Join Whatsapp Group. Join now!
Aster MIMS 10/10/2023

കുഡ്‌ലു ബാങ്ക് കൊള്ള: ഇടപാടുകാരും അധികൃതരുംതമ്മിലുള്ള ചര്‍ച്ചപൊളിഞ്ഞു; ഇന്‍ഷുറന്‍സ് ലഭിക്കില്ലെന്ന് ആക്ഷേപം

കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും 21 കിലോ സ്വര്‍ണവും 13 ലക്ഷം രൂപയുമടക്കം 5.28 കോടി രൂപയുടെ മുതലുകള്‍ കൊള്ളയടിച്ച സംഭവത്തില്‍ ഇടപാടുകാരും ബാങ്ക് അധികൃതരും തമ്മില്‍ ചൊവ്വാഴ്ച രാവിലെ Kasaragod, Kerala, Bank, Robbery, Attack, Kudlu bank robbery
കാസര്‍കോട്: (www.kasargodvartha.com 08/09/2015) കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും 21 കിലോ സ്വര്‍ണവും 13 ലക്ഷം രൂപയുമടക്കം 5.28 കോടി രൂപയുടെ മുതലുകള്‍ കൊള്ളയടിച്ച സംഭവത്തില്‍ ഇടപാടുകാരും ബാങ്ക് അധികൃതരും തമ്മില്‍ ചൊവ്വാഴ്ച രാവിലെ നടത്തിയ ചര്‍ച്ച പൊളിഞ്ഞു. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളടക്കം ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

നഷ്ടപ്പെട്ട സ്വര്‍ണത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടെന്നും ഇന്‍ഷുറന്‍സ് തുക ലഭിച്ചാല്‍ ഇടപാടുകാരുടെ മുതലുകള്‍ തിരിച്ചു നല്‍കുമെന്നും ബാങ്ക് അതികൃതര്‍ യോഗത്തില്‍ വിശദീകരിച്ചു. എന്നാല്‍ ഇടപാടുകാര്‍ ഈവിശദീകരണം തള്ളി. 2001ല്‍ ഇതേബാങ്കില്‍ നടന്ന കവര്‍ച്ചാകേസില്‍ ഇതേരീതിയില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടെന്നാണ് ബാങ്ക് അധികൃതര്‍ അന്ന് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പെടുത്താത്തിന്റെ പേരില്‍ അന്ന് ഇന്‍ഷുറന്‍സ് കമ്പനി ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാന്‍ തയ്യാറായിരുന്നില്ല.

കവര്‍ച്ചാ മുതലുകള്‍ ഭൂരിഭാഗവും കണ്ടെത്തിയിട്ടും അന്ന് നിരവധിപേര്‍ക്ക് നഷ്ടപരിഹാരം കിട്ടിയിട്ടില്ലെന്നും ഇടപാടുകാര്‍ ചൂണ്ടിക്കാട്ടി. ഇടപാടുകാര്‍ക്കെല്ലാം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധിയുണ്ടായെങ്കിലും അതിനെതിരെ ബാങ്ക് അപ്പീല്‍ പോവുകയാണ് ചെയ്തതെന്ന് ഇടപാടുകാരും രാഷ്ട്രീയനേതാക്കളും കുറ്റപ്പെടുത്തി. കേസ് ഇപ്പോഴും നിലനില്‍ക്കുന്ന കാര്യവും പലരും ചൂണ്ടിക്കാട്ടി.  

യാതൊരു സുരക്ഷാ മുന്‍കരുതലുകളും സ്വീകരിക്കാത്ത ബാങ്ക് അധികൃതര്‍തന്നെയാണ് ഈകൊള്ളയ്ക്ക് ഉത്തരവാദികളെന്നായിരുന്നു ഭൂരിഭാഗംപേരും ആരോപണം ഉന്നയിച്ചത്. ആവശ്യമായ സുരക്ഷാ ക്രമീകരണം ഒരുക്കാത്ത ബാങ്കുകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നാണ് യോഗത്തില്‍ ആവശ്യം ഉയര്‍ന്നത്. കവര്‍ച്ചനടന്ന കുഡ്‌ലു ബാങ്കില്‍ സിസിടിവി ക്യാമറ, ലോക്കര്‍ അലറാം, സെക്യൂരിറ്റി ജീവനക്കാരന്‍ എന്നവയൊന്നും ഉണ്ടായിരുന്നില്ല. നട്ടുച്ചയ്ക്ക് ബാങ്ക് സെക്രട്ടറി പുറത്തുപോയപ്പോള്‍ നിരുത്തരവാദപരമായി ലോക്കറിന്റെ താക്കോല്‍ മേശപ്പുറത്തുവെച്ചുപോവുകയായിരുന്നുവെന്നും അതുകൊണ്ടുതന്നെ കവര്‍ച്ചയ്ക്കുപിന്നില്‍ ബാങ്കിന്റെ ഒത്തുകളിയാണോയെന്ന് സംശയിക്കേണ്ടതുണ്ടെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ കുറ്റപ്പെടുത്തി. 

ചര്‍ച്ചഅലസിപ്പിരിഞ്ഞതിനാല്‍ വൈകിട്ട് നാല് മണിക്ക് ജില്ലാ പോലീസ് ചീഫിന്റെ സാന്നിധ്യത്തില്‍ ബാങ്കില്‍ ഇടപാടുകാരുടെയോഗം വീണ്ടുംചേരാന്‍ തീരുമാനിച്ചിട്ടുണ്ട്.
Kasaragod, Kerala, Bank, Robbery, Attack, Kudlu bank robbery, Meeting, Insurance, Kudlu Bank robbery: Discussion between the authorities and clients; Insurance would not be exposed.

Related News:
കുഡ്‌ലു ബാങ്ക് കൊള്ള: അന്വേഷണത്തിന് പ്രത്യേക സംഘം; കര്‍ണാടക പോലീസിന്റെ സഹായംതേടുമെന്ന് എസ്.പി

കുഡ്‌ലു ബാങ്ക് കൊള്ള: ഒരു യുവാവ് നിരീക്ഷണത്തില്‍
കുഡ്‌ലു ബാങ്ക് കൊള്ള: സെക്രട്ടറിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇടപാടുകാരുടെ അക്രമം

കുഡ്‌ലു ബാങ്കില്‍ നിന്നും കൊള്ളയടിക്കപ്പെട്ടത് 5.28 കോടിയുടെ സ്വര്‍ണവും പണവും

കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികള്‍ മുഖം മറക്കാനുപയോഗിച്ച ഷാള്‍ പെട്രോള്‍ പമ്പിന് സമീപം കണ്ടെത്തി

കുഡ്‌ലു ബാങ്ക് കൊള്ളയ്ക്കിടയാക്കിയത് സുരക്ഷാ വീഴ്ച; സി സി ടിവിയും സെക്യൂരിറ്റി ജീവനക്കാരനുമില്ല, അധികൃതര്‍ക്കെതിരെ ജനം ഇളകി

കുഡ്‌ലു ബാങ്കില്‍ നടന്നത് ഇത് രണ്ടാമത്തെ വന്‍ കവര്‍ച്ച; 2001 ല്‍ നടന്നത് അരക്കോടിയുടെ കവര്‍ച്ച

കുഡ്‌ലു ബാങ്ക് കൊള്ള; നടുക്കംമാറാതെ ക്ലര്‍ക്ക് ലക്ഷ്മിയും, ബിന്ദുവും, ഇടപാടുകാരി ബാനുവും

കാസര്‍കോട്ടെ ബാങ്കില്‍ പട്ടാപ്പകല്‍ സിനിമാ സ്‌റ്റൈലില്‍ കൊള്ള; ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 21 കിലോ സ്വര്‍ണം കൊള്ളയടിച്ചു

കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്കില്‍ വന്‍കൊള്ള; ജീവനക്കാരെ കെട്ടിയിട്ട് 21 കിലോ സ്വര്‍ണം കവര്‍ന്നു


Keywords: Kasaragod, Kerala, Bank, Robbery, Attack, Kudlu bank robbery, Meeting, Insurance, Kudlu Bank robbery: Discussion between the authorities and clients; Insurance would not be exposed, Royal Silks.

Post a Comment