Join Whatsapp Group. Join now!
Aster MIMS 10/10/2023

കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികള്‍ മുഖം മറക്കാനുപയോഗിച്ച ഷാള്‍ പെട്രോള്‍ പമ്പിന് സമീപം കണ്ടെത്തി

എരിയാലിലെ കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും 21 കിലോ സ്വര്‍ണവും 13 ലക്ഷം രൂപയും കൊള്ളയടിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതികള്‍ Kasaragod, Kerala, kudlu, Robbery, Kudlu bank robbery: Shawl used by suspected found.
കാസര്‍കോട്: (www.kasargodvartha.com 07.09.2015)  എരിയാലിലെ കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും 21 കിലോ സ്വര്‍ണവും 13 ലക്ഷം രൂപയും കൊള്ളയടിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതികള്‍ ബാങ്കിനകത്ത് കടന്നപ്പോള്‍ മുഖം മറക്കാന്‍ ഉപയോഗിച്ച ഷാള്‍ ചൗക്കിയിലെ പെട്രോള്‍ പമ്പിന് സമീപം പോലീസ് കണ്ടെടുത്തു.

ചുവന്ന നിറത്തിലുള്ള ഷാള്‍ പെട്രോള്‍ പമ്പിന് സമീപം ഉപേക്ഷിച്ച ശേഷമാണ് കൊള്ളസംഘം രക്ഷപ്പെട്ടത്. ജില്ല മുഴുവനും പോലീസ് കവര്‍ച്ചക്കാര്‍ക്ക് വേണ്ടി തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. ഇവര്‍ ജില്ല വിട്ട് പോകാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ അടക്കാനാണ് പോലീസ് ശ്രമിക്കുന്നത്. ഷാള്‍ ഉപേക്ഷിച്ച വിവരമറിഞ്ഞ് കാസര്‍കോട് ഡി വൈ എസ് പി ടി.പി. രഞ്ജിത്ത് സ്ഥലത്തെത്തി ഷാള്‍ ബന്തവസിലെടുത്തിട്ടുണ്ട്.

തിങ്കളാഴ്ച ഉച്ചയോടെയാണ് കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്കില്‍ കത്തി കാട്ടി ജീവനക്കാരികളെയും ഇടപാടുകാരിയെയും ഭീഷണിപ്പെടുത്തി 21 കിലോ സ്വര്‍ണവും 13 ലക്ഷം രൂപയും കവര്‍ന്നത്.
Kasaragod, Kerala, kudlu, Robbery, Kudlu bank robbery: Shawl used by suspected found.

Related News:
കുഡ്‌ലു ബാങ്ക് കൊള്ളയ്ക്കിടയാക്കിയത് സുരക്ഷാ വീഴ്ച; സി സി ടിവിയും സെക്യൂരിറ്റി ജീവനക്കാരനുമില്ല, അധികൃതര്‍ക്കെതിരെ ജനം ഇളകി

കുഡ്‌ലു ബാങ്കില്‍ നടന്നത് ഇത് രണ്ടാമത്തെ വന്‍ കവര്‍ച്ച; 2001 ല്‍ നടന്നത് അരക്കോടിയുടെ കവര്‍ച്ച

കുഡ്‌ലു ബാങ്ക് കൊള്ള; നടുക്കംമാറാതെ ക്ലര്‍ക്ക് ലക്ഷ്മിയും, ബിന്ദുവും, ഇടപാടുകാരി ബാനുവും

കാസര്‍കോട്ടെ ബാങ്കില്‍ പട്ടാപ്പകല്‍ സിനിമാ സ്‌റ്റൈലില്‍ കൊള്ള; ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 21 കിലോ സ്വര്‍ണം കൊള്ളയടിച്ചു

കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്കില്‍ വന്‍കൊള്ള; ജീവനക്കാരെ കെട്ടിയിട്ട് 21 കിലോ സ്വര്‍ണം കവര്‍ന്നു


Keywords: Kasaragod, Kerala, kudlu, Robbery, Kudlu bank robbery: Shawl used by suspected found.

Post a Comment