Join Whatsapp Group. Join now!
Aster MIMS 10/10/2023

കുഡ്‌ലു ബാങ്ക് കൊള്ള; നടുക്കംമാറാതെ ക്ലര്‍ക്ക് ലക്ഷ്മിയും, ബിന്ദുവും, ഇടപാടുകാരി ബാനുവും

എരിയാലിലെ കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന കവര്‍ച്ചയ്ക്കിടെ മരണം മുന്നില്‍ കണ്ട ബാങ്കിലെ ക്ലര്‍ക്ക് ലക്ഷ്മിക്കും താല്‍ക്കാലിക ജീവനക്കാരി ബിന്ദുവിനും ബാങ്കില്‍ Investigation, Kasaragod, Kerala, Kudlu, Police, Robbery
കാസര്‍കോട്: (www.kasargodvartha.com 07/09/2015) എരിയാലിലെ കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന കവര്‍ച്ചയ്ക്കിടെ മരണം മുന്നില്‍ കണ്ട ബാങ്കിലെ ക്ലര്‍ക്ക് ലക്ഷ്മിക്കും താല്‍ക്കാലിക ജീവനക്കാരി ബിന്ദുവിനും ബാങ്കില്‍ സ്വര്‍ണം പണയംവെക്കാനെത്തിയ മഞ്ചത്തടുക്കയിലെ ബാനുവിനും ഇപ്പോഴും അതിന്റെ നടുക്കം വിട്ടുമാറിയില്ല.

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ബാങ്കില്‍ പട്ടാപകല്‍ കൊള്ളനടന്നത്. രണ്ട് ബൈക്കുകളിലായെത്തിയ അഞ്ചംഗസംഘം പെട്ടെന്ന് പെട്ടെന്ന് ബാങ്കിനകത്തേക്ക് ഇരിച്ചുകയറുകയായിരുന്നു. ഉടന്‍ തന്നെ ഗ്രില്‍സ് അടയ്ച്ച കൊള്ളക്കാര്‍ കത്തി കാട്ടി ബാങ്കിനകത്തുണ്ടായിരുന്ന ക്ലര്‍ക്ക് 52 കാരിയായ ലക്ഷ്മിയേയും താല്‍ക്കാലിക ജീവനക്കാരിയായ ബിന്ധുവിനേയും (35) ബന്ദിയാക്കുകയായിരുന്നു. നിലവിളിക്കരുതെന്ന് ഭീഷണിപ്പെടുത്തിയ സംഘം ലക്ഷ്മിയെ ലോക്കറുള്ള ഭാഗത്തേക്ക് കൊണ്ടുപോവുകയും അവിടെ കെട്ടിയിടുകയുമായിരുന്നു.

ബിന്ദുവിനെ ബാങ്കിനകത്ത് ചെയറിലിരുത്തിയാണ് കെട്ടിയിട്ടത്. അക്രമികളെ കണ്ട് നിലവിളിക്കാന്‍ ശ്രമിച്ച ഇടപാടുകാരി മഞ്ചത്തടുക്കയിലെ ബാനുവിനെ വായ പൊത്തിപ്പിടിച്ച് ചുമരിനോട് ചേര്‍ത്ത് നിര്‍ത്തിശ്വാസം മുട്ടിച്ചു. ഇതിനിടയില്‍ ലക്ഷ്മിയെ ഭീഷണിപ്പെടുത്തി ലോക്കര്‍ തുറന്ന സംഘം ഇവിടെയുണ്ടായിരുന്ന മുഴുവന്‍ സ്വര്‍ണവും കവര്‍ച്ച ചെയ്യുകയായിരുന്നു. ഇതിന് ശേഷമാണ് ജീവനക്കാരികളെയും ഇടപാടുകാരിയെയും ബാങ്കിനകത്താക്കി പൂട്ടി സംഘം ബൈക്കില്‍ തന്നെ കടന്നു കളഞ്ഞത്.

അക്രമി സംഘം ബാങ്കിനകത്ത് ഉപേക്ഷിച്ച ഒരു പേനാ കത്തി പോലീസ് കണ്ടെടുത്തു. കൊള്ളക്കാരില്‍ അഞ്ചു പേരും യുവാക്കളാണെന്ന് ജീവനക്കാരികളും ഇടപാടുകാരിയും പറയുന്നത്. ബാങ്ക് മാനേജര്‍ സംഭവസമയം ഭക്ഷണം കഴിക്കാന്‍ പുറത്തു പോയതായിരുന്നു. കൊള്ള സംഘത്തിന്റെ പിടിയില്‍ ശ്വാസം മുട്ടിയ ക്ലാര്‍ക്ക് ലക്ഷ്മി ഭാഗ്യം കൊണ്ടാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. പോലീസ് കൊള്ളക്കാര്‍ക്കു വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി. കൊള്ളസംഘം ബിന്ദുവിന്റെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാലയും തട്ടിപ്പറിച്ചു.

Kudlu bank robbery first scene




കാസര്‍കോട്ടെ ബാങ്കില്‍ പട്ടാപ്പകല്‍ സിനിമാ സ്‌റ്റൈലില്‍ കൊള്ള; ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 21 കിലോ സ്വര്‍ണം കൊള്ളയടിച്ചു

കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്കില്‍ വന്‍കൊള്ള; ജീവനക്കാരെ കെട്ടിയിട്ട് 21 കിലോ സ്വര്‍ണം കവര്‍ന്നു

Keywords: Investigation, Kasaragod, Kerala, Kudlu, Police, Robbery.

Post a Comment