city-gold-ad-for-blogger

കുഡ്‌ലു ബാങ്ക് കൊള്ള: സ്വര്‍ണം കണ്ടെടുത്തു; കൂടുതല്‍ പ്രതികള്‍ പിടിയിലായതായി സൂചന

കാസര്‍കോട്: (www.kasargodvartha.com 17/09/2015) കുഡ്‌ലു ബാങ്കില്‍നിന്നും കൊള്ളയടിച്ച 21 കിലോ സ്വര്‍ണത്തില്‍ ഭൂരിഭാഗവും പോലീസ് കണ്ടെടുത്തു. മുഖ്യപ്രതി ഷരീഫിന്റെ വീടിനടുത്ത പറമ്പിലെ തെങ്ങിന്‍ചുവട്ടില്‍ കുഴിച്ചിട്ട നിലയിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ സ്വര്‍ണം കണ്ടെടുത്തതെന്നാണ് വിവരം. കൂടുതല്‍ പ്രതികളും പിടിയിലായിട്ടുണ്ടെന്നും വിവരമുണ്ട്.

ബാങ്ക് കൊള്ളയുമായി ബന്ധപ്പെട്ടവിവരങ്ങള്‍ അറിയിക്കുന്നതിനായി ജില്ലാ പോലീസ് ചീഫ് ഡോ. എ. ശ്രീനിവാസ് വ്യാഴാഴ്ച രാവിലെ 10.30ന് വാര്‍ത്താസമ്മേളനവും വിളിച്ചുചേര്‍ത്തിട്ടുണ്ട്. കേസിലെ മുഖ്യസൂത്രധാരനടക്കം പിടിയിലായിട്ടുണ്ടെന്ന് നേരത്തെ റിപോര്‍ട്ടുണ്ടായിരുന്നു.

ചൗക്കിക്ക് സമീപത്തെ കിണറ്റില്‍നിന്നാണ് സ്വര്‍ണം കണ്ടെടുത്തതെന്ന് റിപോര്‍ട്ടുണ്ടായിരുന്നുവെങ്കിലും ഷരീഫിന്റെ ബന്തിയോട് പച്ചമ്പള്ളത്തെ വീട്ടു പറമ്പിന് സമീപത്തെ പറമ്പിലെ തെങ്ങിന്‍ചുവട്ടില്‍നിന്നാണ് സ്വര്‍ണം കുഴിച്ചെടുത്തതെന്നാണ് പോലീസിന്റെ സ്ഥിരീകരണം.

കുഡ്‌ലു ബാങ്ക് കൊള്ള: സ്വര്‍ണം കണ്ടെടുത്തു; കൂടുതല്‍ പ്രതികള്‍ പിടിയിലായതായി സൂചന

Related News:
കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികളില്‍ രണ്ടുപേര്‍ തെക്കന്‍ ജില്ലക്കാര്‍?

കുഡ്‌ലു ബാങ്ക് കൊള്ള: പോലീസ് കസ്റ്റഡിയിലെടുത്ത 3 പേരെ വിട്ടയച്ചു

കുഡ്‌ലു ബാങ്ക് കൊള്ള: മഹ്ഷൂഖിന്റേയും സാബിറിന്റേയും അറസ്റ്റ് രേഖപ്പെടുത്തി

കുഡ്‌ലു ബാങ്ക് കൊള്ള: കവര്‍ച്ചാ സംഘം 3 തവണ കൊള്ളയ്ക്കായി ബാങ്കിന് മുന്നിലെത്തിയിരുന്നതായി വെളിപ്പെടുത്തല്‍

കുഡ്‌ലു ബാങ്ക് കൊള്ള: മുഖ്യസൂത്രധാരനായ പൊതുപ്രവര്‍ത്തകന്‍ മുംബൈയില്‍ പിടിയില്‍

സ്വര്‍ണം ഉടന്‍ കണ്ടെടുക്കാന്‍ കഴിയുമെന്ന് പോലീസിന്റെ പ്രതീക്ഷ; മഹ്ഷൂഖിനേയുംകൂട്ടി കര്‍ണാടകയില്‍ അന്വേഷണം

കുഡ്‌ലു ബാങ്ക് കൊള്ള: ഒരു പ്രതി ബംഗളൂരുവില്‍ പിടിയില്‍

കുഡ്‌ലു ബാങ്ക് കൊള്ള: നീര്‍ച്ചാല്‍ സ്വദേശി എവിടെ? പോലീസ് കുഴങ്ങുന്നു

കുഡ്‌ലു ബാങ്ക് കൊള്ള: ഇടപാടുകാരും അധികൃതരുംതമ്മിലുള്ള ചര്‍ച്ചപൊളിഞ്ഞു; ഇന്‍ഷുറന്‍സ് ലഭിക്കില്ലെന്ന് ആക്ഷേപം

കുഡ്‌ലു ബാങ്ക് കൊള്ള: അന്വേഷണത്തിന് പ്രത്യേക സംഘം; കര്‍ണാടക പോലീസിന്റെ സഹായംതേടുമെന്ന് എസ്.പി

കുഡ്‌ലു ബാങ്ക് കൊള്ള: ഒരു യുവാവ് നിരീക്ഷണത്തില്‍

കുഡ്‌ലു ബാങ്ക് കൊള്ള: സെക്രട്ടറിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇടപാടുകാരുടെ അക്രമം

കുഡ്‌ലു ബാങ്കില്‍ നിന്നും കൊള്ളയടിക്കപ്പെട്ടത് 5.28 കോടിയുടെ സ്വര്‍ണവും പണവും

കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികള്‍ മുഖം മറക്കാനുപയോഗിച്ച ഷാള്‍ പെട്രോള്‍ പമ്പിന് സമീപം കണ്ടെത്തി

കുഡ്‌ലു ബാങ്ക് കൊള്ളയ്ക്കിടയാക്കിയത് സുരക്ഷാ വീഴ്ച; സി സി ടിവിയും സെക്യൂരിറ്റി ജീവനക്കാരനുമില്ല, അധികൃതര്‍ക്കെതിരെ ജനം ഇളകി

കുഡ്‌ലു ബാങ്കില്‍ നടന്നത് ഇത് രണ്ടാമത്തെ വന്‍ കവര്‍ച്ച; 2001 ല്‍ നടന്നത് അരക്കോടിയുടെ കവര്‍ച്ച

കുഡ്‌ലു ബാങ്ക് കൊള്ള; നടുക്കംമാറാതെ ക്ലര്‍ക്ക് ലക്ഷ്മിയും, ബിന്ദുവും, ഇടപാടുകാരി ബാനുവും

കാസര്‍കോട്ടെ ബാങ്കില്‍ പട്ടാപ്പകല്‍ സിനിമാ സ്‌റ്റൈലില്‍ കൊള്ള; ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 21 കിലോ സ്വര്‍ണം കൊള്ളയടിച്ചു

കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്കില്‍ വന്‍കൊള്ള; ജീവനക്കാരെ കെട്ടിയിട്ട് 21 കിലോ സ്വര്‍ണം കവര്‍ന്നു


Keywords:  Accused, Arrest, Mahshook, Sabir, Kasaragod, Kerala, Bank, Robbery, Investigation, Police, Kudlu bank robbery, 
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Desk Delta
Desk Delta

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia