ഖാസിയുടെ മരണം: അവധിക്ക് മാറ്റിവെച്ച കേസ് പരിഗണിക്കാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി
Jan 13, 2015, 17:25 IST
കൊച്ചി: (www.kasargodvartha.com 13.01.2015) ചെമ്പരിക്ക - മംഗളൂരു ഖാസിയായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ക്രിസ്തുമസ് അവധിക്ക് മാറ്റിവെച്ച കേസിന്റെ വാദം പുനരാരംഭിക്കുന്നതിന് ഖാസി സംയുക്ത സമര സമിതി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കോടതിയുടെ നിരീക്ഷണത്തില്‍ സി.ബി.ഐയുടെ ഉന്നത ടീമിനെ കൊണ്ട് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി വാദത്തിനായി കഴിഞ്ഞ മാസം പരിഗണിച്ചിരുന്നു. ക്രിസ്തുമസ് അവധിയായതിനാല്‍ കേസ് പരിഗണിക്കുന്നത് തുടരാന്‍ കഴിയാതെ വന്നിരുന്നു. അവധി കഴിഞ്ഞ് കോടതി വീണ്ടും തുറന്നതോടെയാണ് വാദം കേള്‍ക്കാനായി അഡ്വ. കോടോത്ത് ശ്രീധരന്‍ മുഖേന കോടതിയില്‍ പ്രത്യേക ഹര്‍ജി നല്‍കിയത്.
2010 ഫെബ്രുവരി 15 നാണ് ചെമ്പരിക്ക - മംഗളൂരു ഉള്‍പെടെ നൂറിലധികം മഹല്ലുകളുടെ ഖാസിയായിരുന്ന സി.എം അബ്ദുല്ല മൗലവിയെ വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ ചെമ്പരിക്ക കടുക്കകല്ലിലെ കടലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഖാസിയുടെ കഴുത്തെല്ല് ഒടിഞ്ഞ നിലയിലായിരുന്നു. കണ്ണുകള്‍ക്ക് താഴെ മുറിവുകളും കണ്ടെത്തിയിരുന്നു. കൂടാതെ മറ്റ് നിരവധി സാഹചര്യ തെളിവുകള്‍ ഉണ്ടായിട്ടും ലോക്കല്‍ പോലീസ് പ്രാഥമിക തെളിവുകള്‍ പോലും ശേഖരിക്കാന്‍ തയ്യാറായിരുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
നിരവധി ബഹുജന പ്രക്ഷോഭങ്ങളുടെ ഭാഗമായി കേസന്വേഷണം ക്രൈംബ്രാഞ്ചിനും പിന്നീട് സിബിഐക്കും സംസ്ഥാന സര്‍ക്കാര്‍ കൈമാറി. സി.ബി.ഐയുടെ അന്വേഷണത്തിലും യാതൊരു പുരോഗതിയും ഇല്ലാത്ത സാഹചര്യത്തിലാണ് ഖാസിയുടെ മരുമകന്‍ അഹമ്മദ് ഷാഫി, മകന്‍ മുഹമ്മദ് ഷാഫി, ഖാസി സംയുക്ത സമര സമിതി, കീഴൂര്‍ സംയുക്ത ജമാഅത്ത് കമ്മിറ്റി, എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി തുടങ്ങിയ സംഘടനകളും ഹൈക്കോടതിയെ സമീപിച്ചത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Case, Qazi Death, High - Court, Investigation, CBI, Kerala, CM Abdulla Maulavi.