city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജൂണ്‍മാസ ഓര്‍മകള്‍

നടന്നു വന്ന വഴിയിലൂടെ... (ഭാഗം 72) / കൂക്കാനം റഹ് മാന്‍


പ്രൈമറി സ്‌കൂള്‍ പഠനം

(www.kasargodvartha.com 10.10.2018) ജൂണ്‍മാസം. മഴയുടെ മര്‍മ്മര ശബ്ദം മനസ്സില്‍ കുളിരുപകരുന്നു. അറുപത്തി രണ്ടിലെത്തിയിട്ടും ആറാം വയസ്സിലെ ഒന്നാം ക്ലാസുകാരനായി മാറിയപ്പോള്‍ ചിതലരിച്ച ചിന്തകള്‍ കൂട്ടിവെച്ചു. ഒന്നാം ക്ലാസില്‍ ചിത്രാവലി പാഠപുസ്തകവും പുതിയ സ്ലേറ്റും, സ്ലേറ്റ് പെണ്‍സിലുമായി കടന്നു ചെന്ന ദിവസം. മഴതിമിര്‍ത്തു പെയ്യുന്നു. നീളന്‍ കാലന്‍ ഓലക്കുട, വള്ളി ട്രൗസര്‍, ഓണക്കുന്നിലെ ശനിയാഴ്ച ചന്തയില്‍ നിന്നും വാങ്ങിത്തന്ന കുപ്പായം. ജനാര്‍ദ്ദനനും, കരുണനും, നാരായണനും, ജാനകിയും കാര്‍ത്ത്യായനിയും ഞാനും ഒരേ ബഞ്ചുകാര്‍.

ഞങ്ങള്‍ ഏഴാം ക്ലാസുവരെ ഒപ്പമുണ്ടായിരുന്നു. പാലമില്ലാത്ത തോടുകടന്നു വേണം സ്‌കൂളിലെത്താന്‍. കുമാരന്‍ മാഷിന്റെ കൈമുറുകെ പിടിച്ച് അക്കരെ കടക്കും. തഴച്ചുവളര്‍ന്നു നില്‍ക്കുന്ന നെല്‍പ്പാടത്തിലൂടെയാണ് സ്‌കൂളിലേക്കുളള യാത്ര. വയല്‍ വരമ്പില്‍ നല്ല മഴക്കാലത്ത് മുട്ടോളം വെളളമുണ്ടാകും. ഓരോ ജൂണ്‍ മാസവും ആഹ്ലാദത്തിന്റേതായിരുന്നു. മഴവെള്ളം കാല് കൊണ്ട് തട്ടി തെറിപ്പിച്ചും, പരല്‍മീനിനെ പിടിച്ചും ഓലക്കുടകൊണ്ട് പരസ്പരം അടികൂടിയും ഉള്ള യാത്ര.

കൂട്ടുകാര്‍ക്കൊക്കെ ഓരോ പ്രത്യേകതയുണ്ട്. ജനാര്‍ദ്ദനന്‍ കേടപ്പല്ലനാണ്. എങ്കിലും ചുരുളമുടിയുളള സുന്ദരനായിരുന്നു. നാരായണന്‍ കുള്ളനാണ്. ജാനകിയെ മുക്കുന്നൊലിച്ചി എന്നാണ് വിളിക്കുക എങ്കിലും ലോലാക്കിട്ട സുന്ദരിയായിരുന്നു ജാനകി. കറുത്തിരുണ്ടവളായിരുന്നു കാര്‍ത്ത്യായനി. കരുണന്‍ ഒന്നാം ക്ലാസിലെത്തിയിട്ടും അമ്മയുടെ മുലകുടിക്കുമായിരുന്നു.

ഇപ്പോഴും ഇവരില്‍ ചിലരെ കണ്ടുമുട്ടാറുണ്ട്. ജനാര്‍ദ്ദനന്‍ കച്ചവടക്കാരാനാണ്. കരുണന്‍ ആത്മഹത്യ ചെയ്തു എന്നാണറിഞ്ഞത്, നാരായണന്‍ സഹകരണ ബാങ്ക് ഉദ്യോഗസ്ഥനായി പിരിഞ്ഞു. ജാനകിയും കാര്‍ത്ത്യായനിയും അമ്മുമ്മമാരായി.
ജൂണ്‍മാസ ഓര്‍മകള്‍

ഒന്നാം ക്ലാസില്‍ പഠിപ്പിച്ച കേപ്പു ഉണിത്തിരി മാഷ് മരിച്ചു. രണ്ടാം ക്ലാസില്‍ പഠിപ്പിച്ച ഭട്ടതിരിമാഷ് ആരോഗ്യവാനായി ഇന്നും നടക്കുന്നു. മൂന്നാം ക്ലാസില്‍ പഠിപ്പിച്ച മാരാര്‍ മാഷും മരിച്ചു. പ്രൈമറിക്ലാസില്‍ പഠിപ്പിച്ചിരുന്ന കെ കുമാരന്‍ മാഷും, ആലക്കാടന്‍ നാരായണന്‍ മാഷും ജീവിച്ചിരിപ്പുണ്ട്. ഓരോ ജൂണ്‍ മാസവും ഇവരെയൊക്കെ ഓര്‍ക്കും. മഴയും, വെളളവും അതൊക്കെ ഓര്‍ക്കാനുളള അവസരം ഒരുക്കുന്നു.

ഞങ്ങളുടെ പ്രൈമറി സ്‌കൂള്‍ പഠനകാലം ദാരിദ്ര്യ അവസ്ഥയായിരുന്നു. അത് ജീവിത ചര്യയിലും, ഭക്ഷണ കാര്യത്തിലും വസ്ത്രത്തിലും ഒക്കെ പ്രതിഫലിച്ചു കാണും. ജൂണ്‍മാസം പുതിയ പുസ്തകങ്ങല്‍ നോട്ടു ബുക്കുകള്‍ മാത്രമായിരുന്നു. അതില്‍ ഒരു പ്രധാന നോട്ടുബുക്കുണ്ട്. അതിനെ കണക്ക് ബൗണ്ട് എന്നാണ് പറയുക. അത് വരയിടാത്ത 300 പേജായിരിക്കും അക്കാലത്തേ കണക്ക് വിഷയം പ്രാധാന്യമേറിയതും, പ്രയാസമുളളതുമായിരുന്നു. പിന്നെ ഒരു അച്ചടി പുസ്ത്കം ഗുണകോഷ്ഠം എന്നും എഞ്ചുവടി എന്നും അറിയപ്പെടുന്ന വിസതൃതമാനപാഠം ആയിരുന്നും. പതിനാറ് വരെ നിര്‍ബ്ബന്ധമായും മനപ്പാഠമാക്കിയിരിക്കണം.

പാഠപുസ്തകങ്ങള്‍ ക്ലാസ് കയറ്റം കിട്ടുന്നതിന് മുമ്പ് ആ ക്ലാസ്‌കരോട് ബുക്കുചെയ്തു വെക്കും. അതിന് പകുതി പൈസ കൊടുത്താല്‍ മതി. ഈ പുസ്തകങ്ങളും സ്ലേറ്റും ഒരു കറുത്ത റബ്ബര്‍ കൊണ്ട് കെട്ടും. ഇന്നത്തെപോലെ ബാഗ് ഒന്നുമില്ല. കൂടിപോയാല്‍ ചാക്ക് നൂല് ഉപയോഗിച്ചുണ്ടാക്കുന്ന സഞ്ചി കിട്ടിയാലായി.

ഉച്ചയ്ക്ക് വിശപ്പടക്കാന്‍ അമേരിക്ക ക്കാരന്റെ കാരുണ്യം കൊണ്ടുകിട്ടിയ പാല്‍പ്പൊടി കൊണ്ട് ഉണ്ടാക്കിയ പാല്‍കിട്ടും. അതും കുടിച്ച് ഉച്ചനേരത്തെ തിമിര്‍പ്പായിരിക്കും പിന്നീട്. ഓട്ടവും ചാട്ടവും മരം കയറി മറിയലും, തമ്മില്‍ തല്ലും എല്ലാം നടക്കും.

മാഷന്മാരും ഉച്ചനേരത്തെ ഭക്ഷണം ചായയും പരിപ്പുവടയും കഴിച്ച് തൃപ്തി അടയും. കുടവയറന്‍ നാരായണന്‍ മണിയാണിശ്ശന്റെ കടയിലെ മരബെഞ്ചിലിരുന്ന് മാഷന്‍മാര്‍ ഭക്ഷിക്കുന്ന കാഴ്ച ഓര്‍മ്മയുണ്ട്. അതും കഴിഞ്ഞ് സാധു ബീഡിയും വലിച്ചാണ് അവര്‍ സ്‌കൂളിലേക്ക്  തിരിച്ചെത്തുക.

സ്‌കൂള്‍ വീട്ടാല്‍ വൈകീട്ട് ഒരോട്ടമാണ്. വീട്ടിലെത്തിയാലെ നില്‍ക്കൂ. വന്ന ഉടനെ ഉച്ചയ്ക്ക് തയ്യാറാക്കിയ കഞ്ഞികിട്ടും. മങ്കണത്തില്‍ വിളമ്പി വെച്ച കഞ്ഞിയും, കുഞ്ഞങ്ങണത്തിലെ കറിയും വാരിവലിച്ചുതിന്നും. പിന്നീട് സന്ധ്യവരെ കളിയും.

സുഖമുളെളാരു മഴയോര്‍മ്മയും, സ്‌കൂള്‍ തുറക്കുന്ന ജൂണ്‍മാസ ഓര്‍മ്മയും ഒളിമാങ്ങാതെ മനസ്സില്‍ അള്ളിപിടിച്ചു നില്‍ക്കുന്നു......

ഹൈസ്‌കൂള്‍ പഠനം

ഹൈസ്‌കൂളിന്റെ വാതില്‍ പടികാണുക എന്നത് അക്കാലത്ത് മഹാഭഗ്യമായിരുന്നു. ഏഴാം ക്ലാസിനു മുമ്പോപിമ്പോ ആയി മിക്കവരും ബീഡിതെറുപ്പോ, കന്നുകാലിവളര്‍ത്തലോ, കൃഷിപണിയോ ആയി വഴിമാറി യാത്ര ചെയ്തു കാണും.

മീശകിളുര്‍ക്കാന്‍ തുടങ്ങിയകാലമാണ്. ഓലക്കുടയില്‍ നിന്ന് ശീലക്കുടയിലേക്കും, വളളി ട്രൗസറില്‍ നിന്ന് മുണ്ടിലേക്കും മാറിയ കാലം. കുട്ടിക്കളിയൊക്കെ മാറി അല്പം ഗൗരവത്തിലേക്കും, നാണത്തിലേക്കും വഴുതിമാറുന്നകാലം. അമ്മാവന്റെ വകയായി ഒരു പഴയ സൈക്കിള്‍ കിട്ടി. ഹൈസ്‌കൂള്‍ പഠനത്തിനായി ഓണക്കുന്നിലെത്താന്‍ ഇതൊരു സൗകര്യമായി. ജൂണ്‍മാസം വയലും തോടും നിറഞ്ഞു കവിയും അന്ന് കുപ്പിത്തോടിന് മാത്രമെ പാലമുളളൂ അതിലൂടെ എത്താന്‍ കുറച്ചധികം സഞ്ചരിക്കണം.

ഹൈസ്‌കൂളിലെത്തിയതിനാല്‍ അല്പം ഗമയൊക്കെയായി. പുസ്തകങ്ങളെല്ലാം പുതിയവ തന്നെ കിട്ടും. പുസ്തകമണം ആസ്വാദിക്കുന്നതിലുളള സന്തോഷം പുതിയ ശീലക്കുട നിവര്‍ത്താനും മടക്കാനുളള അഭിനിവേശം. പേന്റിട്ടു നടക്കുന്ന മാഷന്മാരുടെ ക്ലാസിലിരിക്കാനുളള ഭാഗ്യം ഇതൊക്കെ അഭിമാനമായിത്തോന്നിയ കാലം.

എന്തൊക്കെ പറഞ്ഞാലും വിശപ്പിന് പരിഹാരം ആഹാരം കിട്ടിയേ പറ്റൂ. അമേരിക്കക്കാരന്റെ പാല് ഇവിടെ കിട്ടില്ല. ജൂണ്‍മാസത്തെ വിശപ്പ് പറഞ്ഞറിയിക്കാന്‍ കഴിയില്ല. കറുത്തിരുണ്ട അന്തരീക്ഷം, നില്‍ക്കാതെ പെയ്യുന്ന മഴ തണുത്തുവിറക്കുന്ന ശരീരം. അന്ന് ഉച്ചഭക്ഷണത്തിന് വീട്ടില്‍ നിന്ന് കാല്‍ ഉറുപ്പിക കിട്ടും (ഇന്നത്തെ ഇരുപത്തിയഞ്ച് പൈസ).

സ്‌കൂളിന് തൊട്ടടുത്തുളള നരിയന്‍ രാമേട്ടന്റെ ചായക്കടയിലേക്ക് ഉച്ച സമയത്ത് ഒരോട്ടമാണ്. ഉടഞ്ഞ അലുമിനിയം പ്ലേറ്റില്‍ രണ്ട് കഷണം പൊളളുന്ന പുട്ടും അതിനുമേലെ ചുട്ടുപൊളളുന്ന പയറ് കറിയും. അത് തിന്നാല്‍ വയറ് നിറയും കൂടെ ഒരു ഗ്ലാസ് വെളളച്ചായ (പാലും വെളളം). നാലണയ്ക്ക് തൃപ്തികരമായി വയറു നിറഞ്ഞകാലം.

ജൂണ്‍മാസം സൈക്കിള്‍ യാത്രപറ്റില്ല. അപ്പോള്‍ കൂട്ടത്തോടെ നടക്കുകയാണ് പതിവ്. നാലു മണിയാവുമ്പോള്‍ വിശന്നു നില്‍ക്കാന്‍ പറ്റില്ല. വീട്ടിലേക്ക് ഓട്ടമില്ല. പകരം ധൃതിയില്‍ കൂട്ടുകാരൊന്നിച്ച് നടന്നു പോകും.

കോളേജ് പഠനം

അക്കാലത്ത് ഹൈസ്‌കൂള്‍ കഴിഞ്ഞ് കോളജ് പഠനത്തിനെത്തുക മഹാ ഭാഗ്യവാന്മാരാണ്. കാസര്‍കോടും കണ്ണുരും മാത്രമെ കോളജ് ഉളളൂ. ഡ്രസ്സും മറ്റും കൊണ്ടു പോകാന്‍ വലിയൊരു ബാഗ് കിട്ടിയത് കോളജിലെത്തിയപ്പോഴാണ്. ആഴ്ചയ്ക്ക് വീട്ടിലേക്കു വരണം. ഒരാഴ്ച ലോഡ്ജില്‍ കഴിയാന്‍ വീട്ടില്‍ നിന്ന് ഇരുപത് രൂപ കിട്ടും. കാസര്‍കോട്ടെ കളിയന്‍ ലോഡ്ജും അണങ്കൂര്‍ ലോഡ്ജും ആണ് പ്രസിദ്ധമായ താമസസ്ഥലങ്ങള്‍.

കോളജ് പഠനകാലത്തെ ജൂണ്‍മാസത്തിനും വ്യത്യാസമൊന്നുമുണ്ടാവില്ല. മഴതിമീര്‍ത്ത് പെയ്യുന്ന കാലം തന്നെ. വിശപ്പിന്റെ കാഠിന്യം കൂടിയ കാലവും അതുതന്നെ.

വീട്ടില്‍ അല്ലാത്തതു കൊണ്ട് വിശപ്പു കൂടും. വിദ്യാനഗറിലെ പട്ടറുടെ ഹോട്ടലും, കേളജിന് മുന്നിലെ ആമൂച്ചാന്റെ ചായക്കടയുമാണ് കോളജ് പിള്ളേരുടെ ഭക്ഷണ കേന്ദ്രങ്ങള്‍. പട്ടറുടെ ഹോട്ടലിലെ ഇഡ്‌ലിയും സമ്പാറും ഉച്ചനേരത്തെ ഊണും സാമ്പാറും ജീവിതത്തില്‍ മറക്കാന്‍ കഴിയില്ല.

അക്കാലത്ത് ഒരേ മുറിയില്‍ കിടന്നുറങ്ങിയവരാണ് നീലേശ്വരത്തെ ഡോ. കെ രാമചന്ദ്രന്‍ നായര്‍, കൃഷി വകുപ്പില്‍ ഡപ്യൂട്ടി ഡയരക്ടറായി വിരമിച്ച കെ ഒ വി ഗോപാലനും, ഉദിനൂരിലെ സി എം കുമാരനും, കാഞ്ഞങ്ങാട്ടെ ഡോ. ശശിധരനുമൊക്കെ.

കാലം മാറിക്കൊണ്ടിരിക്കുന്നു. പക്ഷെ ജൂണ്‍ മാസം മാറുന്നില്ല. ജൂണിലെ മഴയും കാര്യമായി മാറിയിട്ടില്ല. ഓരോ ജൂണ്‍ പിറക്കുമ്പോഴും ഓടിത്തിമിര്‍ത്ത, വിശന്നു പോരിഞ്ഞ, പ്രാഥമിക വിദ്യാഭ്യാസ കാലവും അതോടൊപ്പം ഹൈസ്‌കൂള്‍ കോളേജ്പഠനകാലവുംഓര്‍മ്മയിലേക്ക് തിരിച്ചെത്തുന്നു......

1. നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്

11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ

12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍

13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍

14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !

15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്

16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും

17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ

18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ

19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...

20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍

21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം

22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്

23.വീണുടഞ്ഞ സ്വപ്നം

24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം

25.പേടിപ്പെടുത്തിയ ചുടുകാട്

26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ

27.മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍

28.എം.വി ആര്‍ നോട് ഒരു ചോദ്യം

29.കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെ ദേശീയ അംഗീകാരം

30.ഉറവിടമില്ലാത്ത ഊമക്കത്തുകള്‍

31.ഞാന്‍ മറന്നെങ്കിലും അവര്‍ ഓര്‍ക്കുന്നു

32.പിണറായിക്കൊപ്പം യാത്ര ചെയ്ത പഴയൊരോര്‍മ്മ

33.30 ാം വയസിലെ കോളജനുഭവങ്ങള്‍; പ്രണയവും തെരഞ്ഞെടുപ്പും ഒടുവില്‍ രിസള്‍ട്ട് വിത്ത്‌ഹെല്‍ഡും

34.പത്രവാര്‍ത്ത ഉണ്ടാക്കിയ ഞെട്ടല്‍

35.റേഡിയോ പ്രക്ഷേപണാനുഭവങ്ങള്‍

36.മലപോലെ വന്നത് മഞ്ഞുപോലെ പോയി

37.രോഗികളേ നിങ്ങള്‍ തെക്കോട്ടുപോവാതെ വടക്കോട്ടു പോവൂ

38.തറവാട് ഒരോര്‍മ്മ

39.കരിവെളളൂരിലെ മുസ്ലീം കമ്മ്യൂണിസ്റ്റുകാര്‍

40.ഗ്രാന്‍ഡ് മോസ്‌ക്ക് ഒരത്ഭുതക്കാഴ്ച

41.ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി ഓര്‍മ്മച്ചെപ്പ് തുറന്നപ്പോള്‍

42.ബസിലെ സീറ്റ് സംവരണവും ഒഴിയുന്നവരുടെ വേദനയും

43.സംഘാടകനെന്നനിലയിലെ പ്രവര്‍ത്തനങ്ങള്‍

44.ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കെത്തിയ ചിലരെക്കുറിച്ച്

45.ഇല്ലാക്കഥകള്‍ മെനയും അത് പ്രചരിപ്പിക്കും, ചിലര്‍ക്ക് ഇക്കാര്യത്തില്‍ വലിയ മിടുക്കാണ്


46.ആ ദിനത്തില്‍ ഉമ്മൂമ്മയെ ഓര്‍ത്തുപോയി

47.എന്നെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത രണ്ട് പണിക്കര്‍മാരും നഫീസത്തുബീവിയും

48.കളഞ്ഞുകിട്ടിയ വാച്ചും സ്‌ക്കൂളിലേക്കൊരു ഷെല്‍ഫും 

ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

49.ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

50.ആശ്വാസമേകാനെങ്കിലും ആരെങ്കിലും ഒന്നു തിരിഞ്ഞുനോക്കുമോ?

51. ഒരു വെറ്റിലക്കഥ

52.എന്റെ സാക്ഷരതാ ക്ലാസ്

53.അങ്ങാടി ഉറക്കത്തിനിടയില്‍ പുട്ടുകച്ചവടം


55.തല്ലാത്തൊരമ്മാവന്റെ ഓര്‍മ്മക്കു മുന്നില്‍

56.പഠിക്കണം 97 ലെത്തിയ യോഗാചാര്യ രാമന്‍ മാസ്റ്ററെക്കുറിച്ച്




67. അമ്മായിയുടെ അവിലിടിയും ഉച്ചന്‍വളപ്പ് പുരാണവും

68. എന്ന്, രമണി, കാസര്‍കോട്

69. ഞങ്ങളുടെ കുട്ടിക്കാലം ഇങ്ങനെയൊക്കെയായിരുന്നു



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kookkanam Rahman, Article, Story of my foot steps 72, Education

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia