city-gold-ad-for-blogger
Aster MIMS 10/10/2023

ജാനകി വധം; ദുരൂഹ സാഹചര്യത്തില്‍ തുറന്ന ജയില്‍ പരിസരത്തു നിന്നും കണ്ടെത്തിയ കത്തി വിദഗ്ദ്ധ പരിശോധനക്കയച്ചു; കൊലയ്ക്കുപയോഗിച്ച കത്തിയാണോയെന്ന് പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂവെന്ന് പോലീസ്

ചീമേനി: (www.kasargodvartha.com 08.01.2018) റിട്ട. പ്രധാനാധ്യാപിക ചീമേനി പുലിയന്നൂരിലെ ജാനകിയെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് ഊര്‍ജിതമായി തുടരുന്നു. ജാനകിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കത്തി ദുരൂഹ സാഹചര്യത്തില്‍ ചീമേനി തുറന്ന ജയില്‍ പരിസരത്തു നിന്നും കണ്ടെത്തി. നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തിയാണ് കത്തി കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഈ കത്തി ഫോറന്‍സിക് പരിശോധനയ്ക്കയച്ചു. പരിശോധനാ ഫലം പുറത്തു വന്നതിനു ശേഷം മാത്രമേ കൊലയ്ക്കുപയോഗിച്ച കത്തിയാണോ എന്ന് ഉറപ്പിക്കാനാവുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.

ചീമേനി തുറന്ന ജയില്‍ സ്ഥിതി ചെയ്യുന്ന തുറവ് മുതല്‍ വെളിച്ചംതോട് വരെയുള്ള പ്രദേശം കാടുപിടിച്ചതും വിജനവുമാണ്. കൊലയ്ക്കുശേഷം സംഘം കത്തി ഉപേക്ഷിച്ച് കടന്നു കളഞ്ഞതാകാമെന്ന സംശയമാണ് പോലീസിനുള്ളത്. കഴിഞ്ഞ 13 ന് രാത്രിയാണ് സംഘം ജാനകിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയും ഭര്‍ത്താവ് കളത്തേര കൃഷ്ണനെ മാരകമായി കുത്തിപ്പരിക്കേല്‍പിക്കുകയും ചെയ്തത്. ഇതിനു ശേഷം സ്വര്‍ണാഭരണങ്ങളും പണവുമായി സംഘം കടന്നുകളയുകയായിരുന്നു.

ജാനകി വധം; ദുരൂഹ സാഹചര്യത്തില്‍ തുറന്ന ജയില്‍ പരിസരത്തു നിന്നും കണ്ടെത്തിയ കത്തി വിദഗ്ദ്ധ പരിശോധനക്കയച്ചു; കൊലയ്ക്കുപയോഗിച്ച കത്തിയാണോയെന്ന് പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂവെന്ന് പോലീസ്


സംഭവം നടന്ന ഒരു മാസമാകാറായിട്ടും കൊലയാളികളെ പിടികൂടാന്‍ കഴിയാത്തത് പോലീസിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. അന്വേഷണ സംഘത്തിലെ മുഴുവന്‍പേരും ചീമേനിയില്‍ തന്നെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. കൊലപാതകം നടന്ന വീട്ടിനുള്ളില്‍ നിന്ന് ഇതുവരെയായി കിട്ടിയത് കറുത്ത തുണിയുടെ ഒരു ഭാഗം മാത്രമായിരുന്നു. ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തിയ വിരലടയാളങ്ങള്‍ ഒരാളുടേതാണെന്ന് പോലീസിന് സൂചന ലഭിച്ചിരുന്നു. സംഭവദിവസവും പിറ്റേ ദിവസങ്ങളിലും ഈ പ്രദേശത്തെ ടവറിന് കീഴില്‍ നിന്നുള്ള പതിനായിരക്കണക്കിന് ഫോണ്‍ കോളുകള്‍ പോലീസ് പരിശോധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കൊല നടന്ന ദിവസം പോലും സംശയിക്കത്ത രീതിയിലുള്ള കോളുകള്‍ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

Related News:


ജാനകിവധം; ബാങ്ക് കവര്‍ച്ചാ കേസിലെ പ്രതികളെ കേന്ദ്രീകരിച്ചും അന്വേഷണം

ജാനകിവധം: സി സി ടി വി ക്യാമറയുടെ ഹാര്‍ഡ് ഡിസ്‌ക് വിദഗ്ദ്ധ പരിശോധനക്ക് ബംഗളൂരുവിലേക്കയച്ചു

ജാനകി വധം; ഒരുലക്ഷത്തിലേറെ മൊബൈല്‍ നമ്പറുകള്‍ പോലീസ് പരിശോധിച്ചു

ജാനകി വധം; ആക്ഷന്‍ കമ്മിറ്റി മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കും, ഘാതകരെ പിടികൂടാത്ത പോലീസ് നടപടിയില്‍ ആശങ്ക അറിയിക്കാനും തീരുമാനം

ജാനകി വധക്കേസിന്റെ അന്വേഷണത്തില്‍ നിന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പിന്‍മാറി; ഘാതകരെ പിടികൂടണമെന്നാവശ്യപ്പെട്ട് യു ഡി എഫും ബി ജെ പിയും സമരത്തിലേക്ക്, സിപിഎം ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കും

ജാനകി വധക്കേസില്‍ പുതിയ വഴിത്തിരിവ്; പോലീസ് സര്‍ജ്ജന്‍ സ്ഥലം പരിശോധിച്ചു




ജാനകി വധക്കേസില്‍ പോലീസ് നീക്കം അതീവ ജാഗ്രതയോടെ; മകളുടെ ഭര്‍ത്താവിനെ ഐ ജിയുടെ നേതൃത്വത്തില്‍ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തു

ജാനകി വധം: പ്രത്യേക സ്‌ക്വാഡ് അന്വേഷണം തുടങ്ങി, അന്യസംസ്ഥാന തൊഴിലാളിയടക്കം നിരവധി പേരെ ചോദ്യം ചെയ്തു

റിട്ട. അദ്ധ്യാപികയെ മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി ; ഭര്‍ത്താവിനും കഴുത്തിന് വെട്ടേറ്റു, 60,000 രൂപയും മോതിരവും കവര്‍ന്നു

നാടിനെ നടുക്കി റിട്ട. അധ്യാപികയുടെ കൊല; മുഖംമൂടി ധരിച്ച കൊലയാളികള്‍ ഹിന്ദി സംസാരിച്ചതായി വെട്ടേറ്റ ഭര്‍ത്താവിന്റെ മൊഴി

റിട്ട. അധ്യാപികയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു

കൊലപ്പെടുത്തിയത് കവര്‍ച്ചക്കാരെ തിരിച്ചറിഞ്ഞതിനാല്‍; ഭര്‍ത്താവിനെ കൊല്ലാതെ വിട്ടത് മരിച്ചെന്നുകരുതി

ജാനകി വധം: ഒരാള്‍ കസ്റ്റഡിയില്‍

ജാനകിവധം; ഘാതകര്‍ വന്നതെന്ന് സംശയിക്കുന്ന വാഹനം സി സി ടി വി ക്യാമറയില്‍ കുടുങ്ങി, പോലീസ് നായ വയലിലേക്ക് മണംപിടിച്ചോടി

ജാനകി വധം; കൊലയാളികള്‍ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന വാഹനത്തിന്റെ വിവരങ്ങള്‍ തേടി പ്രത്യേക പോലീസ് സംഘം മഹാരാഷ്ട്രയിലേക്ക് പോയി

ജാനകി വധക്കേസില്‍ അന്വേഷണം കൂടുതല്‍ തലങ്ങളിലേക്ക്; പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

ജാനകി വധം: മഹാരാഷ്ട്ര രജിസ്‌ട്രേഷനില്‍ സഞ്ചരിച്ച വാഹനത്തിലുള്ളവര്‍ക്ക് കൊലയുമായുള്ള ബന്ധം തെളിഞ്ഞില്ല

ജാനകിയെ കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് വിവരം; ക്വട്ടേഷന്‍ നല്‍കിയാണെന്ന സംശയവും ബലപ്പെടുന്നു


ജാനകി വധം; സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്ത് ഐ ജി; വീടുമായി അടുത്ത ബന്ധമുള്ള ആള്‍ ഉള്‍പ്പെടെ മൂന്നുപേരെ പോലീസ് ചോദ്യം ചെയ്തു

ജാനകി വധത്തില്‍ നാട്ടുകാരനായ യുവാവിന്റെ പുതിയ വെളിപ്പെടുത്തല്‍; കൊലയ്ക്കു ശേഷം രാത്രി 10.30 ന് കള്‍വര്‍ട്ടിനകത്ത് മൂന്നംഗ സംഘത്തെ കണ്ടു, അന്വേഷണം ഇപ്പോള്‍ ഈ വഴിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Cheemeni, Kasaragod, Kerala, News, Murder-case, Crime, Police, Forensic-enquiry, Investigation, Phone-call, Janaki murder case; Knife found abandoned, Sent to Forensic test.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL