city-gold-ad-for-blogger

ഖാസിയുടെ മരണം: സി ബി ഐ പുനരന്വേഷിക്കേണ്ടത് മൂന്ന് പ്രധാന കാര്യങ്ങളെന്ന് കോടതി

കാസര്‍കോട്: (www.kasargodvartha.com 12/02/2016) ചെമ്പരിക്ക - മംഗളൂരു ഖാസിയായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് സി ബി ഐ പുനരന്വേഷണം നടത്തേണ്ടത് മൂന്ന് കാര്യങ്ങളെകുറിച്ചാണെന്ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എ കമനീഷ് ഉത്തരവില്‍ നിര്‍ദേശിച്ചു. ഖാസിയുടെ വടിയും കണ്ണടയും ചെരിപ്പും കണ്ടെത്തിയ കടുക്കക്കല്ലിലേക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടായിരുന്ന ഖാസിക്ക് എത്തിപ്പെടാന്‍ കഴിയുമോയെന്ന കാര്യം പരിശോധിക്കുന്നതിനായി മെഡിക്കല്‍ എക്‌സ്‌പേര്‍ട്ടിന്റെ നേതൃത്വത്തില്‍ ശാസ്ത്രീയ അന്വേഷണം നടത്തണമെന്നാണ് ഒന്നാമത്തെ നിര്‍ദേശം.

മരണപ്പെട്ട ഖാസിയുടെ മാനസിക അവസ്ഥ അപഗ്രഥനം ചെയ്യുന്നതിന് സൈക്കോളജിക്കല്‍ ഒട്ടോക്‌സി എന്ന ശാസ്ത്രീയ പരിശോധന നടത്തണമെന്നാണ് കോടതിയുടെ രണ്ടാമത്തെ നിര്‍ദേശം. മരിച്ച ഖാസിയുടെ ഭാര്യയും മരുമകളും അവരുടെ കുട്ടിയും സംഭവം നടന്നദിവസം വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്നു. സാധാരണ ഖാസിയുടെ ഭാര്യ പുലര്‍ച്ചെ സുബ്ഹി നിസാകാരത്തിന് എഴുന്നേല്‍ക്കാറുണ്ട്. എന്നാല്‍ സംഭവം നടന്നദിവസം വീട്ടുകാരെല്ലാം ഉണര്‍ന്നത് വൈകിയാണ്.

ഇവര്‍ വൈകി ഉണര്‍ന്നത് ഇവരെ ഉറക്കിക്കിടത്തക്ക രീതിയിലുള്ള എന്തെങ്കിലും ബാഹ്യ ഇടപെടലുകള്‍ നടത്തിയിട്ടുണ്ടോ എന്നുള്ള കാര്യവും പരിശോധിക്കണമെന്നാണ് കോടതി സി ബി ഐയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി അതിന്റെ റിപോര്‍ട്ട് മെയ് 27ന് കോടതിയെ അറിയിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. സി ബി ഐയുടെ അന്തിമ റിപോര്‍ട്ട് തള്ളിക്കൊണ്ടാണ് കോടതിയുടെ വിധിയുണ്ടായത്.

ഖാസിയുടെ മരണം: സി ബി ഐ പുനരന്വേഷിക്കേണ്ടത് മൂന്ന് പ്രധാന കാര്യങ്ങളെന്ന് കോടതി


Related News:
നടന്നത് ആറ് വര്‍ഷത്തെ പോരാട്ടം; സത്യംകണ്ടെത്താന്‍ വീണ്ടും സി ബി ഐയ്ക്ക് കാസര്‍കോട്ടെത്തേണ്ടിവരും

ഖാസിയുടെ മരണം: കോടതി പുനരന്വേഷണം പ്രഖ്യാപിച്ചു; സി ബി ഐയുടെ വാദം തള്ളി; 27ന് അന്വേഷണ നടപടികളെകുറിച്ച് റിപോര്‍ട്ട് നല്‍കണം

ഖാസിയുടെ ദുരൂഹ മരണം: ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പുനരന്വേഷണം വേണം- ഖാസി കുടുംബം

ഖാസിയുടെ ദുരൂഹ മരണം: 'നീതി തരൂ' സമര സംഗമം 28ന്





ഖാസിയുടെ മരണം: കുടുംബം യോഗംചേര്‍ന്ന് ബഹുജന കണ്‍വെന്‍ഷന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു; കുടുംബാംഗങ്ങള്‍ നിരാഹാര സമരം നടത്തും


ഖാസിയുടെ ദുരൂഹ മരണം: പുനരന്വേഷണം വേണമെന്ന് നേതൃയോഗം

ഖാസിയുടെ മരണം: ലീഗ് നിലപാട് വ്യക്തമാക്കണമെന്ന് എന്‍.വൈ.എല്‍

ഖാസി കേസ്: ഐ.ബി ഉദ്യോഗസ്ഥന്‍ കാസര്‍കോട്ട്; 26 നു നേതാക്കളുടെ സംയുക്ത യോഗം



ഖാസി കേസ്: ആക്ഷന്‍ കമ്മിറ്റി നിയമ നടപടികള്‍ ശക്തമാക്കുന്നു; കക്ഷി ചേര്‍ന്നവരോട് പിന്മാറാന്‍ ആവശ്യപ്പെടും

ഖാസിയുടെ മരണം: കേസ് ആം ആദ്മി പാര്‍ട്ടി ഏറ്റെടുക്കുന്നു; 22ന് നിരാഹാരം; നിയമ സഹായത്തിന് പ്രശാന്ത് ഭൂഷണ്‍




Keywords: Kasaragod, Kerala, Qazi death, C.M Abdulla Maulavi, CBI should against to Kasaragod for probe

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia