city-gold-ad-for-blogger
Aster MIMS 10/10/2023

കൂച്ചുകൂടാന്‍ കൈക്കൂലി

കൂക്കാനം റഹ്മാന്‍/ നടന്നു വന്ന വഴിയിലേക്ക് ഒരു തിരിഞ്ഞുനോട്ടം (ഭാഗം- 76) 

(www.kasargodvartha.com 13.11.2018) 1956- 62 കാലത്തെ പ്രൈമറി സ്‌കൂള്‍ പഠനകാലം മറക്കാനാവാത്ത അനുഭൂതികളുടെ കാലഘട്ടമായിരുന്നു. കാലൊടിഞ്ഞ ബെഞ്ചുകളും, കാറ്റത്താടുന്ന ഓലഷെഡുകളും ഞങ്ങള്‍ക്ക് മടുപ്പുണ്ടാക്കിയില്ല. മഴവീണാല്‍ നിലമാകെ നനഞ്ഞു കിളുര്‍ക്കും. വേനലിലാണെങ്കില്‍ ചുവന്ന മണ്ണില്‍ ദേഹമാകെ പൂണ്ടിരിക്കും. വൈകിട്ടു സ്‌കൂള്‍ വിട്ടാല്‍ ആളെ തിരിച്ചറിയാന്‍ പറ്റാത്തവിധം മണ്ണും പൊടിയും ട്രൗസറിലും കുപ്പായത്തിലും ദേഹത്തും പറ്റിപ്പിച്ചിട്ടുണ്ടാവും.

പൊട്ടിപൊളിഞ്ഞ സ്ലേറ്റ്. തീപ്പെട്ടി കൂടുനിറയെ സ്ലേറ്റ് പെന്‍സില്‍ കഷണങ്ങളുണ്ടാവും. ചിലരുടെ കയ്യില്‍ രണ്ടും മൂന്നും തീപ്പെട്ടി നിറയെ പെന്‍സില്‍ കഷണങ്ങളുണ്ടാവും. അത്തരക്കാര്‍ പെന്‍സില്‍ രാജാക്കന്മാരാണ്. പെന്‍സില്‍ ഇല്ലാത്തവര്‍ ഇത്തരക്കാരുടെ കൂച്ചുകൂടും. പെന്‍സില്‍ കഷണം കടമായി കിട്ടാന്‍ കൂച്ചുകൂടണം. പെന്‍സില്‍ തന്നവനെ ആരെങ്കിലും തച്ചാല്‍, കടം വാങ്ങിയ കക്ഷികളും ശത്രുവിനെ തല്ലാന്‍ കൂടും. ചുരുക്കത്തില്‍ പെന്‍സില്‍ കഷണങ്ങളടങ്ങിയ തീപ്പെട്ടികൂടുകള്‍ കുടുതലുളള കക്ഷി ഹീറോ ആണ്.

സ്ലേറ്റ് മായ്ക്കാന്‍ വെളളം വേണം. ഒഴിഞ്ഞ ചെറിയ റബ്ബര്‍ മൂടിയുളള ഇഞ്ചക്ഷന്‍ കുപ്പിയില്‍ വെളളം കൊണ്ടുവരും. സ്ലേറ്റ് മായ്ക്കാന്‍ വെളളം കിട്ടാനും അത്തരക്കാരുടെ കൂച്ചുകൂടണം. എല്ലാവരും ചൊടിയിലാണെങ്കില്‍ സ്ലേറ്റ് തലയില്‍ മുടിയില്‍ തേയ്ക്കും. എണ്ണയും, വിയര്‍പ്പും കൂടിയാല്‍ സ്ലേറ്റ് മായും. പിന്നെ അത്തരം സ്ലേറ്റില്‍ എഴുതിയാല്‍ പറ്റില്ല. ചില മാന്യന്മാര്‍ തുപ്പുലുകൂട്ടി മായ്ക്കും. മാഷ് കണ്ടാല്‍ ചീത്ത പറയും. അത്തരക്കാരുടെ സ്ലേറ്റ് മാഷ് കൈകൊണ്ടു തൊടാതെ ശരിയോ, തെറ്റോ രേഖപ്പെടുത്തികൊടുക്കും.
കൂച്ചുകൂടാന്‍ കൈക്കൂലി

മൂത്രമൊഴിക്കാന്‍ വീട്ടാലത്തെ തമാശ ഒന്നുവേറെ തന്നെ. മൂത്രക്കുഴലിന്റെ നീളം പരസ്പരം താരതമ്യം ചെയ്യും. പാറപ്പുറത്ത് നിരനിരയായി നില്‍ക്കും ഓരോരുത്തര്‍ക്കും പ്രത്യേകം പ്രത്യേകം സ്ഥലമുണ്ട്. ഓരോരാളും മൂത്രമൊഴിച്ചുണ്ടായ കുഴിയില്‍ മറ്റൊരാള്‍ക്ക് മൂത്രമൊഴിക്കാന്‍ അവകാശമില്ല. മാസങ്ങള്‍കൊണ്ട് മൂത്രമൊഴിച്ചു മൂത്രമൊഴിച്ച് വലിയ കുഴി ആക്കിയവന്‍ വേറൊരു ഹീറോ ആണ്.

സ്ലേറ്റ് പെന്‍സിലിന് നീളം പോരെങ്കില്‍ അത് കൂട്ടാന്‍ വിദ്യയുണ്ട്. കൊട്ടമെടയുന്നവര്‍ താമസിക്കുന്ന കുടിലുകള്‍ സ്‌കൂളില്‍ പോകുന്ന വഴിക്കുണ്ട്. അവര്‍ മുറിച്ചു കളയുന്ന ഓടക്കഷണങ്ങള്‍ പെറുക്കിയെടുക്കും. അതില്‍ പെന്‍സില്‍ കഷണമിട്ട് തിരുകിക്കയറ്റും. അപ്പോള്‍ എഴുതാന്‍ സൗകര്യമാകും. ഓടക്കഷണങ്ങള്‍ കൈക്കലാക്കാനും പിടിവലി നടക്കും. കയ്യൂക്കുളളവര്‍ കുറേ ശേഖരിക്കും. സുഹൃത്തുക്കള്‍ക്ക് നല്‍കി കൂടുകൂട്ടും.

സ്‌കൂളിലേക്കുളള യാത്രയാണ് ബഹുരസം. രാവിലെ പുറപ്പെടും ഓരോരുത്തരേയും വീട്ടില്‍ ചെന്ന് കൂട്ടി ഒരുമിച്ചാണ് യാത്ര. ഓരോരുത്തര്‍ക്കും കുറ്റപ്പേരുണ്ട്. തമ്മില്‍ ചൊടിച്ചാല്‍ കുറ്റപ്പേരു വിളിച്ചു കളിയാക്കും. വളിയന്‍ നാരായണന്‍, ഒലിയന്‍, ചെമ്മരന്‍ വട്ട്യന്‍ കേളു, മൂക്കുന്നൊലിച്ചി ജാനകി തുടങ്ങിയവയാണ് കുറ്റപ്പേരുകള്‍. കുറ്റപ്പേരുവിളിച്ചാല്‍ തമ്മില്‍ അടിയാകും. കല്ലു പെറുക്കിയെറിയും, തമ്മില്‍ കെട്ടിമറിയുക അതൊക്കെ നിത്യസംഭവങ്ങളായിരുന്നു.

സ്‌കൂള്‍ യാത്രയില്‍ വേറൊരു സുഖമുണ്ട്. മിക്കപറമ്പുകളിലും പുളിമരമോ, നെല്ലിമരമോ, മാവോ കാണും. അവയുടെ ഫലങ്ങള്‍ എറിഞ്ഞിടും കല്ലുകൊണ്ടും, കോലുകൊണ്ടും എറിഞ്ഞിടുന്നതാണ് ഞങ്ങളുടെ പതിവ്. പുളിയും നെല്ലിക്കയും, മാങ്ങയും എറിഞ്ഞിട്ടാല്‍ അത് കൈക്കലാക്കാന്‍ ഒരു മത്സരമുണ്ട്. അവിടെയും കയ്യൂക്കുളളവന്‍ ജയിക്കും. പക്ഷെ അതെല്ലാവര്‍ക്കും വീതം വെക്കും. മാങ്ങയാണെങ്കില്‍ അടുത്ത പാറക്കല്ലില്‍ എറിഞ്ഞു പൊട്ടിക്കും. കഷണങ്ങളായി തെറിച്ചു വിഴുന്നത് പെറുക്കിയെടുക്കാനും എല്ലാവരും വെപ്രാളം കാണിക്കും. കഴുകാനോ വൃത്തിയാക്കാനോ ഒന്നും ശ്രമിക്കാറില്ല. മണ്ണ് പുരണ്ട പുളിക്കഷണവും, മാങ്ങാക്കഷണവും എടുത്ത് തിന്നുന്നതിന് പ്രയാസമൊന്നും തോന്നാറില്ല.

മഴക്കാലമാണ് ഞങ്ങളുടെ മഹോത്സവകാലം. ശീലക്കുട ഞങ്ങള്‍ക്ക് അപരിചിതമാണന്ന്. ഓലക്കുടയാണ്. ആണ്‍കുട്ടികള്‍ക്ക് നീളന്‍കാലന്‍ ഓലക്കുട, പെണ്‍കുട്ടികള്‍ക്ക് നീളക്കുറവുളള കാലന്‍കുട. പൂട്ടുകയും തുറക്കുകയും ഒന്നും വേണ്ട. എപ്പോഴും തുറന്നു തന്നെയിരിക്കും. എല്ലാവര്‍ക്കും ഒരേതരം കുട. തിരിച്ചറിയാന്‍ ചിലവിദ്യകളുണ്ട്. വിവിധതരം നിറങ്ങളുളള നൂല് കുടയുടെ ഏതെങ്കിലും ഭാഗത്ത് കെട്ടിവെക്കും. ചിലവിരുതന്മാര്‍ താറ് കൊണ്ടോ, ചേടിക്കല്ല് ഉപയോഗിച്ചോ തങ്ങളുടെ പേര് എഴുതിവെക്കും.

മഴക്കാലത്തെ തമ്മിത്തല്ലും വഴക്കുകൂടലും കൂടുതല്‍ രസകരമാണ്. ചെളിവെളളം തെറിപ്പിക്കുക വെളളത്തിലേക്ക് തളളിയിടുക വാളും പരിചയുമായി ഓലക്കുട കൊണ്ട് പരസ്പരം പോരടിക്കുക. ഇതൊക്കെ താല്‍ക്കാലികമാണ്. വളരെ പെട്ടെന്ന് ഇണങ്ങുകയും പിണങ്ങുകയും ചെയ്യുന്ന കാലം.

ഒന്നാം ക്ലാസിലെ ജനാര്‍ദനും, നാരായണനും, ഞാനും കൂടി ചെണ്ടുമല്ലിക പൂവിന്റെ വിത്തെടുത്ത് നിലം കിളച്ച് അതില്‍ പാകും. വിത്ത് നല്ല വൃത്തിയുളള സ്ഥലത്ത് മുളച്ചുവരട്ടെ എന്ന് കരുതി വിത്തിട്ട സ്ഥലം മുഴുവന്‍ അടിച്ച് പരത്തി ഉറപ്പിക്കും. ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിത്ത് മുളക്കാത്ത കാര്യം കേളു ഉണിത്തിരി മാഷോട് പറഞ്ഞപ്പോഴാണ് 'ഛേ മണ്ടമ്മാരെ വിത്തിട്ട സ്ഥലം അടിച്ചുറപ്പിച്ചാല്‍ പിന്നെ വിത്ത് മുളക്വോ' എന്ന് പറഞ്ഞു ശകാരിച്ചു.

ഉച്ചനേരത്ത് വിശക്കുമ്പോള്‍ ചില കുസൃതിത്തരങ്ങളൊക്കെ കാണിക്കും. സ്‌കൂളിനടുത്തുളള പാറപ്പുറത്ത് മുളച്ചു വന്ന മുളളുകളില്‍ നിന്ന് മുളളുമ്പഴം പറിച്ചുതിന്നും പറങ്കി മാവില്‍ നിന്ന് 'പച്ചക്കുരട്ട' വരിച്ചെടുത്ത് പാറമേല്‍ വെച്ച് കല്ല് കൊണ്ട് കുത്തിപ്പൊടിച്ച് അകത്തെ വിത്തെടുത്ത് തിന്നും. ചിലപ്പോള്‍ വീട്ടില്‍ നിന്നു ഒരു മുക്കാലോ രണ്ടുമുക്കാലോ കിട്ടും. (ഒരു മുക്കാല്‍ ഇന്നത്തെ 6 പൈസ) അത് കൊടുത്താല്‍ മൊയ്തീന്‍ച്ചാന്റെ പീടികയില്‍ നിന്ന് ഒരാണി വെല്ലും കിട്ടും അതും കടിച്ച് തിന്ന് വെളളം കുടിച്ച് പശിപ്പടക്കും.

സ്‌കൂളിനടുത്ത് തന്നെയാണ് ഹെഡ്മാഷിന്റെ വീട്. ഉച്ചയ്ക്ക് പച്ചവെളളം കുടിക്കാന്‍ അവിടേക്ക് ചെല്ലും. തെങ്ങിന്‍ ചുവട്ടില്‍ ചെമ്പുപാനിയില്‍ കോരിവെച്ച വെളളം അതിനടുത്തു തന്നെ ഒരു സ്റ്റില്‍ ഗ്ലാസും ഉണ്ടാവും. ചുണ്ടോടടുപ്പിക്കാതെ വെളളം കുടിക്കണം. അവിടുത്തെ ചെളിമണം ഇപ്പോഴും മൂക്കില്‍ നിന്ന് വിട്ടുമാറിയിട്ടില്ല.

ചിലപ്പോള്‍ വീട്ടില്‍ നിന്ന് അമ്മാവന്മാര്‍ സമ്മാനമായി ഒരണ തന്നാല്‍ അന്ന് ഉച്ചയ്ക്ക് കുശാലാണ്. സ്‌കൂളിനടുത്ത് മാഷന്മാരൊക്കെ ചായ കുടിക്കാന്‍ പോകുന്ന നാരായണന്‍ മണിയാണിശ്ശന്റെ ചായപ്പീടികയുണ്ട്. നാരായണന്‍ മണിയാണിശ്ശന്റെ രൂപം കാലമേറെക്കഴിഞ്ഞിട്ടും മറക്കാന്‍ പറ്റുന്നില്ല. വെളുത്ത് ഉയരം കുറഞ്ഞ് കുടവയറ് പുറത്തേക്ക് ചാടിയ മനുഷ്യന്‍. മുട്ടോളമെത്തുന്ന നേര്‍ത്ത ഒറ്റമുണ്ട്. വെളുത്ത കോണകം  പുറത്തേക്ക് കാണും. വൃത്തത്തിലുളള വലിയ ഒരു കുങ്കുമപ്പൊട്ട് അദ്ദേഹത്തിന്റെ ട്രേഡ്മാര്‍ക്കാണ്. അരയണയ്ക്ക് രണ്ട് വലിയ പരിപ്പ് വട, അരയണക്ക് വെളളച്ചായ (പാലും വെളളവും) കിട്ടും. അതും മാഷമ്മാര് കൂടെ ഇരുന്ന് കഴിക്കാം.

കൃസ്തുമസ് വെക്കേഷന്‍ കഴിഞ്ഞ് സ്‌കൂള്‍ തുറന്നാല്‍ ഞങ്ങളില്‍ പലരും കച്ചവടക്കാരായി മാറും. വീട്ടില്‍ നിന്ന് കടല മിഠായി, വറുത്ത മണിക്കടല, നിലക്കടല എന്നിവ പോക്കറ്റ് നിറയെ കൊണ്ടുവരും. അവ രാവിലെയും ഉച്ച സമയത്തും. കൂട്ടുകാര്‍ക്ക് വില്‍പന നടത്തും കശുവണ്ടിക്കാലമാണ് കച്ചവടക്കാലം. അടുത്ത വിദ്യാലയവര്‍ഷത്തേക്കുളള നോട്ടു ബുക്കുകള്‍ വാങ്ങാനുളള കാശ് ഈ കച്ചവടത്തില്‍ നിന്ന് പലരും സമ്പാദിച്ചിരിക്കും.

ടെക്സ്റ്റ് ബുക്കുകള്‍ പുതിയത് വാങ്ങുക പതിവില്ല. തൊട്ടടുത്ത ക്ലാസില്‍ പഠിക്കുന്നവരുടെ പാഠപുസ്തകം അടുത്ത കൊല്ലത്തേക്ക് മുന്‍കൂട്ടി പറഞ്ഞുവെക്കും. പകുതി പൈസ നല്‍കിയാല്‍ മതി. പുതിയ പാഠപുസ്തകം വാങ്ങി പഠിച്ച അനുഭവമൊന്നും അന്നത്തെ പ്രൈമറി ക്ലാസുകളില്‍ പഠിച്ചവര്‍ക്കുണ്ടാവില്ല. ഡ്രസ്സിന്റെ കാര്യവും തഥൈവ. ഒന്നോ രണ്ടോ സെറ്റ് കാണും. ഷര്‍ട്ട് പലപ്പോഴും വീട്ടിലെ കാര്‍ന്നോവരുടേതാവും കിട്ടുക. അതിട്ടാല്‍ പിന്നെ ട്രൗസറിന്റെ ആവശ്യമുണ്ടാവില്ല.

1. നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്

11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ

12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍

13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍

14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !

15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്

16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും

17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ

18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ

19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...

20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍

21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം

22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്

23.വീണുടഞ്ഞ സ്വപ്നം

24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം

25.പേടിപ്പെടുത്തിയ ചുടുകാട്

26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ

27.മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍

28.എം.വി ആര്‍ നോട് ഒരു ചോദ്യം

29.കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെ ദേശീയ അംഗീകാരം

30.ഉറവിടമില്ലാത്ത ഊമക്കത്തുകള്‍

31.ഞാന്‍ മറന്നെങ്കിലും അവര്‍ ഓര്‍ക്കുന്നു

32.പിണറായിക്കൊപ്പം യാത്ര ചെയ്ത പഴയൊരോര്‍മ്മ

33.30 ാം വയസിലെ കോളജനുഭവങ്ങള്‍; പ്രണയവും തെരഞ്ഞെടുപ്പും ഒടുവില്‍ രിസള്‍ട്ട് വിത്ത്‌ഹെല്‍ഡും

34.പത്രവാര്‍ത്ത ഉണ്ടാക്കിയ ഞെട്ടല്‍

35.റേഡിയോ പ്രക്ഷേപണാനുഭവങ്ങള്‍

36.മലപോലെ വന്നത് മഞ്ഞുപോലെ പോയി

37.രോഗികളേ നിങ്ങള്‍ തെക്കോട്ടുപോവാതെ വടക്കോട്ടു പോവൂ

38.തറവാട് ഒരോര്‍മ്മ

39.കരിവെളളൂരിലെ മുസ്ലീം കമ്മ്യൂണിസ്റ്റുകാര്‍

40.ഗ്രാന്‍ഡ് മോസ്‌ക്ക് ഒരത്ഭുതക്കാഴ്ച

41.ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി ഓര്‍മ്മച്ചെപ്പ് തുറന്നപ്പോള്‍

42.ബസിലെ സീറ്റ് സംവരണവും ഒഴിയുന്നവരുടെ വേദനയും

43.സംഘാടകനെന്നനിലയിലെ പ്രവര്‍ത്തനങ്ങള്‍

44.ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കെത്തിയ ചിലരെക്കുറിച്ച്

45.ഇല്ലാക്കഥകള്‍ മെനയും അത് പ്രചരിപ്പിക്കും, ചിലര്‍ക്ക് ഇക്കാര്യത്തില്‍ വലിയ മിടുക്കാണ്


46.ആ ദിനത്തില്‍ ഉമ്മൂമ്മയെ ഓര്‍ത്തുപോയി

47.എന്നെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത രണ്ട് പണിക്കര്‍മാരും നഫീസത്തുബീവിയും

48.കളഞ്ഞുകിട്ടിയ വാച്ചും സ്‌ക്കൂളിലേക്കൊരു ഷെല്‍ഫും 

ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

49.ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

50.ആശ്വാസമേകാനെങ്കിലും ആരെങ്കിലും ഒന്നു തിരിഞ്ഞുനോക്കുമോ?

51. ഒരു വെറ്റിലക്കഥ

52.എന്റെ സാക്ഷരതാ ക്ലാസ്

53.അങ്ങാടി ഉറക്കത്തിനിടയില്‍ പുട്ടുകച്ചവടം


55.തല്ലാത്തൊരമ്മാവന്റെ ഓര്‍മ്മക്കു മുന്നില്‍

56.പഠിക്കണം 97 ലെത്തിയ യോഗാചാര്യ രാമന്‍ മാസ്റ്ററെക്കുറിച്ച്




67. അമ്മായിയുടെ അവിലിടിയും ഉച്ചന്‍വളപ്പ് പുരാണവും

68. എന്ന്, രമണി, കാസര്‍കോട്

69. ഞങ്ങളുടെ കുട്ടിക്കാലം ഇങ്ങനെയൊക്കെയായിരുന്നു



74. വീട്ടുകൂടലിന്റെ പ്രസക്തി; അന്നും ഇന്നും

75. എയ്ഡസ് പ്രതിരോധ പ്രവര്‍ത്തനത്തിന് ഗ്രീന്‍ബനാന
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, Article, Kookkanam Rahman, Story of my foot steps 76, School Life

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL