city-gold-ad-for-blogger
Aster MIMS 10/10/2023

കുഡ്‌ലു ബാങ്ക് കൊള്ള: കരീമിനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

കാസര്‍കോട്: (www.kasargodvartha.com 27/09/2015) കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് 21 കിലോ സ്വര്‍ണാഭരണങ്ങളും 13 ലക്ഷം രൂപയും കൊള്ളയടിച്ച കേസില്‍ പിടിയിലായ ചൗക്കി അര്‍ജാല്‍ റോഡിലെ കീരി കരീം എന്ന അബ്ദുല്‍ കരീമിനെ പോലീസ് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. ഇക്കഴിഞ്ഞ ബുധനാഴ്ച മുംബൈയില്‍ വെച്ചാണ് കരീമിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. തുടര്‍ന്ന് നാട്ടിലെത്തിച്ച ശേഷം ഇയാളെ ചോദ്യം ചെയ്ത് വരികയായിരുന്നു.

അതേ സമയം കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണത്തില്‍ ഏഴരകിലോ മാത്രമാണ് ഇതു വരെ കണ്ടെടുക്കാനായത്. ബാക്കി സ്വര്‍ണം ഈ കേസില്‍ ഒളിവില്‍ കഴിയുന്നവരുടെ കൈവശമാണുള്ളത്. അബ്ദുല്‍ കരീമില്‍ നിന്നും സ്വര്‍ണം കണ്ടെടുക്കാനായിട്ടില്ല. അതു കൊണ്ടുതന്നെ ഈ കേസില്‍ കാര്യമായ പുരോഗതിയുണ്ടാക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. പ്രതികളെ പിടികൂടുന്ന മുറയ്ക്ക് സ്വര്‍ണാഭരണങ്ങളും കണ്ടെടുക്കേണ്ടത് ഈ കേസിന്റെ മുന്നോട്ടുള്ള പുരോഗതിക്ക് അത്യാവശ്യമാണ്.

പകുതിയിലേറെയും സ്വര്‍ണം പിടികൂടാന്‍ കഴിയാത്തതിനാല്‍ ഇടപാടുകാരും ആശങ്കയില്‍ തന്നെയാണ്. അബ്ദുല്‍ കരീമിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച സുഹൃത്തിനെയും ഇയാളുടെ കാമുകിയായ ബാര്‍ നര്‍ത്തകിയെയും കണ്ടെത്താനുള്ള ശ്രമവും പോലീസ് തുടരുന്നുണ്ട്.
കുഡ്‌ലു ബാങ്ക് കൊള്ള: കരീമിനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

Related News:
കുഡ്‌ലു ബാങ്ക് കൊള്ള: മുഹമ്മദ് സാബിറിനെ ബാങ്ക് ജീവനക്കാരികള്‍ തിരിച്ചറിഞ്ഞു
ദുല്‍ ദുല്ലിന് ഉച്ചയ്ക്ക് നെഞ്ചുവേദന വൈകിട്ട് തലകറക്കം
കുഡ്‌ലു ബാങ്ക് കൊള്ള; മുംബൈയില്‍ പിടിയിലായ പ്രതിയെ കാസര്‍കോട്ടേക്ക് കൊണ്ടുവന്നു

കുഡ്‌ലു ബാങ്ക് കൊള്ള: മുഖ്യപ്രതി കരീം മുംബൈയില്‍ പിടിയില്‍

കുഡ്‌ലു ബാങ്ക് കൊള്ള: ബാക്കി സ്വര്‍ണവും പണവും മുജീബിന്റെ കയ്യില്‍; കൂടെയുള്ളത് കൊള്ള സംഘത്തിലെ കഞ്ചാവ് കടത്തുകാര്‍

കുഡ്‌ലു ബാങ്ക് കൊള്ള: ദുല്‍ ദുല്‍ ഷരീഫ് ആരാധനാലയത്തില്‍നിന്നും തട്ടിയത് 8 ലക്ഷം; ഭാരവാഹിത്വത്തില്‍നിന്നും പുറത്താക്കി

കുഡ്‌ലു ബാങ്ക് കൊള്ള: 10 ദിവസംകൊണ്ട് സ്വര്‍ണവും പ്രതികളേയും പിടികൂടിയ അന്വേഷണ സംഘത്തിന് നാട്ടുകാരുടെ അഭിനന്ദനം

കുഡ്‌ലു ബാങ്ക് കൊള്ള: ദുല്‍ ദുല്‍ മുംബൈയിലേക്ക് പറന്നത് ഫ്‌ളൈറ്റില്‍

കുഡ്‌ലു ബാങ്ക് കൊള്ള: പൊതുപ്രവര്‍ത്തകന്‍ ദുല്‍ ദുല്‍ ഷരീഫ് അറസ്റ്റില്‍; 10 കിലോ സ്വര്‍ണം കണ്ടെടുത്തു

കുഡ്‌ലു ബാങ്ക് കൊള്ള: സ്വര്‍ണം കണ്ടെടുത്തു; കൂടുതല്‍ പ്രതികള്‍ പിടിയിലായതായി സൂചന

കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികളില്‍ രണ്ടുപേര്‍ തെക്കന്‍ ജില്ലക്കാര്‍?

കുഡ്‌ലു ബാങ്ക് കൊള്ള: പോലീസ് കസ്റ്റഡിയിലെടുത്ത 3 പേരെ വിട്ടയച്ചു

കുഡ്‌ലു ബാങ്ക് കൊള്ള: മഹ്ഷൂഖിന്റേയും സാബിറിന്റേയും അറസ്റ്റ് രേഖപ്പെടുത്തി

കുഡ്‌ലു ബാങ്ക് കൊള്ള: കവര്‍ച്ചാ സംഘം 3 തവണ കൊള്ളയ്ക്കായി ബാങ്കിന് മുന്നിലെത്തിയിരുന്നതായി വെളിപ്പെടുത്തല്‍

കുഡ്‌ലു ബാങ്ക് കൊള്ള: മുഖ്യസൂത്രധാരനായ പൊതുപ്രവര്‍ത്തകന്‍ മുംബൈയില്‍ പിടിയില്‍

സ്വര്‍ണം ഉടന്‍ കണ്ടെടുക്കാന്‍ കഴിയുമെന്ന് പോലീസിന്റെ പ്രതീക്ഷ; മഹ്ഷൂഖിനേയുംകൂട്ടി കര്‍ണാടകയില്‍ അന്വേഷണം

കുഡ്‌ലു ബാങ്ക് കൊള്ള: ഒരു പ്രതി ബംഗളൂരുവില്‍ പിടിയില്‍

കുഡ്‌ലു ബാങ്ക് കൊള്ള: നീര്‍ച്ചാല്‍ സ്വദേശി എവിടെ? പോലീസ് കുഴങ്ങുന്നു

കുഡ്‌ലു ബാങ്ക് കൊള്ള: ഇടപാടുകാരും അധികൃതരുംതമ്മിലുള്ള ചര്‍ച്ചപൊളിഞ്ഞു; ഇന്‍ഷുറന്‍സ് ലഭിക്കില്ലെന്ന് ആക്ഷേപം

കുഡ്‌ലു ബാങ്ക് കൊള്ള: അന്വേഷണത്തിന് പ്രത്യേക സംഘം; കര്‍ണാടക പോലീസിന്റെ സഹായംതേടുമെന്ന് എസ്.പി

കുഡ്‌ലു ബാങ്ക് കൊള്ള: ഒരു യുവാവ് നിരീക്ഷണത്തില്‍

കുഡ്‌ലു ബാങ്ക് കൊള്ള: സെക്രട്ടറിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇടപാടുകാരുടെ അക്രമം

കുഡ്‌ലു ബാങ്കില്‍ നിന്നും കൊള്ളയടിക്കപ്പെട്ടത് 5.28 കോടിയുടെ സ്വര്‍ണവും പണവും
കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികള്‍ മുഖം മറക്കാനുപയോഗിച്ച ഷാള്‍ പെട്രോള്‍ പമ്പിന് സമീപം കണ്ടെത്തി
കുഡ്‌ലു ബാങ്ക് കൊള്ളയ്ക്കിടയാക്കിയത് സുരക്ഷാ വീഴ്ച; സി സി ടിവിയും സെക്യൂരിറ്റി ജീവനക്കാരനുമില്ല, അധികൃതര്‍ക്കെതിരെ ജനം ഇളകി

കുഡ്‌ലു ബാങ്കില്‍ നടന്നത് ഇത് രണ്ടാമത്തെ വന്‍ കവര്‍ച്ച; 2001 ല്‍ നടന്നത് അരക്കോടിയുടെ കവര്‍ച്ച
കുഡ്‌ലു ബാങ്ക് കൊള്ള; നടുക്കംമാറാതെ ക്ലര്‍ക്ക് ലക്ഷ്മിയും, ബിന്ദുവും, ഇടപാടുകാരി ബാനുവും

കാസര്‍കോട്ടെ ബാങ്കില്‍ പട്ടാപ്പകല്‍ സിനിമാ സ്‌റ്റൈലില്‍ കൊള്ള; ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 21 കിലോ സ്വര്‍ണം കൊള്ളയടിച്ചു

കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്കില്‍ വന്‍കൊള്ള; ജീവനക്കാരെ കെട്ടിയിട്ട് 21 കിലോ സ്വര്‍ണം കവര്‍ന്നു

Keywords:  Kasaragod, Kerala, Mumbai, kudlu, Bank, Robbery, Kudlu bank Robbery, Kudlu bank.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL