city-gold-ad-for-blogger

ദേവകി വധം: ക്രൈംബ്രാഞ്ചിനും തുമ്പുണ്ടാക്കാന്‍ കഴിഞ്ഞില്ല, കൊലയാളി ഇന്നും വലയ്ക്ക് പുറത്ത്

പെരിയാട്ടടുക്കം : (www.kasargodvartha.com 08.09.2017) പനയാല്‍ കാട്ടിയടുക്കത്തെ ദേവകി (68)യെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ചിനും ഒരു തുമ്പുണ്ടാക്കാന്‍ കഴിഞ്ഞില്ല. നിരവധി പേരെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നുവെങ്കിലും ഇതുവരെ കൊലപാതകം തെളിയിക്കാന്‍ സാധിച്ചിട്ടില്ല. ഇത് നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. നേരത്തെ ലോക്കല്‍ പോലീസിന് കേസില്‍ ഒരു തുമ്പുമുണ്ടാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പിക്കുകയായിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണവും സമാനരീതിയിലാണ്.

ദേവകിയെ ഇക്കഴിഞ്ഞ ജനുവരി 13നാണ് താമസസ്ഥലത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ലോക്കല്‍ പോലീസ് മാസങ്ങളോളം അന്വേഷിച്ചെങ്കിലും കൊലയാളിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ സിപിഎം നേതൃത്വത്തില്‍ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിയും ബി.ജെ.പിയും പ്രക്ഷോഭം നടത്തുകയും ചെയ്തു. കൊലപാതകവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നവരെയെല്ലാം ശാസ്ത്രീയ രീതിയില്‍ ചോദ്യം ചെയ്യലിനു വിധേയമാക്കിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. തുടര്‍ന്ന് ആക്ഷന്‍ കമ്മിറ്റി കെ. കുഞ്ഞിരാമന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കി. തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിനു വിട്ടത്.

കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ് പി ഡോ. എ. ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം ഏറ്റെടുത്തത്. അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ സംഘത്തെ നിയോഗിച്ചു. എന്നാല്‍ അന്വേഷണം ആരംഭിച്ചതിനു തൊട്ടു പിന്നാലെ ഡിവൈ.എസ്.പിയെ സ്ഥലം മാറ്റി. ഇതെന്തിനാണെന്ന കാര്യത്തില്‍ വ്യക്തത ഉണ്ടായിട്ടില്ല. പിന്നീട് മറ്റൊരു ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങുകയും കൊലപാതകം നടന്ന വീടിനു വിളിപ്പാടകലെ ക്യാമ്പ് ഓഫീസ് തുറക്കുകയും നിരവധി പേരെ വിളിച്ചു വരുത്തി ചോദ്യം ചെയ്തുവെങ്കിലും കൊലയാളിയിലേയ്ക്കു വിരല്‍ ചൂണ്ടുന്ന ഒരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

കൊല നടന്നിട്ട് എട്ട് മാസമായിട്ടും കൊലയാളിയെ പിടിക്കാന്‍ കഴിയാത്തതിനെതിരെ പ്രതിഷേധം ശക്തമാണ്.

Related News:
ദേവകി വധം; ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു


ദേവകി വധം അന്വേഷണം വഴിതിരിവില്‍; പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു, നാലുപേരെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കുന്നു

ഒരു നാടന്‍ കൊലപാതകം പോലീസിനെ വട്ടം കറക്കുന്നു; തെളിവുമില്ല, തെളിവ് നശിപ്പിക്കലുമില്ല


ദേവകിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹത ഇരട്ടിച്ചു; അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും അന്വേഷണം

ദേവകിയെ കൊലപ്പെടുത്തിയത് വായ പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചും കഴുത്തില്‍ മുറുക്കിയുമെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്; നാട്ടില്‍ നിന്നും മുങ്ങിയ കോഴിക്കോട് സ്വദേശിയെ പോലീസ് തിരയുന്നു

ദേവകിയുടെ മരണം: മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി; ബലപ്രയോഗം നടന്നതായും സംശയം

ദേവകിയുടെ മരണം: മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി; ബലപ്രയോഗം നടന്നതായും സംശയം

തനിച്ചു താമസിക്കുന്ന വീട്ടമ്മയെ കഴുത്തുമുറുക്കി കൊലപ്പെടുത്തി



ദേവകി വധം: ക്രൈംബ്രാഞ്ചിനും തുമ്പുണ്ടാക്കാന്‍ കഴിഞ്ഞില്ല, കൊലയാളി ഇന്നും വലയ്ക്ക് പുറത്ത്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Murder-case, Police, Devaki murder; Crime branch not get any evidence

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia