city-gold-ad-for-blogger
Aster MIMS 10/10/2023

ജാനകി വധക്കേസ്: ഭര്‍ത്താവ് റിട്ട. പ്രധാനാധ്യാപകന്റെ മൊഴികളില്‍ വെരുദ്ധ്യം; മകളുടെ ഭര്‍ത്താവിനെ വിട്ടയച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 21.12.2017) ചീമേനി പുലിയന്നൂരില്‍ റിട്ട. അധ്യാപിക ജാനകി ക്രൂരമായി കൊല ചെയ്യപ്പെട്ടിട്ട് എട്ടു ദിവസം കഴിഞ്ഞിട്ടും ഘാതകസംഘത്തെ സ്ഥിരീകരിക്കാനാകാതെ പോലീസില്‍ ആശയക്കുഴപ്പം തുടരുന്നു. സംശയിച്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത മകളുടെ ഭര്‍ത്താവിനെ  പോലീസ് വിട്ടയച്ചു. നാട്ടുകാരനായ യുവാവ് ഇപ്പോഴും നിരീക്ഷണത്തിലാണ്.

അതേ സമയം ഗുരുതരമായി പരിക്കേറ്റ ജാനകിയുടെ ഭര്‍ത്താവ് കൃഷ്ണന്‍ മാസ്റ്ററുടെ മൊഴികളിലെ വൈരുധ്യം അന്വേഷണ സംഘത്തെ ഏറെ കുഴക്കുന്നുണ്ട്. കൃഷ്ണന്‍മാസ്റ്ററുടെ മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു. ചില സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.

അധ്യാപികയുടെ വീട്ടില്‍ നിന്ന് ലഭിച്ച വിരലടയാളങ്ങള്‍ പരിശോധിക്കാനാണ് അന്വേഷണ സംഘം കര്‍ണാടകയിലേക്കും മഹാരാഷ്ട്രയിലേക്കും പോയത്. മഹാരാഷ്ട്രയില്‍ സമാനമായ രീതിയില്‍ കൊള്ളയും കൊലപാതകവും നടത്തുന്ന സംഘം ഉള്ളതായി കേരളാ പോലീസിനെ അറിയിച്ചിരുന്നു. ഈ സംഘങ്ങളിലെ ആരുടെയെങ്കിലും വിരലടയാളവുമായി വീട്ടില്‍ നിന്നും ലഭിച്ച വിരലടയാളത്തിന് സാമ്യമുണ്ടോ എന്ന് പരിശോധിക്കാനാണ് സംഘം അന്യസംസ്ഥാനങ്ങളിലേക്ക് പോയത്.

സംഭവം നടക്കുന്നതിന് ഏതാനും ദിവസം മുമ്പ് മൂന്നു പേര്‍ പറശിനിക്കടവിലെ ഒരു കടയില്‍ നിന്നും മുഖംമൂടി വാങ്ങിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി കെ ജി സൈമണും സംഘവും കടയില്‍ തെളിവെടുപ്പ് നടത്തി.

Related News:
ജാനകി വധക്കേസില്‍ പോലീസ് നീക്കം അതീവ ജാഗ്രതയോടെ; മകളുടെ ഭര്‍ത്താവിനെ ഐ ജിയുടെ നേതൃത്വത്തില്‍ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തു

ജാനകി വധം: പ്രത്യേക സ്‌ക്വാഡ് അന്വേഷണം തുടങ്ങി, അന്യസംസ്ഥാന തൊഴിലാളിയടക്കം നിരവധി പേരെ ചോദ്യം ചെയ്തു

റിട്ട. അദ്ധ്യാപികയെ മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി ; ഭര്‍ത്താവിനും കഴുത്തിന് വെട്ടേറ്റു, 60,000 രൂപയും മോതിരവും കവര്‍ന്നു

നാടിനെ നടുക്കി റിട്ട. അധ്യാപികയുടെ കൊല; മുഖംമൂടി ധരിച്ച കൊലയാളികള്‍ ഹിന്ദി സംസാരിച്ചതായി വെട്ടേറ്റ ഭര്‍ത്താവിന്റെ മൊഴി

റിട്ട. അധ്യാപികയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു

കൊലപ്പെടുത്തിയത് കവര്‍ച്ചക്കാരെ തിരിച്ചറിഞ്ഞതിനാല്‍; ഭര്‍ത്താവിനെ കൊല്ലാതെ വിട്ടത് മരിച്ചെന്നുകരുതി

ജാനകി വധം: ഒരാള്‍ കസ്റ്റഡിയില്‍

ജാനകിവധം; ഘാതകര്‍ വന്നതെന്ന് സംശയിക്കുന്ന വാഹനം സി സി ടി വി ക്യാമറയില്‍ കുടുങ്ങി, പോലീസ് നായ വയലിലേക്ക് മണംപിടിച്ചോടി

ജാനകി വധം; കൊലയാളികള്‍ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന വാഹനത്തിന്റെ വിവരങ്ങള്‍ തേടി പ്രത്യേക പോലീസ് സംഘം മഹാരാഷ്ട്രയിലേക്ക് പോയി

ജാനകി വധക്കേസില്‍ അന്വേഷണം കൂടുതല്‍ തലങ്ങളിലേക്ക്; പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

ജാനകി വധം: മഹാരാഷ്ട്ര രജിസ്‌ട്രേഷനില്‍ സഞ്ചരിച്ച വാഹനത്തിലുള്ളവര്‍ക്ക് കൊലയുമായുള്ള ബന്ധം തെളിഞ്ഞില്ല

ജാനകിയെ കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് വിവരം; ക്വട്ടേഷന്‍ നല്‍കിയാണെന്ന സംശയവും ബലപ്പെടുന്നു


ജാനകി വധം; സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്ത് ഐ ജി; വീടുമായി അടുത്ത ബന്ധമുള്ള ആള്‍ ഉള്‍പ്പെടെ മൂന്നുപേരെ പോലീസ് ചോദ്യം ചെയ്തു

ജാനകി വധത്തില്‍ നാട്ടുകാരനായ യുവാവിന്റെ പുതിയ വെളിപ്പെടുത്തല്‍; കൊലയ്ക്കു ശേഷം രാത്രി 10.30 ന് കള്‍വര്‍ട്ടിനകത്ത് മൂന്നംഗ സംഘത്തെ കണ്ടു, അന്വേഷണം ഇപ്പോള്‍ ഈ വഴിയില്‍

ജാനകി വധക്കേസ്: ഭര്‍ത്താവ് റിട്ട. പ്രധാനാധ്യാപകന്റെ മൊഴികളില്‍ വെരുദ്ധ്യം; മകളുടെ ഭര്‍ത്താവിനെ വിട്ടയച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Murder-case, Police, Investigation, Crime, Janaki murder case; contradiction in husband's Statement
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL