city-gold-ad-for-blogger
Aster MIMS 10/10/2023

ജാനകിവധം; സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉന്നത പോലീസുദ്യോഗസ്ഥര്‍ ക്യാമ്പ് ചെയ്യുന്നു

നീലേശ്വരം: (www.kasargodvartha.com 05.01.2018) ചീമേനി പുലിയന്നൂരിലെ റിട്ട. അധ്യാപിക പി വി ജാനകിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉത്തരമേഖല ഐജി മഹിപാല്‍ യാദവിന്റെ നേതൃത്വത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥ സംഘം നീലേശ്വരത്ത് ക്യാമ്പ് ചെയ്ത് അന്വേഷണ പുരോഗതികള്‍ വിലയിരുത്തുന്നു.
ഐജിക്ക് പുറമെ ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍, കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി ഡോ. എ ശ്രീനിവാസ് എന്നിവരുടെ നേതൃത്വത്തിലാണ് നീലേശ്വരത്ത് കേസന്വേഷണ നടപടികള്‍ വിലയിരുത്തുന്നത്. ഇതുവരെയുള്ള അന്വേഷണ നടപടികള്‍ അക്കമിട്ട് നിരത്തിയാണ് സംഘം പരിശോധിക്കുന്നത്.

വെള്ളിയാഴ്ച രാവിലെ തന്നെ ഐജി നീലേശ്വരത്തെത്തിയിരുന്നു. രാവിലെ മുതല്‍ തന്നെ പോലീസ് സ്റ്റേഷനിലെ കോണ്‍ഫറന്‍സ് ഹാളില്‍ ഐജിയുടെ സാന്നിധ്യത്തില്‍ അവലോകന യോഗം നടന്നു. അന്വേഷണ സംഘത്തില്‍പെട്ട കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ ദാമോദരന്‍, ഹൊസ്ദുര്‍ഗ് സിഐ സി കെ സുനില്‍കുമാര്‍, നീലേശ്വരം സിഐ വി ഉണ്ണികൃഷ്ണന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

കേസ് സംബന്ധിച്ച് വ്യക്തമായ സൂചന അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് അറിയുന്നത്. കൊലക്ക് പിന്നില്‍ ക്വട്ടേഷനാണെന്ന് ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്. മംഗളൂരുവും ഷിമോഗയുമായി ബന്ധമുള്ള രണ്ടുപേര്‍ ക്വട്ടേഷന്‍ സംഘത്തിലുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഇവര്‍ക്ക് ജില്ലയില്‍ നടന്ന ഒരു വന്‍ ബാങ്ക് കവര്‍ച്ചയുമായും ബന്ധമുണ്ടായിരുന്നുവെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ടെന്നറിയുന്നു. അക്രമികളില്‍ ഒരാളെ കൊല്ലപ്പെട്ട ജാനകി തിരിച്ചറിഞ്ഞിരുന്നു. കൊലക്ക് ക്വട്ടേഷന്‍ നല്‍കിയ ആള്‍ കൃത്യം നടത്തുമ്പോള്‍ സംഘത്തോടൊപ്പമുണ്ടായിരുന്നില്ലെന്നാണ് അറിയുന്നത്. എന്നാല്‍ വഴികാട്ടിയായി എത്തിയ ആളെയാണ് ജാനകി തിരിച്ചറിഞ്ഞത്. ഇതിനിടയില്‍ ആളുമാറിയാണ് കൊലപാതകം നടത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്.

ജാനകി വധവുമായി ബന്ധപ്പെട്ട് അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. ഒരു ഫോണ്‍കോള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത രണ്ടുപേരെ അജ്ഞാത കേന്ദ്രത്തില്‍ വെച്ച് ചോദ്യം ചെയ്തുവരികയാണ്. ഉച്ചകഴിഞ്ഞ് ഐജി മഹിപാല്‍ യാദവും ക്രൈംബ്രാഞ്ച് എസ്പി ഡോ. എ ശ്രീനിവാസനും, ജില്ലാ പോലീസ് മേധാവി കെ ജി സൈമണും ചേര്‍ന്ന് ഇവരെ വീണ്ടും ചോദ്യം ചെയ്യും.

Related News:
ജാനകിവധം; ബാങ്ക് കവര്‍ച്ചാ കേസിലെ പ്രതികളെ കേന്ദ്രീകരിച്ചും അന്വേഷണം

ജാനകിവധം: സി സി ടി വി ക്യാമറയുടെ ഹാര്‍ഡ് ഡിസ്‌ക് വിദഗ്ദ്ധ പരിശോധനക്ക് ബംഗളൂരുവിലേക്കയച്ചു

ജാനകി വധം; ഒരുലക്ഷത്തിലേറെ മൊബൈല്‍ നമ്പറുകള്‍ പോലീസ് പരിശോധിച്ചു
ജാനകി വധം; ആക്ഷന്‍ കമ്മിറ്റി മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കും, ഘാതകരെ പിടികൂടാത്ത പോലീസ് നടപടിയില്‍ ആശങ്ക അറിയിക്കാനും തീരുമാനം

ജാനകി വധക്കേസിന്റെ അന്വേഷണത്തില്‍ നിന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പിന്‍മാറി; ഘാതകരെ പിടികൂടണമെന്നാവശ്യപ്പെട്ട് യു ഡി എഫും ബി ജെ പിയും സമരത്തിലേക്ക്, സിപിഎം ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കും

ജാനകി വധക്കേസില്‍ പുതിയ വഴിത്തിരിവ്; പോലീസ് സര്‍ജ്ജന്‍ സ്ഥലം പരിശോധിച്ചു



ജാനകി വധക്കേസില്‍ പോലീസ് നീക്കം അതീവ ജാഗ്രതയോടെ; മകളുടെ ഭര്‍ത്താവിനെ ഐ ജിയുടെ നേതൃത്വത്തില്‍ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തു

ജാനകി വധം: പ്രത്യേക സ്‌ക്വാഡ് അന്വേഷണം തുടങ്ങി, അന്യസംസ്ഥാന തൊഴിലാളിയടക്കം നിരവധി പേരെ ചോദ്യം ചെയ്തു

റിട്ട. അദ്ധ്യാപികയെ മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി ; ഭര്‍ത്താവിനും കഴുത്തിന് വെട്ടേറ്റു, 60,000 രൂപയും മോതിരവും കവര്‍ന്നു

നാടിനെ നടുക്കി റിട്ട. അധ്യാപികയുടെ കൊല; മുഖംമൂടി ധരിച്ച കൊലയാളികള്‍ ഹിന്ദി സംസാരിച്ചതായി വെട്ടേറ്റ ഭര്‍ത്താവിന്റെ മൊഴി

റിട്ട. അധ്യാപികയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു

കൊലപ്പെടുത്തിയത് കവര്‍ച്ചക്കാരെ തിരിച്ചറിഞ്ഞതിനാല്‍; ഭര്‍ത്താവിനെ കൊല്ലാതെ വിട്ടത് മരിച്ചെന്നുകരുതി

ജാനകി വധം: ഒരാള്‍ കസ്റ്റഡിയില്‍

ജാനകിവധം; ഘാതകര്‍ വന്നതെന്ന് സംശയിക്കുന്ന വാഹനം സി സി ടി വി ക്യാമറയില്‍ കുടുങ്ങി, പോലീസ് നായ വയലിലേക്ക് മണംപിടിച്ചോടി

ജാനകി വധം; കൊലയാളികള്‍ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന വാഹനത്തിന്റെ വിവരങ്ങള്‍ തേടി പ്രത്യേക പോലീസ് സംഘം മഹാരാഷ്ട്രയിലേക്ക് പോയി

ജാനകി വധക്കേസില്‍ അന്വേഷണം കൂടുതല്‍ തലങ്ങളിലേക്ക്; പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

ജാനകി വധം: മഹാരാഷ്ട്ര രജിസ്‌ട്രേഷനില്‍ സഞ്ചരിച്ച വാഹനത്തിലുള്ളവര്‍ക്ക് കൊലയുമായുള്ള ബന്ധം തെളിഞ്ഞില്ല

ജാനകിയെ കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് വിവരം; ക്വട്ടേഷന്‍ നല്‍കിയാണെന്ന സംശയവും ബലപ്പെടുന്നു


ജാനകി വധം; സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്ത് ഐ ജി; വീടുമായി അടുത്ത ബന്ധമുള്ള ആള്‍ ഉള്‍പ്പെടെ മൂന്നുപേരെ പോലീസ് ചോദ്യം ചെയ്തു

ജാനകി വധത്തില്‍ നാട്ടുകാരനായ യുവാവിന്റെ പുതിയ വെളിപ്പെടുത്തല്‍; കൊലയ്ക്കു ശേഷം രാത്രി 10.30 ന് കള്‍വര്‍ട്ടിനകത്ത് മൂന്നംഗ സംഘത്തെ കണ്ടു, അന്വേഷണം ഇപ്പോള്‍ ഈ വഴിയില്‍

ജാനകിവധം; സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉന്നത പോലീസുദ്യോഗസ്ഥര്‍ ക്യാമ്പ് ചെയ്യുന്നു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Murder-case, Murder, Crime, Police, Investigation, Janaki murder; Police Officers Camp in Cheemeni
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL