city-gold-ad-for-blogger
Aster MIMS 10/10/2023

'ഖാസിയുടെ മരണം ആത്മഹത്യയല്ല', റിട്ട. എസ്പി ഹബീബ് റഹ്‌മാന്റെ നിര്‍ണായക വെളിപ്പെടുത്തല്‍

കാസര്‍കോട്: (www.kasargodvartha.com 04.11.2014) ചെമ്പിരിക്ക-മംഗലാപുരം ഖാസിയായിരുന്ന സിഎം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് റിട്ട. എസ്പി ഹബീബ് റഹ്മാന്റെ നിര്‍ണായക വെളിപ്പെടുത്തല്‍. ഖാസിയുടേത് ആത്മഹത്യയാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് റിട്ട. എസ്പി ഹബീബ് റഹ്മാന്‍ പറഞ്ഞു.

ഖാസിയുടേത് ആത്മഹത്യയാണെന്ന് താന്‍ ഒരു കാലത്തും പറഞ്ഞിട്ടില്ല, താന്‍ ഖാസി അങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കുന്നുമില്ല. ആരോടും മരണം ആത്മഹത്യയാണെന്ന് പറഞ്ഞിട്ടുമില്ല. ഒരുകാലത്തും ഈ കേസ് താന്‍ അന്വേഷിച്ചിട്ടില്ല-അദ്ദേഹം തുറന്നടിച്ചു.

്അന്ന് ഹൊസ്ദുര്‍ഗ് സി.ഐ. ആയിരുന്ന കെ.അഷ്‌റഫായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍. സംഭവമറിഞ്ഞ് രാവിലെ ഒമ്പതുമണിയോടെയാണ് താന്‍ അവിടെ എത്തുന്നത്. അവിടെ എത്തിയപ്പോള്‍ തന്നെ സംഭവസ്ഥലത്തുണ്ടായിരുന്ന മുഴുവന്‍ മതപണ്ഡിതരും സംഘടനാ നേതാക്കളും തന്നോട് പോസ്റ്റുമോര്‍ട്ടം ചെയ്യാതെ മൃതദേഹം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

താനാണിവരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയത്. പോസ്റ്റുമോര്‍ട്ടം ചെയ്യാതെ മൃതദേഹം വിട്ടുനല്‍കാന്‍ വന്‍ സമ്മര്‍ദ്ദമാണുണ്ടായത്. അങ്ങനെ ചെയ്താല്‍ പിന്നീടുള്ള പ്രത്യാഘാതം എല്ലാവരും ഏറ്റെടുക്കേണ്ടിവരുമെന്നറിയിച്ചു. ഇതിനുകൂട്ടുനിന്നതായി ആരെങ്കിലും പരാതിയുമായി രംഗത്തുവന്നാല്‍ ഭാവിയില്‍ പ്രശ്‌നം ഉണ്ടാകുമെന്നും എല്ലാവരും അക്കാര്യത്തില്‍ പ്രതികളാവുമെന്നും അവരെ ബോധ്യപ്പെടുത്തി. എല്ലാ ശാസ്ത്രീയ പരിശോധനകളും നടത്തേണ്ടതുണ്ടെന്നും മരണത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തേണ്ടതുണ്ടെന്നുമാണ് ഇവരെ പറഞ്ഞുബോധ്യപ്പെടുത്തിയത്.

പോലീസ് നായയെ കൊണ്ടുവന്ന് പരിശോധിപ്പിക്കേണ്ടിയിരുന്നതും മറ്റുകാര്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ. ആയിരുന്നു ചെയ്യേണ്ടിയിരുന്നത്. ഖാസിയുടെ മുറിയില്‍ നിന്നും കണ്ടെത്തിയ പ്രിന്റ് ചെയ്ത കുറിപ്പ് ബുര്‍ദയിലെ വരികളായിരുന്നു. ഇതിനെക്കുറിച്ച് ഒരു മാധ്യമപ്രവര്‍ത്തരോടും ആത്മഹത്യാക്കുറിപ്പാണെന്ന് താന്‍ പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് തെളിയിക്കാന്‍ ഞാന്‍ വെല്ലുവിളിക്കുന്നു-ഹബീബ് റഹ്മാന്‍ പറഞ്ഞു.

ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട് എന്നോട് വൈരാഗ്യമുണ്ടായിരുന്ന ചിലര്‍ പറഞ്ഞുണ്ടാക്കിയ കള്ളക്കഥ മറ്റുചിലര്‍ പറഞ്ഞുപരത്തുകയായിരുന്നു. സമസ്തയുടെ ഒരു നേതാവിനെ പോലും ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട കാര്യത്തിനും താന്‍ കണ്ടിട്ടില്ലെന്നും ഹബീബ് റഹ്മാന്‍ വെളിപ്പെടുത്തി. എന്നിട്ടും ഖാസിയുടെ മരണത്തില്‍ എന്റെ പേര് മനഃപ്പൂര്‍വം വലിച്ചിഴച്ച് മനസിനെ അന്നുമുതല്‍ വേദനിപ്പിക്കുകയായിരുന്നു ചെയ്തുവന്നത്.

വെറും 12 ദിവസമാണ് ലോക്കല്‍ പോലീസ് അന്വേഷിച്ചത്. ഒരു ഘട്ടത്തില്‍ പോലും കേസില്‍ ഞാന്‍ ഇടപെട്ടിട്ടില്ല. അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ചിനും പിന്നീട് സിബിഐക്കും കൈമാറുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

കേസിന്റെ കാര്യം സംസാരിക്കാന്‍ എസ്.കെ.എസ്.എസ്.എഫ്. നേതാക്കള്‍ തന്നെ വന്നുകണ്ടിട്ടില്ല. മരിക്കാന്‍ ഒരാള്‍ ഒരുങ്ങിയാല്‍ ആരോഗ്യമില്ലെങ്കിലും തെങ്ങിന്‍ മുകളില്‍ കയറി മരിക്കുമെന്ന് താന്‍ പറഞ്ഞുവെന്ന കള്ളക്കഥയാണ് ചിലര്‍ മെനഞ്ഞുണ്ടാക്കിയത്- ഹബീബ് റഹ്മാന്‍ പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് നേതാവ് ഇബ്രാഹിം ഫൈസി ജെഡിയാരും മറ്റു നേതാക്കളും തന്നെ വന്നുകണ്ടുവെന്നാണ് മാധ്യമങ്ങളിലൂടെ പറഞ്ഞിട്ടുള്ളത്. അങ്ങനെയൊരു നേതാവിനെ തനിക്ക് അറിയുകയേയില്ല.

നേരത്തെ ബന്ധമുള്ള മാധ്യമപ്രവര്‍ത്തകനായ എസ്.കെ.എസ്.എസ്.എഫ് നേതാവിനെ മാത്രമാണ് കണ്ടത്. അദ്ദേഹത്തോട് താന്‍ പറഞ്ഞത് കേസ് ക്രൈംബ്രാഞ്ചിന് വിടുന്നതാണ് നല്ലതെന്നാണ്. ആരാധ്യനായ ഖാസിയുടെ മരണത്തില്‍ സത്യം പുറത്തുവരണമെന്നുതന്നെയാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഹബീബ് റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു.

ഹബീബ് റഹ്മാന് ലീഗില്‍ അംഗത്വം നല്‍കുന്നതിനെതിരെ സമസ്ത ഉള്‍പെടെയുള്ള ചില സംഘടനകളും യൂത്ത്‌ലീഗിലെ ചിലരും ഉയര്‍ത്തുന്ന പ്രതിഷേധത്തിന് മറുപടി ആയാണ് അദ്ദേഹം ഖാസി കേസുമായി ബന്ധപ്പെട്ട് നടന്ന കാര്യങ്ങള്‍ ഇപ്പോള്‍ കാസര്‍കോട് വാര്‍ത്തയോട് വെളിപ്പെടുത്തിയത്.

'ഖാസിയുടെ മരണം ആത്മഹത്യയല്ല', റിട്ട. എസ്പി ഹബീബ് റഹ്‌മാന്റെ നിര്‍ണായക വെളിപ്പെടുത്തല്‍


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Related News:
ഖാസിയുടെ മരണം:' അന്വേഷണ സംഘം തിരക്കഥയില്‍ അഭിനയിക്കുന്നു'

ഖാസിയുടെ മരണം: സി.ബി.ഐയുടെ വിവാദ റിപോര്‍ട്ടിനെതിരെ പ്രതിഷേധം ശക്തം

ഖാസിയുടെ മരണം: സി.ബി.ഐ രണ്ടാമതും മലക്കം മറിഞ്ഞു

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?



Keywords:  Qazi death, kasaragod, Kerala, Investigation, Police, SKSSF, Murder, Postmortem report, IUML, Muslim Youth League, kasargod Vartha,  Exclusive statement by Rtd.SP Habeeb Rahman

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL