city-gold-ad-for-blogger
Aster MIMS 10/10/2023

വീട്ടുകൂടലിന്റെ പ്രസക്തി; അന്നും ഇന്നും

കൂക്കാനം റഹ് മാന്‍/ നടന്നു വന്ന വഴിയിലൂടെ തിരിഞ്ഞുനോട്ടം (ഭാഗം-74)

(www.kasargodvartha.com 28.10.2018) പഴയകാല ജീവിതാനുഭവങ്ങള്‍ പുതുതലമുറയുമായി സംവദിക്കുമ്പോള്‍ അവരുടെ ചിന്തയ്ക്കും ഭാവനയ്ക്കും അപ്പുറമായിരിക്കുമത്. കുറേ കൂടി കാലം മുന്നോട്ടു നീങ്ങുമ്പോള്‍ ചിലപ്പോള്‍ അവ ചരിത്രസംഭവങ്ങളായി മാറാം. ഇങ്ങനെയൊക്കെ ഉണ്ടായിരുന്നോ എന്ന് അത്ഭുതം കൂറിയ മുഖഭാവത്തോടെ അന്വേഷണവും പഠനവും നടന്നേക്കാം. അത്തരമൊരു കാഴ്ചപ്പാടോടെയാണ് നാലരപതിറ്റാണ്ടിന് മുമ്പ് നടന്ന ഞങ്ങളുടെ പ്രായക്കാര്‍ അനുഭവിച്ചറിഞ്ഞ 'വീട്ടുകൂടല്‍' ചടങ്ങിനെക്കുറിച്ച് ഈ കുറിപ്പ് തയ്യാറാക്കിയത്.

ഇവിടെ പ്രതിപാദിക്കുന്നത് മുസ്ലിം വിഭാഗങ്ങളില്‍ നടന്നു വന്നിരുന്ന കല്ല്യാണ ചടങ്ങിനെക്കുറിച്ചാണ്. മലബാറിലെ മാപ്പിളമാരുടെ ജീവിതചര്യകള്‍ തിരുവിതാംകൂര്‍ ഭാഗത്തെ മുസ്ലിംങ്ങളില്‍ നിന്ന് തുലോം വിഭിന്നമാണ്. ചടങ്ങുകളുടെ രീതിയിലും പേരിലും ഒക്കെ വ്യത്യാസങ്ങള്‍ ഉണ്ട്. മുസ്ലിം വിവാഹച്ചടങ്ങിന്റെ പ്രധാന കര്‍മ്മത്തിനുള്ള പേരും പ്രവര്‍ത്തനവും എവിടെയും ഒന്നുതന്നെ. 'നിക്കാഹ്' എന്നാണ് ആ ചടങ്ങിനെ പറയപ്പെടുന്നത്. മലബാറില്‍ പെണ്ണുകെട്ട്, കാനത്ത്, വീട്ടുക്കൂടല്, എന്നൊക്കെയുള്ള പേരിലാണ് അറിയപ്പെടുക.

താമസിക്കുന്ന വീടിനെ 'പുര'യെന്നും കല്ല്യാണം കഴിച്ച പെണ്ണിന്റെ വീടിനെ 'വീട്' എന്നാണ് പറയുന്നത്. ഭാര്യാവീട്ടിലേക്ക് ഭര്‍ത്താവ് ചെല്ലുന്നതിനെയാണ് വീട്ടുകൂടുക എന്നറിയപ്പെടുന്നത്. ഭാര്യയെ അറിയപ്പെടുക 'ബീഡര്‍' എന്നാണ്. എന്റെ വീട്ട്ക്കൂടലിനെ പരാമര്‍ശിച്ചാല്‍, സ്വാനുഭവം പങ്ക് വെക്കല്‍ കൂടിയാവും. നടന്നുവന്ന വഴികളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ മനസ്സിന് കുളിര്‍മ നല്‍കുന്ന ഒരു സംഭവമാണത്. അന്ന് ഞാന്‍ ഇരുപത്തിനാലുകാരനാണ്. അധ്യാപകജോലിയില്‍ പ്രവേശിച്ച് അഞ്ച് വര്‍ഷം പിന്നിട്ടിരുന്നു അപ്പോഴേക്കും.

ഇരുപത്തിനാല് വകതിരിവില്ലാത്ത പ്രായമാണെന്ന് കുറേ കഴിഞ്ഞാണ് മനസ്സിലാക്കിയത്. വിവാഹത്തിന്റെ നന്മ തിന്മകളെക്കുറിച്ചോ, ജീവിതത്തിന്റെ ഭാവിയെക്കുറിച്ചോ ഒന്നും ചിന്തിക്കാനോ, മനസ്സിലാക്കാനോ പറ്റാത്ത പ്രായം. അന്ന് മനസ്സിലുണ്ടായ ഏകചിന്ത ജീവിതത്തിലേക്ക് കടന്നു വരുന്നത്. വിദ്യാഭ്യാസമുള്ള പെണ്‍കുട്ടിയും, വിദ്യാഭ്യാസമുള്ള കുടുംബവുമായിരിക്കണം എന്നു മാത്രമാണ്. ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്കു പോവുന്ന പെണ്‍കുട്ടികളുടെ കൂട്ടത്തില്‍ അവളെ കണ്ടു. അപ്പോള്‍ തട്ടമിട്ട ഏകപെണ്‍കുട്ടി അവള്‍ മാത്രമായിരുന്നു.

അവള്‍ ഒരു ഹെഡ്മാസ്റ്റരുടെ മകളാണെന്ന് മാത്രമറിയാം. മറ്റൊന്നുമറിയില്ല. അന്വേഷിച്ചതുമില്ല. അന്വേഷിക്കാനുള്ള തന്റേടവും ഇല്ലായിരുന്നു അന്ന്. പെണ്‍കുട്ടിയെ ആദ്യം കണ്ടപ്പോള്‍ തന്നെ ഇഷ്ടപ്പെട്ടു. പിന്നെ മറ്റൊന്നും ആലോചിക്കേണ്ടല്ലോ?. അവള്‍ ട്യൂഷന്‍ കഴിഞ്ഞ് നിത്യവും വീട്ടിലേക്കു പോവുന്നത് ഞങ്ങളുടെ ക്ലബ്ബിന് സമീപത്തുള്ള റോഡിലൂടെയാണ്. ആ കാലത്ത് ക്ലബ്ബില്‍ കൃത്യസമയത്ത് ഹാജരാവുന്ന ഒരാളായി മാറി ഞാന്‍. അവളെ കാണാന്‍ മാത്രമായിരുന്നു ആ വരവ്.

വീട്ട്ക്കൂടല്‍ തീയ്യതി നിശ്ചയിച്ചു. 1974 ഡിസംബര്‍ 5. വീട്ട്ക്കൂടല്‍ ചടങ്ങ് രാത്രികാലത്താണ് നടക്കാറ്. രാത്രി നടക്കുന്ന വിവാഹത്തെക്കുറിച്ച് ഇന്നത്തെ കുട്ടികള്‍ക്ക് ചിന്തിക്കാന്‍ പോലും പറ്റില്ല. കൂക്കാനം എന്ന എന്റെ ഗ്രാമപ്രദേശത്ത് നിന്ന് ഒരു മണിക്കൂറിലേറെ നടന്നാലെ ബീഡറുടെ വീട്ടിലെത്തൂ. രാത്രി 8 മണിയാകുമ്പോള്‍ വീട്ട്ക്കൂടല്‍ ചടങ്ങിന് പങ്കെടുക്കാന്‍ ക്ഷണിക്കപ്പെട്ട സുഹൃത്തുക്കളും ബന്ധുജനങ്ങളും പുരയിലെത്തി. പുയ്യാപ്ലേന 'തേടാന്‍' ഭാര്യാ വീട്ടുകാര്‍ വരണം. അവര്‍ വന്നിട്ട് പുയ്യാപ്ലേനെയും കൂട്ടരെയും ക്ഷണിച്ചു കൊണ്ടു പോകണം. എല്ലാം റെഡിയായി. 'വീട്ട്ക്കൂടലിന്' പോകുന്നവരില്‍ സ്ത്രീകളുണ്ടാവില്ല. പുരുഷന്മാര്‍ മാത്രമേ ഉണ്ടാവൂ. വാഹനങ്ങളൊന്നും ഏര്‍പ്പാടാക്കാന്‍ പറ്റുന്ന സാഹചര്യങ്ങളുമില്ലായിരുന്നു. വരനും കൂട്ടരും ഇത്രയും ദൂരം നടക്കണം, പറമ്പിലൂടെയും, വയലിലൂടെയും, ഇടവഴിയിലൂടെയുമാണ് നടക്കേണ്ടത്. രക്ഷിതാക്കളുടെ അനുഗ്രഹം വാങ്ങി ഞാന്‍ തയ്യാറായി വന്നു.

രണ്ടു പെട്രോ മാക്‌സ് സംഘടിപ്പിച്ച് മുമ്പിലും പിറകിലും വഴി കാണിച്ചു നടക്കാന്‍ രണ്ടു സുഹൃത്തുക്കളുമുണ്ടായി. എന്റെ കൂടെ നൂറിലധികം പേരുണ്ടായിരുന്നു അന്ന്. ഇന്നാണെങ്കില്‍ ഇത്തരം ഒരു സാഹസത്തിന് ആരും തയ്യാറായി വരില്ല. നടന്ന് നടന്ന് കരിവെള്ളൂരിലെത്തി... വീട്ട്ക്കൂടാന്‍ പോകുമ്പം പുയ്യാപ്ല തനിക്കു വേണ്ടുന്ന ഡ്രസ്സ്, വ്യക്തി ശുചിത്വത്തിനു വേണ്ടുന്ന വസ്തുക്കള്‍, ബീഡറുടെ ബന്ധുജനങ്ങള്‍ക്ക് സമ്മാനമായി നല്‍കാന്‍ ഡ്രസ്സ് മെറ്റീരിയല്‍സ് എല്ലാം കൊണ്ടു പോകണം. ഇതൊക്കെ ഒരു പെട്ടിയിലോ, ഷെല്‍ഫിലോ അടക്കം ചെയ്താണ് കൊണ്ടു പോകാറ്. ഞാന്‍ അന്ന് വാങ്ങിയത് കേവലം 350 രൂപ കൊടുത്ത് സംഘടിപ്പിച്ച പ്ലാവ് മരം കൊണ്ട് നിര്‍മ്മിച്ച ഒരു കൊച്ചു അലമാരയാണ്. അത് തലയിലെടുത്ത് ഞങ്ങളുടെ കൂടെ നടന്നത് ബാലകൃഷ്ണനാണ്. അവന്‍ നന്നേ വിഷമിച്ചു കാണും. അവനിന്ന് കരിവെള്ളൂരിലെ ഓട്ടോ ഡ്രൈവറാണ്.

പുതിയാപ്ലയും കൂട്ടരും ബീഡരുടെ വീട്ടിലെത്തിയാല്‍ സല്‍ക്കാരമുണ്ട്. ഇന്ന് കാണുന്ന പോലത്തെ ബിരിയാണിയൊന്നും അന്നില്ല. നല്ല പശുവുന്‍ നെയ്യിലുണ്ടാക്കിയ 'ബസുമതി' ചെറിയരിയുടെ നെയ്‌ച്ചോറും, നാടന്‍ കോഴിക്കറിയുമാണ് വിഭവങ്ങള്‍. ഇക്കാലത്തെ 'ദര്‍ബാര്‍' ഒന്നുമില്ലാത്ത ഭക്ഷണം. പിന്നൊരു വിഭവമുണ്ട്. ഗോതമ്പു കൊണ്ടുണ്ടാക്കുന്ന 'അലീസ'യെന്ന ഭക്ഷണം. ഇത്രേയയുള്ളൂ.

ഭക്ഷണശേഷം അറ കാണിക്കല്‍ ചടങ്ങാണ്. ഭാര്യ വീട്ടുകാര്‍ പുതിയാപ്ലയെയും കൂട്ടുകാരെയും ക്ഷണിച്ച് അറയിലേക്ക് എത്തിക്കും. 'മണിയറ' എത്ര പാവപ്പെട്ടവരായാലും അല്‍പ സ്വല്‍പം മോഡി പിടിപ്പിച്ചിട്ടുണ്ടാവും. പുയ്യാപ്ലയുടെ കൂടെ വന്നവരൊക്കെ യാത്ര പറഞ്ഞു പോവും. പുതിയാപ്ലയുടെ വീട്ടുക്കൂടല്‍ ചടങ്ങ് കഴിഞ്ഞു. നവവധുവിനെ (മണവാട്ടിപ്പെണ്ണിനെ) പുയ്യാപ്ലയുടെ കൂടെവന്ന സുഹൃത്തുക്കള്‍ക്കൊന്നും കാണാന്‍ പറ്റില്ല.

അടുത്ത ഘട്ടം പെണ്ണിനെ അറയില്‍ കൂട്ടലാണ്. പെണ്ണിന്റെ സുഹൃത്തുക്കളും ബന്ധുക്കളും കൈകൊട്ടിപ്പാട്ടും പാടി മണവാട്ടിയെ അറയ്ക്കകത്തേക്ക് കയറ്റും. ആ നിമിഷം മാത്രമാണ് പുയ്യാപ്ലയും പുയ്യണ്ണും തമ്മില്‍ കാണുന്നത്. പെണ്ണിന് കാണുമ്പോള്‍ കൊടുക്കാന്‍ പുയ്യാപ്ല സ്വര്‍ണമോ മറ്റോ കരുതിയിരിക്കും. അതാണ് പെണ്ണിന് ഭര്‍ത്താവ് കൊടുക്കുന്ന ആദ്യസമ്മാനം. സമ്മാനം കൈപ്പറ്റിയ പുതിയ പെണ്ണ് അതുമായി മുറിക്കു പുറത്തേക്ക് കടക്കും. സമ്മാനം എല്ലാവര്‍ക്കും കാണിച്ചു കൊടുക്കും. സമ്മാനത്തെക്കുറിച്ച് പെണ്ണുങ്ങളുടെ വിലയിരുത്തല്‍ പലതരത്തിലുണ്ടാവും.

അടുത്തൊരു ചടങ്ങാണ് അമ്മായിയുടെ പാല് കൊടുക്കല്‍ ആണ്. പുയ്യാപ്ലയ്ക്ക് പെണ്ണിന്റെ ഉമ്മ ഒരു ഗ്ലാസ്സ് പാലുമായി വരും. പാലു വാങ്ങി കുടിച്ചതിന് ശേഷം കാലി ഗ്ലാസ്സിലേക്ക് പുയ്യാപ്ലയുടെ കഴിവിനനുസരിച്ച് സ്വര്‍ണ നാണയമോ മറ്റോ നിക്ഷേപിക്കും. അത് അമ്മായിക്കുള്ള സമ്മാനമാണ്. ഇതോടെ വീട്ട് കൂടല്‍ ചടങ്ങ് കഴിഞ്ഞു.

വീട്ടുകൂടലിന്റെ പ്രസക്തി;  അന്നും ഇന്നും


മലബാര്‍ മേഖലയില്‍ പണ്ടേ ഉള്ള നടപ്പ് ഭാര്യാ ഗൃഹത്തില്‍ ഭര്‍ത്താവ് താമസിക്കലാണ്. മറ്റ് വിഭാഗങ്ങളിലും പ്രദേശങ്ങളിലും നിന്ന് വിഭിന്നമായ ഒരു സമ്പ്രദായമാണിത്. ഈ സമ്പ്രദായം മഹത്തരമാണെന്ന് പല മഹാന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. 'സ്ത്രീ' എന്ന ഓഷോ എഴുതിയ പുസ്തകത്തില്‍ ഇതിനെക്കുറിച്ച് പരാമര്‍ശിക്കുന്നത് ഇങ്ങനെയാണ്. 'സത്യത്തില്‍ പുരുഷന്‍ ചെയ്യേണ്ടത് തന്റെ കുടുംബത്തിലേക്ക് പെണ്ണിനെ കൊണ്ടു വരുന്നതിനു പകരം അവന്‍ പെണ്ണിന്റെ കുടുംബത്തിലേക്കു പോകണം. കാരണം അവന്‍ സ്ത്രീയെക്കാള്‍ ശ്രേഷ്ഠനാണെന്ന് കരുതുന്നവനാണ്. അതിനാല്‍ താന്‍ വളര്‍ന്നു വന്ന തന്റെ കൂടെ വളര്‍ന്നു വലുതായ ചുറ്റുപാടുകളും സ്‌നേഹബന്ധങ്ങളും ഉപേക്ഷിച്ച് പുതിയൊരു പ്രദേശത്തെ പുതിയൊരു അന്തരീക്ഷത്തില്‍ ജീവിക്കാന്‍ സ്ത്രീയെക്കാള്‍ സാധിക്കുക പുരുഷനാണ്.

'കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന കോടതി വിധികളും മറ്റും ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്. സ്ത്രീയും പുരുഷനും തുല്യരാണ്. തുല്യത ഓരോന്നും സ്ത്രീകള്‍ക്ക് അനുവദിച്ചു കിട്ടിക്കൊണ്ടിരിക്കുകയാണ്. വിവാഹേതരബന്ധം കുറ്റകരമല്ലെന്നും, ശബരിമല പ്രവേശനം സ്ത്രീ പുരുഷ ഭേദമില്ലാതെ എല്ലാവര്‍ക്കും അനുവദിക്കേണ്ടതാണെന്നുള്ള കോടതി വിധി ശ്ലാഘനീയമാണ്. പെണ്ണ് പുരുഷന്റെ വീട്ടില്‍ത്തന്നെ കഴിയേണ്ടവളാണെന്ന ധാരണ തിരുത്തണം. പുരുഷന് പെണ്ണിന്റെ വീട്ടിലും താമസിക്കാം. ഈ രീതി വളരെ പണ്ടു മുതല്‍ക്കു തന്നെ മലബാര്‍ മേഖലയിലെ മുസ്ലീംങ്ങള്‍ പിന്തുടരുന്നുണ്ട്... ഭര്‍ത്താവ് ഭാര്യാ വീട്ടില്‍ താമസിക്കുന്നത് അപമാനമാണെന്ന ധാരണ മാറ്റിയെടുക്കാം.

1. നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്

11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ

12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍

13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍

14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !

15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്

16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും

17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ

18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ

19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...

20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍

21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം

22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്

23.വീണുടഞ്ഞ സ്വപ്നം

24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം

25.പേടിപ്പെടുത്തിയ ചുടുകാട്

26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ

27.മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍

28.എം.വി ആര്‍ നോട് ഒരു ചോദ്യം

29.കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെ ദേശീയ അംഗീകാരം

30.ഉറവിടമില്ലാത്ത ഊമക്കത്തുകള്‍

31.ഞാന്‍ മറന്നെങ്കിലും അവര്‍ ഓര്‍ക്കുന്നു

32.പിണറായിക്കൊപ്പം യാത്ര ചെയ്ത പഴയൊരോര്‍മ്മ

33.30 ാം വയസിലെ കോളജനുഭവങ്ങള്‍; പ്രണയവും തെരഞ്ഞെടുപ്പും ഒടുവില്‍ രിസള്‍ട്ട് വിത്ത്‌ഹെല്‍ഡും

34.പത്രവാര്‍ത്ത ഉണ്ടാക്കിയ ഞെട്ടല്‍

35.റേഡിയോ പ്രക്ഷേപണാനുഭവങ്ങള്‍

36.മലപോലെ വന്നത് മഞ്ഞുപോലെ പോയി

37.രോഗികളേ നിങ്ങള്‍ തെക്കോട്ടുപോവാതെ വടക്കോട്ടു പോവൂ

38.തറവാട് ഒരോര്‍മ്മ

39.കരിവെളളൂരിലെ മുസ്ലീം കമ്മ്യൂണിസ്റ്റുകാര്‍

40.ഗ്രാന്‍ഡ് മോസ്‌ക്ക് ഒരത്ഭുതക്കാഴ്ച

41.ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി ഓര്‍മ്മച്ചെപ്പ് തുറന്നപ്പോള്‍

42.ബസിലെ സീറ്റ് സംവരണവും ഒഴിയുന്നവരുടെ വേദനയും

43.സംഘാടകനെന്നനിലയിലെ പ്രവര്‍ത്തനങ്ങള്‍

44.ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കെത്തിയ ചിലരെക്കുറിച്ച്

45.ഇല്ലാക്കഥകള്‍ മെനയും അത് പ്രചരിപ്പിക്കും, ചിലര്‍ക്ക് ഇക്കാര്യത്തില്‍ വലിയ മിടുക്കാണ്


46.ആ ദിനത്തില്‍ ഉമ്മൂമ്മയെ ഓര്‍ത്തുപോയി

47.എന്നെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത രണ്ട് പണിക്കര്‍മാരും നഫീസത്തുബീവിയും

48.കളഞ്ഞുകിട്ടിയ വാച്ചും സ്‌ക്കൂളിലേക്കൊരു ഷെല്‍ഫും 

ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

49.ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

50.ആശ്വാസമേകാനെങ്കിലും ആരെങ്കിലും ഒന്നു തിരിഞ്ഞുനോക്കുമോ?

51. ഒരു വെറ്റിലക്കഥ

52.എന്റെ സാക്ഷരതാ ക്ലാസ്

53.അങ്ങാടി ഉറക്കത്തിനിടയില്‍ പുട്ടുകച്ചവടം


55.തല്ലാത്തൊരമ്മാവന്റെ ഓര്‍മ്മക്കു മുന്നില്‍

56.പഠിക്കണം 97 ലെത്തിയ യോഗാചാര്യ രാമന്‍ മാസ്റ്ററെക്കുറിച്ച്




67. അമ്മായിയുടെ അവിലിടിയും ഉച്ചന്‍വളപ്പ് പുരാണവും

68. എന്ന്, രമണി, കാസര്‍കോട്

69. ഞങ്ങളുടെ കുട്ടിക്കാലം ഇങ്ങനെയൊക്കെയായിരുന്നു



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, Article, Kookanam-Rahman, Top-Headlines, Story of my foot steps 74
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL