Join Whatsapp Group. Join now!
Aster MIMS 10/10/2023

കുഡ്‌ലു ബാങ്ക് കൊള്ള: ഒരു യുവാവ് നിരീക്ഷണത്തില്‍

കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും 21 കിലോ സ്വര്‍ണവും 13 ലക്ഷം രൂപയുമടക്കം 5.28 കോടി രൂപയുടെ മുതലുകള്‍ കൊള്ളയടിച്ച സംഭവത്തില്‍ ഒരു യുവാവ് നിരീക്ഷണത്തില്‍. മോഷ്ടാക്കള്‍ക്ക് Kasaragod, Kerala, Bank, Robbery, Attack, Kudlu bank robbery: bank attacked by mob.
കാസര്‍കോട്: (www.kasargodvartha.com 08/09/2015) കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും 21 കിലോ സ്വര്‍ണവും 13 ലക്ഷം രൂപയുമടക്കം 5.28 കോടി രൂപയുടെ മുതലുകള്‍ കൊള്ളയടിച്ച സംഭവത്തില്‍ ഒരു യുവാവ് നിരീക്ഷണത്തില്‍. മോഷ്ടാക്കള്‍ക്ക് കൊള്ളനടത്തുന്നതിനുള്ള വിവരം നല്‍കിയതായി സംശയിക്കുന്ന ഒരു യുവാവാണ് പോലീസിന്റെ നിരീക്ഷണത്തിലായത്. എന്നാല്‍ ഇയാളെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ല. ഇയാളുടെ വീട് റെയ്ഡ് നടത്താന്‍ പോലീസ് പദ്ധതിയിട്ടിരുന്നുവെങ്കിലും പിന്നീട് ഇത് ഉപോക്ഷിക്കുകയായിരുന്നു.

കൊള്ളനടത്തിയ ശേഷം പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെടുന്നതിനിയില്‍ ബഹളംവെച്ചെത്തിയ ഇടപാടുകാരി മഞ്ചത്തടുക്കയിലെ കമ്മര്‍ബാനു നാട്ടുകാരനായ ഒരാളെ സംഭവം ആദ്യംഅറിയിച്ചിരുന്നു. ബൈക്കില്‍കടന്നുകളയുകയായിരുന്ന പ്രതികളെ ഇയാളും കണ്ടതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരു യുവാവ് നിരീക്ഷണത്തിലായിരിക്കുന്നത്. പ്രതികള്‍വന്ന രണ്ട് ബൈക്കുകള്‍ കര്‍ണാടക രജിസ്‌ട്രേഷനിലുള്ളതായാതിനാല്‍ അന്വേഷണം കര്‍ണാടകയിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. ജില്ലാ പോലീസ് ചീഫ് കര്‍ണാടക പോലീസിന്റെ സഹായവും അന്വേഷണത്തിനായി തേടിയിട്ടുണ്ട്.

പ്രതികള്‍ ജില്ലവിട്ടുപോയിട്ടുണ്ടോയെന്ന കാര്യത്തിലും പോലീസ് സംശയം പ്രകടിപ്പിക്കുന്നുണ്ട്. ബാങ്കിനെകുറിച്ച് കൃത്യമായിപഠിച്ച് ആസൂത്രിതമായാണ് പട്ടാപകല്‍ ഇത്രയുംവലിയൊരുകൊള്ള മോഷ്ടാക്കള്‍ നടത്തിയിരിക്കുന്നത്. പ്രതികളില്‍ ഒരാള്‍ മുഖംമറച്ചിരുന്ന ചുവന്ന നിറത്തിലുള്ള ഷാള്‍ ചൗക്കിയിലെ പെട്രോള്‍ പമ്പിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയരുന്നു. ഇതും അന്വേഷണത്തിന് കാര്യമായ തെളിവാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍നല്‍കുന്ന സൂചന.

കാസര്‍കോട് ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്തിന്റെ മേല്‍നോട്ടത്തില്‍ കാസര്‍കോട് സി.ഐ. പി.കെ. സുധാകരനാണ് കേസന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി കൊള്ളനടക്കുന്നതിന് മുമ്പുള്ള സമയത്തേയും ഏതാനുംദിവസംമുമ്പുമുള്ള ചില ഫോണ്‍ കോളുകള്‍ സംബന്ധിച്ച് വിവിധ മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പോലീസ് ആരംഭിച്ചിട്ടുണ്ട്. അന്വേഷണ വിവരങ്ങളൊന്നും ചോര്‍ന്നുപോകാതിരിക്കാന്‍ പോലീസ് കര്‍ശന ജാഗ്രത പാലിച്ചുവരുന്നുണ്ട്. വിവരങ്ങള്‍ ചോരുന്നത് പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരംനല്‍കുമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

ബാങ്കിനെകുറിച്ച് കൃത്യമായി അറിയാവുന്ന ആള്‍ക്കാരുടെ സഹായം ഈകവര്‍ച്ചയിലും പ്രതികള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. കവര്‍ച്ചനടന്ന ഉടനെ പലസ്ഥലങ്ങളിലും പോലീസ് റോഡ് - റെയില്‍ മാര്‍ഗമുള്ള പരിശോധനകളും നടത്തിയിരുന്നു. കട്ടസ്വര്‍ണം എവിടെയെങ്കിലും വില്‍ക്കാന്‍ ശ്രമിക്കുന്നുണ്ടോയെന്നകാര്യവും പോലീസ് നിരീക്ഷിക്കുന്നുണ്ട്. മുമ്പ് ഇത്തരം കവര്‍ച്ചകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. അടുത്തിടെ ജയില്‍നിന്നുമിറങ്ങിയ ക്രമിനല്‍ - കവര്‍ച്ചാകേസുകളിലെ പ്രതികളെ കുറിച്ചുള്ള വിവരവും പോലീസ് ശേഖരിച്ചുവരുന്നുണ്ട്. കവര്‍ച്ചയില്‍ പങ്കെടുത്ത അഞ്ചുപേരും യുവാക്കളാണെന്നാണ് ബാങ്കിലെ ജീവനക്കാരികളില്‍നിന്നും സംഭവസമയം ബാങ്കില്‍ ഇടപാടിനെത്തിയ മഞ്ചത്തടുക്കയിലെ വീട്ടമ്മയില്‍നിന്നും പോലീസിന് മൊഴിലഭിച്ചിട്ടുള്ളത്.

Related News:
കുഡ്‌ലു ബാങ്ക് കൊള്ള: സെക്രട്ടറിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇടപാടുകാരുടെ അക്രമം

കുഡ്‌ലു ബാങ്കില്‍ നിന്നും കൊള്ളയടിക്കപ്പെട്ടത് 5.28 കോടിയുടെ സ്വര്‍ണവും പണവും

കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികള്‍ മുഖം മറക്കാനുപയോഗിച്ച ഷാള്‍ പെട്രോള്‍ പമ്പിന് സമീപം കണ്ടെത്തി

കുഡ്‌ലു ബാങ്ക് കൊള്ളയ്ക്കിടയാക്കിയത് സുരക്ഷാ വീഴ്ച; സി സി ടിവിയും സെക്യൂരിറ്റി ജീവനക്കാരനുമില്ല, അധികൃതര്‍ക്കെതിരെ ജനം ഇളകി

കുഡ്‌ലു ബാങ്കില്‍ നടന്നത് ഇത് രണ്ടാമത്തെ വന്‍ കവര്‍ച്ച; 2001 ല്‍ നടന്നത് അരക്കോടിയുടെ കവര്‍ച്ച

കുഡ്‌ലു ബാങ്ക് കൊള്ള; നടുക്കംമാറാതെ ക്ലര്‍ക്ക് ലക്ഷ്മിയും, ബിന്ദുവും, ഇടപാടുകാരി ബാനുവും

കാസര്‍കോട്ടെ ബാങ്കില്‍ പട്ടാപ്പകല്‍ സിനിമാ സ്‌റ്റൈലില്‍ കൊള്ള; ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 21 കിലോ സ്വര്‍ണം കൊള്ളയടിച്ചു

കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്കില്‍ വന്‍കൊള്ള; ജീവനക്കാരെ കെട്ടിയിട്ട് 21 കിലോ സ്വര്‍ണം കവര്‍ന്നു


Keywords: Kasaragod, Kerala, Bank, Robbery, Attack, Kudlu bank robbery: bank attacked by mob.

Post a Comment