city-gold-ad-for-blogger

ദേവകി വധം: നാടിനെ നടുക്കിയ കൊലപാതകം നടന്നിട്ട് രണ്ടര വര്‍ഷം കഴിഞ്ഞിട്ടും പ്രതികള്‍ കാണാമറയത്ത് തന്നെ

പെരിയാട്ടടുക്കം: (www.kasargodvartha.com 18.08.2019) പനയാല്‍ കാട്ടിയടുക്കത്തെ ദേവകി (68)യെ ക്രൂരമായി ശ്വാസം മുട്ടിച്ചും കഴുത്ത് മുറുക്കിയും കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണസംഘം ഇരുട്ടില്‍ തപ്പുന്നു. 2017 ജനുവരി 13ന് നടന്ന കൊലപാതകം ആദ്യം അന്വേഷിച്ച ലോക്കല്‍ പോലീസിന് മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനാവാത്തതിനെ തുടര്‍ന്ന് 2017 ജൂണ്‍ ഒമ്പതിന് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു. കാസര്‍കോട്ടെ റിയാസ് മൗലവി കൊലക്കേസില്‍ മണിക്കൂറുകള്‍ക്കകം പ്രതികളെ അറസ്റ്റ് ചെയ്ത ക്രൈംബ്രാഞ്ച് എസ്പി ഡോ. എ ശ്രീനിവാസനായിരുന്നു അന്വേഷണ ചുമതല. എന്നാല്‍ സംഭവം നടന്ന് രണ്ടര വര്‍ഷം കഴിഞ്ഞിട്ടും പ്രതികള്‍ കാണാമറയത്തുതന്നെയാണ് എന്നത് നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമിടയില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

ദേവകി വധം: നാടിനെ നടുക്കിയ കൊലപാതകം നടന്നിട്ട് രണ്ടര വര്‍ഷം കഴിഞ്ഞിട്ടും പ്രതികള്‍ കാണാമറയത്ത് തന്നെ

ഇതിനുശേഷം സമാനരീതിയിലുള്ള രണ്ട് കൊലപാതകങ്ങള്‍ നടന്നെങ്കിലും കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസുകളില്‍ കോടതിയില്‍ വിചാരണ പുരോഗമിക്കുകയാണ്. നീട്ടില്‍ തനിച്ച് താമസിക്കുന്ന പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദ (60), പുലയന്നൂരിലെ റിട്ട. അധ്യാപിക ജാനകി എന്നീ കൊലപാതക കേസുകളിലാണ് പ്രതികളെ പിടികൂടിയത്.

വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന ദേവകിയെ കഴുത്തില്‍ പാവാട വരിഞ്ഞുമുറുക്കിയ നിലയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ ദാമോദരന്റെ നേതൃത്വത്തില്‍ ബേക്കല്‍ സിഐ വി വിശ്വംഭരനാണ് ആദ്യം കേസ് അന്വേഷിച്ചിരുന്നത്. ഈ അന്വേഷണത്തില്‍ പ്രതികളെക്കുറിച്ച് സൂചനകള്‍ ലഭിച്ചിരുന്നെങ്കിലും അറസ്റ്റ് രേഖപ്പെടുത്താന്‍ മതിയായ തെളിവുകള്‍ ശേഖരിക്കാനായിരുന്നില്ല. കൊലപാതകത്തിന് പിന്നില്‍ ഒരു യുവാവും യുവതിയും അവരുടെ ഭര്‍ത്താവുമാണെന്നാണ് പോലീസ് അന്വേഷണത്തില്‍ ആദ്യം സൂചന ലഭിച്ചിരുന്നത്.

ആദ്യം ഇത് സ്വാഭാവിക മരണമാണെന്നാണ് കരുതിയിരുന്നത്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയപ്പോഴാണ് കൊലപാതകമാണെന്ന് വ്യക്തമായത്. വീട്ടില്‍ നിന്ന് ലഭിച്ച വിരലടയാളങ്ങള്‍ വിദഗ്ധ പരിശോധനക്കയച്ചിരുന്നു. ആഭരണങ്ങളും പണവും നഷ്ടമാകാതിരുന്നതിനാല്‍ കവര്‍ച്ച നടത്തുന്നതിന് വേണ്ടിയല്ല കൊല നടത്തിയതെന്ന് പോലീസ് അന്വേഷണത്തില്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

അന്വേഷണം വഴിമുട്ടിയതോടെ സിപിഎം നേതൃത്വത്തില്‍ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിയും ബിജെപിയും പ്രക്ഷോഭം നടത്തുകയും ചെയ്തു. കൊലപാതകവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നവരെയെല്ലാം ശാസ്ത്രീയ രീതിയില്‍ ചോദ്യം ചെയ്യലിനു വിധേയമാക്കിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. തുടര്‍ന്ന് ആക്ഷന്‍ കമ്മിറ്റി കെ കുഞ്ഞിരാമന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിനു വിട്ടത്.

അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സംഘത്തെ നിയോഗിച്ചെങ്കിലും അന്വേഷണം ആരംഭിച്ചതിനു തൊട്ടുപിന്നാലെ ഡിവൈഎസ്പിയെ സ്ഥലം മാറ്റിയിരുന്നു. പിന്നീട് മറ്റൊരു ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങുകയും കൊലപാതകം നടന്ന വീടിനു വിളിപ്പാടകലെ ക്യാമ്പ് ഓഫീസ് തുറക്കുകയും നിരവധി പേരെ വിളിച്ചു വരുത്തി ചോദ്യം ചെയ്തുവെങ്കിലും കൊലയാളിയിലേക്കു വിരല്‍ ചൂണ്ടുന്ന ഒരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

Also Read:
ജാനകി വധശ്രമം
വേലാശ്വരം ജാനകിവധശ്രമക്കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചയാള്‍ ജീവനൊടുക്കിയ സംഭവം; കവര്‍ച്ചാമുതലുകള്‍ക്കുവേണ്ടി തിരച്ചില്‍


വീട്ടമ്മയെ കഴുത്തില്‍ പ്ലാസ്റ്റിക് കയറിട്ട് മുറുക്കി സ്വര്‍ണവും പണവും കവര്‍ച്ച ചെയ്ത കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ഹോട്ടല്‍ ഉടമ തൂങ്ങിമരിച്ച നിലയില്‍

ജാനകി വധം; കണ്ണൂര്‍ ഡി വൈ എസ് പി പി പി സദാനന്ദന് അന്വേഷണ ചുമതല നല്‍കിയേക്കും

ജാനകി വധം; ദുരൂഹ സാഹചര്യത്തില്‍ തുറന്ന ജയില്‍ പരിസരത്തു നിന്നും കണ്ടെത്തിയ കത്തി വിദഗ്ദ്ധ പരിശോധനക്കയച്ചു; കൊലയ്ക്കുപയോഗിച്ച കത്തിയാണോയെന്ന് പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂവെന്ന് പോലീസ്


ജാനകിവധം; ബാങ്ക് കവര്‍ച്ചാ കേസിലെ പ്രതികളെ കേന്ദ്രീകരിച്ചും അന്വേഷണം

ജാനകിവധം: സി സി ടി വി ക്യാമറയുടെ ഹാര്‍ഡ് ഡിസ്‌ക് വിദഗ്ദ്ധ പരിശോധനക്ക് ബംഗളൂരുവിലേക്കയച്ചു

ജാനകി വധം; ഒരുലക്ഷത്തിലേറെ മൊബൈല്‍ നമ്പറുകള്‍ പോലീസ് പരിശോധിച്ചു

ജാനകി വധം; ആക്ഷന്‍ കമ്മിറ്റി മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കും, ഘാതകരെ പിടികൂടാത്ത പോലീസ് നടപടിയില്‍ ആശങ്ക അറിയിക്കാനും തീരുമാനം

ജാനകി വധക്കേസിന്റെ അന്വേഷണത്തില്‍ നിന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പിന്‍മാറി; ഘാതകരെ പിടികൂടണമെന്നാവശ്യപ്പെട്ട് യു ഡി എഫും ബി ജെ പിയും സമരത്തിലേക്ക്, സിപിഎം ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കും

ജാനകി വധക്കേസില്‍ പുതിയ വഴിത്തിരിവ്; പോലീസ് സര്‍ജ്ജന്‍ സ്ഥലം പരിശോധിച്ചു





ജാനകി വധം: പ്രത്യേക സ്‌ക്വാഡ് അന്വേഷണം തുടങ്ങി, അന്യസംസ്ഥാന തൊഴിലാളിയടക്കം നിരവധി പേരെ ചോദ്യം ചെയ്തു

റിട്ട. അദ്ധ്യാപികയെ മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി ; ഭര്‍ത്താവിനും കഴുത്തിന് വെട്ടേറ്റു, 60,000 രൂപയും മോതിരവും കവര്‍ന്നു

നാടിനെ നടുക്കി റിട്ട. അധ്യാപികയുടെ കൊല; മുഖംമൂടി ധരിച്ച കൊലയാളികള്‍ ഹിന്ദി സംസാരിച്ചതായി വെട്ടേറ്റ ഭര്‍ത്താവിന്റെ മൊഴി

റിട്ട. അധ്യാപികയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു

കൊലപ്പെടുത്തിയത് കവര്‍ച്ചക്കാരെ തിരിച്ചറിഞ്ഞതിനാല്‍; ഭര്‍ത്താവിനെ കൊല്ലാതെ വിട്ടത് മരിച്ചെന്നുകരുതി

ജാനകി വധം: ഒരാള്‍ കസ്റ്റഡിയില്‍

ജാനകിവധം; ഘാതകര്‍ വന്നതെന്ന് സംശയിക്കുന്ന വാഹനം സി സി ടി വി ക്യാമറയില്‍ കുടുങ്ങി, പോലീസ് നായ വയലിലേക്ക് മണംപിടിച്ചോടി

ജാനകി വധം; കൊലയാളികള്‍ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന വാഹനത്തിന്റെ വിവരങ്ങള്‍ തേടി പ്രത്യേക പോലീസ് സംഘം മഹാരാഷ്ട്രയിലേക്ക് പോയി

ജാനകി വധക്കേസില്‍ അന്വേഷണം കൂടുതല്‍ തലങ്ങളിലേക്ക്; പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

ജാനകി വധം: മഹാരാഷ്ട്ര രജിസ്‌ട്രേഷനില്‍ സഞ്ചരിച്ച വാഹനത്തിലുള്ളവര്‍ക്ക് കൊലയുമായുള്ള ബന്ധം തെളിഞ്ഞില്ല

ജാനകിയെ കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് വിവരം; ക്വട്ടേഷന്‍ നല്‍കിയാണെന്ന സംശയവും ബലപ്പെടുന്നു



ദേവകി വധം
ദേവകി വധക്കേസില്‍ പ്രതികളെ പിടികൂടാത്തതിനെതിരെ സമരം ശക്തമാകുന്നു; ജനുവരി 12 ന് സത്യാഗ്രഹം

ദേവകി വധം; ഘാതകരെ കുടുക്കാന്‍ ക്രൈംബ്രാഞ്ച് അന്വേഷണസംഘം ചെന്നൈയില്‍

ദേവകി വധം; പ്രതിയെ തിരിച്ചറിഞ്ഞു, ഇനി ലഭിക്കേണ്ടത് തെളിവുകള്‍ മാത്രം, ക്രൈംബ്രാഞ്ച് അന്വേഷണം അവസാന ഘട്ടത്തിലേക്ക്

ദേവകി വധം; സിപിഎം ബ്രാഞ്ച് സമ്മേളനത്തില്‍ ക്രൈംബ്രാഞ്ച് നിരീക്ഷണം ഉണ്ടായി?

ദേവകി വധം: ക്രൈംബ്രാഞ്ചിനും തുമ്പുണ്ടാക്കാന്‍ കഴിഞ്ഞില്ല, കൊലയാളി ഇന്നും വലയ്ക്ക് പുറത്ത്

ദേവകി വധം; ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

ദേവകി വധം തെളിയുമോ? കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു, അന്വേഷണ ചുമതല ഡോ. എ ശ്രീനിവാസിന്

ദേവകി വധം അന്വേഷണം വഴിതിരിവില്‍; പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു, നാലുപേരെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കുന്നു

ഒരു നാടന്‍ കൊലപാതകം പോലീസിനെ വട്ടം കറക്കുന്നു; തെളിവുമില്ല, തെളിവ് നശിപ്പിക്കലുമില്ല

ദേവകിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹത ഇരട്ടിച്ചു; അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും അന്വേഷണം

ദേവകിയെ കൊലപ്പെടുത്തിയത് വായ പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചും കഴുത്തില്‍ മുറുക്കിയുമെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്; നാട്ടില്‍ നിന്നും മുങ്ങിയ കോഴിക്കോട് സ്വദേശിയെ പോലീസ് തിരയുന്നു

ദേവകിയുടെ മരണം: മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി; ബലപ്രയോഗം നടന്നതായും സംശയം

ദേവകിയുടെ മരണം: മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി; ബലപ്രയോഗം നടന്നതായും സംശയം

തനിച്ചു താമസിക്കുന്ന വീട്ടമ്മയെ കഴുത്തുമുറുക്കി കൊലപ്പെടുത്തി





(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Murder, Accused, Investigation, Case, Devaki Murder case: No progress on investigation.    < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia