city-gold-ad-for-blogger
Aster MIMS 10/10/2023

ദേവകി വധം തെളിയുമോ? കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു, അന്വേഷണ ചുമതല ഡോ. എ ശ്രീനിവാസിന്

പെരിയാട്ടടുക്കം: (www.kasargodvartha.com 09.06.2017) പനയാല്‍ കാട്ടിയടുക്കത്തെ ദേവകി (68)യെ കൊലപ്പെടുത്തിയ പ്രമാദമായ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കൊലനടന്നിട്ടും മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ ലോക്കല്‍ പോലീസിന് കഴിയാത്തതിനെ തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. കാസര്‍കോട്ടെ റിയാസ് മൗലവി കൊലക്കേസില്‍ മണിക്കൂറുകള്‍ക്കകം പ്രതികളെ അറസ്റ്റ് ചെയ്ത ക്രൈംബ്രാഞ്ച് എസ്പി ഡോ. എ ശ്രീനിവാസനാണ് അന്വേഷണ ചുമതല.

സമര്‍ത്ഥരായ പോലീസ് ഉദ്യോഗസ്ഥരുള്‍പ്പെടുന്ന മികച്ച അന്വേഷണ സംഘത്തെ ദേവകി കേസിലും നിയമിക്കുമെന്നാണ് വിവരം. ടീമംഗങ്ങള്‍ സംബന്ധിച്ച് പൂര്‍ണ ഉത്തരവും ഉടനുണ്ടാകും. ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണ കാര്യത്തില്‍ തീരുമാനമായത്. മുഖ്യമന്ത്രിക്ക് പുറമെ നിവേദനസംഘം ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഡിജിപി ടോമിന്‍ തച്ചങ്കരി, ക്രൈംബ്രാഞ്ച് എഡിജിപി നിതിന്‍ അഗര്‍വാള്‍ എന്നിവര്‍ക്കും നിവേദനം നല്‍കിയിരുന്നു.

ഇക്കഴിഞ്ഞ ജനുവരി 13 നാണ് വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന ദേവകിയെ കഴുത്തില്‍ പാവാട വരിഞ്ഞുമുറുക്കിയ നിലയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ ദാമോദരന്റെ നേതൃത്വത്തില്‍ ബേക്കല്‍ സിഐ വി വിശ്വംഭരനാണ് കേസ് അന്വേഷിച്ചിരുന്നത്. ഈ അന്വേഷണത്തില്‍ പ്രതികളെക്കുറിച്ച് സൂചനകള്‍ ലഭിച്ചിരുന്നെങ്കിലും അറസ്റ്റ് രേഖപ്പെടുത്താന്‍ മതിയായ തെളിവുകള്‍ ശേഖരിക്കാനായില്ല. കൊലപാതകത്തിന് പിന്നില്‍ ഒരു യുവാവും യുവതിയും അവരുടെ ഭര്‍ത്താവുമാണെന്ന് പോലീസ് അന്വേഷണത്തില്‍ സൂചന കിട്ടിയിരുന്നു. എന്നിട്ടും അറസ്റ്റ് രേഖപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. എസ് പി ഡോ. എ ശ്രീനിവാസന്റെ നേതൃത്തില്‍ അന്വേഷണം ഏറ്റെടുത്തതോടെ ദേവകി കൊലക്കേസിന് തുമ്പുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.
ദേവകി വധം തെളിയുമോ? കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു, അന്വേഷണ ചുമതല ഡോ. എ ശ്രീനിവാസിന്

Related News:
ദേവകി വധം അന്വേഷണം വഴിതിരിവില്‍; പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു, നാലുപേരെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കുന്നു

ഒരു നാടന്‍ കൊലപാതകം പോലീസിനെ വട്ടം കറക്കുന്നു; തെളിവുമില്ല, തെളിവ് നശിപ്പിക്കലുമില്ല


ദേവകിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹത ഇരട്ടിച്ചു; അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും അന്വേഷണം

ദേവകിയെ കൊലപ്പെടുത്തിയത് വായ പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചും കഴുത്തില്‍ മുറുക്കിയുമെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്; നാട്ടില്‍ നിന്നും മുങ്ങിയ കോഴിക്കോട് സ്വദേശിയെ പോലീസ് തിരയുന്നു

ദേവകിയുടെ മരണം: മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി; ബലപ്രയോഗം നടന്നതായും സംശയം

ദേവകിയുടെ മരണം: മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി; ബലപ്രയോഗം നടന്നതായും സംശയം

തനിച്ചു താമസിക്കുന്ന വീട്ടമ്മയെ കഴുത്തുമുറുക്കി കൊലപ്പെടുത്തി


Keywords:  Kasaragod, Kerala, case, Crime branch, Investigation, Murder-case, Devaki murder case: crime branch takes investigation

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL