city-gold-ad-for-blogger
Aster MIMS 10/10/2023

കുഡ്‌ലു ബാങ്ക് കൊള്ള: ബാക്കി സ്വര്‍ണവും പണവും മുജീബിന്റെ കയ്യില്‍; കൂടെയുള്ളത് കൊള്ള സംഘത്തിലെ കഞ്ചാവ് കടത്തുകാര്‍

കാസര്‍കോട്: (www.kasargodvartha.com 20/09/2015) കുഡ്‌ലു ബാങ്കില്‍ നിന്നും കൊള്ളയടിച്ച പകുതിയിലേറെ സ്വര്‍ണവും പണവും കേസിലെ മറ്റൊരു മുഖ്യ പ്രതിയായ ചൗക്കി സ്വദേശിയും ബന്തിയോട് താമസക്കാരനുമായ മുജീബി (26)ന്റെ കയ്യിലാണെന്ന് കേസ് അന്വേഷിക്കുന്ന പോലീസിന് വിവരം ലഭിച്ചു. മുജീബിന്റെ കൂടെ ഉള്ളത് ബാങ്ക് കൊള്ളയില്‍ പങ്കെടുത്ത ആലപ്പുഴയിലെയും ഇടുക്കിയിലെയും രണ്ട് കഞ്ചാവ് കടത്തുകാരാണെന്നും വിവരം ലഭിച്ചിട്ടുണ്ട്.

കാസര്‍കോട്ടും പരിസര പ്രദേശങ്ങളിലും കഞ്ചാവ് വിതരണം ചെയ്തുവന്നിരുന്ന ഇവരുമായി മുജീബിനാണ് നേരിട്ട് ബന്ധമുണ്ടായിരുന്നത്. കൊള്ള സംഘത്തില്‍ പങ്കാളികളായ ഇവര്‍ മുജീബിനൊപ്പം പകുതി സ്വര്‍ണവും പണവുമായി മുങ്ങിയെന്നാണ് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്. മുജീബിന്റെ കൂടെയുള്ള കഞ്ചാവ് കടത്തുകാരുടെ കൃത്യമായ വിവരങ്ങള്‍ പോലീസിന് ഇനിയും ലഭിച്ചിട്ടില്ല. എന്നാല്‍ ഇവരെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

മുജീബിന്റെ മൊബൈല്‍ നമ്പറിലേക്ക് വന്നതും പോയതുമായ ഫോണ്‍ കോളുകളെല്ലാം പോലീസ് പരിശോധിച്ചെങ്കിലും കഞ്ചാവ് കടത്തുകാരെ കുറിച്ചുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ല. മുജീബിന് ഒന്നിലേറെ സിം കാര്‍ഡുകള്‍ ഉള്ളതിനാല്‍ മറ്റു നമ്പറുകള്‍ ഏതൊക്കെയാണെന്ന് പോലീസ് പരിശോധിച്ച് വരികയാണ്. മുജീബിനെ ഒഴിവാക്കി ചിലപ്പോള്‍ കഞ്ചാവ് കടത്തു സംഘം സ്വര്‍ണവും പണവുമായി മുങ്ങാനുള്ള സാധ്യതയുണ്ടെന്നും പോലീസ് സംശയിക്കുന്നു.

ഇടുക്കി, ആലപ്പുഴ, തിരുവനന്തപുരം, എറണാകുളം കേന്ദ്രീകരിച്ച് പോലീസ് സംഘം മുജീബിനും കൂട്ടാളികള്‍ക്കുമായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മുജീബിന് കഞ്ചാവ് കടത്തുകാര്‍ക്ക് പുറമെ ഹൈദരാബാദ്, ബംഗളൂരു, മുംബൈ, ഗോവ എന്നിവിടങ്ങളെ ക്രിമിനല്‍ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് കേസിലെ ബാക്കി പ്രതികളെയെല്ലാം കണ്ടെത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് അന്വേഷണ സംഘം.

അതേസമയം കവര്‍ച്ചാ സംഘത്തില്‍ പെട്ട കാസര്‍കോട്ടെ ഓട്ടോ ഡ്രൈവര്‍ രതീഷിനെ മലപ്പുറം പോലീസ് പിടികൂടി. കേസിലെ മറ്റൊരു പ്രതിയായ ചൗക്കി അര്‍ജാല്‍ റോഡിലെ വാടക വീട്ടില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കരീം എന്ന കീരി കരീമിനെയും പോലീസ് അന്വേഷിച്ചുവരികയാണ്. ഇയാള്‍ സംസ്ഥാനം വിട്ടതായാണ് വിവരം.


കുഡ്‌ലു ബാങ്ക് കൊള്ള: 10 ദിവസംകൊണ്ട് സ്വര്‍ണവും പ്രതികളേയും പിടികൂടിയ അന്വേഷണ സംഘത്തിന് നാട്ടുകാരുടെ അഭിനന്ദനം

കുഡ്‌ലു ബാങ്ക് കൊള്ള: ദുല്‍ ദുല്‍ മുംബൈയിലേക്ക് പറന്നത് ഫ്‌ളൈറ്റില്‍

കുഡ്‌ലു ബാങ്ക് കൊള്ള: പൊതുപ്രവര്‍ത്തകന്‍ ദുല്‍ ദുല്‍ ഷരീഫ് അറസ്റ്റില്‍; 10 കിലോ സ്വര്‍ണം കണ്ടെടുത്തു

കുഡ്‌ലു ബാങ്ക് കൊള്ള: സ്വര്‍ണം കണ്ടെടുത്തു; കൂടുതല്‍ പ്രതികള്‍ പിടിയിലായതായി സൂചന

കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികളില്‍ രണ്ടുപേര്‍ തെക്കന്‍ ജില്ലക്കാര്‍?

കുഡ്‌ലു ബാങ്ക് കൊള്ള: പോലീസ് കസ്റ്റഡിയിലെടുത്ത 3 പേരെ വിട്ടയച്ചു

കുഡ്‌ലു ബാങ്ക് കൊള്ള: മഹ്ഷൂഖിന്റേയും സാബിറിന്റേയും അറസ്റ്റ് രേഖപ്പെടുത്തി

കുഡ്‌ലു ബാങ്ക് കൊള്ള: കവര്‍ച്ചാ സംഘം 3 തവണ കൊള്ളയ്ക്കായി ബാങ്കിന് മുന്നിലെത്തിയിരുന്നതായി വെളിപ്പെടുത്തല്‍

കുഡ്‌ലു ബാങ്ക് കൊള്ള: മുഖ്യസൂത്രധാരനായ പൊതുപ്രവര്‍ത്തകന്‍ മുംബൈയില്‍ പിടിയില്‍

സ്വര്‍ണം ഉടന്‍ കണ്ടെടുക്കാന്‍ കഴിയുമെന്ന് പോലീസിന്റെ പ്രതീക്ഷ; മഹ്ഷൂഖിനേയുംകൂട്ടി കര്‍ണാടകയില്‍ അന്വേഷണം

കുഡ്‌ലു ബാങ്ക് കൊള്ള: ഒരു പ്രതി ബംഗളൂരുവില്‍ പിടിയില്‍

കുഡ്‌ലു ബാങ്ക് കൊള്ള: നീര്‍ച്ചാല്‍ സ്വദേശി എവിടെ? പോലീസ് കുഴങ്ങുന്നു

കുഡ്‌ലു ബാങ്ക് കൊള്ള: ഇടപാടുകാരും അധികൃതരുംതമ്മിലുള്ള ചര്‍ച്ചപൊളിഞ്ഞു; ഇന്‍ഷുറന്‍സ് ലഭിക്കില്ലെന്ന് ആക്ഷേപം

കുഡ്‌ലു ബാങ്ക് കൊള്ള: അന്വേഷണത്തിന് പ്രത്യേക സംഘം; കര്‍ണാടക പോലീസിന്റെ സഹായംതേടുമെന്ന് എസ്.പി

കുഡ്‌ലു ബാങ്ക് കൊള്ള: ഒരു യുവാവ് നിരീക്ഷണത്തില്‍

കുഡ്‌ലു ബാങ്ക് കൊള്ള: സെക്രട്ടറിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇടപാടുകാരുടെ അക്രമം

കുഡ്‌ലു ബാങ്കില്‍ നിന്നും കൊള്ളയടിക്കപ്പെട്ടത് 5.28 കോടിയുടെ സ്വര്‍ണവും പണവും

കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികള്‍ മുഖം മറക്കാനുപയോഗിച്ച ഷാള്‍ പെട്രോള്‍ പമ്പിന് സമീപം കണ്ടെത്തി

കുഡ്‌ലു ബാങ്ക് കൊള്ളയ്ക്കിടയാക്കിയത് സുരക്ഷാ വീഴ്ച; സി സി ടിവിയും സെക്യൂരിറ്റി ജീവനക്കാരനുമില്ല, അധികൃതര്‍ക്കെതിരെ ജനം ഇളകി

കുഡ്‌ലു ബാങ്കില്‍ നടന്നത് ഇത് രണ്ടാമത്തെ വന്‍ കവര്‍ച്ച; 2001 ല്‍ നടന്നത് അരക്കോടിയുടെ കവര്‍ച്ച

കുഡ്‌ലു ബാങ്ക് കൊള്ള; നടുക്കംമാറാതെ ക്ലര്‍ക്ക് ലക്ഷ്മിയും, ബിന്ദുവും, ഇടപാടുകാരി ബാനുവും

കാസര്‍കോട്ടെ ബാങ്കില്‍ പട്ടാപ്പകല്‍ സിനിമാ സ്‌റ്റൈലില്‍ കൊള്ള; ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 21 കിലോ സ്വര്‍ണം കൊള്ളയടിച്ചു

കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്കില്‍ വന്‍കൊള്ള; ജീവനക്കാരെ കെട്ടിയിട്ട് 21 കിലോ സ്വര്‍ണം കവര്‍ന്നു

Keywords : Kasaragod, Kerala, Robbery, Cash, Gold, Bandiyod, Police, Investigation, Mujeeb, Kudlu Bank Robbery, Kudlu Bank robbery: The rest of the gold and money in the hands of Mujeeb.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL