city-gold-ad-for-blogger
Aster MIMS 10/10/2023

ജാനകിവധം; ബാങ്ക് കവര്‍ച്ചാ കേസിലെ പ്രതികളെ കേന്ദ്രീകരിച്ചും അന്വേഷണം

ചീമേനി: (www.kasargodvartha.com 04.01.2018) പുലിയന്നൂരിലെ റിട്ട. അധ്യാപിക ജാനകിയുടെ കൊലപാതകം സംബന്ധിച്ചുള്ള അന്വേഷണം പുതിയ ദിശയിലേക്ക്. കൊലപാതകത്തില്‍ അടുത്ത ബന്ധുവും പ്രദേശവാസിയായ യുവാവിനും ബന്ധമുണ്ടെന്ന് തന്നെയാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ ചീമേനിയില്‍ തമ്പടിച്ച് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നു.

ഇപ്പോള്‍ കസ്റ്റഡിയിലുള്ള ചിലരെ എസ്പിയുടെ നേതൃത്വത്തില്‍ തന്നെയാണ് ചോദ്യം ചെയ്യുന്നത്. ജില്ലയിലെ പ്രമാദമായ ഒരു ബാങ്ക് കവര്‍ച്ചാ കേസിലെ പ്രതികള്‍ക്ക് ലഭിച്ച ക്വട്ടേഷന്‍ പ്രകാരമാണ് കൊല നടത്തിയതെന്നാണ് അവസാന നിഗമനം. ഇതില്‍ മംഗളൂരുവിലെയും ബംഗളൂരുവിലെയും ക്വട്ടേഷന്‍ സംഘവും ഉള്‍പ്പെട്ടിട്ടുണ്ട്. പ്രതികളുടേതാണെന്ന് സംശയിക്കുന്ന വ്യക്തമായ ദൃശ്യങ്ങള്‍ ബോവിക്കാനത്തെ ഒരു ബാങ്കിന്റെ സി സി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പ്രതികളാണെന്ന് സംശയിക്കുന്നവര്‍ സഞ്ചരിച്ച കാറിന്റെ നമ്പറും ദൃശ്യങ്ങളിലുണ്ട്. ഈ വാഹനം കണ്ടെത്തിയതായും സൂചനയുണ്ട്.

കടലില്‍ നിന്നുമുള്ള മൊബൈല്‍ വിളിയാണ് ഇതു സംബന്ധിച്ച് അന്വേഷണ സംഘത്തിന് വഴിത്തിരിവായത്. ഏഴിമല ടവറില്‍ നിന്നുള്ള വിളി ചീമേനി പുലിയന്നൂര്‍ ടവറുമായി ബന്ധപ്പെട്ടായിരുന്നു. ഷിമോഗ സ്വദേശിയായ ക്വട്ടേഷന്‍ സംഘത്തിലെ അംഗത്തിന്റേതായിരുന്നു ഈ ഫോണ്‍വിളി. കേസന്വേഷണ സംഘത്തിലുള്ള കാഞ്ഞങ്ങാട് സിഐ സി കെ സുനില്‍കുമാറും നീലേശ്വരം സിഐ വി ഉണ്ണികൃഷ്ണനും ഈ സംഘത്തിന്റെ പിന്നാലെയാണ്. കഴിഞ്ഞ ദിവസം ഇരുവരും ഇതു സംബന്ധിച്ച കൂടുതല്‍ തെളിവെടുപ്പിനായി കര്‍ണാടകയില്‍ പോയിരുന്നു.
ഇപ്പോള്‍ ചോദ്യം ചെയ്തവരുടെ മൊഴിയില്‍ നിന്നും കൊലപാതകം സംബന്ധിച്ച ചില സൂചനകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

ഇവരുടെ മൊഴികളും തെളിവുകളും പരസ്പരം ബന്ധിപ്പിക്കാനായാല്‍ കൊലപാതകത്തിന് തുമ്പുണ്ടാകുമെന്നാണ് കരുതുന്നത്. പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യാന്‍ കഴിയുമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ക്കും പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്കും അന്വേഷണ സംഘം ഉറപ്പ് നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രക്ഷോഭ പരിപാടികള്‍ക്ക് അല്‍പ്പം കാത്തു നില്‍ക്കാനാണ് ആക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം.

Related News:
ജാനകിവധം: സി സി ടി വി ക്യാമറയുടെ ഹാര്‍ഡ് ഡിസ്‌ക് വിദഗ്ദ്ധ പരിശോധനക്ക് ബംഗളൂരുവിലേക്കയച്ചു

ജാനകി വധം; ഒരുലക്ഷത്തിലേറെ മൊബൈല്‍ നമ്പറുകള്‍ പോലീസ് പരിശോധിച്ചു
ജാനകി വധം; ആക്ഷന്‍ കമ്മിറ്റി മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കും, ഘാതകരെ പിടികൂടാത്ത പോലീസ് നടപടിയില്‍ ആശങ്ക അറിയിക്കാനും തീരുമാനം

ജാനകി വധക്കേസിന്റെ അന്വേഷണത്തില്‍ നിന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പിന്‍മാറി; ഘാതകരെ പിടികൂടണമെന്നാവശ്യപ്പെട്ട് യു ഡി എഫും ബി ജെ പിയും സമരത്തിലേക്ക്, സിപിഎം ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കും

ജാനകി വധക്കേസില്‍ പുതിയ വഴിത്തിരിവ്; പോലീസ് സര്‍ജ്ജന്‍ സ്ഥലം പരിശോധിച്ചു



ജാനകി വധക്കേസില്‍ പോലീസ് നീക്കം അതീവ ജാഗ്രതയോടെ; മകളുടെ ഭര്‍ത്താവിനെ ഐ ജിയുടെ നേതൃത്വത്തില്‍ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തു

ജാനകി വധം: പ്രത്യേക സ്‌ക്വാഡ് അന്വേഷണം തുടങ്ങി, അന്യസംസ്ഥാന തൊഴിലാളിയടക്കം നിരവധി പേരെ ചോദ്യം ചെയ്തു

റിട്ട. അദ്ധ്യാപികയെ മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി ; ഭര്‍ത്താവിനും കഴുത്തിന് വെട്ടേറ്റു, 60,000 രൂപയും മോതിരവും കവര്‍ന്നു

നാടിനെ നടുക്കി റിട്ട. അധ്യാപികയുടെ കൊല; മുഖംമൂടി ധരിച്ച കൊലയാളികള്‍ ഹിന്ദി സംസാരിച്ചതായി വെട്ടേറ്റ ഭര്‍ത്താവിന്റെ മൊഴി

റിട്ട. അധ്യാപികയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു

കൊലപ്പെടുത്തിയത് കവര്‍ച്ചക്കാരെ തിരിച്ചറിഞ്ഞതിനാല്‍; ഭര്‍ത്താവിനെ കൊല്ലാതെ വിട്ടത് മരിച്ചെന്നുകരുതി

ജാനകി വധം: ഒരാള്‍ കസ്റ്റഡിയില്‍

ജാനകിവധം; ഘാതകര്‍ വന്നതെന്ന് സംശയിക്കുന്ന വാഹനം സി സി ടി വി ക്യാമറയില്‍ കുടുങ്ങി, പോലീസ് നായ വയലിലേക്ക് മണംപിടിച്ചോടി

ജാനകി വധം; കൊലയാളികള്‍ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന വാഹനത്തിന്റെ വിവരങ്ങള്‍ തേടി പ്രത്യേക പോലീസ് സംഘം മഹാരാഷ്ട്രയിലേക്ക് പോയി

ജാനകി വധക്കേസില്‍ അന്വേഷണം കൂടുതല്‍ തലങ്ങളിലേക്ക്; പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

ജാനകി വധം: മഹാരാഷ്ട്ര രജിസ്‌ട്രേഷനില്‍ സഞ്ചരിച്ച വാഹനത്തിലുള്ളവര്‍ക്ക് കൊലയുമായുള്ള ബന്ധം തെളിഞ്ഞില്ല

ജാനകിയെ കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് വിവരം; ക്വട്ടേഷന്‍ നല്‍കിയാണെന്ന സംശയവും ബലപ്പെടുന്നു


ജാനകി വധം; സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്ത് ഐ ജി; വീടുമായി അടുത്ത ബന്ധമുള്ള ആള്‍ ഉള്‍പ്പെടെ മൂന്നുപേരെ പോലീസ് ചോദ്യം ചെയ്തു

ജാനകി വധത്തില്‍ നാട്ടുകാരനായ യുവാവിന്റെ പുതിയ വെളിപ്പെടുത്തല്‍; കൊലയ്ക്കു ശേഷം രാത്രി 10.30 ന് കള്‍വര്‍ട്ടിനകത്ത് മൂന്നംഗ സംഘത്തെ കണ്ടു, അന്വേഷണം ഇപ്പോള്‍ ഈ വഴിയില്‍

ജാനകിവധം; ബാങ്ക് കവര്‍ച്ചാ കേസിലെ പ്രതികളെ കേന്ദ്രീകരിച്ചും അന്വേഷണം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, cheemeni, Investigation, case, Robbery-case, Murder-case, Murder, Investigation, Crime, Janaki murder; Investigation on Bank Robbers
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL