city-gold-ad-for-blogger
Aster MIMS 10/10/2023

ദേവകി വധം; സിപിഎം ബ്രാഞ്ച് സമ്മേളനത്തില്‍ ക്രൈംബ്രാഞ്ച് നിരീക്ഷണം ഉണ്ടായി?

നേര്‍ക്കാഴ്ച്ചകള്‍/ പ്രതിഭാരാജന്‍

(www.kasargodvartha.com 25.09.2017) ലോക വിപ്ലവ പ്രസ്ഥാനമായ കമ്മ്യൂണിസ്റ്റുകാരുടെ ജനാധിപത്യത്തില്‍ ഇഴുകിച്ചേര്‍ന്ന സമ്മേളന പരമ്പരയുടെ ആദ്യ ചവിട്ടു പടിയാണ് ബ്രാഞ്ചു സമ്മേളനം. സമ്മേളനത്തിലുടെ കടന്നു വരുന്ന 22ാം പാര്‍ട്ടി കോണ്‍ഗ്രസിനെ കോടിക്കണക്കിനു ജനങ്ങളാണ് ഉറ്റു നോക്കുന്നത്. പനയാല്‍ ലോക്കലിലെ 13 ബ്രാഞ്ചുകളില്‍ 11 എണ്ണത്തിലെ സമ്മേളനങ്ങളും കഴിഞ്ഞു. പാര്‍ട്ടി ഗ്രാമത്തില്‍ നടന്ന ദേവകി വധം ഇനിയും തെളിയാതിരുന്ന സാഹചര്യത്തില്‍ ജനശ്രദ്ധ പിടിച്ചു പറ്റുകയാണ് കാട്ടിയടക്കം ബ്രാഞ്ച് സമ്മേളനം. 24ന് അവിടെ സമ്മേളനം കഴിഞ്ഞു.

കെ.വി കുഞ്ഞിരാമന്‍ അല്ലെങ്കില്‍ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യാനെത്തുമെന്നു കരുതിയ സമ്മേളനത്തിലേക്ക് രണ്ടു പേരും എത്തിച്ചേര്‍ന്നില്ല. ഉദ്ഘാടന സമ്മേളനത്തില്‍ ആളു കുറയുമെന്ന അശരീരി നേരത്തെത്തന്നെ നിലവില്‍ ഉണ്ടായതായിരിക്കാം അതിനു കാരണം. നടത്തിയ സ്‌ക്വാഡുവര്‍ക്കില്‍ നിന്നു തന്നെ യോഗത്തിലേക്ക് ആളുകളെത്താനുള്ള സാധ്യത കുറയുമെന്ന സംശയം ലോക്കല്‍ നേതൃത്വത്തിനുണ്ടായിരുന്നു. ദേവകിയുടെ വീടിനു സമീപത്തുള്ള താമസക്കാരില്‍ ചില കുടുംബങ്ങള്‍ ആരും തന്നെ യോഗത്തില്‍ സംബന്ധിച്ചിരുന്നില്ല. പാര്‍ട്ടിക്ക് അത് ക്ഷീണം വരുത്തി വെച്ചിട്ടുണ്ട്. ഇതു കൂടി കണക്കിലെടുത്താണ് ലോക്കല്‍ സമ്മേളനം കാട്ടിയടുക്കം പാര്‍ട്ടി ഓഫീസ് കേന്ദ്രീകരിച്ചു നടത്താന്‍ പാര്‍ട്ടി ലോക്കല്‍ ഘടകം ആലോചിക്കുന്നതെന്നറിയുന്നു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മോസ്‌ക്കോ എന്നാണ് കാട്ടിയടുക്കം ബ്രാഞ്ചിനെ പൊതുവെ വിലയിരുത്തുന്നത്. ഈ പാര്‍ട്ടിയല്ലാതെ മറ്റൊരു രാഷ്ട്രീയ വിശ്വാസികളും അവിടെ വസിക്കുന്നില്ല. എന്നിട്ടു പോലും ജനങ്ങള്‍ പലരും മാറി നിന്നത് പാര്‍ട്ടി നേതൃത്വത്തെ ഏറെ ദുഖിപ്പിച്ചിട്ടുണ്ട്. മുഴുവന്‍ ക്വാറവും സമ്മേളനത്തിലുണ്ടായില്ല എന്നതും പാര്‍ട്ടിയെ അലോസരപ്പെടുത്തുന്നു. എസ്.എഫ്.ഐ ജില്ലാ പ്രസിഡണ്ടും, വാഹനാപകടത്തില്‍പെട്ട് കിടപ്പിലായ വിനോദ് പനയാല്‍ അടക്കം സമ്മേളനത്തില്‍ പങ്കെടുത്ത സാഹചര്യത്തിലാണിത്. മാസങ്ങള്‍ക്കു മുമ്പ് പൊവ്വല്‍ എഞ്ചിനീയറിംഗ് കോളേജിലെ കലോത്സവ വേളകള്‍ക്കിടെ അതിരാവിലെ നായന്മാര്‍മൂലയില്‍ വെച്ചാണ് അപകടമുണ്ടായത്. കൂടിയുണ്ടായിരുന്ന അഫ്‌സല്‍ തല്‍ക്ഷണം മരണപ്പെടുകയും ചെയ്തിരുന്നു. കഷ്ടിച്ചു രക്ഷപ്പെട്ട വിനോദ് ദീര്‍ഘ നാളുകളായി കിടപ്പിലാണ്. കൃത്യമായും ഓര്‍മ്മ തിരിച്ചു കിട്ടാതെ, നാട്ടില്‍ നടക്കുന്നവ മനസിലാക്കാന്‍ കഴിയാതെ കിടപ്പിലായിരുന്ന വിനോദിന്റെ സാമീപ്യം സമ്മേളനത്തെ ആവേശം കൊള്ളിച്ചു.
ദേവകി വധം; സിപിഎം ബ്രാഞ്ച് സമ്മേളനത്തില്‍ ക്രൈംബ്രാഞ്ച് നിരീക്ഷണം ഉണ്ടായി?

ദേവകി വധത്തിന്റെ പേരില്‍ കേള്‍ക്കുന്നതു പലതും അതിശയിപ്പിക്കുന്നതാണെന്നും, ഇത് പാര്‍ട്ടിയെ കണക്കിലധികം അപകടപ്പെടുത്തിയിരിക്കുകയാണെന്നും, ആരെയും സംരക്ഷിക്കാന്‍ പാര്‍ട്ടി കൂട്ടു നില്‍ക്കരുതെന്നും വിനോദ് ചര്‍ച്ചയില്‍ പറഞ്ഞതായി അ റിയുന്നു. കുത്തിയിരുന്ന് ഒരു പാര്‍ട്ടി ലൈന്‍ തയ്യാറാക്കുകയും, യോഗങ്ങളില്‍ ചെന്ന് അവ വിളിച്ചു പറയുകയും, പൊതു നിര്‍ദ്ദേശത്തിന്റെയും, പ്രമേയങ്ങളുടേയും രൂപത്തില്‍ ഐക്യകണ്‌ഠേന അത് പാസാക്കുകയും ചെയ്താല്‍ മതി, വിജയം സ്വയമേവ വന്നു കൊള്ളുമെന്ന മിഥ്യാധാരണകളെയാണ് പാര്‍ട്ടി നേതൃത്വം ആദ്യം തിരിച്ചറിയേണ്ടതെന്ന സ്റ്റാന്‍ലിന്റെ വാക്യം ഓര്‍ത്തെടുത്തായിരിക്കണം ചിലപ്പോള്‍ വിനോദ് ഇങ്ങനെ ഓര്‍മ്മപ്പെടുത്തിയത്.

മുന്‍ ബ്രാഞ്ച് സെക്രട്ടറി മോഹന്‍ കാട്ടിയടുക്കത്തിന്റെ ബൈക്ക് കത്തിച്ച സംഭവത്തിനു മുമ്പും പിമ്പും പാര്‍ട്ടി അവിടെയുള്ള ഏതോ കറുത്ത ശക്തികള്‍ക്ക് പിന്നില്‍ രഹസ്യമായി പ്രവര്‍ത്തിക്കുകയാണെന്ന മാധ്യമ വാര്‍ത്തയെ കേന്ദ്രീകരിച്ചാണ് ചര്‍ച്ച ഉയര്‍ന്നു വന്നതെന്നാണ് അറിയാന്‍ കഴിഞ്ഞത്. അങ്ങനെ സംരക്ഷിക്കുന്നുവെങ്കില്‍ അതിനു പിന്നില്‍ ആരൊക്കയാണെന്ന നിലയിലാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം. ദേവകി വധം സംബന്ധിച്ച് ഉയര്‍ന്നു വന്ന ചര്‍ച്ചകളില്‍ പങ്കെടുത്ത് വ്യത്യസ്ഥ അഭിപ്രായം രേഖപ്പെടുത്തിയവരെയും മാറി നിന്നവരേയും ക്രൈംബ്രാഞ്ച് മാറി മാറി നിരീക്ഷിക്കുന്നുണ്ട്.

പാര്‍ട്ടിയോട് ഇടഞ്ഞു നില്‍ക്കുന്ന ചെഗുവേര ക്ലബ്ബിലെ പ്രവര്‍ത്തകരില്‍ നിന്നും രണ്ടു പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തതായാണ് അറിവ്. മരിച്ച ദേവകിയുടെ കൊച്ചു മകന്‍ സമ്മേളനത്തില്‍ പങ്കെടുത്ത് പ്രതികള്‍ ആരായാലും പുറത്തു കൊണ്ടു വരണമെന്നും വിവിധ മേഖലയില്‍ നിന്നും ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍ യഥാര്‍ത്ഥ പ്രതിക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ സൃഷ്ടിക്കുമെന്നും അഭിപ്രായപ്പെട്ടിരുന്നു.

ബി.ജെ.പിയുടെ ശക്തി കേന്ദ്രവും, എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി മഹേഷിന്റെ ബ്രാഞ്ചുമായ തൊട്ടടുത്തുള്ള ബട്ടത്തൂര്‍ ബ്രാഞ്ച് സമ്മേളനത്തില്‍ ഉണ്ടായിരുന്ന ജനമുന്നേറ്റം ആനുപാതികമായി പാര്‍ട്ടി കേന്ദ്രമായ കാട്ടിയടുക്കത്ത് കാണാന്‍ കഴിഞ്ഞിരുന്നില്ല എന്നതും ക്രൈംബ്രാഞ്ചിന്റെ ശ്രദ്ധയില്‍ വന്നിട്ടുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് ബി.ജെ.പി രണ്ടു തവണകളിലായി നടത്തിയ പോലീസ് സ്റ്റേഷന്‍ മാര്‍ച്ചിലെ ജനപങ്കാളിത്തവും, ചെഗുവേര ക്ലബ്ബുമായി പാര്‍ട്ടി നടത്തുന്ന ശീത സമരവും മോസ്‌ക്കോ എന്ന ഗ്രാമത്തെ കുറച്ചൊന്നുമല്ല ക്ഷീണിപ്പിച്ചത്. ബട്ടത്തൂരില്‍ പള്ളിക്കര മുന്‍ ഗ്രാമപഞ്ചായത്ത് അംഗവും, ലോക്കല്‍ കമ്മറ്റി പ്രതിനിധിയുമായ വിജയലക്ഷ്മിയും, കാട്ടിയടക്കത്ത് ബാലകൃഷ്ണനും വീണ്ടും സെക്രട്ടറിമാരായി സ്ഥാനമേറ്റു. സി.പി.എം ഉദുമാ ഏരിയാ സെക്രട്ടറി നാരായണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി അജയന്‍ പനയാല്‍, ടി.മുഹമ്മദ് കുഞ്ഞി തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Article, Prathibha-Rajan, Devaki Murder case, Crime Branch, CPM, Politics, Devaki murder case; Crime branch investigation in CPM branch conference

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL