city-gold-ad-for-blogger

ഖാസിയുടെ മരണം:' അന്വേഷണ സംഘം തിരക്കഥയില്‍ അഭിനയിക്കുന്നു'

ഖാസിയുടെ മരണം:' അന്വേഷണ സംഘം തിരക്കഥയില്‍ അഭിനയിക്കുന്നു'
ബോവിക്കാനം: ഖാസി മര്‍ഹും സി.എം.അബ്ദുല്ല മൗലവിയുടെ ദുരൂഹമരണത്തെക്കുറിച്ച് അന്വേഷിക്കുന്ന സംഘം ചിലരുടെ തിരക്കഥയില്‍ അഭിനയിക്കുകയാണ് ചെയ്യുന്നതെന്ന് ജംഇയ്യത്തുല്‍ ഖുത്തുബ കാസര്‍കോട് താലൂക്ക് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
അന്വേഷണമേറ്റെടുത്ത ഓരോ സംഘവും സംശയം ജനിപ്പിക്കുന്ന രീതിയിലാണ് പ്രവര്‍ത്തിച്ചത്. ഇത് അങ്ങേയറ്റം അപലപനീയവും ഖാസിയോട് കാണിക്കുന്ന അനാദരവുമാണ്. സമൂഹത്തിലും സമുദായത്തിലും ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു പണ്ഡിതന്റെ ദുരൂഹമരണത്തെ വിലക്കുറച്ച് കാണുന്നത് ശരിയല്ലെന്നും അന്വേഷണം പ്രത്യേക ടീമിനെ ഏല്‍പ്പിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. അന്വേഷണ സംഘം സ്വാധീനങ്ങള്‍ക്ക് വഴങ്ങുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും യോഗം കൂട്ടിച്ചേര്‍ത്തു.
പ്രസിഡണ്ട് ഖാസി ടി.കെ.എം.ബാവ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇ.പി.ഹംസത്തു സഅദി സ്വാഗതം പറഞ്ഞു. വി.കെ.മഹ്മൂദ് മുസ്‌ലിയാര്‍, പി.വി.അബ്ദുല്‍ സലാം ദാരിമി, സിറാജുദ്ദീന്‍ ഫൈസി, ഇസ്മയില്‍ ദാരിമി, സുബൈര്‍ ഫൈസി, അബൂബക്കര്‍ ദാരിമി, സിദ്ധീഖ് അസ്ഹരി, അബുല്‍ അക്രം മുഹമ്മദ് മുസ്‌ലിയാര്‍, അബ്ദുല്‍ ഹമീദ് മദനി പ്രസംഗിച്ചു.

Keywords: C.M Abdulla Maulavi, Bovikanam, kasaragod, Jamiyyathul Khuthuba

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia