city-gold-ad-for-blogger
Aster MIMS 10/10/2023

കുഡ്‌ലു ബാങ്ക് കൊള്ള: 2 പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

കാസര്‍കോട്: (www.kasargodvartha.com 13/11/2015) എരിയാലിലെ കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്ക് കൊള്ളയടിച്ച കേസില്‍ പോലീസ് അറസ്റ്റുചെയ്ത് കോടതിയില്‍ റിമാന്‍ഡ് ചെയ്ത ഒന്നാം പ്രതി ദുല്‍ദുല്‍ ഷരീഫ് രണ്ടാം പ്രതി കരീം എന്നിവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കുഡ്‌ലു ബാങ്ക് കവര്‍ച്ചയ്ക്ക് മുമ്പ് ഇവര്‍ ഗൂഡാലോചന നടത്താന്‍വേണ്ടി സംഘടിച്ച സ്ഥലമായ എരിയാല്‍ സി പി സി ആര്‍ ഐക്ക് സമീപത്തെ ഒഴിഞ്ഞ ഷെഡിലാണ് പ്രതികളെ വെള്ളിയാഴ്ട തെളിവെടുപ്പ് നടത്തുക. പ്രതികളെ കൂടുതല്‍ ചോദ്യംചെയ്തുവരികയാണ്.

നേരത്തെ അറസ്റ്റിലായ മുജീബും ജോമോനും ഇപ്പോള്‍ റിമാന്‍ഡിലാണ്. മുജീബിനെ കോയമ്പത്തൂരിലും കര്‍ണാടകയിലും തെളിവെപ്പ് നടത്തിയിരുന്നു. എന്നാല്‍ ജേമോനെ മലേറിയ ബാധിച്ചതിനാല്‍ കൊണ്ടുപോകാനോ തെളിവെടുക്കാനോ സാധിച്ചില്ല. ഇനി നാമമാത്രമായ സ്വര്‍ണാഭണരണം മാത്രമാണ് കണ്ടെത്താനുള്ളത്.

കര്‍ണാടകയില്‍ ജോമോന്‍ വാങ്ങിയ സ്ഥലവും വാടകയ്‌ക്കെടുത്ത ഫഌറ്റും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Keywords: Kasaragod, Kerala, Bank, Bank Robbery, Accused, Kudlu Bank Robbery

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL