city-gold-ad-for-blogger
Aster MIMS 10/10/2023

വേലാശ്വരം ജാനകിവധശ്രമക്കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചയാള്‍ ജീവനൊടുക്കിയ സംഭവം; കവര്‍ച്ചാമുതലുകള്‍ക്കുവേണ്ടി തിരച്ചില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 18.01.2018) വേലാശ്വരത്ത് റിട്ട. നഴ്സിംഗ് അസി. ജാനകിയെ കഴുത്തിന് കേബിള്‍ കൊണ്ട് മുറുക്കി ബോധരഹിതയാക്കിയ ശേഷം കവര്‍ച്ച നടത്തിയ സംഭവത്തില്‍ ചോദ്യം ചെയ്യാന്‍ പോലീസ് വിളിപ്പിച്ച ഹോട്ടലുടമ കുഞ്ഞിക്കണ്ണന്‍ ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് കവര്‍ച്ചാ മുതലുകള്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. കുഞ്ഞിക്കണ്ണന്റെയും ജാനകിയുടെയും വീടിന്റെ പരിസരങ്ങളിലും സമീപത്തെ ചെങ്കല്‍ ക്വാറിയിലും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിലും വ്യാഴാഴ്ച രാവിലെ മുതല്‍ പോലീസ് സംഘം അരിച്ചുപെറുക്കി. തെരച്ചിലില്‍ നാട്ടുകാരും പോലീസിനെ സഹായിക്കുന്നുണ്ട്.

ജാനകിയുടെ വീട്ടുപറമ്പിലെ കിണര്‍ ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ വറ്റിച്ച് തെരച്ചില്‍ നടത്താനും നീക്കമുണ്ട്. മറ്റിടങ്ങളില്‍ നടത്തുന്ന തെരച്ചിലുകളില്‍ തൊണ്ടിമുതലുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കിണര്‍ വറ്റിക്കാനാണ് നീക്കം. കുഞ്ഞിക്കണ്ണന്‍ ആത്മഹത്യ ചെയ്തതോടെ അന്വേഷണ സംഘത്തിന് സംശയം ഇരട്ടിച്ചിട്ടുണ്ട്. കവര്‍ച്ചാ മുതലുകള്‍ പരിസരങ്ങളില്‍ തന്നെ ഉണ്ടാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

അതേസമയം കുഞ്ഞിക്കണ്ണന് സംഭവവുമായി ബന്ധമുണ്ടെന്ന് പോലീസ് സംശയിക്കുന്നതല്ലാതെ ഇത് സ്ഥിരീകരിക്കാനുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ല. വന്‍തുകക്ക് ലോട്ടറി ടിക്കറ്റെടുക്കാറുള്ള ഇദ്ദേഹത്തിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും പറയപ്പെടുന്നു.
കവര്‍ച്ചക്കിടയില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ജാനകിയില്‍ നിന്നും കുഞ്ഞിക്കണ്ണന്റെ സാന്നിധ്യത്തില്‍ അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കുഞ്ഞിക്കണ്ണനെ വ്യാഴാഴ്ച രാവിലെ ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് വിളിപ്പിച്ചത്.

Related News:
വീട്ടമ്മയെ കഴുത്തില്‍ പ്ലാസ്റ്റിക് കയറിട്ട് മുറുക്കി സ്വര്‍ണവും പണവും കവര്‍ച്ച ചെയ്ത കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ഹോട്ടല്‍ ഉടമ തൂങ്ങിമരിച്ച നിലയില്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Murder-case, Murder-attempt, Top-Headlines, Trending, Death, Crime, Janaki murder attempt; Inspection for robbed items
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL