴിയുമെന്ന് പോലീസിന്റെ പ്രതീക്ഷ; മഹ്ഷൂഖിനേയുംകൂട്ടി കര്‍ണാടകയില്‍ അന്വേഷണം

കുഡ്‌ലു ബാങ്ക് കൊള്ള: ഒരു പ്രതി ബംഗളൂരുവില്‍ പിടിയില്‍

കുഡ്‌ലു ബാങ്ക് കൊള്ള: നീര്‍ച്ചാല്‍ സ്വദേശി എവിടെ? പോലീസ് കുഴങ്ങുന്നു

കുഡ്‌ലു ബാങ്ക് കൊള്ള: ഇടപാടുകാരും അധികൃതരുംതമ്മിലുള്ള ചര്‍ച്ചപൊളിഞ്ഞു; ഇന്‍ഷുറന്‍സ് ലഭിക്കില്ലെന്ന് ആക്ഷേപം

കുഡ്‌ലു ബാങ്ക് കൊള്ള: അന്വേഷണത്തിന് പ്രത്യേക സംഘം; കര്‍ണാടക പോലീസിന്റെ സഹായംതേടുമെന്ന് എസ്.പി

കുഡ്‌ലു ബാങ്ക് കൊള്ള: ഒരു യുവാവ് നിരീക്ഷണത്തില്‍

കുഡ്‌ലു ബാങ്ക് കൊള്ള: സെക്രട്ടറിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇടപാടുകാരുടെ അക്രമം

കുഡ്‌ലു ബാങ്കില്‍ നിന്നും കൊള്ളയടിക്കപ്പെട്ടത് 5.28 കോടിയുടെ സ്വര്‍ണവും പണവും

കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികള്‍ മുഖം മറക്കാനുപയോഗിച്ച ഷാള്‍ പെട്രോള്‍ പമ്പിന് സമീപം കണ്ടെത്തി

കുഡ്‌ലു ബാങ്ക് കൊള്ളയ്ക്കിടയാക്കിയത് സുരക്ഷാ വീഴ്ച; സി സി ടിവിയും സെക്യൂരിറ്റി ജീവനക്കാരനുമില്ല, അധികൃതര്‍ക്കെതിരെ ജനം ഇളകി

കുഡ്‌ലു ബാങ്കില്‍ നടന്നത് ഇത് രണ്ടാമത്തെ വന്‍ കവര്‍ച്ച; 2001 ല്‍ നടന്നത് അരക്കോടിയുടെ കവര്‍ച്ച

കുഡ്‌ലു ബാങ്ക് കൊള്ള; നടുക്കംമാറാതെ ക്ലര്‍ക്ക് ലക്ഷ്മിയും, ബിന്ദുവും, ഇടപാടുകാരി ബാനുവും

കാസര്‍കോട്ടെ ബാങ്കില്‍ പട്ടാപ്പകല്‍ സിനിമാ സ്‌റ്റൈലില്‍ കൊള്ള; ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 21 കിലോ സ്വര്‍ണം കൊള്ളയടിച്ചു

കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്കില്‍ വന്‍കൊള്ള; ജീവനക്കാരെ കെട്ടിയിട്ട് 21 കിലോ സ്വര്‍ണം കവര്‍ന്നു


Keywords: Kudlu, Bank, Robbery, Gold, Kasaragod, Accuse, Chowki, Police, Charge Sheet, Arrest, MP Asad, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia