ഖാസിയുടെ മരണം: സി.ബി.ഐ രണ്ടാമതും മലക്കം മറിഞ്ഞു
Dec 4, 2011, 11:28 IST
നേരത്തെ സി.ബി.ഐ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിലും രോഗബാധിതനായ ഖാസി വേദന സഹിക്കാന്‍ വയ്യാതെ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് നിഗമനത്തിലെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലും മരണകാരണം ആത്മഹത്യതന്നെയാണെന്ന് വ്യക്തമാക്കിയിരുന്നു. ഖാസിയുടേത് കൊലപാതകമാണെന്നുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്ന് കേസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് സി.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്. 75 വയസ് പ്രായമുണ്ടായിരുന്ന ഖാസി സമസ്ത കേരള ജംഈയ്യത്തുല്‍ ഉലമ വൈസ് പ്രസിഡണ്ടും, മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ചെയര്‍മാനുമായിരുന്നു.
2010 ഫെബ്രവരി 15നാണ് ഖാസിയുടെ മൃതദേഹം ചെമ്പരിക്കയില്‍ കടലില്‍ കണ്ടെത്തിയത്. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് അറിയിച്ചതോടെയാണ് കേസ് ക്രൈംബ്രാഞ്ചിനും പിന്നീട് സി.ബി.ഐക്കും കൈമാറിയത്. നിരവധി പേരെ ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നുവെങ്കിലും സി.ബി.ഐ ഖാസി ആത്മഹത്യചെയ്തുവെന്ന നിഗമനത്തിലെത്തുകയായിരുന്നു.
Keywords: C.M Abdulla Maulavi, CBI, case, Kasaragod







