city-gold-ad-for-blogger

കുഡ്‌ലു ബാങ്ക് കൊള്ള: ജോമോന്റെ കാമുകി പിടിയില്‍

കാസര്‍കോട്: (www.kasargodvartha.com 30/10/2015) കുഡ്‌ലു ബാങ്ക് കൊള്ളയടിച്ച കേസിലെ മുഖ്യപ്രതി എറണാകുളം പള്ളുരുത്തി സ്വദേശി ജോമോന്റെ കാമുകിയെ പോലീസ് പിടികൂടി. തമിഴ്‌നാട് ഉദുമല്‍പേട്ടയിലെ വില്ലിയാണ് പിടിയിലായത്. ബാങ്ക് കൊള്ള നടത്തിയ ശേഷം കര്‍ണാടക വീരാജ്‌പേട്ടില്‍ ഒളിവില്‍ പോയ ജോമോന് മലേറിയ ബാധിച്ചപ്പോള്‍ ഉദുമല്‍പേട്ടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് കൂട്ടിരുന്നത് വില്ലിയാണ്. മലേറിയ ബാധിച്ച ജോമോന്‍ ഇപ്പോള്‍ പൊലീസ് കാവലില്‍ കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

വില്ലിയെ കൂടുതല്‍ ചോദ്യം ചെയ്തുവരുന്നതായി പോലീസ് പറഞ്ഞു. കേസില്‍ ചൗക്കി സ്വദേശിയും ബന്തിയോട്ട് താമസക്കാരനുമായ മുജീബ് നേരത്തെ അറസ്റ്റിലായിരുന്നു. മുജീബിനെയും കൊണ്ട് ഉദുമല്‍പേട്ടയിലെത്തിയ പോലീസ് സംഘം സ്വകാര്യ സ്ഥാപനങ്ങളില്‍ പണയപ്പെടുത്തിയ മുന്നൂറ് ഗ്രാമോളം വരുന്ന സ്വര്‍ണ്ണം വീണ്ടെടുത്തിട്ടുണ്ട്.

മുത്തൂറ്റ് ഫൈനാന്‍സില്‍ നിന്ന് 2.36 ലക്ഷം രൂപ, കവിത ഫിനാന്‍സില്‍ നിന്ന് 35000 രൂപ, ശ്രീകുമാരന്‍ ഫിനാന്‍സില്‍ നിന്ന് 14000 രൂപ, കുംഭകോണം ഫിനാന്‍സില്‍ നിന്ന് 1.57 ലക്ഷം രൂപ എന്നിങ്ങനെയാണ് കവര്‍ച്ചാ സ്വര്‍ണ്ണം ഈടായി നല്‍കി പണം കൈക്കലാക്കിയത്. ജോമോന്റെ കാമുകി വില്ലിയുടെ സഹായത്തോടെയായിരുന്നു സ്വര്‍ണ്ണം പണയം വെച്ച് പണം കൈക്കലാക്കിയത്.

ഇതുകൂടാതെ മറ്റു ചില സ്ഥാപനങ്ങളില്‍ കൂടുതല്‍ സ്വര്‍ണ്ണം പണയപ്പെടുത്തുകയോ വില്‍പ്പന നടത്തുകയോ ചെയ്തതായും സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കാസര്‍കോട് സി ഐ പി കെ സുധാകരന്‍, കോസ്റ്റല്‍ പൊലീസ് സി ഐ സി കെ സുനില്‍കുമാര്‍, എ എസ് ഐ കെ എം ജോണ്‍, പൊലീസുകാരായ ലക്ഷ്മിനാരായണന്‍, ഗിരീഷ്, എം എസ് ജോണ്‍ എന്നിവര്‍ ഉദുമല്‍പേട്ടയില്‍ ക്യാമ്പ് ചെയ്ത് അന്വേഷണം തുടരുകയാണ്.
കുഡ്‌ലു ബാങ്ക് കൊള്ള: ജോമോന്റെ കാമുകി പിടിയില്‍

Related News:
കുഡ്‌ലു ബാങ്ക് കൊള്ള: അന്വേഷണ സംഘത്തിന് എംഎല്‍എയുടെയും നാട്ടുകാരുടെയും അഭിനന്ദനം

കുഡ്‌ലു ബാങ്ക് കൊള്ള: മുജീബും ജോമോനും അറസ്റ്റില്‍, ഏഴരക്കിലോ സ്വര്‍ണം കൂടി കണ്ടെടുത്തു കുഡ്‌ലു ബാങ്ക് കൊള്ള: പ്രധാന പ്രതി കരീം അറസ്റ്റില്‍; 50 പവന്‍ സ്വര്‍ണം കണ്ടെടുത്തു

തെളിവെടുപ്പ് പൂര്‍ത്തിയായി; ഷരീഫിനെ വീണ്ടും കോടതിയില്‍ ഹാജരാക്കി

കുഡ്‌ലു ബാങ്ക് കൊള്ള: കരീമിനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

കുഡ്‌ലു ബാങ്ക് കൊള്ള: മുഹമ്മദ് സാബിറിനെ ബാങ്ക് ജീവനക്കാരികള്‍ തിരിച്ചറിഞ്ഞു

ദുല്‍ ദുല്ലിന് ഉച്ചയ്ക്ക് നെഞ്ചുവേദന വൈകിട്ട് തലകറക്കം

കുഡ്‌ലു ബാങ്ക് കൊള്ള; മുംബൈയില്‍ പിടിയിലായ പ്രതിയെ കാസര്‍കോട്ടേക്ക് കൊണ്ടുവന്നു

കുഡ്‌ലു ബാങ്ക് കൊള്ള: മുഖ്യപ്രതി കരീം മുംബൈയില്‍ പിടിയില്‍

കുഡ്‌ലു ബാങ്ക് കൊള്ള: ബാക്കി സ്വര്‍ണവും പണവും മുജീബിന്റെ കയ്യില്‍; കൂടെയുള്ളത് കൊള്ള സംഘത്തിലെ കഞ്ചാവ് കടത്തുകാര്‍

കുഡ്‌ലു ബാങ്ക് കൊള്ള: ദുല്‍ ദുല്‍ ഷരീഫ് ആരാധനാലയത്തില്‍നിന്നും തട്ടിയത് 8 ലക്ഷം; ഭാരവാഹിത്വത്തില്‍നിന്നും പുറത്താക്കി

കുഡ്‌ലു ബാങ്ക് കൊള്ള: 10 ദിവസംകൊണ്ട് സ്വര്‍ണവും പ്രതികളേയും പിടികൂടിയ അന്വേഷണ സംഘത്തിന് നാട്ടുകാരുടെ അഭിനന്ദനം

കുഡ്‌ലു ബാങ്ക് കൊള്ള: ദുല്‍ ദുല്‍ മുംബൈയിലേക്ക് പറന്നത് ഫ്‌ളൈറ്റില്‍

കുഡ്‌ലു ബാങ്ക് കൊള്ള: പൊതുപ്രവര്‍ത്തകന്‍ ദുല്‍ ദുല്‍ ഷരീഫ് അറസ്റ്റില്‍; 10 കിലോ സ്വര്‍ണം കണ്ടെടുത്തു

കുഡ്‌ലു ബാങ്ക് കൊള്ള: സ്വര്‍ണം കണ്ടെടുത്തു; കൂടുതല്‍ പ്രതികള്‍ പിടിയിലായതായി സൂചന

കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികളില്‍ രണ്ടുപേര്‍ തെക്കന്‍ ജില്ലക്കാര്‍?

കുഡ്‌ലു ബാങ്ക് കൊള്ള: പോലീസ് കസ്റ്റഡിയിലെടുത്ത 3 പേരെ വിട്ടയച്ചു

കുഡ്‌ലു ബാങ്ക് കൊള്ള: മഹ്ഷൂഖിന്റേയും സാബിറിന്റേയും അറസ്റ്റ് രേഖപ്പെടുത്തി

കുഡ്‌ലു ബാങ്ക് കൊള്ള: കവര്‍ച്ചാ സംഘം 3 തവണ കൊള്ളയ്ക്കായി ബാങ്കിന് മുന്നിലെത്തിയിരുന്നതായി വെളിപ്പെടുത്തല്‍

കുഡ്‌ലു ബാങ്ക് കൊള്ള: മുഖ്യസൂത്രധാരനായ പൊതുപ്രവര്‍ത്തകന്‍ മുംബൈയില്‍ പിടിയില്‍

സ്വര്‍ണം ഉടന്‍ കണ്ടെടുക്കാന്‍ കഴിയുമെന്ന് പോലീസിന്റെ പ്രതീക്ഷ; മഹ്ഷൂഖിനേയുംകൂട്ടി കര്‍ണാടകയില്‍ അന്വേഷണം

കുഡ്‌ലു ബാങ്ക് കൊള്ള: ഒരു പ്രതി ബംഗളൂരുവില്‍ പിടിയില്‍

കുഡ്‌ലു ബാങ്ക് കൊള്ള: നീര്‍ച്ചാല്‍ സ്വദേശി എവിടെ? പോലീസ് കുഴങ്ങുന്നു

കുഡ്‌ലു ബാങ്ക് കൊള്ള: ഇടപാടുകാരും അധികൃതരുംതമ്മിലുള്ള ചര്‍ച്ചപൊളിഞ്ഞു; ഇന്‍ഷുറന്‍സ് ലഭിക്കില്ലെന്ന് ആക്ഷേപം

കുഡ്‌ലു ബാങ്ക് കൊള്ള: അന്വേഷണത്തിന് പ്രത്യേക സംഘം; കര്‍ണാടക പോലീസിന്റെ സഹായംതേടുമെന്ന് എസ്.പി

കുഡ്‌ലു ബാങ്ക് കൊള്ള: ഒരു യുവാവ് നിരീക്ഷണത്തില്‍

കുഡ്‌ലു ബാങ്ക് കൊള്ള: സെക്രട്ടറിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇടപാടുകാരുടെ അക്രമം

കുഡ്‌ലു ബാങ്കില്‍ നിന്നും കൊള്ളയടിക്കപ്പെട്ടത് 5.28 കോടിയുടെ സ്വര്‍ണവും പണവും


കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികള്‍ മുഖം മറക്കാനുപയോഗിച്ച ഷാള്‍ പെട്രോള്‍ പമ്പിന് സമീപം കണ്ടെത്തി

കുഡ്‌ലു ബാങ്ക് കൊള്ളയ്ക്കിടയാക്കിയത് സുരക്ഷാ വീഴ്ച; സി സി ടിവിയും സെക്യൂരിറ്റി ജീവനക്കാരനുമില്ല, അധികൃതര്‍ക്കെതിരെ ജനം ഇളകി

കുഡ്‌ലു ബാങ്കില്‍ നടന്നത് ഇത് രണ്ടാമത്തെ വന്‍ കവര്‍ച്ച; 2001 ല്‍ നടന്നത് അരക്കോടിയുടെ കവര്‍ച്ച


കുഡ്‌ലു ബാങ്ക് കൊള്ള; നടുക്കംമാറാതെ ക്ലര്‍ക്ക് ലക്ഷ്മിയും, ബിന്ദുവും, ഇടപാടുകാരി ബാനുവും

കാസര്‍കോട്ടെ ബാങ്കില്‍ പട്ടാപ്പകല്‍ സിനിമാ സ്‌റ്റൈലില്‍ കൊള്ള; ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 21 കിലോ സ്വര്‍ണം കൊള്ളയടിച്ചു

കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്കില്‍ വന്‍കൊള്ള; ജീവനക്കാരെ കെട്ടിയിട്ട് 21 കിലോ സ്വര്‍ണം കവര്‍ന്നു

Keywords:  kasaragod, Kerala, kudlu, Bank, Robbery, Police, Investigation, arrest, case, Kudlu bank robbery: Jomon's lover held.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia