city-gold-ad-for-blogger

ജാനകി വധം; കണ്ണൂര്‍ ഡി വൈ എസ് പി പി പി സദാനന്ദന് അന്വേഷണ ചുമതല നല്‍കിയേക്കും

കാസര്‍കോട്:(www.kasargodvartha.com 16/01/2018) ചീമേനി പുലയന്നൂരിലെ റിട്ട. അധ്യാപിക ജാനകിയെ ക്രൂരമായി കഴുതറുത്ത് കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം കണ്ണൂര്‍ ഡി വൈ എസ് പി പി പി സദാനന്ദന് നല്‍കിയേക്കും. കൊലപാതകം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും അന്വേഷണത്തില്‍ യാതൊരു തുമ്പും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇപ്പോഴത്തെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി കണ്ണൂര്‍ ഡി വൈ എസ് പിക്ക് അന്വേഷണ ചുമതല കൈമാറാന്‍ തീരുമാനിച്ചിരിക്കുന്നത് എന്നാണ് വിവരം.

അടിക്കടി ഉണ്ടായ കൊലപാതകത്തില്‍ പ്രതികളെ പിടികൂടാന്‍ കഴിയാത്തത് ആഭ്യന്തരവകുപ്പിന് തന്നെ നാണക്കേട് ഉണ്ടാക്കിയിരുന്നു. പി വി ജാനകിയെ കവര്‍ച്ചസംഘം ക്രൂരമായി കൊലപ്പെടുത്തിയ സംഭവം നടന്ന് ഒരു മാസം പിന്നിട്ടിട്ടും നിലവിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പ്രതികളെ കുറിച്ച് ഒരു സൂചനയും കിട്ടാത്ത സാഹചര്യത്തിലാണ് ജിഷ കൊലക്കേസിലടക്കം അന്വേഷണത്തിന് പ്രധാന പങ്ക് വഹിച്ച ഉദ്യോഗസ്ഥനെ പുതിയ ടീമിന്റെ മേല്‍നോട്ടം എല്‍പ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ജാനകി വധം; കണ്ണൂര്‍ ഡി വൈ എസ് പി പി പി സദാനന്ദന് അന്വേഷണ ചുമതല നല്‍കിയേക്കും

പാര്‍ട്ടി ഗ്രാമത്തില്‍ നടന്ന കൊലപാതകത്തില്‍ ഒരു തുമ്പുമുണ്ടാക്കാന്‍ കഴിയാത്ത നിലവിലെ അന്വേഷണ സംഘത്തിനെതിരെ ജില്ലാ സമ്മേളനത്തില്‍ അടക്കം വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഈ സാഹചര്യത്തില്‍ കൂടിയാണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിയോഗിക്കുന്നതെന്നാണ് വിവരം. അടുത്തിടെ മലയാളികളുടെ ദാഇഷ് ബന്ധങ്ങള്‍ ഉള്‍പ്പടെയുള്ള നിര്‍ണായക കേസുകളില്‍ തെളിവുകള്‍ കണ്ടെത്തിയ ഉദ്യോഗസ്ഥനാണ് സദാനന്ദന്‍.

ജാനകിയ കൊലപ്പെടുത്തിയ സംഘം ഭര്‍ത്താവ് കൃഷ്ണനെ കുത്തി പരുക്കേല്‍പ്പിക്കുകയും 50,000 രൂപയും സ്വര്‍ണവും കവരുകയും ചെയ്തിരുന്നു. നിലവില്‍ കണ്ണുര്‍ റേഞ്ച് ഐജി മഹിപാല്‍ യാദവിന്റെ മേല്‍നോട്ടത്തില്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പി ദാമോദരനാണ് അന്വേഷണ ചുമതല. ഇതിനിടയില്‍ പ്രതികളെ കണ്ടെത്താന്‍ കഴിയാത്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭ പരിപാടികള്‍ക്കും തുടക്കം കുറിച്ചിട്ടുണ്ട്. പാര്‍ട്ടി ഗ്രാമത്തില്‍ നടന്ന കൊലപാതകത്തില്‍ പ്രതികളെ പിടികൂടാന്‍ കഴിയാത്തതില്‍ മറ്റു പാര്‍ട്ടികളും പ്രതിഷേധവുമായി രംഗത്തുണ്ട്.


Related News:
ജാനകി വധം; ദുരൂഹ സാഹചര്യത്തില്‍ തുറന്ന ജയില്‍ പരിസരത്തു നിന്നും കണ്ടെത്തിയ കത്തി വിദഗ്ദ്ധ പരിശോധനക്കയച്ചു; കൊലയ്ക്കുപയോഗിച്ച കത്തിയാണോയെന്ന് പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂവെന്ന് പോലീസ്


ജാനകിവധം; ബാങ്ക് കവര്‍ച്ചാ കേസിലെ പ്രതികളെ കേന്ദ്രീകരിച്ചും അന്വേഷണം

ജാനകിവധം: സി സി ടി വി ക്യാമറയുടെ ഹാര്‍ഡ് ഡിസ്‌ക് വിദഗ്ദ്ധ പരിശോധനക്ക് ബംഗളൂരുവിലേക്കയച്ചു

ജാനകി വധം; ഒരുലക്ഷത്തിലേറെ മൊബൈല്‍ നമ്പറുകള്‍ പോലീസ് പരിശോധിച്ചു

ജാനകി വധം; ആക്ഷന്‍ കമ്മിറ്റി മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കും, ഘാതകരെ പിടികൂടാത്ത പോലീസ് നടപടിയില്‍ ആശങ്ക അറിയിക്കാനും തീരുമാനം

ജാനകി വധക്കേസിന്റെ അന്വേഷണത്തില്‍ നിന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പിന്‍മാറി; ഘാതകരെ പിടികൂടണമെന്നാവശ്യപ്പെട്ട് യു ഡി എഫും ബി ജെ പിയും സമരത്തിലേക്ക്, സിപിഎം ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കും

ജാനകി വധക്കേസില്‍ പുതിയ വഴിത്തിരിവ്; പോലീസ് സര്‍ജ്ജന്‍ സ്ഥലം പരിശോധിച്ചു




ജാനകി വധക്കേസില്‍ പോലീസ് നീക്കം അതീവ ജാഗ്രതയോടെ; മകളുടെ ഭര്‍ത്താവിനെ ഐ ജിയുടെ നേതൃത്വത്തില്‍ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തു

ജാനകി വധം: പ്രത്യേക സ്‌ക്വാഡ് അന്വേഷണം തുടങ്ങി, അന്യസംസ്ഥാന തൊഴിലാളിയടക്കം നിരവധി പേരെ ചോദ്യം ചെയ്തു

റിട്ട. അദ്ധ്യാപികയെ മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി ; ഭര്‍ത്താവിനും കഴുത്തിന് വെട്ടേറ്റു, 60,000 രൂപയും മോതിരവും കവര്‍ന്നു

നാടിനെ നടുക്കി റിട്ട. അധ്യാപികയുടെ കൊല; മുഖംമൂടി ധരിച്ച കൊലയാളികള്‍ ഹിന്ദി സംസാരിച്ചതായി വെട്ടേറ്റ ഭര്‍ത്താവിന്റെ മൊഴി

റിട്ട. അധ്യാപികയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു

കൊലപ്പെടുത്തിയത് കവര്‍ച്ചക്കാരെ തിരിച്ചറിഞ്ഞതിനാല്‍; ഭര്‍ത്താവിനെ കൊല്ലാതെ വിട്ടത് മരിച്ചെന്നുകരുതി

ജാനകി വധം: ഒരാള്‍ കസ്റ്റഡിയില്‍

ജാനകിവധം; ഘാതകര്‍ വന്നതെന്ന് സംശയിക്കുന്ന വാഹനം സി സി ടി വി ക്യാമറയില്‍ കുടുങ്ങി, പോലീസ് നായ വയലിലേക്ക് മണംപിടിച്ചോടി

ജാനകി വധം; കൊലയാളികള്‍ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന വാഹനത്തിന്റെ വിവരങ്ങള്‍ തേടി പ്രത്യേക പോലീസ് സംഘം മഹാരാഷ്ട്രയിലേക്ക് പോയി

ജാനകി വധക്കേസില്‍ അന്വേഷണം കൂടുതല്‍ തലങ്ങളിലേക്ക്; പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

ജാനകി വധം: മഹാരാഷ്ട്ര രജിസ്‌ട്രേഷനില്‍ സഞ്ചരിച്ച വാഹനത്തിലുള്ളവര്‍ക്ക് കൊലയുമായുള്ള ബന്ധം തെളിഞ്ഞില്ല

ജാനകിയെ കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് വിവരം; ക്വട്ടേഷന്‍ നല്‍കിയാണെന്ന സംശയവും ബലപ്പെടുന്നു


ജാനകി വധം; സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്ത് ഐ ജി; വീടുമായി അടുത്ത ബന്ധമുള്ള ആള്‍ ഉള്‍പ്പെടെ മൂന്നുപേരെ പോലീസ് ചോദ്യം ചെയ്തു

ജാനകി വധത്തില്‍ നാട്ടുകാരനായ യുവാവിന്റെ പുതിയ വെളിപ്പെടുത്തല്‍; കൊലയ്ക്കു ശേഷം രാത്രി 10.30 ന് കള്‍വര്‍ട്ടിനകത്ത് മൂന്നംഗ സംഘത്തെ കണ്ടു, അന്വേഷണം ഇപ്പോള്‍ ഈ വഴിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, kasaragod, Investigation, Murder-case, DYSP, Police, Accused, Janaki murder case: investigation charges go to Sadanandan
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Web Desk SU
Web Desk SU

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia