city-gold-ad-for-blogger
Aster MIMS 10/10/2023

കുഡ്‌ലു ബാങ്ക് കൊള്ള: കവര്‍ച്ചാ സംഘം 3 തവണ കൊള്ളയ്ക്കായി ബാങ്കിന് മുന്നിലെത്തിയിരുന്നതായി വെളിപ്പെടുത്തല്‍

മുഴുവന്‍ പ്രതികളേയും സ്വര്‍ണവും 2 ദിവസത്തിനകം കണ്ടെത്താനാകുമെന്നും പോലീസ്

കാസര്‍കോട്: (www.kasargodvartha.com 14/09/2015) കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്ക്് കൊള്ളയടിക്കുന്നതിനായി കവര്‍ച്ചാ സംഘം മൂന്നു തവണ ബാങ്കിന് മുന്നിലെത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചു. പോലീസ് കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് ഈ നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. സാഹചര്യം അനുകൂലമല്ലാത്തത് കൊണ്ടുമാത്രമാണ് മൂന്നു തവണയും കവര്‍ച്ചാശ്രമം ഉപേക്ഷിച്ച് സംഘം മടങ്ങിയതെന്ന് കാസര്‍കോട്ടെത്തിച്ച പ്രധാന പ്രതികളില്‍ ഒരാളായ മഹ്ഷൂഖ് പോലീസിനോട് പറഞ്ഞതായാണ് വിവരം.

അതേ സമയം കേസിലെ മുഖ്യസൂത്രധാരനും പൊതുപ്രവര്‍ത്തകനുമായ ചൗക്കി സ്വദേശിയും ബന്തിയോട് താമസക്കാരനുമായ ഷരീഫ് കല്ലങ്കൈ എന്ന ദുല്‍ദുല്‍ ഷരീഫ് (44) മുംബൈയില്‍ പോലീസിന്റെ പിടിയിലായതായി അന്വേഷണ സംഘത്തില്‍ നിന്നും വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഷരീഫ് വലയില്‍ തന്നെയാണെന്നും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നുമാണ് അന്വേഷണ സംഘം പറയുന്നത്. കവര്‍ച്ചാ സ്വര്‍ണവും കൊള്ളയില്‍ നേരിട്ട് പങ്കെടുത്ത മറ്റ് മൂന്നു പ്രതികളെയും ഗൂഢാലോചനയില്‍ പങ്കെടുത്തവരെയും കവര്‍ച്ചക്കായി സഹായം നല്‍കിയവരെയും ഉടന്‍ കണ്ടെത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് അന്വേഷണസംഘം.

നേരത്തെ രണ്ടു ദിവസത്തിനകം പ്രതികളെ പിടികൂടുമെന്ന് പോലീസ് അറിയിച്ചിരുന്നുവെങ്കിലും വലയിലായ പ്രതികള്‍ വഴുതിപ്പോയതിനാല്‍ അറസ്റ്റ് വൈകുകയായിരുന്നുവെന്നാണ് കേസന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. മൂന്നു തവണ ബാങ്ക് കൊള്ളയടിക്കാനെത്തിയ സംഘം മറ്റൊരു ബാങ്കു കൂടി  കൊള്ളയടിക്കാനുള്ള പദ്ധതിയും തയ്യാറാക്കിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ചൗക്കിയിലെ സഹകരണ ബാങ്കാണ് ഇവര്‍ ലക്ഷ്യം വെച്ചിരുന്നത്.

കഴിഞ്ഞ രണ്ടു മാസമായി കുഡ്‌ലു ബാങ്ക് കൊള്ളയ്ക്കുള്ള സമയവും സന്ദര്‍ഭവും സംഘം പരിശോധിച്ച് വരികയായിരുന്നു. ഷരീഫിന്റെ കാറില്‍ തന്നെയായിരുന്നു കവര്‍ച്ചാസംഘത്തിന്റെ കറക്കം. ഇതിനിടയിലാണ് ഇക്കഴിഞ്ഞ സെപ്തംബര്‍ ഏഴിന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ബാങ്ക് കൊള്ള സംഘം നടപ്പിലാക്കിയത്്. കൊള്ളമുതല്‍ ആദ്യം തന്നെ വീതം വെക്കണമെന്നാണ് ഇവര്‍ക്കിടയില്‍ ധാരണയുണ്ടായിരുന്നതെങ്കിലും ഇത് പാലിക്കാത്തതിനാല്‍ സംഘത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

അതുകൊണ്ടു തന്നെ സ്വര്‍ണം എവിടെയാണ് ഒരുമിച്ച് സൂക്ഷിച്ചതെന്ന കാര്യത്തില്‍ കൃത്യമായ വിവരം പോലീസിന് ലഭിച്ചുകഴിഞ്ഞിട്ടുണ്ട്. മറ്റുപ്രതികളെയും സ്വര്‍ണവും കണ്ടെത്തുന്നതിലൂടെ പ്രതികളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു.
കുഡ്‌ലു ബാങ്ക് കൊള്ള: കവര്‍ച്ചാ സംഘം 3 തവണ കൊള്ളയ്ക്കായി ബാങ്കിന് മുന്നിലെത്തിയിരുന്നതായി വെളിപ്പെടുത്തല്‍


Related News:
കുഡ്‌ലു ബാങ്ക് കൊള്ള: മുഖ്യസൂത്രധാരനായ പൊതുപ്രവര്‍ത്തകന്‍ മുംബൈയില്‍ പിടിയില്‍

സ്വര്‍ണം ഉടന്‍ കണ്ടെടുക്കാന്‍ കഴിയുമെന്ന് പോലീസിന്റെ പ്രതീക്ഷ; മഹ്ഷൂഖിനേയുംകൂട്ടി കര്‍ണാടകയില്‍ അന്വേഷണം

കുഡ്‌ലു ബാങ്ക് കൊള്ള: ഒരു പ്രതി ബംഗളൂരുവില്‍ പിടിയില്‍

കുഡ്‌ലു ബാങ്ക് കൊള്ള: നീര്‍ച്ചാല്‍ സ്വദേശി എവിടെ? പോലീസ് കുഴങ്ങുന്നു

കുഡ്‌ലു ബാങ്ക് കൊള്ള: ഇടപാടുകാരും അധികൃതരുംതമ്മിലുള്ള ചര്‍ച്ചപൊളിഞ്ഞു; ഇന്‍ഷുറന്‍സ് ലഭിക്കില്ലെന്ന് ആക്ഷേപം

കുഡ്‌ലു ബാങ്ക് കൊള്ള: അന്വേഷണത്തിന് പ്രത്യേക സംഘം; കര്‍ണാടക പോലീസിന്റെ സഹായംതേടുമെന്ന് എസ്.പി

കുഡ്‌ലു ബാങ്ക് കൊള്ള: ഒരു യുവാവ് നിരീക്ഷണത്തില്‍

കുഡ്‌ലു ബാങ്ക് കൊള്ള: സെക്രട്ടറിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇടപാടുകാരുടെ അക്രമം

കുഡ്‌ലു ബാങ്കില്‍ നിന്നും കൊള്ളയടിക്കപ്പെട്ടത് 5.28 കോടിയുടെ സ്വര്‍ണവും പണവും

കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികള്‍ മുഖം മറക്കാനുപയോഗിച്ച ഷാള്‍ പെട്രോള്‍ പമ്പിന് സമീപം കണ്ടെത്തി

കുഡ്‌ലു ബാങ്ക് കൊള്ളയ്ക്കിടയാക്കിയത് സുരക്ഷാ വീഴ്ച; സി സി ടിവിയും സെക്യൂരിറ്റി ജീവനക്കാരനുമില്ല, അധികൃതര്‍ക്കെതിരെ ജനം ഇളകി

കുഡ്‌ലു ബാങ്കില്‍ നടന്നത് ഇത് രണ്ടാമത്തെ വന്‍ കവര്‍ച്ച; 2001 ല്‍ നടന്നത് അരക്കോടിയുടെ കവര്‍ച്ച

കുഡ്‌ലു ബാങ്ക് കൊള്ള; നടുക്കംമാറാതെ ക്ലര്‍ക്ക് ലക്ഷ്മിയും, ബിന്ദുവും, ഇടപാടുകാരി ബാനുവും

കാസര്‍കോട്ടെ ബാങ്കില്‍ പട്ടാപ്പകല്‍ സിനിമാ സ്‌റ്റൈലില്‍ കൊള്ള; ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 21 കിലോ സ്വര്‍ണം കൊള്ളയടിച്ചു

കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്കില്‍ വന്‍കൊള്ള; ജീവനക്കാരെ കെട്ടിയിട്ട് 21 കിലോ സ്വര്‍ണം കവര്‍ന്നു


Keywords:  Kasaragod, Kerala, Bank, Robbery, Investigation, Police, Kudlu bank robbery: new reveal.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL