നടന്നത് ആറ് വര്‍ഷത്തെ നിയമപോരാട്ടം; സത്യംകണ്ടെത്താന്‍ വീണ്ടും സി ബി ഐയ്ക്ക് കാസര്‍കോട്ടെത്തേണ്ടിവരും
Feb 12, 2016, 17:07 IST
കാസര്‍കോട്: (www.kasargodvartha.com 12/02/2016) ആറ് വര്‍ഷത്തെ നിയമപോരാട്ടം വീണ്ടും വിജയത്തിലേക്ക്. ഇനിയെങ്കിലും സത്യംകണ്ടെത്തേണ്ടത് സി ബി ഐയുടെ ഉത്തരവാദിത്വമാണ്. 2010 ഫെബ്രുവരി 15നാണ് ഖാസിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ ചെമ്പരിക്ക കടപ്പുറത്തെ കടുക്കക്കല്ല് പാറക്കെട്ടിനു സമീപം കണ്ടെത്തിയത്. ആദ്യം ലോക്കല്‍ പോലിസും ദിവസങ്ങള്‍ക്കുള്ളില്‍ ക്രൈം ബ്രാഞ്ചും നടത്തിയ അന്വേഷണങ്ങളില്‍ സത്യം കണ്ടെത്താനാകാതെ വന്നതോടെയാണ് നിയമപോരാട്ടം തുടങ്ങിയത്. ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ ഒട്ടേറെ പരാതികളും ഉയര്‍ന്നിരുന്നു. ഇത് പിന്നീടുള്ള അന്വേഷണ ഏജന്‍സികള്‍ ഏറ്റുപിടിക്കുകയായിരുന്നുവെന്നായിരുന്നു മുഖ്യ പരാതി.
ഖാസിയുടെ മകനും മരുമകനും കീഴൂര്‍ സംയുക്ത ജമാഅത്ത്, ഖാസി സംയുക്ത സമര സമിതി, എസ് കെ എസ് എസ് എഫ് തുടങ്ങിയ സംഘടനകളായിരുന്നു തുടക്കത്തില്‍ നിയമ-സമര പോരാട്ടങ്ങള്‍ക്ക് മുന്നിലുണ്ടായിരുന്നത്. ശക്തമയ സമര സമര്‍ദ്ദഫലമായി കേസന്വേഷണം 2013 ലാണ് സി ബി ഐയ്ക്കുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. തിരുവനന്തപുരം സി ബി ഐ എസ് പി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കാസര്‍കോട്ട് ക്യാമ്പ് ചെയ്ത് അന്വേഷണം ഊര്‍ജിതമാക്കിയത്.
തുടക്കത്തില്‍ സി ബി ഐ മരണം സംബന്ധിച്ചുള്ള പല നിര്‍ണായക വിവരങ്ങളെകുറിച്ചും സൂചന പുറത്തുവിട്ടിരുന്നു. സി ഐ ലാസറിന്റെ നേതൃത്വത്തിലുള്ള അന്വേഷണം കൃത്യമായ വഴിക്കുതന്നെ നടന്നിരുന്നതാണ്. ഇതിനിടയില്‍ അദ്ദേഹത്തെ ചെന്നയിലേക്ക് സ്ഥലം മാറ്റിയതോടെ അന്വേഷണം സംബന്ധിച്ചുള്ള ആക്ഷേപങ്ങള്‍ ശക്തമായി. ഇതിന് തൊട്ടുപിന്നാലെ സി ബി ഐ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഖാസി സ്വയം മരിച്ചതാണെന്ന രീതിയിലുള്ള റിപോര്‍ട്ട് നല്‍കിയതോടെ വീണ്ടും നിയമ പോരാട്ടങ്ങള്‍ ആരംഭിക്കുകയായിരുന്നു.
സി ബി ഐയുടെ വാദം യുക്തിക്ക് നിരക്കുന്നതല്ലെന്നും ഇത് തള്ളണമെന്നും പുനരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് നാലോളം ഹര്‍ജികളാണ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. ശാരീരിക ബുദ്ധിമുട്ടും രോഗവും മൂലം ഖാസി സ്വയം മരിച്ചതാണെന്ന സി ബി ഐയുടെ വാദം സമര്‍ത്ഥിക്കാന്‍ സി ബി ഐ ഒട്ടേറെ നിഗമനങ്ങളും വാദങ്ങളും നിരത്തുകയും ചെയ്തിരുന്നു. ഇതില്‍ പ്രധാനപ്പെട്ടത് ഖാസി മരിക്കുന്നതിന് ഒരുദിവസം മുമ്പ് അദ്ദേഹം പിതാവിന്റെ ഖബറിടം സന്ദര്‍ശിച്ചുവെന്നതാണ്. ചെമ്പരിക്കയിലെ ഈ ഖബറിടത്തിന് 45 പടികളുണ്ടെന്നും പരസഹായമില്ലാതെയാണ് അദ്ദേഹം അവിടെയെത്തിയതെന്നുമുള്ള വാദങ്ങളാണ് സി ബി ഐ നിരത്തിയത്.
ഇനി ഈ കേസിന്റെ അന്വേഷണം നടത്താന്‍ സി ബി ഐയുടെ പുതിയ ടീമിന് കാസര്‍കോട്ട് എത്തേണ്ടിവരും. ഖാസി സ്വയം മരിച്ചതാണെന്ന് ബോധ്യമുണ്ടായിരുന്ന സി ബി ഐ പിന്നെന്തിനാണ് ഖാസിയുടെ കുടുംബാംഗങ്ങളേയും മറ്റും നുണപരിശോധനയടക്കമുള്ള ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കിയതെന്ന ചോദ്യവും പ്രസക്തമാണ്. ഖാസിയുടെ മരണത്തിന് പിന്നാലെ ഒട്ടേറെ കിംവദന്തികളും നാട്ടില്‍ പ്രചരിച്ചിരുന്നു. ഇപ്പോഴും ഇത്തരം കാര്യങ്ങള്‍ക്ക് ഒരുകുറവുമില്ല. ഇതില്‍നിന്നെല്ലാം നെല്ലും പതിരും വേര്‍തിരിച്ച് സത്യം കണ്ടെത്തേണ്ട ഉത്തരവാദിത്വം പരമോന്നത അന്വേഷണ ഏജന്‍സിയായ സി ബി ഐയ്ക്ക് ഉണ്ടായിരുന്നു.
എന്നാല്‍ സി ബി ഐ ചില മുന്‍ ധാരണകളോടെ നടത്തിയ അന്വേഷണം ഒടുവില്‍ തെറ്റായ റിപോര്‍ട്ടിലേക്കാണ് എത്തിച്ചേര്‍ന്നത്. ഖാസി അബദ്ധത്തില്‍ വീണുമരിച്ചതാണെന്ന് സി ബി ഐ പറഞ്ഞിരുന്നുവെങ്കില്‍ ചിലരെങ്കിലും വിശ്വസിച്ചേനെ. എന്നാല്‍ മുസ്ലിം മത വിശ്വാസം ശക്തമായി പിന്‍പറ്റി ജീവിച്ച ഒരു മത പണ്ഡിതന്‍ സ്വയം മരിക്കുകയായിരുന്നുവെന്ന് പറയുന്നത് സി ബി ഐയുടെ വിശ്വാസ്യതയെതന്നെ ചോദ്യംചെയ്യാന്‍ ഇടയാക്കുകയായിരുന്നു.
ഖാസിയുടെ മരണം കൊലപാതകമാണെന്നാണ് എസ് കെ എസ് എസ് എഫ് ഉള്‍പെടെയുള്ള സംഘടനകള്‍ ഉന്നയിച്ചിരുന്നത്. എന്നാല്‍ ഇതിന് തക്കതായ തെളിവുകളോ മറ്റുസൂചനകളോ സി ബി ഐയെ അറിയിക്കാനോ ബോധ്യപ്പെടുത്താനോ അവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് നേരത്തെ സി ബി ഐ കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിരുന്നത്. ഇടയ്ക്ക് സമരങ്ങളും നിയമ പോരാട്ടങ്ങളും നിലച്ചപ്പോള്‍ ഖാസിയുടെ കുടുംബംതന്നെ കേസ് സംബന്ധിച്ചുള്ള കാര്യങ്ങള്‍ നേരിട്ട് ഏറ്റെടുക്കുകയായിരുന്നു. സി.എം ഉസ്താദ് ജനകീയ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് ശക്തമായ സമര പരിപാടികള്‍ കുടുംബാംഗങ്ങള്‍ നടത്തിയിരുന്നു. ഒരുവഴിക്ക് നിയമപോരാട്ടവും മറുവഴിക്ക് സമര പോരാട്ടങ്ങളുമാണ് നടന്നുവന്നിരുന്നത്.
മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം കമ്മിറ്റി അടക്കമുള്ള സംഘടനകള്‍ ഖാസിയുടെ മരണം സംബന്ധിച്ചുള്ള സി ബി ഐയുടെ പുനരന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്് സിംഗിനും ഇ അഹ്മദ് എം പി വഴി പ്രധാന മന്ത്രിക്കും നിവേദനം നല്‍കിയിരുന്നു. കെ എം സി സി നേതൃത്വത്തവും സി ബി ഐയുടെ പുനരന്വേഷണത്തിനായി സജീവമായി രംഗത്തുണ്ടായിരുന്നു. ഇപ്പോള്‍ സി ബി ഐ കോടതിയില്‍നിന്നുതന്നെ ഉണ്ടായിട്ടുള്ള പുനരന്വേഷണ ഉത്തരവ് സി ബി ഐയ്ക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ മികച്ച അന്വേഷണ ടീമിനെതന്നെ ഇനി കേസിന്റെ പുനരന്വേഷണത്തിനായി സി ബി ഐയ്ക്ക് കാസര്‍കോട്ടേക്ക് അയക്കേണ്ടിവരും.
സത്യാവസ്ഥ എന്തുതന്നെയായാലും അതു പുറത്തുവരണമെന്നാണ് മുസ്ലിം വിശ്വാസി സമൂഹം ഒന്നടങ്കവും അതിലുപരി ഖാസിയുടെ നാട്ടുകാരും ബന്ധുജനങ്ങളും ആവശ്യപ്പെടുന്നത്. സി ബി ഐയുടെ പുനരന്വേഷണ ഉത്തരവ് കോടതി പ്രഖ്യാപിച്ചതില്‍ അഹ്ലാദംപ്രകടിപ്പിച്ച് എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി വെള്ളിയാഴ്ച വൈകിട്ട് പുലിക്കുന്നില്‍നിന്നും ഒപ്പുമരചുവട്ടിലേക്ക് പ്രകടനം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ഖാസിയുടെ ദുരൂഹ മരണം: 'നീതി തരൂ' സമര സംഗമം 28ന്
ഖാസിയുടെ മരണം: കുടുംബം യോഗംചേര്‍ന്ന് ബഹുജന കണ്‍വെന്‍ഷന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു; കുടുംബാംഗങ്ങള്‍ നിരാഹാര സമരം നടത്തും
ഖാസിയുടെ ദുരൂഹ മരണം: പുനരന്വേഷണം വേണമെന്ന് നേതൃയോഗം
ഖാസിയുടെ മരണം: ലീഗ് നിലപാട് വ്യക്തമാക്കണമെന്ന് എന്‍.വൈ.എല്‍
ഖാസി കേസ്: ഐ.ബി ഉദ്യോഗസ്ഥന്‍ കാസര്‍കോട്ട്; 26 നു നേതാക്കളുടെ സംയുക്ത യോഗം
ഖാസി കേസ്: ആക്ഷന്‍ കമ്മിറ്റി നിയമ നടപടികള്‍ ശക്തമാക്കുന്നു; കക്ഷി ചേര്‍ന്നവരോട് പിന്മാറാന്‍ ആവശ്യപ്പെടും
ഖാസിയുടെ മരണം: കേസ് ആം ആദ്മി പാര്‍ട്ടി ഏറ്റെടുക്കുന്നു; 22ന് നിരാഹാരം; നിയമ സഹായത്തിന് പ്രശാന്ത് ഭൂഷണ്‍
Keywords: Kasaragod, Kerala, Qazi death, C.M Abdulla Maulavi, CBI should against to Kasaragod for probe
ഖാസിയുടെ മകനും മരുമകനും കീഴൂര്‍ സംയുക്ത ജമാഅത്ത്, ഖാസി സംയുക്ത സമര സമിതി, എസ് കെ എസ് എസ് എഫ് തുടങ്ങിയ സംഘടനകളായിരുന്നു തുടക്കത്തില്‍ നിയമ-സമര പോരാട്ടങ്ങള്‍ക്ക് മുന്നിലുണ്ടായിരുന്നത്. ശക്തമയ സമര സമര്‍ദ്ദഫലമായി കേസന്വേഷണം 2013 ലാണ് സി ബി ഐയ്ക്കുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. തിരുവനന്തപുരം സി ബി ഐ എസ് പി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കാസര്‍കോട്ട് ക്യാമ്പ് ചെയ്ത് അന്വേഷണം ഊര്‍ജിതമാക്കിയത്.
തുടക്കത്തില്‍ സി ബി ഐ മരണം സംബന്ധിച്ചുള്ള പല നിര്‍ണായക വിവരങ്ങളെകുറിച്ചും സൂചന പുറത്തുവിട്ടിരുന്നു. സി ഐ ലാസറിന്റെ നേതൃത്വത്തിലുള്ള അന്വേഷണം കൃത്യമായ വഴിക്കുതന്നെ നടന്നിരുന്നതാണ്. ഇതിനിടയില്‍ അദ്ദേഹത്തെ ചെന്നയിലേക്ക് സ്ഥലം മാറ്റിയതോടെ അന്വേഷണം സംബന്ധിച്ചുള്ള ആക്ഷേപങ്ങള്‍ ശക്തമായി. ഇതിന് തൊട്ടുപിന്നാലെ സി ബി ഐ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഖാസി സ്വയം മരിച്ചതാണെന്ന രീതിയിലുള്ള റിപോര്‍ട്ട് നല്‍കിയതോടെ വീണ്ടും നിയമ പോരാട്ടങ്ങള്‍ ആരംഭിക്കുകയായിരുന്നു.
സി ബി ഐയുടെ വാദം യുക്തിക്ക് നിരക്കുന്നതല്ലെന്നും ഇത് തള്ളണമെന്നും പുനരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് നാലോളം ഹര്‍ജികളാണ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. ശാരീരിക ബുദ്ധിമുട്ടും രോഗവും മൂലം ഖാസി സ്വയം മരിച്ചതാണെന്ന സി ബി ഐയുടെ വാദം സമര്‍ത്ഥിക്കാന്‍ സി ബി ഐ ഒട്ടേറെ നിഗമനങ്ങളും വാദങ്ങളും നിരത്തുകയും ചെയ്തിരുന്നു. ഇതില്‍ പ്രധാനപ്പെട്ടത് ഖാസി മരിക്കുന്നതിന് ഒരുദിവസം മുമ്പ് അദ്ദേഹം പിതാവിന്റെ ഖബറിടം സന്ദര്‍ശിച്ചുവെന്നതാണ്. ചെമ്പരിക്കയിലെ ഈ ഖബറിടത്തിന് 45 പടികളുണ്ടെന്നും പരസഹായമില്ലാതെയാണ് അദ്ദേഹം അവിടെയെത്തിയതെന്നുമുള്ള വാദങ്ങളാണ് സി ബി ഐ നിരത്തിയത്.
ഇനി ഈ കേസിന്റെ അന്വേഷണം നടത്താന്‍ സി ബി ഐയുടെ പുതിയ ടീമിന് കാസര്‍കോട്ട് എത്തേണ്ടിവരും. ഖാസി സ്വയം മരിച്ചതാണെന്ന് ബോധ്യമുണ്ടായിരുന്ന സി ബി ഐ പിന്നെന്തിനാണ് ഖാസിയുടെ കുടുംബാംഗങ്ങളേയും മറ്റും നുണപരിശോധനയടക്കമുള്ള ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കിയതെന്ന ചോദ്യവും പ്രസക്തമാണ്. ഖാസിയുടെ മരണത്തിന് പിന്നാലെ ഒട്ടേറെ കിംവദന്തികളും നാട്ടില്‍ പ്രചരിച്ചിരുന്നു. ഇപ്പോഴും ഇത്തരം കാര്യങ്ങള്‍ക്ക് ഒരുകുറവുമില്ല. ഇതില്‍നിന്നെല്ലാം നെല്ലും പതിരും വേര്‍തിരിച്ച് സത്യം കണ്ടെത്തേണ്ട ഉത്തരവാദിത്വം പരമോന്നത അന്വേഷണ ഏജന്‍സിയായ സി ബി ഐയ്ക്ക് ഉണ്ടായിരുന്നു.
എന്നാല്‍ സി ബി ഐ ചില മുന്‍ ധാരണകളോടെ നടത്തിയ അന്വേഷണം ഒടുവില്‍ തെറ്റായ റിപോര്‍ട്ടിലേക്കാണ് എത്തിച്ചേര്‍ന്നത്. ഖാസി അബദ്ധത്തില്‍ വീണുമരിച്ചതാണെന്ന് സി ബി ഐ പറഞ്ഞിരുന്നുവെങ്കില്‍ ചിലരെങ്കിലും വിശ്വസിച്ചേനെ. എന്നാല്‍ മുസ്ലിം മത വിശ്വാസം ശക്തമായി പിന്‍പറ്റി ജീവിച്ച ഒരു മത പണ്ഡിതന്‍ സ്വയം മരിക്കുകയായിരുന്നുവെന്ന് പറയുന്നത് സി ബി ഐയുടെ വിശ്വാസ്യതയെതന്നെ ചോദ്യംചെയ്യാന്‍ ഇടയാക്കുകയായിരുന്നു.
ഖാസിയുടെ മരണം കൊലപാതകമാണെന്നാണ് എസ് കെ എസ് എസ് എഫ് ഉള്‍പെടെയുള്ള സംഘടനകള്‍ ഉന്നയിച്ചിരുന്നത്. എന്നാല്‍ ഇതിന് തക്കതായ തെളിവുകളോ മറ്റുസൂചനകളോ സി ബി ഐയെ അറിയിക്കാനോ ബോധ്യപ്പെടുത്താനോ അവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് നേരത്തെ സി ബി ഐ കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിരുന്നത്. ഇടയ്ക്ക് സമരങ്ങളും നിയമ പോരാട്ടങ്ങളും നിലച്ചപ്പോള്‍ ഖാസിയുടെ കുടുംബംതന്നെ കേസ് സംബന്ധിച്ചുള്ള കാര്യങ്ങള്‍ നേരിട്ട് ഏറ്റെടുക്കുകയായിരുന്നു. സി.എം ഉസ്താദ് ജനകീയ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് ശക്തമായ സമര പരിപാടികള്‍ കുടുംബാംഗങ്ങള്‍ നടത്തിയിരുന്നു. ഒരുവഴിക്ക് നിയമപോരാട്ടവും മറുവഴിക്ക് സമര പോരാട്ടങ്ങളുമാണ് നടന്നുവന്നിരുന്നത്.
മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം കമ്മിറ്റി അടക്കമുള്ള സംഘടനകള്‍ ഖാസിയുടെ മരണം സംബന്ധിച്ചുള്ള സി ബി ഐയുടെ പുനരന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്് സിംഗിനും ഇ അഹ്മദ് എം പി വഴി പ്രധാന മന്ത്രിക്കും നിവേദനം നല്‍കിയിരുന്നു. കെ എം സി സി നേതൃത്വത്തവും സി ബി ഐയുടെ പുനരന്വേഷണത്തിനായി സജീവമായി രംഗത്തുണ്ടായിരുന്നു. ഇപ്പോള്‍ സി ബി ഐ കോടതിയില്‍നിന്നുതന്നെ ഉണ്ടായിട്ടുള്ള പുനരന്വേഷണ ഉത്തരവ് സി ബി ഐയ്ക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ മികച്ച അന്വേഷണ ടീമിനെതന്നെ ഇനി കേസിന്റെ പുനരന്വേഷണത്തിനായി സി ബി ഐയ്ക്ക് കാസര്‍കോട്ടേക്ക് അയക്കേണ്ടിവരും.
സത്യാവസ്ഥ എന്തുതന്നെയായാലും അതു പുറത്തുവരണമെന്നാണ് മുസ്ലിം വിശ്വാസി സമൂഹം ഒന്നടങ്കവും അതിലുപരി ഖാസിയുടെ നാട്ടുകാരും ബന്ധുജനങ്ങളും ആവശ്യപ്പെടുന്നത്. സി ബി ഐയുടെ പുനരന്വേഷണ ഉത്തരവ് കോടതി പ്രഖ്യാപിച്ചതില്‍ അഹ്ലാദംപ്രകടിപ്പിച്ച് എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി വെള്ളിയാഴ്ച വൈകിട്ട് പുലിക്കുന്നില്‍നിന്നും ഒപ്പുമരചുവട്ടിലേക്ക് പ്രകടനം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
Related News:
ഖാസിയുടെ മരണം: കോടതി പുനരന്വേഷണം പ്രഖ്യാപിച്ചു; സി ബി ഐയുടെ വാദം തള്ളി; 27ന് അന്വേഷണ നടപടികളെകുറിച്ച് റിപോര്‍ട്ട് നല്‍കണം
ഖാസിയുടെ ദുരൂഹ മരണം: ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പുനരന്വേഷണം വേണം- ഖാസി കുടുംബം
ഖാസിയുടെ മരണം: കോടതി പുനരന്വേഷണം പ്രഖ്യാപിച്ചു; സി ബി ഐയുടെ വാദം തള്ളി; 27ന് അന്വേഷണ നടപടികളെകുറിച്ച് റിപോര്‍ട്ട് നല്‍കണം
ഖാസിയുടെ ദുരൂഹ മരണം: ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പുനരന്വേഷണം വേണം- ഖാസി കുടുംബം
ഖാസിയുടെ മരണം: കേസ് ആം ആദ്മി പാര്‍ട്ടി ഏറ്റെടുക്കുന്നു; 22ന് നിരാഹാരം; നിയമ സഹായത്തിന് പ്രശാന്ത് ഭൂഷണ്‍
ഖാസിയുടെ മരണവും ഹബീബ് റഹ്മാന്റെ വെളിപ്പെടുത്തലും; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യൂത്ത്ലീഗ്
'ഖാസിയുടെ മരണം ആത്മഹത്യയല്ല', റിട്ട. എസ്പി ഹബീബ് റഹ്മാന്റെ നിര്‍ണായക വെളിപ്പെടുത്തല്‍