city-gold-ad-for-blogger

കുഡ്‌ലു ബാങ്ക് കൊള്ള: 10 ദിവസംകൊണ്ട് സ്വര്‍ണവും പ്രതികളേയും പിടികൂടിയ അന്വേഷണ സംഘത്തിന് നാട്ടുകാരുടെ അഭിനന്ദനം

കാസര്‍കോട്: (www.kasargodvartha.com 17/09/2015) കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്ക് കൊള്ളയടിച്ച് 21 കിലോ സ്വര്‍ണവും 13 ലക്ഷം രൂപയും കവര്‍ന്ന കേസിലെ മുഖ്യസൂത്രധാരനടക്കം മൂന്ന് പ്രതികളെ 10 ദിവസംകൊണ്ട് പിടികൂടിയ അന്വേഷണസംഘത്തിന് നാട്ടുകാരുടെ അഭിനന്ദനം. ഊണും ഉറക്കവും ഉപേക്ഷിച്ചാണ് അന്വേഷണസംഘം രാപ്പകല്‍ കവര്‍ച്ചക്കാര്‍ക്ക് പിന്നാലെപോയത്.

ജില്ലാ പോലീസ് ചീഫ് ഡോ. എ. ശ്രീനിവാസന്റേയും കേസന്വേഷണത്തിന് മേല്‍നോട്ടംവഹിച്ച കാസര്‍കോട് ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്തിന്റേയും അന്വേഷണ ഉദ്യോഗസ്ഥനായ കാസര്‍കോട് സി.ഐ. പി.കെ. സുധാകരന്റേയും തന്ത്രപൂര്‍വ്വമായ അന്വേഷണത്തിന് ഒടുവിലാണ് പൊതുപ്രവര്‍ത്തകനും മുഖ്യസൂത്രധാരനുമായ ദുല്‍ ദുല്‍ ഷരീഫ് (40), കൊള്ളയില്‍നേരിട്ട് പങ്കെടുത്ത ചൗക്കിയിലെ മുഹമ്മദ് സാബിര്‍ (25), കവര്‍ച്ചാ ഗൂഡാലോചനയില്‍ പങ്കാളിയായ ചൗക്കി കുന്നിലിലെ മഹ്ഷൂഖ് (25) എന്നിവരെ അറസ്റ്റുചെയ്യാന്‍ കഴിഞ്ഞത്. കേസന്വേഷണ സംഘത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന് പുറമെ 22 ലധികം പേരാണ് ഉണ്ടായിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥരില്‍ പലരും ഇപ്പോഴും പ്രതികള്‍ക്ക് പിറകേയാണ്.

കോസ്റ്റല്‍ സി.ഐ. സി.കെ. സുനില്‍കുമാര്‍, കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ. രത്‌നാകരന്‍, ബേഡകം പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ. പ്രകാശന്‍, വിദ്യാനഗര്‍ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ലക്ഷ്മി നാരായണന്‍, കാസര്‍കോട് പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ പോലീസ് ഓഫീസര്‍ സുനില്‍ അബ്രഹാം, എ.ആര്‍. ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ ഓസ്റ്റിന്‍ തമ്പി, കാസര്‍കോട് കണ്‍ട്രോള്‍ റൂമിലെ എസ്.സി.പി.ഒ. (സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍) ഫിറോസ്, കാസര്‍കോട് സ്‌റ്റേഷനിലെ എസ്.സി.പി.ഒ. ഗിരീഷ്, നീലേശ്വരം സ്റ്റേഷനിലെ സി.പി.ഒ. (സിവില്‍ പോലീസ് ഓഫീസര്‍) ഷാജു, കുമ്പള പോലീസ് സ്‌റ്റേഷനിലെ സി.പി.ഒ. പ്രതീഷ് ഗോപാല്‍, കാസര്‍കോട് എ.എസ്.ഐ. ജോണ്‍, എ.ആര്‍. ക്യാമ്പിലെ സി.പി.ഒമാരായ ദീപക്, ഷൈജു, രാജേഷ്, ധനേഷ്, ഗോകുല്‍, നിശാന്ത്, രാജേഷ്, സുനില്‍കുമാര്‍, രതീഷ്, ജിനേഷ്, ഗ്രേഡ് എസ്.ഐ. ജോണ്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

അന്വേഷണ സംഘത്തിന് പുറമെ മുമ്പ് ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡിലുണ്ടായിരുന്ന സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രദീപ് ചവറ, എ.ആര്‍. ക്യാമ്പിലെ സി.പി.ഒ. ശ്രീജിത്ത്, സി.പി.ഒ. ജയപ്രകാശ്, സി.പി.ഒ. ശ്രീജിത്ത്, കാസര്‍കോട് ടൗണ്‍ എസ്.ഐ. പി.വി. രാജന്‍, ടൗണ്‍ സ്റ്റേഷനിലെ സി.പി.ഒ. എം. രാജേഷ്, ജൂനിയര്‍ എസ്.ഐ. ഹരികൃഷ്ണന്‍, സി.പി.ഒ. രാജേഷ് എന്നിവരുടെ സേവനവും കേസന്വേഷണത്തിനുണ്ടായിരുന്നു. ബാക്കി സ്വര്‍ണവും പണവും കണ്ടെടുക്കാനുള്ള പോലീസിന്റെ അന്വേഷണത്തിന് നാട്ടുകാരുടെ ഭാഗത്തുനിന്നും പൂര്‍ണ സഹകരണമാണ് ലഭിച്ചിട്ടുള്ളത്.

പ്രമാദമായ കുഡ്‌ലു ബാങ്ക് കൊള്ള തെളിയിക്കാന്‍ കഴിഞ്ഞ പോലീസിന് സ്വീകരണം ഒരുക്കുന്നതടക്കമുള്ള കാര്യങ്ങള്‍ നാട്ടുകാരും ഇടപാടുകാരും ആലോചിക്കുന്നുണ്ട്. 10 കിലോയോളം സ്വര്‍ണമാണ് ഇപ്പോള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ബാക്കി സ്വര്‍ണം കണ്ടെടുക്കാന്‍ പോലീസിന് കഴിയുമെന്ന പ്രതീക്ഷയില്‍തന്നെയാണ് ഇപ്പോഴും നാട്ടുകാര്‍.
കുഡ്‌ലു ബാങ്ക് കൊള്ള: 10 ദിവസംകൊണ്ട് സ്വര്‍ണവും പ്രതികളേയും പിടികൂടിയ അന്വേഷണ സംഘത്തിന് നാട്ടുകാരുടെ അഭിനന്ദനം

കുഡ്‌ലു ബാങ്ക് കൊള്ള: 10 ദിവസംകൊണ്ട് സ്വര്‍ണവും പ്രതികളേയും പിടികൂടിയ അന്വേഷണ സംഘത്തിന് നാട്ടുകാരുടെ അഭിനന്ദനം

കുഡ്‌ലു ബാങ്ക് കൊള്ള: 10 ദിവസംകൊണ്ട് സ്വര്‍ണവും പ്രതികളേയും പിടികൂടിയ അന്വേഷണ സംഘത്തിന് നാട്ടുകാരുടെ അഭിനന്ദനം


കുഡ്‌ലു ബാങ്ക് കൊള്ള: 10 ദിവസംകൊണ്ട് സ്വര്‍ണവും പ്രതികളേയും പിടികൂടിയ അന്വേഷണ സംഘത്തിന് നാട്ടുകാരുടെ അഭിനന്ദനം

കുഡ്‌ലു ബാങ്ക് കൊള്ള: 10 ദിവസംകൊണ്ട് സ്വര്‍ണവും പ്രതികളേയും പിടികൂടിയ അന്വേഷണ സംഘത്തിന് നാട്ടുകാരുടെ അഭിനന്ദനം

Related News:
കുഡ്‌ലു ബാങ്ക് കൊള്ള: ദുല്‍ ദുല്‍ മുംബൈയിലേക്ക് പറന്നത് ഫ്‌ളൈറ്റില്‍

കുഡ്‌ലു ബാങ്ക് കൊള്ള: പൊതുപ്രവര്‍ത്തകന്‍ ദുല്‍ ദുല്‍ ഷരീഫ് അറസ്റ്റില്‍; 10 കിലോ സ്വര്‍ണം കണ്ടെടുത്തു

കുഡ്‌ലു ബാങ്ക് കൊള്ള: സ്വര്‍ണം കണ്ടെടുത്തു; കൂടുതല്‍ പ്രതികള്‍ പിടിയിലായതായി സൂചന

കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികളില്‍ രണ്ടുപേര്‍ തെക്കന്‍ ജില്ലക്കാര്‍?

കുഡ്‌ലു ബാങ്ക് കൊള്ള: പോലീസ് കസ്റ്റഡിയിലെടുത്ത 3 പേരെ വിട്ടയച്ചു

കുഡ്‌ലു ബാങ്ക് കൊള്ള: മഹ്ഷൂഖിന്റേയും സാബിറിന്റേയും അറസ്റ്റ് രേഖപ്പെടുത്തി

കുഡ്‌ലു ബാങ്ക് കൊള്ള: കവര്‍ച്ചാ സംഘം 3 തവണ കൊള്ളയ്ക്കായി ബാങ്കിന് മുന്നിലെത്തിയിരുന്നതായി വെളിപ്പെടുത്തല്‍

കുഡ്‌ലു ബാങ്ക് കൊള്ള: മുഖ്യസൂത്രധാരനായ പൊതുപ്രവര്‍ത്തകന്‍ മുംബൈയില്‍ പിടിയില്‍

സ്വര്‍ണം ഉടന്‍ കണ്ടെടുക്കാന്‍ കഴിയുമെന്ന് പോലീസിന്റെ പ്രതീക്ഷ; മഹ്ഷൂഖിനേയുംകൂട്ടി കര്‍ണാടകയില്‍ അന്വേഷണം

കുഡ്‌ലു ബാങ്ക് കൊള്ള: ഒരു പ്രതി ബംഗളൂരുവില്‍ പിടിയില്‍

കുഡ്‌ലു ബാങ്ക് കൊള്ള: നീര്‍ച്ചാല്‍ സ്വദേശി എവിടെ? പോലീസ് കുഴങ്ങുന്നു

കുഡ്‌ലു ബാങ്ക് കൊള്ള: ഇടപാടുകാരും അധികൃതരുംതമ്മിലുള്ള ചര്‍ച്ചപൊളിഞ്ഞു; ഇന്‍ഷുറന്‍സ് ലഭിക്കില്ലെന്ന് ആക്ഷേപം

കുഡ്‌ലു ബാങ്ക് കൊള്ള: അന്വേഷണത്തിന് പ്രത്യേക സംഘം; കര്‍ണാടക പോലീസിന്റെ സഹായംതേടുമെന്ന് എസ്.പി

കുഡ്‌ലു ബാങ്ക് കൊള്ള: ഒരു യുവാവ് നിരീക്ഷണത്തില്‍

കുഡ്‌ലു ബാങ്ക് കൊള്ള: സെക്രട്ടറിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇടപാടുകാരുടെ അക്രമം

കുഡ്‌ലു ബാങ്കില്‍ നിന്നും കൊള്ളയടിക്കപ്പെട്ടത് 5.28 കോടിയുടെ സ്വര്‍ണവും പണവും

കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികള്‍ മുഖം മറക്കാനുപയോഗിച്ച ഷാള്‍ പെട്രോള്‍ പമ്പിന് സമീപം കണ്ടെത്തി

കുഡ്‌ലു ബാങ്ക് കൊള്ളയ്ക്കിടയാക്കിയത് സുരക്ഷാ വീഴ്ച; സി സി ടിവിയും സെക്യൂരിറ്റി ജീവനക്കാരനുമില്ല, അധികൃതര്‍ക്കെതിരെ ജനം ഇളകി

കുഡ്‌ലു ബാങ്കില്‍ നടന്നത് ഇത് രണ്ടാമത്തെ വന്‍ കവര്‍ച്ച; 2001 ല്‍ നടന്നത് അരക്കോടിയുടെ കവര്‍ച്ച

കുഡ്‌ലു ബാങ്ക് കൊള്ള; നടുക്കംമാറാതെ ക്ലര്‍ക്ക് ലക്ഷ്മിയും, ബിന്ദുവും, ഇടപാടുകാരി ബാനുവും

കാസര്‍കോട്ടെ ബാങ്കില്‍ പട്ടാപ്പകല്‍ സിനിമാ സ്‌റ്റൈലില്‍ കൊള്ള; ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 21 കിലോ സ്വര്‍ണം കൊള്ളയടിച്ചു

കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്കില്‍ വന്‍കൊള്ള; ജീവനക്കാരെ കെട്ടിയിട്ട് 21 കിലോ സ്വര്‍ണം കവര്‍ന്നു


Keywords:  Arrest, Accused, Kasaragod, Kerala, Bank, Robbery, Investigation, Police, Kudlu robbery: Dul Dul flown to Mumbai, Najath, Kudlu robbery: Investigation team appreciated.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia