city-gold-ad-for-blogger

ഖാസിയുടെ മരണം: കുടുംബം യോഗംചേര്‍ന്ന് ബഹുജന കണ്‍വെന്‍ഷന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു; കുടുംബാംഗങ്ങള്‍ നിരാഹാര സമരം നടത്തും

കാസര്‍കോട്:  (www.kasargodvartha.com 12/08/2015) ചെമ്പരിക്ക മംഗളൂരു ഖാസിയായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിന് കര്‍മസമിതിയുടെ ആഭിമുഖ്യത്തില്‍ ഈമാസം 28ന് കാസര്‍കോട് നഗരസഭാ വനിതാഭവനില്‍ നടത്തുന്ന ബഹുജന കണ്‍വെന്‍ഷന് ഖാസിയുടെ കുടുംബയോഗം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.

ചൊവ്വാഴ്ച വൈകിട്ടാണ് അന്തരിച്ച ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ പിതാവിന്റെ പേരിലുള്ള  ചെമ്പരിക്കയിലെ ഖാസി സി. മുഹമ്മദ് കുഞ്ഞി മുസ്ല്യാര്‍ തറവാട് വീട്ടില്‍ കുടുംബാംഗങ്ങള്‍ യോഗം ചേര്‍ന്നത്. യോഗത്തില്‍ സിദ്ദിഖ് നദ്‌വി ചേരൂര്‍, യൂസഫ് ബാഖവി, അബ്ദുല്‍ ഖാദര്‍ സഅദി, സി.എം. അബ്ദുല്ലകുഞ്ഞി ഹാജി ചെമ്പരിക്ക, യു.കെ. മൊയ്തീന്‍കുഞ്ഞി ഹാജി കോളിയടുക്കം. മുഹമ്മദ് സഈദ് ചേരൂര്‍, ഇ. അബ്ദുല്ലകുഞ്ഞി തുടങ്ങിയവര്‍ സംബന്ധിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രിയേയും സി.ബി.ഐ. ഡയറക്ടറേയും കാണാനും കേസിന്റെ നടപടികളുമായി മുന്നോട്ടുപോകാനുമാണ് യോഗത്തിലുണ്ടായ ധാരണ. ഹജ്ജ് പെരുന്നാളിന് ശേഷം സി. മുഹമ്മദ് കുഞ്ഞി മുസ്ല്യാര്‍ തറവാടിന്റെ കുടുംബ സംഗമം നടത്താനും തീരുമാനിച്ചു. കാഞ്ഞങ്ങാട് മുതല്‍ മഞ്ചേശ്വരം വരെ നീണ്ടുനില്‍ക്കുന്നതാണ് ഖാസിയുടെ കുടുംബങ്ങള്‍. ഏതാണ്ട് ആയിരത്തോളം അംഗങ്ങളാമ് ഖാസിയുടെ കുടുംബത്തിലുള്ളത്. കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന നിരാഹാരസമരത്തില്‍ കുടുംബാംഗങ്ങള്‍ പങ്കെടുക്കാനും സ്ത്രീകളടക്കം നിരാഹരസമരത്തില്‍ സംബന്ധിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസമാണ് പുതിയ ആക്ഷന്‍ കമ്മിറ്റി കാസര്‍കോട്ട് യോഗംചേര്‍ന്ന് ബഹുജന കണ്‍വെന്‍ഷന്‍ നടത്താന്‍ തീരുമാനിച്ചത്. ഖാസിയുടെ മരണവുമായിബന്ധപ്പെട്ട് ചില തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ടെന്നും ഇക്കാര്യം വിശദമാക്കുന്നതിന് കുടുംബാംഗങ്ങള്‍ വാര്‍ത്താ സമ്മേളനം നടത്താനും യോഗം തീരുമാനിച്ചിട്ടുണ്ട്.
ഖാസിയുടെ മരണം: കുടുംബം യോഗംചേര്‍ന്ന് ബഹുജന കണ്‍വെന്‍ഷന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു; കുടുംബാംഗങ്ങള്‍ നിരാഹാര സമരം നടത്തും

Keywords: Qazi death, C.M Abdulla Maulavi, Protest, Action Committee, Kasaragod, Kerala, Qazi Family, Qazi death: Support of family to new action committee, Advertisement Amaze Furniture.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia